Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

ഏലയ്ക്ക വിറ്റതിന്റെ പണം ചോദിച്ചപ്പോൾ ഇപ്പോൾ ഇല്ലന്ന് സ്ഥാപന ഉടമ; ഉടൻ കടക്കാരനെ അസഭ്യം പറഞ്ഞ് സ്വന്തം ഷർട്ടും വലിച്ചു കീറി; മുണ്ടും പറിച്ചെറിഞ്ഞ് പ്രതിഷേധം; കഴുത്തിൽക്കിടന്ന സ്വർണ്ണമാലയും പൊട്ടിച്ചെറിഞ്ഞു; സ്ഥലം വിടാൻ ശ്രമിച്ചപ്പോൾ അങ്ങിനെയങ്ങ് പോയാലോ എന്നായി നാട്ടുകാർ; ഉടൻ ചെയ്തതിനെല്ലാം കാലിൽ വീണ് മാപ്പുപറഞ്ഞ് മടക്കം; ബെല്ലിഡാൻസിലും ടിപ്പർ റോഡ് ഷോയിലും താരമായ റോയി കുര്യൻ വീണ്ടും വിവാദത്തിൽ; റോൾസ് റോയിസ് വാങ്ങിയ മുതലാളിയുടെ പുതിയ വീഡിയോ കഥ

ഏലയ്ക്ക വിറ്റതിന്റെ പണം ചോദിച്ചപ്പോൾ ഇപ്പോൾ ഇല്ലന്ന് സ്ഥാപന ഉടമ; ഉടൻ കടക്കാരനെ അസഭ്യം പറഞ്ഞ് സ്വന്തം ഷർട്ടും വലിച്ചു കീറി; മുണ്ടും പറിച്ചെറിഞ്ഞ് പ്രതിഷേധം; കഴുത്തിൽക്കിടന്ന സ്വർണ്ണമാലയും പൊട്ടിച്ചെറിഞ്ഞു; സ്ഥലം വിടാൻ ശ്രമിച്ചപ്പോൾ അങ്ങിനെയങ്ങ് പോയാലോ എന്നായി നാട്ടുകാർ; ഉടൻ ചെയ്തതിനെല്ലാം കാലിൽ വീണ് മാപ്പുപറഞ്ഞ് മടക്കം; ബെല്ലിഡാൻസിലും ടിപ്പർ റോഡ് ഷോയിലും താരമായ റോയി കുര്യൻ വീണ്ടും വിവാദത്തിൽ; റോൾസ് റോയിസ് വാങ്ങിയ മുതലാളിയുടെ പുതിയ വീഡിയോ കഥ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: ഏലയ്ക്ക വിറ്റതിന്റെ പണം ചോദിച്ചപ്പോൾ ഇപ്പോൾ ഇല്ലന്ന് സ്ഥാപന ഉടമ. ഉടൻ കടക്കാരനെ അസഭ്യം പറഞ്ഞ് സ്വന്തം ഷർട്ടും വലിച്ചുകീറി, മുണ്ടും പറിച്ചെറിഞ്ഞ് കനത്ത പ്രതിഷേധം. രോക്ഷപ്രകടനത്തിനിടെ കഴുത്തിൽക്കിടന്ന സ്വർണ്ണമാലയും പൊട്ടിച്ചെറിഞ്ഞു. തുടർന്ന് സ്ഥലം വിടാൻ ശ്രമിച്ചപ്പോൾ അങ്ങിനെയങ്ങ് പോയാലോ എന്നായി നാട്ടുകാർ. ഉടൻ ചെയ്തതിനെല്ലാം കാലിൽ വീണ് മാപ്പുപറഞ്ഞ് മടക്കം.

കഴിഞ്ഞിദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വ്യവസായി റോയി കുര്യന്റെ മുണ്ടുപറിക്കൽ വീഡിയോയുടെ പിന്നാമ്പുറത്തെക്കുറിച്ച് അടുപ്പക്കാർ പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെയാണ്. സംഭവം നടന്നത് ഇടുക്കി രാജപ്പാറയ്ക്കടുത്താണെന്നാണ് സൂചന. ഹൈറേഞ്ച് യാത്രയിൽ ചിലപ്പോഴൊക്കെ രണ്ട് പെഗ്ഗ് അകത്താക്കുന്ന സ്വഭാവക്കാരനായിരുന്ന റോയി വ്യാപാര സ്ഥാപനത്തിലെത്തുമ്പോൾ ലഹരി മൂത്ത അവസ്ഥിയിലായിരുന്നെന്നാണ് വീഡിയോ പുറത്തുവന്ന ശേഷം കൂടെയുണ്ടായിരുന്നവർ പറയുന്നത്.

രോഷം കുറച്ചൊന്നു തണുത്തപ്പോൾ താൻ കീറിയ ഷർട്ടിന്റെ പണം സ്ഥാപന ഉടമ നൽകണമെന്നായിരുന്നായി വ്യവസായി. പണം കിട്ടാതെ താൻ പോകില്ലന്ന നിലപാടിൽ റോയി ഉറച്ചുനിന്നു. ഇതോടെ കാഴ്ചക്കാരനായിരുന്ന സ്ഥലത്തെ രാഷ്ട്രീയ പ്രവർത്തകരിൽ ഒരാൾ പ്രശ്നത്തിൽ ഇടപെട്ടു. ഈയവസരത്തിവൽ റോയി ഇയാളോടും തട്ടിക്കയറി. പ്രശ്നം വഷളായപ്പോൾ ഇയാളോട് കാലുപിടിച്ച് മാപ്പുപറഞ്ഞ്, കവിളിൽ മുത്തവും നൽകി സ്നേഹം പങ്കിട്ടാണ് റോയി യാത്രയായത്. ഇക്കാര്യങ്ങളെല്ലാം പുറത്തുവന്നിട്ടുള്ള വീഡിയോയിലുണ്ട്.

സംഭവത്തിന്റെ ഒട്ടുമുക്കാൽ ദൃശ്യങ്ങളും ഇവിടെയുണ്ടായിരുന്നവരിൽ ആരോ പകർത്തി സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോകൾ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. ഇതു കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കോതമംഗലത്തും വഴിയാത്രക്കാരുമായി പ്രശ്‌നമുണ്ടായിരുന്നു. അടുത്തിടെ രാജപ്പാറയിൽ റിസോർട്ട് ഉൽഘാടനത്തോടനുബന്ധിച്ച് കോവിഡ് ചട്ടം ലംഘിച്ച് ബെല്ലിഡാൻസ് സംഘടപ്പിച്ചപ്പോഴാണ് റോയികുര്യൻ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായത്.

സംഭവത്തിൽ ശാന്തൻപാറ പൊലീസ് റോയി കുര്യൻ അടക്കമുള്ളവർക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനുപിന്നാലെ കോതമംഗലത്ത് ടിപ്പറുകളുമായി റോഡ് ഷോ നടത്തിയ സംഭവത്തിലും റോയി കുര്യൻ പൊലീസ് കേസിൽപ്പെട്ടിരുന്നു. അന്ന് ബെൻസിന്റെ മുകളിൽക്കയറിയിരുന്നുള്ള റോയിയുടെ യാത്രയുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

താമസിയാതെ റോൾസ് റോയിസ് വാങ്ങിയ വിശേഷങ്ങൾ പങ്കുവച്ചും റോയി താരമായിരുന്നു. താൻ റോൾസ് റോയിസ് വാങ്ങിയത് പൊലീസിനോടുള്ള വെല്ലുവിളിയല്ലെന്നും ഒരിക്കലും തന്റെ ജീവിതത്തിലുള്ള കാര്യമല്ല വെല്ലുവിളിയെന്നും എളിമയാണ് തന്റെ ശൈലിയെന്നായിരുന്നും മറ്റുമായിരുന്നു ഈയവസരത്തിൽ പുറത്തുവന്ന വീഡിയോ അഭിമുഖത്തിൽ റോയി വിശദീകരിച്ചിരുന്നത്.

റോഡിലിറങ്ങുമ്പോൾ ഏകദേശം 5.25 കോടി രൂപവിലവരുന്ന റോൾസ് റോയ്സ് ഗോസ്റ്റ് സ്വന്തമാക്കിയ സന്തോഷം പങ്കിട്ട് റോയി മാധ്യമങ്ങളോടും ഇത്തരത്തിൽ പ്രതികരിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP