Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫ്‌ളാറ്റ് പണിയാൻ മണ്ണിടിച്ചപ്പോൾ ദാ കിടക്കുന്നു റോഡിന്റെ പകുതി; ആരും തിരിഞ്ഞ് നോക്കാതിരുന്നപ്പോൾ ജനം വലഞ്ഞത് ഒരാഴ്ചയോളം; മഴയത്ത് മണ്ണിടിഞ്ഞതെന്ന് പറഞ്ഞ് തടിതപ്പാൻ ശ്രമിച്ചപ്പോൾ ഡിവൈഎഫ്‌ഐയുടെ ഉപരോധ സമരം; സംരക്ഷണ ഭിത്തിയില്ലാതെ മണ്ണിടിച്ചപ്പോൾ തകർന്ന റോഡ് സ്വന്തം ചെലവിൽ ശരിയാക്കി നൽകാമെന്ന് എഴുതി നൽകി തടിയൂരി ക്രെഡായ് ഷെവ്‌റോൺ ബിൽഡേഴ്‌സ്

ഫ്‌ളാറ്റ് പണിയാൻ മണ്ണിടിച്ചപ്പോൾ ദാ കിടക്കുന്നു റോഡിന്റെ പകുതി; ആരും തിരിഞ്ഞ് നോക്കാതിരുന്നപ്പോൾ ജനം വലഞ്ഞത് ഒരാഴ്ചയോളം; മഴയത്ത് മണ്ണിടിഞ്ഞതെന്ന് പറഞ്ഞ് തടിതപ്പാൻ ശ്രമിച്ചപ്പോൾ ഡിവൈഎഫ്‌ഐയുടെ ഉപരോധ സമരം; സംരക്ഷണ ഭിത്തിയില്ലാതെ മണ്ണിടിച്ചപ്പോൾ തകർന്ന റോഡ് സ്വന്തം ചെലവിൽ ശരിയാക്കി നൽകാമെന്ന് എഴുതി നൽകി തടിയൂരി ക്രെഡായ് ഷെവ്‌റോൺ ബിൽഡേഴ്‌സ്

അരുൺ ജയകുമാർ

തിരുവനന്തപുരം: ഒരു ഫ്ളാറ്റ് പണിയെ തുടർന്ന് റോഡ് പോലും പൊട്ടിപൊളിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞിട്ടും അധികൃതർക്ക് തിരിഞ്ഞ് നോക്കാൻ സമയമില്ല. ഭരണസിരാ കേന്ദ്രത്തിന് കിലോമീറ്ററുകൾ മാത്രം അകലെയാണ് സംഭവം. വട്ടിയൂർക്കാവ് പിടിപി നഗർ റോഡ് തകർന്നത് കനത്ത മഴയെ തുടർന്നാണെന്നാണ് ഫ്ളാറ്റ് നിർമ്മാതാക്കളായ ക്രെഡായ് ഷെവ്റോൺ പറഞ്ഞ് പരത്തിയത്. അഞ്ച് ദിവസം മുൻപാണ് വലിയ ശബ്ദത്തോടെ പിടിപി സിഎസ്ഐ പള്ളിക്ക് എതിർവശമുള്ള റോഡ് തകർന്ന് വീണത്. പള്ളിക്ക് എതിർവശമായി ഫ്ളാറ്റ് പണി പുരോഗമിക്കുകയായിരുന്നു. റോഡിനോട് ചേർന്നുള്ള മണ്ണ് ഇടിഞ്ഞ് വീഴുകയായിരു്നനു. മഴയെ തുടർന്നാണെന്ന് തോന്നുമെങ്കിലും സംഭവം അതല്ല.

റോഡിന് ഇടത് വശം ചേർന്നാണ് ഫ്ളാറ്റ് പണി ആരംഭിച്ചിരിക്കുന്നത്. വലിയ മിഷീനുകൾ ഉപയോഗിച്ച് മണ്ണിടിക്കുകയായിരുന്നു. സംരക്ഷണ ഭിത്തി കെട്ടാതെ മണ്ണ് അനധികൃതമായി ഇടിച്ചതാണ് റോഡ് തകരുന്നതിലേക്ക് എത്തിച്ചത്. മുൻ ഡിജിപി സെൻകുമാർ ഉൾപ്പടെയുള്ള പ്രമുഖർ വിളിപ്പാടകലെ താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് റോഡ് പൊളിഞ്ഞത്.വലിയ രീതിയിൽ പ്രദേശത്ത് നിന്ന് മണ്ണിടിച്ചിട്ടുണ്ട്. റോഡ് ടാർ ചെയ്തിരിക്കുന്നതിന്റെ അടിഭാഗത്ത് നിന്ന് ഉൾപ്പടെയാണ് മണ്ണ് ഇടിഞ്ഞ് റോഡ് തകരുന്ന അവസ്ഥയുണ്ടായത്.

കനത്ത മഴയും അതോടൊപ്പം തന്നെ സംരക്ഷണ ഭിത്തിയില്ലാത്തതുമാണ് അപകടത്തിന് കാരണമായത്. പ്രധാന റോഡിലേക്കുള്ള ഉപറോഡ് ആണെങ്കിലും ഇവിടെ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. റോഡിന്റെ ഒരു വശത്തിന്റെ പകുതിയിലേറെ ഇപ്പോൾ അടച്ചാണ് ഗതാഗത സംവിധാനം പുനഃസ്ഥാപിച്ചിരിക്കുന്നത്.ഡ്യൂട്ടിക്കായി രണ്ട് പൊലീസുകാരയും ഇവിടെ നിയോഗിച്ചിട്ടുണ്ട്.നാട്ടുകാർ പരാതി പറഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരമാകാതെ വരികയും ഗതാഗതം ദുസ്സഹമാവുകയും ചെയ്തു. വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യത കൂടുതലായതോടെയാണ് നാട്ടുകാർ പരാതിയുമായി രംഗതെത്തിയത്.

നാട്ടുകാർ പരാതി പറഞ്ഞിട്ടും ഫ്ളാറ്റ് അധികൃതരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടാകാതെ വന്നതോടെ പ്രാദേശിക സിപിഎം ഡിവൈഎഫ്ഐ നേതൃത്വം ഇവിടെ പ്രക്ഷോഭത്തിലേക്ക് പോവുകയായിരുന്നു. റോഡ് തകർന്നതിന് ഉത്തരവാദികൾ ഫ്ളാറ്റ് അധികൃതർ തന്നെയാണ് എന്ന് ആരോപിച്ച് ഡിെൈവഫ്ഐ റോഡ് ഉപരോദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ റോഡ് സ്വന്തം ചെലവിൽ ശരിയാക്കി നൽകാം എന്നും സംരക്ഷണ ഭിത്തി കെട്ടിയ ശേഷമെ ഫ്ളാറ്റ് പണി തുടരുകയുള്ളുവെന്നും അധികൃതർ ഉറപ്പ് നൽകുകയായിരുന്നു.

പ്രാദേശിക ജനപ്രതിനിധികളുടെ ഒത്താശയോടെയാണ് ഫ്ളാറ്റ് നിർമ്മാണം അനധികൃതമായി നടന്നതെന്നും ആരോപണമുണ്ട്. എന്തായാലും ഫ്ളാറ്റ് അധികൃതർ തന്നെ റോഡ് ശരിയാക്കും എന്ന നിലപാടെടുത്തതോടെ പ്രക്ഷോഭത്തിൽ നിന്നും ഡിവൈഎഫ്ഐ പിന്മാറിയിട്ടുണ്ട്.എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ റോഡ് പണി പൂർത്തിയാക്കിയില്ലെങ്കിൽ ഫ്ളാറ്റ് നിർമ്മാതാക്കളുടെ തലസ്ഥാനത്തെ ഓഫീസുകൾ ഉപരോധിക്കുമെന്ന് ഡിവൈഎഫ്ഐ പ്രാദേശിക നേതാവും സിപിഎം വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റി അംഗവുമായ ബി നിയാസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP