Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബെൻസ് ജി എൽ ഇ 300 ഡി മോഡൽ കാറിന്റെ സൺറൂഫ് തുറന്ന ശേഷം മുകളിലിരുന്ന് മന്ദം മന്ദം കൈവീശി; കണ്ടോ കണ്ടോ എന്റെ റോഡ് ഷോയെന്ന് എല്ലാവരെയും നോക്കി പുഞ്ചിരി; ഈ മോഡൽ കാർ ഇന്ത്യയിൽ ആദ്യമായി സ്വന്തമാക്കിയത് റോയിച്ചായനെന്ന് അടക്കം പറഞ്ഞ് നാട്ടുകാർ; പുതുതായി വാങ്ങിയ നാല് ടോറസുകളുടെ അകമ്പടിയോടെ കോതമംഗലത്ത് കോവിഡ് ചട്ടങ്ങൾ തെറ്റിച്ച് റോഡ് ഷോ; ഇടുക്കി രാജാപ്പാറയിൽ നിശാപാർട്ടിയും ബെല്ലിഡാൻസും നടത്തി വിവാദത്തിലായ റോയ് കുര്യന്റെ പുതിയ ഷോ കേസ് കുരുക്കിൽ

ബെൻസ് ജി എൽ ഇ 300 ഡി മോഡൽ കാറിന്റെ സൺറൂഫ് തുറന്ന ശേഷം മുകളിലിരുന്ന് മന്ദം മന്ദം കൈവീശി; കണ്ടോ കണ്ടോ എന്റെ റോഡ് ഷോയെന്ന് എല്ലാവരെയും നോക്കി പുഞ്ചിരി; ഈ മോഡൽ കാർ ഇന്ത്യയിൽ ആദ്യമായി സ്വന്തമാക്കിയത് റോയിച്ചായനെന്ന് അടക്കം പറഞ്ഞ് നാട്ടുകാർ; പുതുതായി വാങ്ങിയ നാല് ടോറസുകളുടെ അകമ്പടിയോടെ കോതമംഗലത്ത് കോവിഡ് ചട്ടങ്ങൾ തെറ്റിച്ച് റോഡ് ഷോ; ഇടുക്കി രാജാപ്പാറയിൽ നിശാപാർട്ടിയും ബെല്ലിഡാൻസും നടത്തി വിവാദത്തിലായ റോയ് കുര്യന്റെ പുതിയ ഷോ കേസ് കുരുക്കിൽ

പ്രകാശ് ചന്ദ്രശേഖർ

 കോതമംഗലം: കോവിഡ് കാലത്ത് രാജാപ്പാറയിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും നടത്തി വിവാദത്തിലായ കോതമംഗലം സ്വദേശി റോയ് കുര്യന്റെ വക റോഡ് ഷോയും. വാഹന വ്യൂഹത്തിനൊപ്പം റോയ് കുര്യൻ പ്രത്യക്ഷപ്പെട്ട വീഡിയോ പുറത്തുവന്നു. ടോറസുകൾക്ക് മുന്നിലായി തന്റെ കാറിന് മുകളിൽ ഇരുന്ന്‌ കൈവീശുന്ന റോയ് കുര്യനെയാണ് വീഡിയോയിൽ കാണുന്നത്. റോഡ് ഷോ നടത്തിയതിൽ എതിർപ്പുമായി എത്തിയവരാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്

എന്നാൽ, തന്റെ ടോറസുകൾ വെഞ്ചരിക്കുന്നതിനായി പള്ളിയിലേക്ക് കൊണ്ടു വരികയായിരുന്നെന്നാണ് റോയി കുര്യന്റെ ഭാഷ്യം. ഇന്ന് ഉച്ചകഴിഞ്ഞാണ് പുതുതായി വാങ്ങിയ ടോറസുകളുമായി റോയിയും കൂട്ടരും കോതമംഗലത്തേയ്‌ക്കെത്തിയത്. റോയിക്കും അനുയായികൾക്കുമെതിരെ കോതമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. ഗതാഗത തടസ്സം സൃഷ്ടിച്ചതിനും അലസമായ ഡ്രൈവിംഗിനും കോവിഡ് ചട്ടം ലംഘിച്ചതിനുമാണ് കേസെടുത്തിട്ടുള്ളതെന്ന് കോതമംഗലം സി ഐ അറിയിച്ചു.

നാല് പുതിയ ടോറസുകളാണ് റോഡ് ഷോയിൽ ഉണ്ടായിരുന്നതെന്നും ഇത് രജിസ്‌ട്രേഷനായി കൊണ്ടുപോകുകയായിരുന്നെന്നാണ് റോയി കുര്യൻ മൊഴി നൽകിയിട്ടുള്ള തെന്നും സി ഐ വ്യക്തമാക്കി. ബെൻസ് ജി എൽ ഇ 300d മോഡൽ കാറിന്റെ സൺ റൂഫ് തുറന്ന ശേഷം ഇതിനുള്ളിലൂടെ റോയി കുര്യൻ കാറിന്റെ മുകളിൽ ഇരുന്നത്. ഇന്ത്യയിൽ ബെൻസിന്റെ ഈ മോഡൽ ആദ്യമായി സ്വന്തമാക്കിയത് റോയി കുര്യൻ ആണ്.

നേരത്തെ കോവിഡ് കാലത്ത് രാജാപ്പാറയിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും ലക്ഷങ്ങൾ ചെലവിട്ട് സംഘടിപ്പിച്ചതിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ദിവസം അഞ്ചുലക്ഷം രൂപ വീതം നൽകി ഹൈദരാബാദിൽ നിന്നാണ് യുവതികളെ എത്തിച്ചത്. കൂടാതെ പാർട്ടിയിൽ 250 ലീറ്ററോളം മദ്യവും എത്തിച്ചിരുന്നു. രാഷ്ട്രീയ നേതാക്കന്മാരുടെയും പൊലീസിന്റേയും മൗനാനുവാദത്തോടെയായിരുന്നു പാർട്ടി

ബെല്ലി ഡാൻസർമാരായ മുംബൈ സ്വദേശികളായ നർത്തകിമാരെ ഹൈദരാബാദിൽ നിന്നുമാണ് ബുക്ക് ചെയ്തത്. ഒരു ദിവസം അഞ്ചുലക്ഷം രൂപ കരാറിൽ നാലുദിവസത്തേയ്ക്കാണ് ഇവരെ എത്തിച്ചത്. കൊച്ചിയിലെത്തിയ നർത്തകിമാരെ പ്രത്യേക വാഹനത്തിൽ ശനിയാഴ്ച സ്ഥലത്തെത്തിച്ചു.

ജൂൺ അവസാനവാരം വ്യാപാര കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വകാര്യ റിസോർട്ടിലാണ് രാത്രി ആഘോഷം നടന്നത്. നിശാപാർട്ടിയും ബെല്ലി ഡാൻസും രാത്രി 8 മുതൽ ആറ് മണിക്കൂർ നീണ്ടു. കോവിഡ് മാർഗനിർദ്ദേശങ്ങളെല്ലാം കാറ്റിൽപ്പറത്തി ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു. രാഷ്ട്രീയക്കാരും പൊലീസുകാരുമെല്ലാം പരിപാടിക്കെത്തി.

നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സാമൂഹികമാധ്യങ്ങളിൽ പ്രചരിച്ചതോടെയാണ് ശാന്തൻപാറ പൊലീസ് സംഘാടകനായ റോയ് കുര്യനെതിരെ കേസെടുത്തത്. തണ്ണിക്കോട് ഗ്രൂപ്പിന്റെ നിർദ്ദേശ പ്രകാരം ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് നിശാപാർട്ടി സംഘടിപ്പിച്ചത് എന്നാണ് സൂചന.

തണ്ണിക്കോട് ഗ്രൂപ്പിന്റെ ക്വാറിയുടെ ഉദ്ഘാടനത്തെക്കുറിച്ച് പൊലീസിന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നു. മന്ത്രി എം.എം.മണിയാണ് ജൂൺ 28 നു ക്വാറിയുടെ ഉദ്ഘാടനം നിർവഹിച്ചത്. വെർച്വൽ ഉദ്ഘാടനമാണ് മന്ത്രി മണി നടത്തിയത്. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ ശേഷം ശാന്തൻപാറയിലെ റിസോർട്ടിലാണ് നിശാ പാർട്ടി നടത്തിയത്.

പാർട്ടി നടക്കുന്ന വിവരം ഇവർ രഹസ്യമാക്കി വെച്ചു. പരിപാടിയിലേക്ക് ക്ഷണിക്കുന്നവർക്ക് മാത്രമാണ് വിവരം നൽകിയത്. ഇവർ പരിപാടിക്ക് എത്തുകയും വെളുക്കും വരെ നീണ്ട പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്തു. ശാന്തൻപാറ-ഉടുമ്പൻ ചോല അതിർത്തിയിലുള്ള റിസോർട്ടിൽ നടന്ന ഈ നിശാപാർട്ടിയിൽ ബെല്ലി ഡാൻസിനൊപ്പം മദ്യ സത്ക്കാരവും നടന്നു. ശാന്തൻപാറ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP