1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
16
Thursday

നായിക നഗ്നയായപ്പോൾ കൂടെയുള്ള 18 പേരും നഗ്നരായി എന്ന തലക്കെട്ടിലൂടെ ലൈംലൈറ്റിലെത്തിയ 'ഏക' സിനിമയെ ചൊല്ലി തർക്കം; സെൻസർ പ്രശ്‌നങ്ങൾ കാരണം യൂടൂബിലൂടെ ചിത്രം റിലീസ് ചെയ്യുമെന്ന് നായികയായ രഹ്ന ഫാത്തിമ; അതുനടപ്പില്ലെന്ന് സംവിധായകൻ പ്രിൻസ് ജോൺ; സിനിമയ്ക്ക് പ്രദർശനാനുമതി കിട്ടിയില്ലെന്നും താൻ കുടുങ്ങുമെന്നും പ്രിൻസ്; പ്രിൻസല്ല സംവിധായകനെന്നും പ്രചാരണം

September 21, 2019 | 10:13 PM IST | Permalinkനായിക നഗ്നയായപ്പോൾ കൂടെയുള്ള 18 പേരും നഗ്നരായി എന്ന തലക്കെട്ടിലൂടെ ലൈംലൈറ്റിലെത്തിയ 'ഏക' സിനിമയെ ചൊല്ലി തർക്കം; സെൻസർ പ്രശ്‌നങ്ങൾ കാരണം യൂടൂബിലൂടെ ചിത്രം റിലീസ് ചെയ്യുമെന്ന് നായികയായ രഹ്ന ഫാത്തിമ; അതുനടപ്പില്ലെന്ന് സംവിധായകൻ പ്രിൻസ് ജോൺ; സിനിമയ്ക്ക് പ്രദർശനാനുമതി കിട്ടിയില്ലെന്നും താൻ കുടുങ്ങുമെന്നും പ്രിൻസ്; പ്രിൻസല്ല സംവിധായകനെന്നും പ്രചാരണം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നായിക നഗ്‌നയായി... കൂടെയുള്ള 18 പേരും നഗ്‌നരായി! ഇങ്ങനെയുള്ള തലക്കെട്ടുകളിലൂടെയാണ് രഹ്ന ഫാത്തിമ മുഖ്യവേഷത്തിലെത്തുന്ന പ്രിൻസ് ജോൺ സംവിധായകനായ ഏക സിനിമ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇന്റർസെക്സ് ഐഡന്റിറ്റിയുള്ളവരെ കുറിച്ചാണ് 'ഏക' പറയുന്നത്.ഇന്റർസെക്‌സ് ആയ ഒരു വ്യക്തിയുടെ ജീവിതവും പ്രണയവും പറയുന്ന, ശരീരത്തിന്റെ രാഷ്ട്രീയം സംസാരിക്കുന്ന സിനിമ സെൻസർ പ്രശ്‌നങ്ങൾ കാരണം ഇന്ത്യയിൽ ഇതുവരെ പ്രദർശിപ്പിച്ചിട്ടില്ല. സിനിമ പൂർത്തിയായിട്ട് രണ്ടുവർഷം തികയുമ്പോഴും തിയേറ്ററുകളിൽ എത്തിയിട്ടില്ല. ഇതോടെ സിനിമ യൂടൂബ് വഴി റിലീസ് ചെയ്യുമെന്ന് രഹ്ന ഫാത്തിമ ഫേസ്‌ബുക്കിലൂടെ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. 'ഈ സിനിമ ലോകത്തെമ്പാടുമുള്ള കലാസ്വാദകരായ മാക്‌സിമം കാണികളിൽ സൗജന്യമായി എത്തിക്കാൻ സോഷ്യൽ മീഡിയയുടെ സഹായം സ്വീകരിക്കുകയാണ്. താഴെ ലിങ്കിൽ ഉള്ള യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക. അപ്‌ഡേറ്റ്‌സ് ഉടൻ അറിയാനായി ബെൽ ബട്ടണും press ചെയ്യുക. ഒരു ലക്ഷം കാണികൾ എങ്കിലും ആയാൽ ഉടൻ റിലീസ് ചെയ്യാൻ ആണ് പ്ലാൻ. സിനിമയുടെ സോങ്ങും പ്രമോ വീഡിയോയും ട്രെയ്ലറും എല്ലാം ഈ യൂട്യൂബ് ചാനലിൽ ഇപ്പോൾ തന്നെ കാണാം.' രഹ്ന കുറിച്ചു. ഇതോടെ സംവിധായകൻ പ്രിൻസ് ജോൺ രഹ്നയ്‌ക്കെതിരെ രംഗത്തെത്തി.

ഏക എന്ന ചലച്ചിത്രം ഏതെങ്കിലും രീതിയിൽ പ്രദർശിപ്പിക്കുവാനുള്ള അവകാശം രെഹ്ന ഫാത്തിമ എന്ന വ്യക്തിക്ക് ഇല്ല. ഏക എന്ന സിനിമയ്ക്ക് നിലവിൽ ഇന്ത്യയിൽ പ്രദർശനത്തിനുള്ള അനുമതി ലഭിച്ചിട്ടില്ല. പ്രദർശനാനുമതി ലഭിക്കാത്ത സിനിമ പ്രദർശിപ്പിക്കുന്നത് നിയമപരമായി കുറ്റമാണ്. സംവിധായകൻ , നിർമ്മാതാവ് , തിയറ്ററിൽ ആണ് പ്രദർശിപ്പിക്കുന്നത് എങ്കിൽ തിയറ്റർ ഉടമ , ഓപ്പറേറ്റർ എന്നിവരാണ് ഇത്തരം കുറ്റങ്ങളിൽ ശിക്ഷിക്കപ്പെടുക പ്രിൻസ് ജോൺ പറഞ്ഞു.

'നിലവിൽ രെഹ്ന ഫാത്തിമ ഈ ചലച്ചിത്രം പ്രദർശിപ്പിച്ചാലും കുറ്റവാളിയായി മാറുന്നത് സംവിധായകനായ ഞാനും നിർമ്മാതാവായ മനോജ് കെ ശ്രീധറുമാണ്. ഈ പ്രശ്‌നത്തിലെ ഗുരുതരാവസ്ഥ ചൂണ്ടിക്കാണിച്ചു മനോജ് കെ ശ്രീധറിനു ഞാൻ സന്ദേശം അയച്ചിട്ടുണ്ട്. 120 മിനിറ്റ് ദൈർഘ്യം ഉള്ള ഏകയിൽ ലൈംഗികതയും വയലൻസും പച്ചയായ ഭാഷാപ്രയോഗവും ഉണ്ടെന്നത് ശരിയാണ്. രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കാവുന്ന രീതിയിലാണ് ഈ ചിത്രം തയാറാക്കിയിരിക്കുന്നത്.

ഇന്ത്യൻ സെൻസർ ബോർഡ് നിയമങ്ങൾ അനുസരിച്ചു കട്ട് ചെയ്യുകയാണെങ്കിൽ 90 മിനിട്ടു ദൈർഘ്യം ഉള്ള സിനിമയായി ഏക മാറുമെന്നും ഇന്ത്യയിൽ പ്രദർശനാനുമതി ലഭിക്കുന്ന സിനിമയായി ഇത് മാറുമെന്നും സംവിധായകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാമായിരുന്നു. എഡിറ്റർ ജിത്തു ബാബുവും ഞാനും ഇത്തരത്തിൽ ഒരു ഇന്ത്യൻ വേർഷനും തയാറാക്കിയതാണ്.

എന്നാൽ സെൻസറിനു വഴങ്ങാതെ പൂർണ്ണരൂപത്തിൽ തന്നെ ഈ ചിത്രം പ്രദർശിപ്പിക്കുവാനായി കോടതിയെ സമീപിക്കാനും ഏതറ്റം വരെയും നിയമപരമായി പൊരുതി സെൻസർ നിയമങ്ങളെ തിരുത്തുവാനും അങ്ങനെ ഒരു സാമൂഹിക മാറ്റം ഉണ്ടാവുമെന്നും ഞാൻ വളരെയധികം പ്രതീക്ഷിക്കുന്നു.'

പ്രിൻസ് ജോൺ ചൂണ്ടിക്കാണിക്കുന്ന അപകട വശങ്ങൾ

ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടു മതവികാരം വ്രണപ്പെടുത്തി എന്നും വർഗീയകലാപത്തിനു കാരണമായേക്കാവുന്ന പ്രവർത്തനങ്ങൾ നടത്തി എന്നതിനും നിലവിൽ കോടതിയിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള ആളാണ് രെഹ്ന ഫാത്തിമ. നിലവിൽ ഈ കേസ് നടന്നു
കൊണ്ടിരിക്കുകയാണ്.

ഏകയിൽ മുസ്ലിം ആരാധനാലയത്തിൽ സ്ത്രീകൾ പ്രവേശിച്ചു ആരാധന നടത്തുന്ന രംഗങ്ങൾ കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് പ്രവേശനമുള്ള ഒരു ദർഗയിൽ ആണ് ഇത് ചിത്രീകരിച്ചത് .സ്ത്രീകൾ അതീവ ബഹുമാനത്തോടെ ആരാധന നടത്തുന്ന രംഗമാണ് കലാസൃഷ്ടി എന്ന സ്വാതന്ത്ര്യത്തോടെ ചിത്രീകരിച്ചത്. വളരെ മികച്ച ഒന്നായി കണക്കാക്കപ്പെട്ട ഒരു രംഗം ആയിരുന്നു ദർഗയിലേക്കുള്ള യാത്ര.

മതവികാരം വ്രണപ്പെടുത്താൻ ആവർത്തിച്ചു ശ്രമിച്ചത്തിനു കോടതിയിൽ കേസ് വിചാരണ നേരിടുന്ന ഒരാൾ ആണ് നടി എന്ന നിലയിൽ വീണ്ടും ഒരു മതപരമായ പ്രശ്‌നം ഉടലെടുക്കാൻ കാരണമാവാതെ , യുക്തിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുമ്പോഴും , രാജ്യത്തെ സമാധാനാന്തരീക്ഷത്തിനു പ്രഥമസ്ഥാനം നൽകിക്കൊണ്ട് , അതീവം ദുഃഖത്തോടെ തന്നെ ഈ രംഗങ്ങൾ നീക്കം ചെയ്യാനായിരുന്നു എന്റെ തീരുമാനം.

ശബരിമലയിൽ വിശ്വാസികളുടെ മതവികാരം മുറിവേറ്റത് പോലെ ഏകയിലെ രംഗങ്ങൾ മുസ്ലിം മതവിശ്വാസികളെ മുറിവേൽപ്പിക്കുവാൻ ഏതെങ്കിലും സാധ്യതയുണ്ടെങ്കിൽ ഒരു ഉത്തരവാദിത്വപ്പെട്ട പൗരൻ എന്ന നിലയിൽ അതിനെ തടയാനും മുസ്ലിം സമുദായത്തോട് മാപ്പു ചോദിക്കാനും എനിക്ക് ഉത്തരവാദിത്വം ഉണ്ട്.

ഇനി , സിനിമ വ്യക്തിപരമായി പ്രദർശിപ്പിക്കുവാൻ രെഹ്ന ഫാത്തിമയ്ക്കു യാതൊരു അവകാശവും ഉള്ളതല്ല. കോപ്പിറൈറ്റ് കണ്ടന്റ് അടക്കം എന്റെ പേരിൽ ഉള്ള ഇന്റലക്ച്വൽ പ്രോപ്പർട്ടിയാണ് ഏക. അതിന്റെ നിർമ്മാതാവ് മനോജ് കെ ശ്രീധർ ആണ്. രാജ്യത്തെ നിയമങ്ങൾ അനുസരിച്ചു ഈ ചിത്രം പ്രദർശിപ്പിക്കുവാനായി സെൻസർ ബോർഡ് അനുമതിയോടെ സംവിധായകൻ നിർമ്മാതാവിന് ചിത്രം കൈമാറാൻ കഴിഞ്ഞിട്ടില്ല.

അതേസമയം, പ്രിൻസിന് സംവിധാന പരിചയമില്ലെന്നും അദ്ദേഹമല്ല സഹസംവിധായകനാണ് സിനിമ എടുത്തതെന്നും വിനോ ബാസ്റ്റിയൻ ആരോപിച്ചു.

'ഏക സിനിമ സംവിധാനം ചെയ്യുന്നതുവരെ പ്രിൻസ് ഒരു സിനിമയോ ഷോർ?ട് ഫിലിമോ വീഡിയോ ആൽബമോ പോലും സംവിധാനം ചെയ്യുകയോ, ഇതിലൊന്നും സഹസംവിധായകനായി പോലു പ്രവർത്തിക്കുകയോ ചെയതിട്ടില്ല..പിന്നെ പ്രിൻസെങ്ങനെ ഏക സിനിമ സംവിധാനം ചെയ്തു?അതല്ലേ ഫേക്കൻസ് നിങ്ങളറിയേണ്ട കാര്യം?
കമ്മട്ടിപ്പാടം സിനിമയുടെ സഹസംവിധായകൻ ആണ് ഏകയുടെ സംവിധാന മികവിന് പുറകിൽ. അയാൾ ഇന്നുവരെ സംവിധാനമോ സഹംവിധാനമോ ചെയ്യാത്ത പ്രിൻസിന്റെ സഹ സംവിധായകനായി മാറി.

ദെങ്ങനുണ്ട് കളി, കിടുക്കാച്ചി കളിയല്ലേ..അതുപോലെ തന്നെ നിരവധി സിനിമകൾക്ക് ക്യാമറചെയ്ത ടോണിയുടെ മികവും സിനിമയുടെ മികവിന് പിന്നിൽ ഉണ്ട്. ടോണിയാണ് സിനിമയുടെ ദൃശ്യ മികവിന് പിന്നിൽ..കമ്മട്ടിപ്പാടത്തിന്റെ സഹസംവിധായകന്റെ നിഴലിൽ നിന്ന് സിനിമ പൂർത്തിയാക്കി, സിനിമയുടെ ടൈറ്റിൽ ചെയ്തപ്പോൾ ടൈറ്റിലിലെ സംവിധായകൻ കിങ് ജോർജ്ജ് ആരാണാവോ ഈ കിംങ് ജോർജ്ജ്?? അതും ചോദ്യമല്ലേ??പ്രിൻസ് ഒന്നുംചെയ്തില്ല എന്നല്ല, തിരക്കഥ മനോഹരമായി എഴുതി, സ്‌ക്രിപ്റ്റ് ഇല്ലാതെ ഷൂട്ട് ചെയ്ത സീനുകളിൽ വരെ കിടുക്കനായി ഡയലോഗ് പ്ലേസ് ചെയ്തു. ഈ പോസ്റ്റ് എഴുതിയുണ്ടാക്കിയ അതേ കുടിലതയോടെ.. അത് കഴിവു തന്നെയാണ്. ആ കഴിവിനെ മാനിക്കുന്നു.

സിനിമയുടെ ടൈറ്റിൽ കാർഡിൽ സംവിധായകന്റെ പേര് വന്നതുപോലെ തന്നെ, ഇപ്പോ അതേ ചതിപ്രയോഗംനടത്തി സിനിമയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ നോക്കുകയാണ് പ്രിൻസ്..
സർക്കാർ ജോലിയിലിരുന്ന് സിനിമയിലഭിനയിക്കരുതെന്ന ചട്ടം ലംഘിച്ചും, തന്റെ ജോലി വരെ നഷ്ടപ്പെടുന്ന അവസ്ഥയിലൂടെ കടന്നു പോകുന്ന നായിക, താൻ പറയുന്ന പൊളിറ്റിക്‌സിനായി സിനിമയെ ഭ്രാന്തമായി സമീപിച്ച , ഇപ്പോൾ ജീവിതം തന്നെ മുന്നിൽ ചോദ്യച്ചിഹ്നം പോലെ നിൽക്കുന്ന, ടൈറ്റിൽ റോളിൽ അഭിനയിച്ച രഹനയും, ആ സിനിമക്ക് കടം വാങ്ങിയും വിറ്റുതുലച്ചും പണം കണ്ടെത്തിയ പ്രൊഡ്യൂസർ മനോജും പ്രിൻസിന് കറിവേപ്പിലയായി തോന്നുന്നത് സ്വാഭാവീകം.. അതിനായി പോസ്റ്റിട്ട് നാറിയപ്പോൾ, ഫേക്കുകളെ ഇറക്കി പോരാട്ടം തുടരുന്നത് പ്രിൻസിന്റെ ഗതികേട്..

ഏക സിനിമയിൽ സഹകരിച്ചതിന് സിനിമക്കായി നടത്തിയ സേവനത്തിന് മുപ്പതിനായിരം രൂപയിലധികം പ്രതിഫലം വാങ്ങിയത് പ്രിൻസ് മറന്നുപോയതാകും.. അതും സ്വാഭാവികം..
സംവിധായകനും തിരക്കഥാകൃത്തും പ്രതിഫലം വാങ്ങി ജോലി ചെയ്യുന്നവരാണ് സിനിമയിൽ. ആ സിനിമ പ്രൊഡ്യൂസറുടെ ഉടമസ്ഥതയിൽ വരുന്നതാണെന്ന് മാത്രം സംവിധായകൻ അറിയാതെ പോയി. പ്രൊഡ്യൂസറാണ് തീരുമാനിക്കേണ്ടത് വിതരണം ആർക്ക് നൽകണമെന്നത്. അത് പ്രൊഡ്യൂസറുടെ മാത്രം വിവേചനാധികാരമാണ്. സർട്ടിഫിക്കേഷൻ വേണോ, തീയറ്ററിൽ പ്രദർശിപ്പികകണോ, യൂട്യൂബിൽ വിടണോ, ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കണോ, സാറ്റലൈറ്റ് വിക്കണോ ഒക്കെ പ്രൊഡ്യൂസർ മാത്രം തീരുമാനിക്കണ്ട വിഷയം, അയാളുടെ വിവേചനാധികാരം.

സംവിധായകന് സാധാരണ പ്രേക്ഷകരോടൊപ്പമിരുന്ന് സിനിമ കാണാം. അപ്പോഴും യഥാർത്ഥ സംവിധായകൻ സഹസംവിധാകനായി യവനികക്ക് പുറകിൽ നിൽക്കും. പ്രിൻസ് ചെയ്യുന്ന തൊഴിലിനോട് അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ട് എങ്കിൽ സംവിധാനം എന്ന ടൈറ്റിൽ യഥാർത്ഥ സംവിധായകന് തന്നെ നൽകൂ.ഇനിയും ഇത്തരം പോസ്റ്റുകളുമായി മുന്നോട്ട് പോകുകയാണ് എങ്കിൽ, ഫെസ്റ്റിവലുകൾക്കായി കളിച്ച കളികളും, കഥയുടെ കോപ്പിറൈറ്റും കൂടി വിഷയമായി വരും. കഥപറഞ്ഞയാൾ അറിയാതെ, കഥ തിരക്കഥാകൃത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തത് വലിയ ചതിയല്ലേ പ്രിൻസ്..'

ആ ആരോപണത്തിന് പ്രിൻസിന്റെ മറുപടി ഇങ്ങനെ

'ഏകയുടെ സംവിധായകൻ ഞാൻ അല്ല എന്ന പ്രചാരണങ്ങൾ എനിക്ക് വലിയ ആശ്വാസം ആണ് തരുന്നത്.നിർമ്മാതാവിന് ഞാൻ അല്ല ഏകയുടെ സംവിധായകൻ എന്ന് രേഖാമൂലം എഴുതി തരണം എന്നുണ്ടെങ്കിൽ എത്രയും വേഗം അത് ചെയ്യുവാൻ തയാറാണ്. മുൻപ് ഒരു സംവിധായകനും കീഴിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടില്ല എന്നതും മുൻപ് ഏതെങ്കിലും സിനിമാ ഷൂട്ടിങ് സെറ്റിൽ അരമണിക്കൂർ പോലും നിന്നിട്ടില്ല എന്നതും സത്യമാണ്.ഏക സംവിധാനം ചെയ്തത് ഞാനാണ് എന്ന് ഒരിടത്തും പറയില്ല എന്ന് നിർമ്മാതാവ് ഉറപ്പു തന്നാൽ മതി.എന്നോട് ക്ഷമിക്കൂ പ്രിയപ്പെട്ടവരേ'.

രഹ്നയുടെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം:

ഏക' സിനിമ ഇറങ്ങിയിട്ട് 2വർഷം തികയുകയാണ്. ഇവിടെ സെൻസർ പ്രശ്‌നം കാരണം വിദേശ ഫെസിറ്റിവലുകളിൽ ആണ് ഇതുവരെ കാണിക്കാൻ ആയത്. ഇന്റർസെക്‌സ് ആയ ഒരു വ്യക്തിയുടെ ജീവിതവും പ്രണയവും പറയുന്ന, ശരീരത്തിന്റെ രാഷ്ട്രീയം സംസാരിക്കുന്ന ഇന്റർനാഷണൽ ലെവലിൽ ചർച്ചയായ ഈ സിനിമ ലോകത്തെമ്പാടുമുള്ള കലാസ്വാദകരായ മാക്‌സിമം കാണികളിൽ സൗജന്യമായി എത്തിക്കാൻ സോഷ്യൽ മീഡിയയുടെ സഹായം സ്വീകരിക്കുകയാണ്.

താഴെ ലിങ്കിൽ ഉള്ള യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക. അപ്‌ഡേറ്റ്‌സ് ഉടൻ അറിയാനായി ബെൽ ബട്ടണും press ചെയ്യുക. ഒരു ലക്ഷം കാണികൾ എങ്കിലും ആയാൽ ഉടൻ റിലീസ് ചെയ്യാൻ ആണ് പ്ലാൻ. സിനിമയുടെ സോങ്ങും പ്രമോ വീഡിയോയും ട്രെയ്ലറും എല്ലാം ഈ യൂട്യൂബ് ചാനലിൽ ഇപ്പോൾ തന്നെ കാണാം.

പ്രിൻസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം:

ഏക എന്ന സിനിമ അഭിനേതാക്കളിൽ ഒരാളായിരുന്ന രെഹ്ന ഫാത്തിമ തന്റെ സ്വകാര്യ യൂ ട്യൂബ് ചാനലിൽ ഒരുലക്ഷം സബ്സ്‌ക്രിപ്ഷൻ ആകുന്ന ദിവസം സൗജന്യമായി പ്രദർശിപ്പിക്കും എന്ന് ഫേസ് ബൂക്കിലൂടെ ആഹ്വാനം ചെയ്തിരുന്നതായി കണ്ടു. ഈ സാഹചര്യത്തിൽ സംവിധായകൻ എന്ന നിലയിൽ കുറച്ചു കാര്യങ്ങൾ വ്യക്തമാക്കട്ടെ.

ഏക എന്ന ചലച്ചിത്രം ഏതെങ്കിലും രീതിയിൽ പ്രദർശിപ്പിക്കുവാനുള്ള അവകാശം രെഹ്ന ഫാത്തിമ എന്ന വ്യക്തിക്ക് ഇല്ല. ഏക എന്ന സിനിമയ്ക്ക് നിലവിൽ ഇന്ത്യയിൽ പ്രദർശനത്തിനുള്ള അനുമതി ലഭിച്ചിട്ടില്ല.

പ്രദർശനാനുമതി ലഭിക്കാത്ത സിനിമ പ്രദർശിപ്പിക്കുന്നത് നിയമപരമായി കുറ്റമാണ്. സംവിധായകൻ , നിർമ്മാതാവ് , തിയറ്ററിൽ ആണ് പ്രദർശിപ്പിക്കുന്നത് എങ്കിൽ തിയറ്റർ ഉടമ , ഓപ്പറേറ്റർ എന്നിവരാണ് ഇത്തരം കുറ്റങ്ങളിൽ ശിക്ഷിക്കപ്പെടുക.

നിലവിൽ രെഹ്ന ഫാത്തിമ ഈ ചലച്ചിത്രം പ്രദർശിപ്പിച്ചാലും കുറ്റവാളിയായി മാറുന്നത് സംവിധായകനായ ഞാനും നിർമ്മാതാവായ മനോജ് കെ ശ്രീധറുമാണ്. ഈ പ്രശ്‌നത്തിലെ ഗുരുതരാവസ്ഥ ചൂണ്ടിക്കാണിച്ചു മനോജ് കെ ശ്രീധറിനു ഞാൻ സന്ദേശം അയച്ചിട്ടുണ്ട്.

120 മിനിറ്റ് ദൈർഘ്യം ഉള്ള ഏകയിൽ ലൈംഗികതയും വയലൻസും പച്ചയായ ഭാഷാപ്രയോഗവും ഉണ്ടെന്നത് ശരിയാണ്. രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കാവുന്ന രീതിയിലാണ് ഈ ചിത്രം തയാറാക്കിയിരിക്കുന്നത്.

ഇന്ത്യൻ സെൻസർ ബോർഡ് നിയമങ്ങൾ അനുസരിച്ചു കട്ട് ചെയ്യുകയാണെങ്കിൽ 90 മിനിട്ടു ദൈർഘ്യം ഉള്ള സിനിമയായി ഏക മാറുമെന്നും ഇന്ത്യയിൽ പ്രദർശനാനുമതി ലഭിക്കുന്ന സിനിമയായി ഇത് മാറുമെന്നും സംവിധായകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാമായിരുന്നു. എഡിറ്റർ ജിത്തു ബാബുവും ഞാനും ഇത്തരത്തിൽ ഒരു ഇന്ത്യൻ വേർഷനും തയാറാക്കിയതാണ്.

എന്നാൽ സെൻസറിനു വഴങ്ങാതെ പൂർണ്ണരൂപത്തിൽ തന്നെ ഈ ചിത്രം പ്രദർശിപ്പിക്കുവാനായി കോടതിയെ സമീപിക്കാനും ഏതറ്റം വരെയും നിയമപരമായി പൊരുതി സെൻസർ നിയമങ്ങളെ തിരുത്തുവാനും അങ്ങനെ ഒരു സാമൂഹിക മാറ്റം ഉണ്ടാവുമെന്നും ഞാൻ വളരെയധികം പ്രതീക്ഷിക്കുന്നു.

എന്നാൽ അഭിനയിച്ച നടി എന്നതിനപ്പുറം പ്രദർശനം നടത്താൻ അനുമതി ഇല്ലാത്ത രഹ്ന ഫാത്തിമ ഏകയുടെ സെൻസർ ചെയ്യാത്ത ഭാഗങ്ങൾ പ്രദര്ശിപ്പിക്കുന്നതിലൂടെ നിയമ ലംഘനമാണ് ലക്ഷ്യമിടുന്നത്. നിയമ ലംഘനം ആർക്കും ചെയ്യാവുന്ന ഒന്നാണ്. പ്രത്യേകിച്ച് യുക്തിയോ ബുദ്ധിയോ സാമൂഹികമായ പ്രതിബദ്ധതയോ അതിനാവശ്യമില്ല. നിയമം ലംഘിക്കുന്നതാണ് നിയമം തിരുത്തുവാൻ കാരണമാകുക എന്നതാണ് സാമൂഹികപ്രതിബദ്ധതയുള്ള ഒരു കലാകാരന്റെ ലക്ഷ്യം.

ഇനി ഇതിന്റെ അപകട വശങ്ങളിലേക്ക് വരാം.

ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടു മതവികാരം വ്രണപ്പെടുത്തി എന്നും വർഗീയകലാപത്തിനു കാരണമായേക്കാവുന്ന പ്രവർത്തനങ്ങൾ നടത്തി എന്നതിനും നിലവിൽ കോടതിയിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള ആളാണ് രെഹ്ന ഫാത്തിമ. നിലവിൽ ഈ കേസ് നടന്നു
കൊണ്ടിരിക്കുകയാണ്.

ഏകയിൽ മുസ്ലിം ആരാധനാലയത്തിൽ സ്ത്രീകൾ പ്രവേശിച്ചു ആരാധന നടത്തുന്ന രംഗങ്ങൾ കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് പ്രവേശനമുള്ള ഒരു ദർഗയിൽ ആണ് ഇത് ചിത്രീകരിച്ചത് .സ്ത്രീകൾ അതീവ ബഹുമാനത്തോടെ ആരാധന നടത്തുന്ന രംഗമാണ് കലാസൃഷ്ടി എന്ന സ്വാതന്ത്ര്യത്തോടെ ചിത്രീകരിച്ചത്. വളരെ മികച്ച ഒന്നായി കണക്കാക്കപ്പെട്ട ഒരു രംഗം ആയിരുന്നു ദർഗയിലേക്കുള്ള യാത്ര.

മതവികാരം വ്രണപ്പെടുത്താൻ ആവർത്തിച്ചു ശ്രമിച്ചത്തിനു കോടതിയിൽ കേസ് വിചാരണ നേരിടുന്ന ഒരാൾ ആണ് നടി എന്ന നിലയിൽ വീണ്ടും ഒരു മതപരമായ പ്രശ്‌നം ഉടലെടുക്കാൻ കാരണമാവാതെ , യുക്തിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുമ്പോഴും , രാജ്യത്തെ സമാധാനാന്തരീക്ഷത്തിനു പ്രഥമസ്ഥാനം നൽകിക്കൊണ്ട് , അതീവം ദുഃഖത്തോടെ തന്നെ ഈ രംഗങ്ങൾ നീക്കം ചെയ്യാനായിരുന്നു എന്റെ തീരുമാനം.

ശബരിമലയിൽ വിശ്വാസികളുടെ മതവികാരം മുറിവേറ്റത് പോലെ ഏകയിലെ രംഗങ്ങൾ മുസ്ലിം മതവിശ്വാസികളെ മുറിവേൽപ്പിക്കുവാൻ ഏതെങ്കിലും സാധ്യതയുണ്ടെങ്കിൽ ഒരു ഉത്തരവാദിത്വപ്പെട്ട പൗരൻ എന്ന നിലയിൽ അതിനെ തടയാനും മുസ്ലിം സമുദായത്തോട് മാപ്പു ചോദിക്കാനും എനിക്ക് ഉത്തരവാദിത്വം ഉണ്ട്.

ഇനി , സിനിമ വ്യക്തിപരമായി പ്രദർശിപ്പിക്കുവാൻ രെഹ്ന ഫാത്തിമയ്ക്കു യാതൊരു അവകാശവും ഉള്ളതല്ല. കോപ്പിറൈറ്റ് കണ്ടന്റ് അടക്കം എന്റെ പേരിൽ ഉള്ള ഇന്റലക്ച്വൽ പ്രോപ്പർട്ടിയാണ് ഏക. അതിന്റെ നിർമ്മാതാവ് മനോജ് കെ ശ്രീധർ ആണ്. രാജ്യത്തെ നിയമങ്ങൾ അനുസരിച്ചു ഈ ചിത്രം പ്രദർശിപ്പിക്കുവാനായി സെൻസർ ബോർഡ് അനുമതിയോടെ സംവിധായകൻ നിർമ്മാതാവിന് ചിത്രം കൈമാറാൻ കഴിഞ്ഞിട്ടില്ല.

രെഹ്ന ഫാത്തിമയും മനോജ് കെ ശ്രീധറും മാത്രമല്ല ഈ ചലച്ചിത്രത്തിന്റെ നിർമ്മാണത്തിനായി കൂടെ നിന്ന ഓരോ ആളുടെയും അധ്വാനത്തെ കഷ്ടപ്പാടിനെ നേരിട്ട വെല്ലുവിളികളെ എല്ലാം ബഹുമാനിക്കുന്നു.

നടി എന്ന നിലയിൽ രെഹ്ന ഫാത്തിമ ഏറ്റെടുത്ത വെല്ലുവിളികളോടും അവരുടെ അധ്വാനത്തിനോടും മറ്റു സഹപ്രവർത്തകരോടുള്ള അത്രതന്നെ ബഹുമാനം എനിക്കുണ്ട്.

സിനിമയുടെ നിർമ്മാണത്തിന് പണം കണ്ടെത്തുന്നതിനായി മനോജ് കെ ശ്രീധർ നടത്തിയ ഓരോ ഓട്ടപ്പാച്ചിലുകളും മനസ്സിൽ ഉണ്ട്.

നമ്മുടെ എല്ലാവരുടെയും സിനിമയായിരുന്നു ഏക . അപ്പോഴും ഒന്നു പറയട്ടെ സാമൂഹിക മാറ്റം കടന്നു വരേണ്ടത് നിയമങ്ങളെ തിരുത്തലിലൂടെയാണ്. നിയമ ലംഘനത്തിലൂടെയല്ല.

പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ മുന്നിൽ കണ്ടുകൊണ്ട് ഇത്തരം ഉദ്യമങ്ങളിൽ നിന്നും പിൻവാങ്ങും എന്ന് പ്രതീക്ഷിക്കുന്നു. മറിച്ചാണെങ്കിൽ നിയമപരമായ സംരക്ഷണം സംവിധായകൻ എന്ന നിലയിൽ എനിക്കും മറ്റു ക്രൂ അംഗങ്ങൾക്കും നേടിയെടുക്കേണ്ട ഉത്തരവാദിത്വത്തിലേയ്ക് എന്നെ നിർബന്ധിക്കലാണ്. നിലവിൽ ഏകയ്ക്കു വേണ്ടി ചെയ്യാവുന്നത് കോടതിയെ സമീപിക്കുന്ന എന്നത് മാത്രമാണ്.

ഇനി നിയമലംഘനത്തിലൂടെ കുപ്രസിദ്ധി , ഒരു ലക്ഷം സബ്‌സ്‌ക്രൈബർമാരിലൂടെ വരുമാനം എന്നതൊക്കെയാണ് ലക്ഷ്യമെങ്കിൽ അതൊക്കെ താങ്കളുടെ വ്യക്തിപരമായ സൃഷ്ടികൾ ഉപയോഗിക്കുക. വരുമാനവും പ്രസിദ്ധിയും നേടാനുള്ള ഒരാളുടെ ആഗ്രഹത്തെ ഒന്നും ഞാൻ എതിർക്കുന്നില്ല. എന്നാൽ മറ്റുള്ളവരെക്കൂടി ഇത്തരം പബ്ലിസിറ്റിയുടെ എലിക്കെണികളിലേയ്ക്ക് വലിച്ചിടരുത്.

ഇത്തരം നിയമലംഘനങ്ങൾക്കും തുടർന്നുണ്ടാവുന്ന നിയമനടപടികൾക്കും സാമൂഹിക പ്രശ്‌നനങ്ങൾക്കും എനിക്കോ ക്രൂവിൽ അംഗമായിരുന്ന മറ്റുള്ളവർക്കോ പങ്കില്ല എന്നറിയിക്കുന്നു.
Tony Lloyd Aruja Anupama Sasidharan Rohith Rohu Kannan Thattayil Lipin Kannan Akhi Nanniyod Priyanka Sivadas ÅbËÿ ഠhóMã െÈfx Lipin Kannan Chinju Aswathi Rajappan Shankaran Rash Reshma Rechoos

ഇതേ ഉദ്യമം തുടരുകയാണെങ്കിൽ താങ്കളോടുള്ള വിയോജിപ്പ് കാരണം വിട്ടു നിൽക്കുന്ന ഞാൻ , പ്രശ്‌നങ്ങളിൽ നിന്നും പ്രശ്നങ്ങളിലേയ്ക്കു മറ്റുള്ളവരുടെ ഉപദേശം കേൾക്കാതെ എടുത്തുചാടുന്ന ഒരുകാലത്തെ പ്രിയപ്പെട്ട സുഹൃത്തിനെതിരെ അതീവം വിഷമത്തോടെ, മനസ് നൊന്തുകൊണ്ട് തന്നെ എത്രയും പെട്ടന്ന് ബന്ധപ്പെട്ട അഥോറിറ്റികൾക്കു പരാതി നൽകുന്നതാണ്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
പിണറായിക്ക് കത്ത് എഴുതാൻ പോലും അറിയില്ല; ഒപ്പിടുന്നതു പോലും താൻ ചൂണ്ടിക്കാണിക്കുന്നിടത്ത്; പിണറായിക്ക് ഒരു കാര്യത്തെക്കുറിച്ചും വലിയ വിവരമില്ല.... മദ്യപാന സദസ്സിൽ ശിവശങ്കർ പിണറായിയെ കൊച്ചാക്കി വീമ്പു പറയുമായിരുന്നോ? സ്വപ്‌നാ സുരേഷും സന്ദീപും എൻ ഐ എയോട് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയെന്ന് റിപ്പോർട്ട്; മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ നടപടിക്ക് മുഖ്യമന്ത്രിയും; സ്വർണ്ണ കടത്തിൽ പുറത്തു വരുന്നത് അതിവിചിത്ര മൊഴികൾ
ശമ്പളം കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന്; വാർത്ത വായിക്കുന്നത് ട്വന്റി ഫോറിലും! ഖജനാവ് കൊള്ളയുടെ വെളിപ്പെടുത്തലിൽ കുറ്റ സമ്മതവുമായി ശ്രീകണ്ഠൻ നായർ; നല്ല മാങ്ങകൾക്ക് എന്തുമാകാമോ? അരുൺ കുമാറിന്റെ വാർത്ത ചാനലിലെ ജോലി ചെയ്യൽ കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ശമ്പളം വാങ്ങി തന്നെ; എല്ലാത്തിനും ഉത്തരവുണ്ടെന്നും ചാനലിൽ വരുന്നവർക്ക് കാണിച്ചു തരാമെന്നും എസ് കെ എൻ; മറുനാടൻ വാർത്ത വെറും 'മൊട്ട'യല്ലെന്ന് ഖജനാവ് കൊള്ളടിക്കുന്നവർക്ക് സമ്മതിക്കേണ്ടി വരുമ്പോൾ
മദ്യപിച്ച് ലക്കുകെട്ട പെൺകുട്ടികളെ കണ്ടെത്തിയതോടെ പുറത്തുവന്നത് വ്യവസായിയുടെ ലൈം​ഗിക പീഡനത്തിന്റെ കഥകൾ; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി പോലും സെക്സിൽ ഏർപ്പെട്ടിരുന്നത് മദ്യം നൽകിയ ശേഷം; ഫ്ലാറ്റിൽ നിന്നും പൊലീസ് കണ്ടെത്തിയത് സെക്സ് ടോയ് മുതൽ ലൈം​ഗിക ഉത്തേജക മരുന്ന് വരെ; 68കാരൻ ഒടുവിൽ പിടിയിലായി
നളിനി നെറ്റോയെ ഓടിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ കാര്യക്കാരനായി; തച്ചങ്കരിയെ പുകച്ച് പുറത്തി ചാടിച്ചത് കെ എസ് ആർ ടി സിയെ സ്വപ്‌ന സംഘത്തിന് തീറേഴുതാനുള്ള നീക്കം; കാർബൺ ഡോക്ടറുടെ ബുദ്ധിക്ക് പിന്നിൽ കെ എസ് ആർ ടി സിയിലെ എൻജിന് പണിക്കുള്ള കുതന്ത്രം; സ്പ്രിങ്ലറിന് പിന്നാലെ മറ്റൊരു അഴിമതി മണം കൂടി; പി ശിവശങ്കറിനെ കൈവിടാൻ പിണറായിയുടെ തീരുമാനം; ചീഫ് സെക്രട്ടറിയുടെ അന്വേഷണവും എതിര്; സ്വർണ്ണ കടത്തിലെ വില്ലനെ സസ്‌പെന്റ് ചെയ്യും
യുഎഇ കോൺസുലേറ്റിലെ അറ്റാഷെ ഇന്ത്യ വിട്ടു; തിരുവനന്തപുരത്തു നിന്നും ഡൽഹി വഴി ദുബായിക്ക് പോയത് മൂന്ന് ദിവസം മുമ്പ്; അറ്റാഷെ നാടുവിട്ടത് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ പ്രതികളെ ചോദ്യം ചെയ്തതിന് പിന്നാലെ; കസ്റ്റംസ്‌സംഘം നയതന്ത്ര ചാനൽ വഴിയെത്തിയ ബാഗ് പരിശോധനക്കായി കസ്റ്റഡിയിൽ എടുത്തപ്പോൾ ബാഗ് തുറക്കരുതെന്ന് ആവശ്യപ്പെട്ട് അറ്റാഷെ നടത്തിയത് വലിയ സമ്മർദ്ദം; അറ്റാഷെ സരിത്തും സ്വപ്‌നയുമായി നിരന്തരം ഫോണിൽ സംസാരിച്ചതിന്റെ വിവരങ്ങളും പുറത്ത്
ഞാൻ ഇപ്പോൾ അവിടേക്ക് ചെന്നില്ലെങ്കിൽ മാഡത്തെ അറബി കുടുക്കുമെന്ന് സരിത്ത് പറഞ്ഞു; ഉച്ചയായപ്പോഴേക്കും സരിത്തിനെ കസ്റ്റംസ് അറസ്റ്റുചെയ്തു; യുഎഇ അറ്റാഷെയുടെ പേരിൽ വന്ന ഡിപ്ലോമാറ്റിക് ബാഗിലെ സ്വർണം പിടിക്കപ്പെടുമെന്നായപ്പോഴാണ് അദ്ദേഹം കാലുമാറിയത്; സ്വർണക്കള്ളക്കടത്തിൽ അറ്റാഷെക്കും പങ്കുണ്ടെന്ന് സരിത്തിന്റെ അഭിഭാഷകൻ കേസരി കൃഷ്ണൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട്
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
വിവാഹ ബന്ധം വേർപെടുത്തിയ ശേഷം യുവതി ഒരേ സമയം ലൈം​ഗിക ബന്ധം പുലർത്തിയിരുന്നത് മൂന്ന് പേരുമായി; മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്ന യുവതിക്ക് എന്നും ഹരമായിരുന്നത് ഡിജെ പാർട്ടികളും; കാമുകന്മാരിൽ ഒരാളെ മറ്റുള്ളവർ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ ഉന്മാദ നൃത്തവും ദാഹമകറ്റാൻ നൽകിയത് മൂത്രവും; ഒടുവിൽ ശാശ്വതിക്കും കൂട്ടാളികൾക്കും വിനയായത് സ്വന്തം മകളുടെ മൊഴിയും
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
പർദയണിഞ്ഞതും ഹെയർ സ്റ്റൈൽ മാറ്റിയതും വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ; മുടി വെട്ടിയും മീശയെടുത്തും എൻഐഎ വെട്ടിക്കാനുള്ള സന്ദീപ തന്ത്രവും വിജയിച്ചില്ല; കോവിഡുകാലത്തെ പൊലീസ് പരിശോധനകൾ വെട്ടിച്ച് ബംഗളൂരുവിൽ എത്തിയതോടെ ആത്മവിശ്വാസം കൂടി; കസ്റ്റംസിൽ നിന്ന് കേസ് എൻഐഎ ഏറ്റെടുത്തതോടെ അങ്കലാപ്പും; സ്വപ്നയെ കൂടെയിരുത്തി കാറോടിച്ച് സന്ദീപ് അതിർത്തി കടന്നത് വെറുതെയായി; അതിവേഗതയിൽ സ്വപ്‌നയും സന്ദീപും കുടുങ്ങുമ്പോൾ
സ്വപ്‌നം കാണാൻ പഠിപ്പിച്ച അബുദാബി സ്വപ്‌നയ്ക്ക് എന്നും പ്രണയങ്ങളുടെ ഉത്സവനഗരി; കൗമാരപ്രണയത്തിന് വീട്ടുകാർ നോ പറഞ്ഞപ്പോൾ വാശിയായി; പത്താം ക്ലാസിൽ പഠിക്കുമ്പോൾ അടുത്ത പള്ളിയിലെ വികാരിക്കൊപ്പം ഒളിച്ചോട്ടം; അബുദബിയിൽ നിന്ന് മുങ്ങി പൊങ്ങിയത് മുംബൈയിൽ; ആലോചിച്ചുറപ്പിച്ചിട്ടും ഉറപ്പില്ലാതെ മൂന്നുവിവാഹങ്ങളും; ബന്ധങ്ങളുടെ തകർച്ചയിൽ തളരാതെ ഉയരങ്ങളിലേക്ക് പടികൾ കയറാൻ ഉന്നതരുമായി കൂട്ടുകെട്ടും ഉല്ലാസവും കള്ളക്കടത്തും; സ്വപ്‌ന സുരേഷിന്റെ നക്ഷത്ര ജീവിതം ഇങ്ങനെ
ലോക്ക് ഡൗൺ കാലത്ത് കേരളത്തിലെത്തിയത് 100 കോടിയുടെ സ്വർണം; എല്ലാം നിയന്ത്രിക്കുന്നത് മുഹമ്മദ് ഫയാസും നബീൽ അബ്ദുൾ ഖാദറുമടങ്ങുന്ന മാഫിയ; ആഡംബര ബൈക്ക്-കാർ ഭ്രമത്തിൽ യുവാക്കൾ കടത്തിന്റെ കണ്ണികളാകുമ്പോൾ ചതിയിൽ കുടുക്കി പെൺകുട്ടികളെ കൊണ്ടു വരുന്നത് സെക്‌സ് റാക്കറ്റ്; ടിവി ആങ്കർമാരും എയർഹോസ്റ്റസുകളും ഇരകൾ; ലോബിക്ക് സംരക്ഷണം ഒരുക്കുന്നത് കേരളത്തിലെ പാർട്ടി ഉന്നതന്റെ മകൻ; സ്വർണ്ണക്കടത്തിലെ ദുബായ് ബന്ധത്തിന് ബ്രേക്ക് ദ ചെയ്ൻ അനിവാര്യമാകുമ്പോൾ
നിങ്ങൾക്ക് സ്റ്റേഷൻ ആക്രമിക്കാമെങ്കിൽ ഞങ്ങൾക്ക് പാർട്ടി ഓഫീസിലും കയറാമെന്ന് തുറന്നടിച്ച ചുണക്കുട്ടൻ; ടിപി വധക്കേസിൽ അർദ്ധരാത്രി മുടക്കോഴി മലയിലെത്തി കൊടി സുനിയെയും കൂട്ടരെയും മൽപിടുത്തത്തിലൂടെ കീഴടക്കിയ സാഹസികൻ; തലശേരി ഡിവൈഎസ്‌പി ആയിരിക്കുമ്പോഴേ സിപിഎമ്മിന്റെ കണ്ണിലെ കരട്; എൻഐഎയിലേക്ക് ഡപ്യൂട്ടേഷനിൽ ചേക്കേറിയത് ഭരണം മാറിയപ്പോൾ; സ്വർണക്കള്ളക്കടത്ത് കേസ് അന്വേഷകനായി ഷൗക്കത്തലി വീണ്ടും വരുമ്പോൾ
ഇടപാടുകൾ എല്ലാം ഐഎഎസ് ഉന്നതന്റെ അറിവോടെയെന്ന് സ്വപ്‌നാ സുരേഷിന്റെ മൊഴി; എല്ലാം മുന്നിൽ നിന്ന് നടത്തി തന്നതും ഐടി സെക്രട്ടറി; സ്‌പെയ്‌സ് പാർക്കിലെ ജോലിക്കായി ശുപാർശ നടത്തി സഹായിച്ചതും മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥനെന്നും തുറന്നു പറച്ചിൽ; ശിവശങ്കർ ഐഎഎസിനെ കുടുക്കി സ്വർണ്ണ കടത്ത് ആസൂത്രകയുടെ മൊഴി; പിണറായി വിജയന്റെ മുൻ സെക്രട്ടറിക്ക് കൈവിലങ്ങ് ഉറപ്പായി; യുഎപിഎ കുറ്റം ചുമത്താനും സാധ്യത; കേരളം ഭരിച്ച ഉദ്യോഗസ്ഥൻ ഊരാക്കുടുക്കിൽ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
വിവാഹ ബന്ധം വേർപെടുത്തിയ ശേഷം യുവതി ഒരേ സമയം ലൈം​ഗിക ബന്ധം പുലർത്തിയിരുന്നത് മൂന്ന് പേരുമായി; മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്ന യുവതിക്ക് എന്നും ഹരമായിരുന്നത് ഡിജെ പാർട്ടികളും; കാമുകന്മാരിൽ ഒരാളെ മറ്റുള്ളവർ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ ഉന്മാദ നൃത്തവും ദാഹമകറ്റാൻ നൽകിയത് മൂത്രവും; ഒടുവിൽ ശാശ്വതിക്കും കൂട്ടാളികൾക്കും വിനയായത് സ്വന്തം മകളുടെ മൊഴിയും
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും