Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ എം മാണിയെ കാണാൻ പോയപ്പോൾ പൊലീസ് തടഞ്ഞതിനെ ചോദ്യം ചെയ്തു ലൈവ് ചെയ്തു ശ്രദ്ധേയനായ യുവ ആർജെഡി സ്‌റ്റേറ്റ് പ്രസിഡന്റിനെ പുറത്താക്കി ആർജെഡി കേരളാ ഘടകം; ലാലു പ്രസാദ് യാദവിന്റെ പിണങ്ങിപ്പോയ തേജ്പ്രതാപ് യാദവിന്റെ പേരിൽ പുതിയ ദേശീയ പാർട്ടിയുണ്ടാക്കി പ്രതികാരം ചെയ്തിട്ടു ആൽബിച്ചായൻ മുരിങ്ങയിൽ; പി സി ജോർജ്ജിന്റെ ബന്ധുവാണെന്ന് തെളിയിക്കാൻ ശ്രമം തുടരുന്നതിനിടയിൽ ആർജെഡി നേതാവിനെ തുറന്നു കാട്ടുമെന്ന് എടപ്പാടിക്കാരന്റെ പ്രഖ്യാപനം

കെ എം മാണിയെ കാണാൻ പോയപ്പോൾ പൊലീസ് തടഞ്ഞതിനെ ചോദ്യം ചെയ്തു ലൈവ് ചെയ്തു ശ്രദ്ധേയനായ യുവ ആർജെഡി സ്‌റ്റേറ്റ് പ്രസിഡന്റിനെ പുറത്താക്കി ആർജെഡി കേരളാ ഘടകം; ലാലു പ്രസാദ് യാദവിന്റെ പിണങ്ങിപ്പോയ തേജ്പ്രതാപ് യാദവിന്റെ പേരിൽ പുതിയ ദേശീയ പാർട്ടിയുണ്ടാക്കി പ്രതികാരം ചെയ്തിട്ടു ആൽബിച്ചായൻ മുരിങ്ങയിൽ; പി സി ജോർജ്ജിന്റെ ബന്ധുവാണെന്ന് തെളിയിക്കാൻ ശ്രമം തുടരുന്നതിനിടയിൽ ആർജെഡി നേതാവിനെ തുറന്നു കാട്ടുമെന്ന് എടപ്പാടിക്കാരന്റെ പ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണി അന്തരിച്ച ദിവസം അദ്ദേഹത്തെ കാണാൻ പോയ വേളയിൽ പൊലീസ് തടഞ്ഞപ്പോൾ അതിൽ പ്രതിഷേധിച്ച് പൊലീസുകാർക്കെതിരെ തെറിവിളിച്ചു കൊണ്ട് രംഗത്തെത്തിയ യുവ ആർജെഡി നേതാവ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഇഷ്ടതാരമാണ്. പി സി ജോർജ്ജിന്റെ ബന്ധുവാണെന്ന് അവകാശപ്പെട്ടു കൊണ്ട് രംഗത്തെത്തിയ ആൽബിൻ മാത്യുവിന് വൈറലായി ആ വീഡിയോക്ക് പിന്നാലെ പാർട്ടിയിലെ സ്ഥാനവും പോയി. ഫേസ്‌ബുക്ക് ലൈവിൽ പൊലീസുകാരെ തെറിവിളിച്ചതും ഒടുവിൽ നാട്ടുകാർ ഓടിച്ചതുമെല്ലാം വൈറലാകുകയും അത് വിവാദമാകുകയും ചെയ്തതോടെ യുവ ആർജെഡി സ്‌റ്റേറ്റ് പ്രസിഡന്റ് സ്ഥാനത്തു നിന്നും ആർജെഡി കേരളാ ഘടകം ആൽബിനെ നീക്കി. ഇതോടെ ബദൽ സംഘടന രൂപീകരിച്ച്ു പ്രവർത്തിക്കാനാണ് കേരള രാഷ്ട്രീയത്തിലെ ഈ യുവതുർക്കിയുടെ തീരുമാനം.

പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നത് പതിവായി എന്നതു കൊണ്ട് ആൽബിനെ പുറത്താക്കുന്നതായി കാണിച്ചു കൊണ്ട് ആർജെഡി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് അനു ചാക്കോയാണ് കത്തു നൽകിയത്. പാലാസംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് യുവാവിനെതിരെ നടപടി കൈക്കൊണ്ടത്. എന്നാൽ, പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും അടങ്ങിയിരിക്കാൻ തൽക്കാലം ആൽബിൻ തയ്യാറല്ല. തന്നെ പുറത്താക്കിയത് അനീതിയാണെന്നും അതുകൊണ്ട് ആ അനീതിക്കെതിരെ പ്രതികരിക്കുമെന്നുമാണ് യുവാവിന്റെ നിലപാട്

ആർജെഡി എന്ന മാതൃഘടകത്തിൽ ഉറച്ചു നിന്നു കൊണ്ട് തന്നെ ലാലു പ്രസാദിന്റെ കുടുംബവുമായി പിണങ്ങി നിൽക്കുന്ന മകൻ തേജ് പ്രതാപ് യാദവിന്റെ മകന്റെ പേരിൽ ആർജെഡി ഡെമോക്രാറ്റിക് പാർട്ടിയുണ്ടാക്കിയാണ് ആൽബിൻ തിരിച്ചടിക്ക് ഒരുങ്ങുന്നത്. ലാലു പ്രസാദിന്റെ കുടുംബത്തിൽ പെട്ട 'തേജ് പ്രതാപ് യാദവ്' ആണ് ഞങ്ങളുടെ നേതാവെന്നും. നട്ടെല്ലുള്ള സ്വന്തമായി നിലപാടുള്ള ആത്മാഭിമാനമുള്ള വ്യക്തികൾക്ക് പാർട്ടിയിലേക്ക് കടന്നുവരാമെന്നും ആൽബിൽ വ്യക്തമാക്കുന്നു. പുതിയ പാർട്ടി രൂപീകരിച്ച ശേഷം കൈക്കൊണ്ട ആദ്യ നടപടി ആർജെഡി സംസ്ഥാന അധ്യക്ഷൻ അനു ചാക്കോയെ പുറത്താക്കിയതാണെന്ന പ്രത്യേകതയുമുണ്ട്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ മൂലം ആജീവനാന്തം പാർട്ടിയിൽ നിന്ന് പുറത്താകുന്നു എന്നാണ് ആൽബിൻ വ്യക്തമാക്കിയത്.

വിൻസെന്റ് കാസർഗോഡ് ആർജെഡി ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയ ചെയർമാൻ. ടോൻസ് രാമപുരം ആണ് പുതിയ യുവ ആർജെഡി സ്റ്റേറ്റ് ജനറൽ സെക്രട്ടറി സ്ഥാനത്ത്. നെവിൽ ജോർജ് യുവ ആർജെഡിയുടെ വൈസ് പ്രസിഡന്റായും ചുമതലയേറ്റതായി ആൽബിൻ ആന്റണി വ്യക്തമാക്കുന്നു. പുതിയ പാർട്ടിയിലൂടെ ആൽബിൻ ലക്ഷ്യമിടുന്നത് ആർജെഡി കേരള ഘടകത്തിന്റെ കൊള്ളരുതായ്മകൾ തുറന്നു കാട്ടുക എന്നതാണ്. ആർജെഡി ഡെമോക്രാറ്റിക്കിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടും യുവാവ് തുറന്നു കഴിഞ്ഞു.

പി സി ജോർജ്ജിന്റെ ബന്ധുവാണെന്ന് തെളിയിക്കാൻ ശ്രമം തുടരുന്നതിനിടയിലാണ് ആർജെഡി സംസ്ഥാന നേതാവിനെതിരെ തുറന്ന യുദ്ധവുമായി എരുമേലി എടപ്പാടിക്കാരൻ രംഗത്തുവന്നത്. യുവ ആർജെഡി സംസ്ഥാന പ്രസിഡന്റ് സ്ഥാനം തന്നെ ഏൽപ്പിച്ച ശേഷം കേവലം അലങ്കാരം ആക്കാതെ കർമ്മനിരതനാകുകയാണ് താൻ ചെയ്തതെന്നാണ് ആ്ൽബിൻ പറയുന്നത്. എന്നാൽ, ഈ സ്ഥാനം വെറും അലങ്കാരം ആണെന്നും വായ മൂടി അടങ്ങിയിരിക്കുകയാണ് വേണ്ടതെന്നും പിന്നീടാണ് മനസിലാക്കിയത്. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ ആജ്ഞാനുവർത്തി മാത്രമാണ് പോഷക സംഘടനകളുടെ പ്രസിഡന്റുമാരെന്ന് ഈ ദിവസങ്ങളിൽ എനിക്ക് ബോദ്ധ്യം വന്നു. ഇത്തരം തിട്ടൂരങ്ങൾ അനുസരിക്കാൻ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ല എനിക്ക് ഉള്ളതെന്നും ഈ യുവതുർക്കി വ്യക്തമാക്കി.

ഉൾപ്പാർട്ടി ജനാധിപത്യം എന്നത് വെറും പ്രഹസനം ആണെന്നും ചോട്ടാ നേതാക്കന്മാരുടെ റാന്മൂളികൾ മാത്രമാണ് യുവ നേതാക്കളെന്നും ആൽബിൻ കുറ്റപ്പെടുത്തി. പ്രായമായി പരസഹായം ഇല്ലാതെ നടക്കാൻ കഴിയാത്തവർ പോലും അധികാര കസേരകളിൽ അമർന്നിരിക്കുമ്പോൾ മാറ്റം എന്നത് അനിവാര്യം ആകുന്നു. കാലഘട്ടം ആവശ്യപ്പെടുന്നതും തിരുത്തൽ വാദികളായ യുവ സമൂഹത്തെയാണ്. അതുകൊണ്ട് തന്നെ, ഒരു മാറ്റത്തിന്റെ കാഹളം മുഴക്കുവാനാണ് താൻ ആഗ്രഹിക്കുന്നതെന്നും യുവാവ് പറഞ്ഞു. സംസാരശേഷിയും പ്രതികരണ ശേഷിയും നഷ്ടപ്പെട്ട കേരള ആർജെഡി നേതൃത്വം ദയവായി രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും ആൽബിൻ ആവശ്യപ്പെടുന്നു.

അതിനിടെ ഇന്നലെ പിസി ജോർജ്ജിന്റെ ബന്ധുവാണ് താനെന്ന ആൽബിന്റെ അവകാശ വാദത്തെ ഷോൺ ജോർജ്ജ് തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ പറഞ്ഞത് തെറ്റാണെന്നും ആൽബിൻ ആവർത്തിച്ചു. തന്റെ അമ്മയുടെ കസിൻ ബ്രദറാണ് പിസി ജോർജ് എന്നും ഷോൺ ജോർജിന് തന്നെ അറിയില്ലെന്ന് പറഞ്ഞ വാദം ഉടൻ പൊളിക്കുമെന്നും ആൽവിൻ മാത്യു പറയുന്നു. പിസി ജോർജിന് എല്ലാവരേയും അറിയാം ആളുകൾക്ക് ജോർജിനേയും അറിയാം എന്നാൽ മകന് അങ്ങനെയല്ലെന്നും അതാണ് തന്നെ അറിയാത്തത് എന്നുമാണ് യുവാന്റെ പക്ഷം. എന്റെ അമ്മാവനാണ് പിസി ജോർജ്. ഇത് തെളിയിക്കാൻ പോന്ന തെളിവുകൾ കൈവശമുണ്ടെന്നും ആൽവിൻ പറയുന്നു. ബന്ധമില്ല എന്ന് പിസി പറയട്ടെ എന്നും ആൽവിൻ വെല്ലുവിളിക്കുകയുണ്ടായി.

ഷോൺ പറയും ബന്ധു അല്ലെന്ന് എന്നാൽ പിസി അത് പറയില്ല. പിസിയുടെ വീട്ടിൽ താൻ പോകാറുണ്ടെന്നും തനിക്ക് പ്ലസ് ടൂ അഡ്‌മിഷൻ വാങ്ങി തന്നത് പിസി ജോർജാണെന്ന അവകാശവാദവും ആ യുവാവ് ഉന്നയിക്കുകയുണ്ടായി. ഇതിന് തന്റെ പക്കൽ തെളിവും ഉണ്ട്. ഭരണങ്ങാനം സെന്റ് മേരീസ് എച്ച്എസ്എസ് സ്‌കൂളിൽ പ്ലസ് ടൂ സയൻസ് അഡ്‌മിഷന് ശ്രമിച്ചപ്പോൾ അവിടുത്തെ വികാരി പറഞ്ഞത് കുർബാന കൂടാത്ത നിനക്ക് ഇവിടെ സീറ്റില്ല എന്നായിരുന്നു. എന്നാൽ ഉടൻ തന്നെ പിസിയെ നേരിൽ കണ്ട് കാര്യം അവതരിപ്പിച്ചപ്പോൾ ശുപാർശ കത്ത് നൽകി നേരെ അങ്ങോട്ട് ചെന്നാമതി ബാക്കി ശരിയാക്കിയിട്ടുണ്ട് എന്ന് പിസി പറഞ്ഞത് അനുസരിച്ചാണ് താൻ അവിടെ രണ്ട് വർഷം പഠനം പൂർത്തിയാക്കിയത് എന്നും ആൽവിൻ വ്യക്തമാക്കുകയുണ്ടായി. നാണക്കേട് കൊണ്ട് മാത്രമാണ് ഷോൺ ജോർജ് ഇത് സമ്മതിക്കാത്തതെന്നാണ് ഇയാളുടെ പക്ഷം.

പാലയിൽ കെ എം മാണിയുടെ വിയോഗത്തിന് ആദരാജ്ഞലി അർപ്പിക്കാൻ പോകുന്ന വഴിയിൽ പൊലീസ് ഒരുക്കിയ ഗതാഗത ക്രമീകരണം മറികടക്കാൻ തുനിയവേ പൊലീസ് തടഞ്ഞതോടെ ആൽബിൻ മാത്യു ഫേസ്‌ബുക്ക് ലൈവിലൂടെ പ്രതികരിച്ചതും. ഈരാറ്റുപേട്ടക്കാരെ ഹെൽമറ്റ് വെക്കിപ്പിക്കാത്ത പൊലീസ് എന്നെ നിയമം പഠിപ്പിക്കാൻ വരുന്നു എന്നു പറഞ്ഞാണ് ആൽവിൻ രംഗത്തെത്തിയിരുന്നു. ഒരു നിയമം മതി ഇവിടെ. യുഡിഎഫിന്റെ ഘടകകക്ഷിയാണ് ആർജെഡി. എനിക്ക് വേണ്ടി ഡൽഹിയിൽ നിന്നും വിളിക്കാനും ആളുകളുണ്ടെന്ന് യുവാവ് പറയുന്നു. ലാലു പ്രസാദ് യാദവിന്റെ സ്റ്റേറ്റ് പ്രസിഡന്റിനെ തൊട്ടിട്ട് ഇവിടെ ഒരു പൊലീസും തൊപ്പിയിട്ട് നടക്കില്ല എന്നും ഭീഷണിപ്പെടുത്തിയിരുന്നു. എന്തായാലും ഈ ഭീഷണി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP