Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹൃദ്രോഗി എന്ന് കേണുപറഞ്ഞിട്ടും അലിവ് കാട്ടിയില്ല; ജീപ്പിൽ കയറ്റിയപാടേ മൊബൈൽ പിടിച്ചുവാങ്ങി; പുലർച്ചെ വരെ ലോക്കപ്പിലിട്ടു; ചീയപ്പാറയിൽ കരിക്കുവിറ്റതിന്റെ പേരിൽ ഹൃദ്രോഗി അടക്കം മൂന്നുപേരോട് വനം വകുപ്പ് ഉദ്യോഗസ്ഥർ പെരുമാറിയത് ഭീകരരെ പോലെ; മറുനാടനോട് വിവരിച്ച് വർഗ്ഗീസും കൂട്ടുകാരും

ഹൃദ്രോഗി എന്ന് കേണുപറഞ്ഞിട്ടും അലിവ് കാട്ടിയില്ല; ജീപ്പിൽ കയറ്റിയപാടേ മൊബൈൽ പിടിച്ചുവാങ്ങി; പുലർച്ചെ വരെ ലോക്കപ്പിലിട്ടു; ചീയപ്പാറയിൽ കരിക്കുവിറ്റതിന്റെ പേരിൽ ഹൃദ്രോഗി അടക്കം മൂന്നുപേരോട് വനം വകുപ്പ് ഉദ്യോഗസ്ഥർ പെരുമാറിയത് ഭീകരരെ പോലെ;  മറുനാടനോട് വിവരിച്ച് വർഗ്ഗീസും കൂട്ടുകാരും

പ്രകാശ് ചന്ദ്രശേഖർ

 അടിമാലി: വിനോദ സഞ്ചാര കേന്ദ്രമായ ചീയപ്പാറയിൽ, കരിക്ക് വിറ്റതിനെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ ഹൃദ്രോഗിയോട് വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടിയതുകൊടുംക്രൂരത. കൊച്ചി-ധനുഷ്‌കോടി ദേശീയപായിലെ വിനോദസഞ്ചാര കേന്ദ്രമാണ് ചീയപ്പാറ. രാവിലെ 11 മണിയോടെ ചീയപ്പാറയിൽ എത്തിയ നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ കരിക്ക് വിൽക്കാൻ പറ്റില്ലന്നും ഉടൻ വണ്ടിയുമായി സ്ഥലം വിടണമെന്നും ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്തപ്പോൾ ജീപ്പിൽക്കയറ്റി കൊണ്ടുപോയി അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് വാളറ പത്താംമൊൽ കീടത്തുകുടിയിൽ മീരാൻ കുഞ്ഞ് മറുനാടനോട് പറഞ്ഞു.

ഭീകരവാദികളെ പിടികൂടുന്നത് പോലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ തങ്ങളെ കസ്റ്റഡിയിൽ എടുത്തത്. വിവരം പുറത്തറിയിക്കാതിരിക്കാൻ മൊബൈൽ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചുവാങ്ങിയെന്നും മീരാൻ കുഞ്ഞ് പറഞ്ഞു. രാവിലെ 11 മണിയോടെ കസ്റ്റഡിയിൽ എടുത്തിട്ട് പുലർച്ചെ 5 വരെ അനങ്ങാൻ വിടാതെ ലോക്കപ്പിലിട്ടു. ഹൃദ്രോഗി ആയതിനാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് കേണുപറഞ്ഞിട്ടും ഉദ്യോഗസ്ഥർ കരുണ കാണിച്ചില്ലന്നും വാളറ ചാറ്റുമണ്ണിൽ വർഗീസ് പറഞ്ഞു. വർഗ്ഗീസിനെയും, മീരാൻ കുഞ്ഞിനയും, സഹായിയായ യുപി സ്വദേശി ഷാനവാസിനെയും(24) ആണ് കസ്റ്റെഡിയിൽ എടുത്ത് റിമാൻഡ് ചെയ്തത്.

വനംവകുപ്പ് ഓഫീസിൽ എത്തിയപ്പോൾ ലോക്കപ്പിലാക്കി. പിറ്റേന്ന് രാവിലെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. റിമാന്റിലായതിനെത്തുടർന്ന് അഭിഭാഷകനെ ഏർപ്പാടാക്കിയാണ് പുറത്തിറങ്ങിയത്. കേസ് നടപടികൾക്കായി ഇതിനകം തന്നെ 10000 രൂപയോളം ചെലവായി. ഇനി എത്ര രൂപ വേണ്ടി വരുമെന്നറിയില്ല. രണ്ട തവണ ഹൃദയാഘാതം ഉണ്ടായതാണ്. നല്ലൊരു സംഖ്യ മരുന്നുവാങ്ങാൻ വേണം. ഭാരപ്പെട്ട ജോലിയൊന്നും എടുക്കാൻ പറ്റാത്ത ശാരീരിക അവസ്ഥയിലാണ് ജീവിതം മുന്നോട്ടുപോകുന്നത്. മരുന്നുവാങ്ങാൻ പോലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ്. ഇതിനിടയിലാണ് ഇപ്പോൾ കേസ് നടത്താനും പണം കണ്ടെത്തേണ്ട ഗതികേടിലായിരിക്കുന്നത് എന്ന് വർഗീസ് പറഞ്ഞു.

കച്ചവടക്കാർക്ക് കരിക്ക് എത്തിച്ചുനൽകുന്ന ജോലിയാണ് വർഷങ്ങളായി ചെയ്തുവരുന്നതെന്ന് മീരാൻ കുഞ്ഞ് പറഞ്ഞു.തന്റെ കൈയിൽ രണ്ട് ആപെയുണ്ട്. ഇതിൽ ഒന്നിൽ കരിക്ക് എത്തിച്ച് വർഗീസിന് നൽകിയെന്നും മറ്റെ ആപെയുമായി മറ്റിടങ്ങളിലേയ്ക്ക് പുറപ്പെടുന്നതിനായി നിൽക്കുമ്പോഴാണ് വനംവകുപ്പ് അധികൃതർ എത്തി ഇവിടെ കരിക്ക് വിൽക്കാൻ പറ്റില്ലന്ന് പറയുന്നത്. ഇത് താൻ ചോദ്യം ചെയ്തെന്നും തുടർന്ന് അധികൃതർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്നും മീരാൻ കുഞ്ഞ് പറയുന്നു.

നിലവിൽ പാതയോരത്ത് കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ട്. 7 പേർക്കാണ് ഇവിടെ കച്ചവടം നടത്തുന്നതിന് വനംവകുപ്പധികൃതർ മൗനാനുവാദം നൽകിയിട്ടുള്ളത്. നിലവിൽ ഇതിന്റെ ഇരട്ടിയോളം പേർ ഇവിടെ കുടകളും മറ്റും സ്ഥാപിച്ച് വിൽപ്പന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയപ്പോൾ ഡിഎഫ്ഒ യുടെ അടുത്തുനിന്നും അനുമതി വാങ്ങി വരാനായിരുന്നു റെയിഞ്ചോഫീസർ നിർദ്ദേശിച്ചത്.

എങ്കിൽ സാർ വിവരങ്ങൾ പറഞ്ഞ് എന്തെങ്കിലും കടലാസുതന്നാൽ നന്നായിരുന്നെന്ന് ഞാൻ പറഞ്ഞു. കടലാസ് തരാം വണ്ടിയിൽ കയറെന്ന് റെയിഞ്ചോഫീസർ പറഞ്ഞതുപ്രകാരം വാഹനത്തിൽ കയറി. തൊട്ടുപിന്നാലെ ഉദ്യോഗസ്ഥരിൽ ഒരാൾ മൊബൈൽ പിടിച്ചുവാങ്ങി. പുലർച്ചെ മൂന്നുവരെ എഴുത്തും കുത്തുമായി ഇരുന്നു. 5 മണിയോടെ മെഡിക്കലിന് കൊണ്ടുപോയി. തുടർന്ന് അടിമാലി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പിന്നീട് റിമാന്റിലുമായി മീരാൻകുഞ്ഞ് വിശദമാക്കി.

വനത്തിൽ അതിക്രമിച്ച് കടന്നതിനും മാലിന്യം നിക്ഷേപിച്ചതിനുമാണ് കേസെടുത്തിട്ടുള്ളതെന്നും ജാമ്യമില്ലാത്ത വകുപ്പുപ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും ഇതെക്കുറിച്ച് ആരാഞ്ഞപ്പോൾ ഈ ലേഖകനോട് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർ പ്രതികരിച്ചിരുന്നു.
വിൽപ്പന കഴിയുമ്പോൾ കരിക്കിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ നാലായി പിളർന്ന് ചാക്കിലാക്കി വീട്ടിൽ കൊണ്ടുപോയി, ഉണങ്ങുന്ന മുറക്ക് കത്തിക്കുകയായിരുന്നു പതിവെന്ന് വർഗ്ഗീസ് പറഞ്ഞു. വിറക് ആവശ്യത്തിനില്ലാത്തിനാൽ ഇത് വീട്ടിലെ പാചക ആവശ്യങ്ങൾക്ക് ഉപകാരപ്പെട്ടിരുന്നെന്നും സ്‌ട്രോയും, കൂടും മറ്റും അടിമാലി പഞ്ചായത്തിന്റെ വാഹനം എത്തുമ്പോൾ കൊടുത്തുവിടുകയായിരുന്നു പതിവെന്നുമാണ് ഇക്കാര്യത്തിൽ വർഗീസിന്റെ വിശദീകരണം.

വിനോദ സഞ്ചാരികൾ ആയി എത്തുന്നവർ ഈ ഭാഗത്ത് ചിലപ്പോഴെല്ലാം മാലസിന്യം നിക്ഷേപിക്കുന്നുണ്ട്. ഇത് പരിശോധിക്കുന്നതിനോ ഇത്തരക്കാരെ നിരിത്സാഹപ്പെടുത്തുന്നതിനോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ചെറുവിരലനക്കാൻ ആളില്ല. ഈ സാഹചര്യത്തിലാണ് കുടുംബം പോറ്റാൻ പെടാപ്പാട് പെടുന്ന തന്നെപ്പോലുള്ളവരുടെ മേലുള്ള ഉദ്യോഗസ്ഥരുടെ മെക്കിട്ടുകേറ്റം, വർഗീസ് വാക്കുകൾ ചുരുക്കി.കേസും അറസ്റ്റും സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയായിയിട്ടുണ്ട്. ജീവിക്കാൻ തൊഴിലെടുത്തിരുന്നവരുടെ മേലെ ഉദ്യോഗസ്ഥ സംഘത്തിന്റെ അതിക്രമം എന്ന നിലയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. സംഭവം രാഷ്ട്രീയവൽക്കരിക്കപ്പെട്ടതായുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP