Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റൂം ഹീറ്റർ ചെറിയ മുറിയിൽ ഉപയോഗിക്കാതിരിക്കുക; അധികനേരം തുടർച്ചയായി ഉപയോഗിക്കുന്നതും ഒഴിവാക്കണം: റൂം ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ മുറികളിൽ നിറയുന്നത് കാർബൺ മോണോക്‌സൈഡ് എന്ന വിഷവാതകം: തണുപ്പിൽനിന്ന് രക്ഷനേടാനുപയോഗിക്കുന്ന റൂം ഹീറ്ററുകൾ വില്ലനാവുന്നത് എങ്ങിനെയെന്ന് അറിയാം?

റൂം ഹീറ്റർ ചെറിയ മുറിയിൽ ഉപയോഗിക്കാതിരിക്കുക; അധികനേരം തുടർച്ചയായി ഉപയോഗിക്കുന്നതും ഒഴിവാക്കണം: റൂം ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ മുറികളിൽ നിറയുന്നത് കാർബൺ മോണോക്‌സൈഡ് എന്ന വിഷവാതകം: തണുപ്പിൽനിന്ന് രക്ഷനേടാനുപയോഗിക്കുന്ന റൂം ഹീറ്ററുകൾ വില്ലനാവുന്നത് എങ്ങിനെയെന്ന് അറിയാം?

സ്വന്തം ലേഖകൻ

റൂം ഹീറ്റർ ചെറിയ മുറിയിൽ ഉപയോഗിക്കാതിരിക്കുക; അധികനേരം തുടർച്ചയായി ഉപയോഗിക്കുന്നതും ഒഴിവാക്കണം: തണുപ്പിൽനിന്ന് രക്ഷനേടാനുപയോഗിക്കുന്ന റൂം ഹീറ്ററുകൾ വില്ലനാവുന്നത് എങ്ങിനെയെന്ന് അറിയാം?

തണുപ്പിൽനിന്ന് രക്ഷനേടാനുപയോഗിക്കുന്ന റൂം ഹീറ്ററുകൾ പലപ്പോഴും വില്ലനായി മാറാറുണ്ട്. അതിൽത്തന്നെ ഏറ്റവും അപകടകാരിയാണ് ഗ്യാസ് ഉപയോഗിച്ചുള്ള ഹീറ്ററെന്ന് വിദഗ്ദ്ധർ പറയുന്നു. തീരെ വായുസഞ്ചാരമില്ലാത്ത ചെറിയ മുറികളിൽ ഹീറ്റർ ഉപയോഗിക്കുന്നതാണ് പലപ്പോഴും അപകടകാരണമാകുന്നത്. നേപ്പാളിലെ ഹോട്ടലിൽ എട്ട് മലയാളികൾ മരിച്ച മുറിയിൽ ഗ്യാസ് ഉപയോഗിച്ചുള്ള റൂം ഹീറ്ററാണ്. മാത്രമല്ല, തുറസ്സായ സ്ഥലങ്ങളിൽ പരിപാടികളും മറ്റും നടത്തുമ്പോൾ ഉപയോഗിക്കുന്ന ലോൺ ഹീറ്ററാണെന്നും സംശയിക്കുന്നു. ഇത് കൂടുതൽ ശക്തിയുള്ളതുമാണ്.

വായു കടക്കാത്ത മുറികളിൽ റൂം ഹീറ്ററുകൾ ഉപയോഗിച്ചാൽ അത് പലപ്പോഴും വില്ലനായി മാറുകയാണ് പതിവ്. കാരണം സാധാരണ ഹീറ്ററുകൾ കുറെസമയം പ്രവർത്തിപ്പിച്ചാൽ അതിൽനിന്ന് കാർബൺ മോണോക്സൈഡ് എന്ന വിഷവാതകം പുറത്തുവരും. ഈ വാതകമാണ് ജീവനെടുക്കുന്ന വില്ലനായി മാറുന്നത്. ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ സാധാരണയായി ഇത് ഉൽപാദിപ്പിക്കപ്പെടാറുണ്ട്. ഈ വാതകം ശ്വസിച്ചാൽ ശരീരത്തിന് ഓക്സിജൻ ആഗിരണം ചെയ്യാനുള്ള കഴിവു നഷ്ടപ്പെടും. മുറികൾ അടഞ്ഞുകൂടി കിടക്കുമ്പോൾ കൂടുതൽ ഗുരുതരമാകും. കാർബൺ മോണോക്സൈഡിനു നിറമോ മണമോ രുചിയോ ദുർഗന്ധമോ ഇല്ല. അതിനാൽ ചുറ്റുമുള്ള വായുവിൽ ഈ വിഷവാതകം കലർന്നാൽ മനസിലാക്കാനാവില്ല.

കാർബൺ മോണോക്‌സൈഡ് വാതകം നിറഞ്ഞാൽ മുറിയിലെ ഓക്സിജന്റെ അളവ് കുറഞ്ഞുകുറഞ്ഞ് ഇല്ലാതാവും. ഇതോടൊപ്പം വിഷവായു മുറിയിൽ നിറയുകയും ചെയ്യും. എന്നാൽ മണവും നിറവുമില്ലാത്തതിനാൽ കാർബൺ മോണോക്സൈഡ് വാതകം മുറിയിൽ നിറഞ്ഞാലും അറിയാൻ സാധിക്കില്ല. ഈ വാതകം ശ്വസിക്കുന്നവർക്ക് തലകറക്കം, ഛർദി, തലവേദന, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവയുണ്ടാകാം. എന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് പിടികിട്ടുകുയുമില്ല. അപ്പോഴേയ്ക്കും അബോധാവസ്ഥയിലാവുകയും മരണത്തിലേക്ക് നീങ്ങുകയും ചെയ്യും. ഇത് തന്നെയാണ് നേപ്പാളിലെ മലയാളികൾക്കും സംഭവിച്ചത്. നാഡീവ്യൂഹത്തെ ബാധിക്കുകയും തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം നിലയ്ക്കുകയും ചെയ്യുന്നതാണ് മരണകാരണം

അതിനാൽ തന്നെ റൂം ഹീറ്റർ ഉപയോഗിക്കുമ്പോൾ ചെറിയ മുറിയിൽ ഉപയോഗിക്കാതിരിക്കുകയും അധികനേരം തുടർച്ചയായി ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഗുണനിലവാരമുള്ളതും ഓട്ടോമാറ്റിക് കട്ട് ഓഫ് ആകുന്നതും ഉപയോഗിക്കുക. അതായത്, ഓക്സിജൻ കുറഞ്ഞാൽ സ്വാഭാവികമായും ഹീറ്റർ ഓഫാകും. റൂം് ഹീറ്ററുകളെ പോലെ തന്നെ അപകടകാരികളാണ് വെള്ളം ചൂടാക്കാനുപയോഗിക്കുന്ന ചിലതരം ഗീസറും. ഗ്യാസ് ഉപയോഗിച്ചുള്ള ഗീസറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് മുറിക്കുപുറത്ത് ഫിറ്റ് ചെയ്ത് വെള്ളത്തിന്റെ പൈപ്പ്മാത്രം അകത്തേക്കിടുക.

വാതക വിഷബാധ ലക്ഷണങ്ങൾ
സാധാരണ നാം ശ്വസിക്കുന്ന പ്രാണവായുവിലെ ഓക്‌സിജൻ രക്തത്തിലെ ഹീമോേഗ്ലാബിനെ കൂട്ടുപിടിച്ച് അതിനൊപ്പമാണ് വിവിധ ശരീരഭാഗങ്ങളിലെത്തുന്നത്. എന്നാൽ ഓക്്‌സിജനൊപ്പം കാർബൺ മോണോക്‌സൈഡും ശരീരത്തിലെത്തിയാൽ ഹീമോഗ്ലോബിൻ മുൻഗണന കൊടുക്കുന്നത് കാർബൺ മോണോക്‌സൈഡിനൊപ്പം ചേരാനാണ്.
കാർബൺ മോണോക്‌സൈഡ് കൂടുതൽ ശരീരത്തിനുള്ളിലെത്തും തോറും ഹീമോ ഗ്ലോബിനെയും കൂട്ടുപിടിച്ച് കോശങ്ങളിലെല്ലാം എത്തും. അങ്ങനെ ആവശ്യം വേണ്ട പ്രാണവായു കിട്ടാതെ കോശങ്ങൾ നശിക്കും.

ചെറിയതോതിൽ കാർബൺമോണോക്സൈഡ് വാതകവിഷബാധയേറ്റവരിലെ പ്രാരംഭലക്ഷണങ്ങൾ ഭക്ഷ്യവിഷബാധയുടേതിനോ പകർച്ചപ്പനിയുടേതിനോ സമാനമായിരിക്കും. കുറഞ്ഞ അളവിലാണു വാതകം ഉള്ളിലെത്തുന്നതെങ്കിൽ ലക്ഷണങ്ങൾ പ്രകടമാകാൻ 5 മുതൽ 20 മിനിറ്റുവരെയെടുക്കും. ശ്വാസതടസ്സം, ഛർദി, തലകറക്കം, ക്ഷീണം, മന്ദത എന്നിവയൊക്കെ അപകടലക്ഷണങ്ങളാണ്. കൂടിയതോതിൽ കാർബൺ മോണോക്സൈഡ് ഉള്ളിൽച്ചെന്നാൽ ബോധക്ഷയം ഉണ്ടാകും. കാർബൺ മോണോക്‌സൈഡിന് ഏതാനും മിനിറ്റു മതി ശരീരത്തെ മരണാസന്നമാക്കാൻ. വിദഗ്ധ ചികിൽസ ലഭ്യമാക്കുന്നതിൽ താമസം നേരിട്ടാൽ രോഗി മരണത്തിനു കീഴടങ്ങാം.

പ്രഥമശുശ്രൂഷ
കാർബൺ മോണോക്സൈഡ് ശ്വസിച്ചുള്ള വിഷബാധയാണെന്നു ബോധ്യമായാൽ രോഗിയെ ശുദ്ധവായു ലഭിക്കുന്നിടത്തേക്ക് ഉടൻ മാറ്റണം. അടിയന്തര വൈദ്യസഹായവും തേടണം. കുട്ടികൾ, ഗർഭിണികൾ, വയോധികർ, വിളർച്ചയുള്ളവർ, ആസ്മ, ഹൃദ്രോഗികൾ എന്നിവരൊക്കെ ചെറിയ തോതിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ചാൽപോലും മാരകമാകാം.

മുൻകരുതലുകൾ. തണുപ്പിനെ നേരിടാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം ചൂടുനൽകുന്ന വസ്ത്രങ്ങളും കൈ,കാലുറകളും ഉപയോഗിക്കുകയാണ്. ഇടയ്ക്കിടെ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതും തണുപ്പകറ്റാൻ സഹായിക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP