Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മിസൈൽ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളുമായി മലയാളിയുടെ ലൈവ്; സനോജ് വ്‌ലോഗ് എന്ന പേജിൽ പങ്കുവച്ചത് അഷ്‌ക ലോണിൽ നിന്നുള്ള ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ; ലൈവ് വീഡിയോയിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും മിസൈൽ വരുന്നതായും പ്രതികരണം

മിസൈൽ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളുമായി മലയാളിയുടെ ലൈവ്; സനോജ് വ്‌ലോഗ് എന്ന പേജിൽ പങ്കുവച്ചത് അഷ്‌ക ലോണിൽ നിന്നുള്ള ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ; ലൈവ് വീഡിയോയിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും മിസൈൽ വരുന്നതായും പ്രതികരണം

ന്യൂസ് ഡെസ്‌ക്‌

ജറുസലേം: ഇസ്രയേൽ-ഫലസ്തീൻ സംഘർഷത്തിനിടെ മിസൈൽ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളുമായി മലയാളിയുടെ ലൈവ്. ഇസ്രയേലിലെ അഷ്‌ക ലോണിൽ നിന്നുള്ള ദൃശ്യങ്ങളാണ് സനോജ് വ്‌ലോഗ് എന്ന പേജിൽ പങ്കുവച്ചിരിക്കുന്നത്.

 

ഒട്ടേറെ മലയാളികളുടെ സ്ഥലമാണിതെന്ന് ഇദ്ദേഹം പറയുന്നു. കെട്ടിടങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്. അഷ്‌ക ലോണിൽ അവസ്ഥ ഭീകരമാണെന്നും നടുക്കുന്ന വാക്കുകളും ദൃശ്യങ്ങളുമായി ഇദ്ദേഹം വ്യക്തമാക്കുന്നു. ലൈവ് സംസാരിച്ചോണ്ട് ഇരിക്കുമ്പോൾ തന്നെ മിസൈൽ വരുന്നതായും ഇയാൾ പറയുന്നു.

ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വർഷമായി ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇന്നലെ വൈകുന്നേരം താമസസ്ഥലത്തുണ്ടായ ഷെല്ലാക്രമണത്തിലാണ് സൗമ്യ മരിച്ചത്.

ഗസ്സ്‌ക അഷ്‌കലോൺ എന്ന സ്ഥലത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇന്നലെ ഭർത്താവുമായി വീഡിയോകോളിൽ സംസാരിക്കുന്നതിനിടെയാണ് ഷെല്ലാക്രമണത്തിനിരയായത്. സൗമ്യ മരിച്ചതായി ജില്ലാ ഭരണകൂടത്തിനോ അധികൃതർക്കോ ഔദ്യോഗിക വിവരം ലഭിച്ചില്ലെങ്കിലും സൗമ്യ മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.

കഞ്ഞിക്കുഴി പഞ്ചായത്തിലെ മുൻപഞ്ചായത്ത്മെമ്പർ സതീശന്റേയും സാവിത്രിയുടേയും മകളാണ് സൗമ്യ. മൃതദേഹം അഷ്‌ക്കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP