Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ് എം എസ് നോക്കി പരീക്ഷ എഴുതാം...; കോഴ കൊടുത്താൽ കയറിക്കൂടാം! മായാവി രക്ഷപ്പെടും... കുട്ടൂസൻ ബലിയാടും! ആരോപണം ഗുരുതരമായിട്ടും സത്യം മുഴുവൻ പറയാതെ പിഎസ് സി അംഗം മൊഴി നൽകിയത് സിപിഎം കൂട്ടുകാരനെ രക്ഷിച്ചെടുക്കാൻ; എല്ലാ പഴിയും ഇടനിലക്കാരനിൽ ചുമത്തി സഖാവിനെ രക്ഷിക്കും; കുറ്റം ഏറ്റെടുക്കാൻ കൂട്ടൂസന് ഓഫർ 50000 രൂപയും ഭാര്യയ്ക്ക് സഹകരണ വകുപ്പിൽ ജോലിയും; തിരുവല്ലയിൽ നിയമനത്തിന് കോഴയിൽ ഡി വൈ എഫ് ഐ നേതാവ് പ്രകാശ് ബാബുവിനെ രക്ഷിക്കാൻ കള്ളക്കളി സജീവം

എസ് എം എസ് നോക്കി പരീക്ഷ എഴുതാം...; കോഴ കൊടുത്താൽ കയറിക്കൂടാം! മായാവി രക്ഷപ്പെടും... കുട്ടൂസൻ ബലിയാടും! ആരോപണം ഗുരുതരമായിട്ടും സത്യം മുഴുവൻ പറയാതെ പിഎസ് സി അംഗം മൊഴി നൽകിയത് സിപിഎം കൂട്ടുകാരനെ രക്ഷിച്ചെടുക്കാൻ; എല്ലാ പഴിയും ഇടനിലക്കാരനിൽ ചുമത്തി സഖാവിനെ രക്ഷിക്കും; കുറ്റം ഏറ്റെടുക്കാൻ കൂട്ടൂസന് ഓഫർ 50000 രൂപയും ഭാര്യയ്ക്ക് സഹകരണ വകുപ്പിൽ ജോലിയും; തിരുവല്ലയിൽ നിയമനത്തിന് കോഴയിൽ ഡി വൈ എഫ് ഐ നേതാവ് പ്രകാശ് ബാബുവിനെ രക്ഷിക്കാൻ കള്ളക്കളി സജീവം

എസ് രാജീവ്

തിരുവല്ല: പി എസ് സി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ആരോപണ വിധേയനായ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റംഗവും സി പി എം തിരുവല്ല ഏരിയാ കമ്മിറ്റിയംഗവുമായ പ്രകാശ് ബാബുവിനെ കേസിൽ നിന്നും ഊരിയെടുക്കാൻ ഇടനിലക്കാരനായ കുട്ടൂസനെ ബലിയാടാക്കാൻ അണിയറയിൽ നീക്കം ശക്തം. പി എസ് സി അംഗമായ റോഷൻ റോയി മാത്യു അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സി ഐക്ക് മുമ്പിൽ മൊഴി നൽകിയ സാഹചര്യത്തിലാണ് പാർട്ടിയുടെ മുഖം രക്ഷിക്കാൻ കൊച്ചു പ്രകാശ് ബാബു വെന്ന് വിളിക്കുന്ന കുട്ടി സഖാവിനായി പാർട്ടി നേതൃത്വം തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് റോഷൻ സി ഐ മുമ്പാകെ മൊഴി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ കേസും രജിസ്റ്റർ ചെയ്തു. റോഷൻ മൊഴി നൽകാനെത്തുമെന്ന് ഉറപ്പിച്ചതോടെയാണ് നേതൃത്വത്തിന്റെ നിർദേശ പ്രകാരം കേസ് ഏറ്റെടുക്കാൻ ഇടനിലക്കാരനായ കുട്ടൂസൻ എന്ന ജയകുമാറിന് മേൽ സമ്മർദ്ദമേറിയത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച പ്രകാശ് ബാബുവും അടുത്ത സുഹൃത്തും ചേർന്ന് കുട്ടൂസനുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയിലാണ് 50000 രൂപ കൈമാറിയത്. ഇതു കൂടാതെയാണ് സഹകരണ വകുപ്പിൽ ഭാര്യയ്ക്ക് ജോലി നൽകാമെന്ന വാഗ്ദാനവും, എല്ലാ നീക്കങ്ങൾക്കും കുടപിടിക്കുന്നത് സംസ്ഥാന ഘടകത്തിലടക്കം ശക്തനായ ജില്ലാ സെക്രട്ടറിയേറ്റംഗവും.

പി എസ് സി പരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞ പെരിങ്ങര സ്വദേശിനിയ ഉദ്യോഗാർത്ഥിയുടെ ഭർത്താവിൽ നിന്നുമാണ് ആയുർവേ നഴ്‌സിങ് ജോലി വേഗത്തിൽ വാങ്ങിത്തരാമെന്ന് വാഗ്ദാനം നൽകി പ്രകാശ് ബാബു ഒരു വർഷം മുമ്പ് ഇടനിലക്കാരനായ കുട്ടൂസൻ എന്ന ജയകുമാർ വഴി എഗ്രിമെന്റ് തുകയായ രണ്ടു ലക്ഷത്തിന്റെ ആദ്യ ഗഡുവെന്ന നിലയിൽ 30000 രൂപ കൈപ്പറ്റിയത്. പറഞ്ഞ ജോലിയും നൽകിയ പണവും ലഭിക്കാതിരുന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥിയുടെ ഭർത്താവ് ദീപക് സംഭവം സുഹൃത്തുക്കളുമായി പങ്കുവെച്ചു. ദീപക്കിന്റെ സുഹൃത്തും പി എസ് സി അംഗത്തിന്റെ നാട്ടുകാരനുമായ യുവാവ് ഈ വിവരം പി എസ് സി അംഗമായ റോഷന്റെ കാതിലെത്തിച്ചു.

ഇതോടെയാണ് റോഷൻ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. തുടർന്ന് പരാതി സംബന്ധിച്ച് അന്വേഷിക്കാൻ എസ് പി തിരുവല്ല സി ഐ യെ ചുമതപ്പെടുത്തി. ഉദ്യോഗാർത്ഥിയുടെ ഭർത്താവ് ദീപക്കിനെയും കുട്ടൂസനെയും വിളിച്ചു വരുത്തി മൊഴിയെടുത്തതോടെ സംഭവത്തിൽ കുട്ടി സഖാവിന്റെ പങ്ക് വെളിപ്പെട്ടെങ്കിലും രേഖാമൂലം പരാതി നൽകിയില്ലെന്ന കാരണം പറഞ്ഞ് കേസ് രജിസ്റ്റർ ചെയ്യാൻ സി ഐ തയാറായിരുന്നില്ല. വല മുറുകുന്നുവെന്ന് ബോധ്യമായതോടെ ഇടനിലക്കാരനായ കുട്ടൂസൻ വഴി തന്നെ അഡ്വാൻസായി വാങ്ങിയ 30000 രൂപ തിരികെ നൽകി കേസിൽ നിന്ന് തടി തപ്പാന്നും ഇതിനിടെ ശ്രമമുണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരായി മൊഴി നൽകാതിരിക്കാനും റോഷൻ റോയിക്ക് മേൽ നേതൃത്വം സമ്മർദ്ദം ചെലുത്തിയിരുന്നു.

എന്നാൽ വിവാദങ്ങളിൽ അകപ്പെട്ട് അട്ടപ്പൂട്ടിലായിക്കിടക്കുന്ന പി എസ് സി യെയും പാർട്ടിയെയും ഒന്നിച്ച് വെള്ളപൂശേണ്ട ഗതികേടാണ് കുട്ടി സഖാവിന്റെ പേരൊഴിവാക്കി മൊഴി നൽകുന്നതിലേക്ക് റോഷനെ കൊണ്ടുവന്നെത്തിച്ചത്.മൊഴി നൽകിയ സാഹചര്യത്തിൽ ചാർജ് ചെയ്ത എഫ് ഐ ആർ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ശരിയായ ദിശയിലാക്കാനുള്ള എസ് പിയുടെ നിർദ്ദേശം ലഭിച്ചതോടെ കുട്ടി സഖാവിനൊപ്പം തിരുവല്ല സി ഐ യും വെട്ടിലായിട്ടുണ്ട്.

പിഎസ്‌സി അംഗം റോഷൻ റോയി മാത്യുവിന് രണ്ടു ലക്ഷം നൽകിയാൽ പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളയാൾക്ക് ജോലി ഉറപ്പാണെന്ന് വാഗ്്ദാനം ചെയ്ത് ആദ്യ ഗഡുവായി 30,000 കൈപ്പറ്റിയ പരാതിയിൽ തിരുവല്ല പൊലീസ് കേസെടുത്തിരുന്നു. മൂന്നാഴ്ച മുൻപ് റോഷൻ നൽകിയ പരാതി പൂഴ്‌ത്തി വച്ച തിരുവല്ല പൊലീസ് നേതാവ് കൈപ്പറ്റിയ പണം തിരികെ നൽകിപ്പിച്ച് കേസ് ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ, തന്നെ പൊതുസമൂഹത്തിൽ നാണം കെടുത്തിയത് ഏതു നേതാവായാലും നടപടി സ്വീകരിക്കണമെന്ന് റോഷൻ ജില്ലാ പൊലീസ് മേധാവിയോട് കർശനമായി ആവശ്യപ്പെട്ടതോടെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഡിവൈഎഫ്‌ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പ്രകാശ്ബാബുവാണ് പണം വാങ്ങിയത് എന്നായിരുന്നു ആരോപണം. റോഷൻ നൽകിയ പരാതി അന്വേഷിക്കാൻ എസ്‌പി തിരുവല്ല പൊലീസ് ഇൻസ്‌പെക്ടർക്ക് കൈമാറുകയായിരുന്നു.

പാർട്ടിക്കാർ പറഞ്ഞാൽ മാത്രം ഇരിക്കുകയും നിൽക്കുകയും ചെയ്യുന്ന, അത്രയ്ക്ക് വിനീത വിധേയനായ ഇൻസ്‌പെക്ടർ കേസ് ഒത്തുതീർപ്പാക്കാനാണ് ശ്രമിച്ചത്. പണം നൽകിയ ആളെയും ഇടനില നിന്നയാളെയും വിളിച്ചു വരുത്തി സംഗതി സത്യമാണെന്ന് ഉറപ്പു വരുത്തിയ സിഐ നേതാവിനെ കൊണ്ട് വാങ്ങിയ പണം തിരികെ കൊടുപ്പിക്കുകയായിരുന്നു. പാർട്ടിലെ വലിയൊരു മാനക്കേടിൽ നിന്നും താൻ രക്ഷിച്ചുവെന്നും സിഐ കരുതി. എന്നാൽ, റോഷൻ തട്ടിപ്പുകാർക്കെതിരേ കർശന നിലപാട് സ്വീകരിച്ചു. പൊതുവേ പേരുദോഷമുള്ള പിഎസ്‌സിക്ക് താൻ കാരണം അത് വർധിക്കണ്ട എന്നു കരുതിയ റോഷൻ എസ്‌പിയെ സമീപിച്ചു. തന്റെ പരാതി എന്തായി എന്നന്വേഷിച്ചപ്പോഴാണ് തിരുവല്ല സിഐ അത് ഇലയ്ക്കും മുള്ളിനും കോട്ടം തട്ടാതെ പരിഹരിച്ചുവെന്ന് മനസിലായത്. റോഷന്റെ പരാതിയിൽ ഡിവൈഎഫ്‌ഐ നേതാവിന്റെ പേരില്ല. തന്റെ പേരിൽ ആരോ തട്ടിപ്പ് നടത്തിയെന്ന് മാത്രമേയൂള്ളൂ. അത് പ്രകാശ്ബാബുവാണെന്ന് തട്ടിപ്പിന് ഇരയായവരും ഇടനിലക്കാരനും പൊലീസിന് മൊഴി നൽകിയിട്ടുമുണ്ട്. ഇതിനിടെയാണ് മൊഴി കൊടുക്കാൻ പ്രകാശ് ബാബു എത്തിയത്. ഈ മൊഴിയിലും ഡിവൈഎഫ്‌ഐ നേതാവിന്റെ പേര് മറച്ചു വയ്ക്കുകയായിരുന്നു.

ആയുർവേദ നഴ്‌സിങ് നിയമനത്തിന്റെ പേരിലാണ് പണം തട്ടിയത്. തിരുവല്ല പെരിങ്ങര സ്വദേശിയായ ദീപക് എന്ന യുവാവിൽ നിന്നാണ് ഭാര്യയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. ഈ യുവതി പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉള്ളയാളാണ്. നിയമനം വേഗത്തിലാക്കാനാണ് രണ്ടു ലക്ഷം ചോദിച്ചത്. ഇത് റോഷന് നൽകിയാൽ വേഗം കാര്യം നടക്കുമെന്നും ഉറപ്പു നൽകി. ഒരു വർഷം മുൻപ് തിരുവല്ല ഗസ്റ്റ് ഹൗസിന് സമീപം വച്ച് ഇടനിലക്കാരനായ കുട്ടൂസൻ എന്ന ഓട്ടോഡ്രൈവർ മുഖേനെയാണ് ദീപക് പണം കൈമാറിയത്. വർഷമൊന്നു കഴിഞ്ഞിട്ടും നിയമനം നടക്കാതെ വന്നപ്പോൾ ദീപക് ഈ വിവരം സുഹൃത്തുക്കളോട് പറഞ്ഞു. അവരിൽ നിന്നാണ് റോഷൻ തന്റെ പേരിൽ നടക്കുന്ന തട്ടിപ്പ് അറിഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി പണം നഷ്ടമായ ദീപക്കിനെയും ഇടനിലക്കാരനായ ഓട്ടോ ഡ്രൈവറെയും സി ഐ വിളിച്ചു വരുത്തി. റോഷൻ റോയി മാത്യുവിന് നൽകാനെന്ന പേരിൽ പ്രകാശ് ബാബു പണം കൈപ്പറ്റിയതായി ഇരുവരും സി ഐ മുമ്പാകെ മൊഴിയും നൽകി. ഈ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്താതെ കേസ് ഒതുക്കാനാണ് തുടക്കത്തിൽ ശ്രമം.

പ്രകാശ് ബാബുവിന്റെ പരാതി പിൻവലിക്കാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ കൂട്ടുസനിലേക്ക് മാത്രം അന്വേഷണം ചുരുക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിന് വേണ്ടിയാണ് വാഗ്ദാനങ്ങളുമായി സിപിഎമ്മിലെ ഒരു വിഭാഗം നിറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP