Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്ത് ആർജെഡി; പാർലമെന്റ് മന്ദിരത്തിന്റെയും ശവപ്പെട്ടിയുടെയും ചിത്രത്തിനൊപ്പം എന്താണിതെന്ന ചോദ്യവും; വിവാദ ട്വീറ്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചതിന് പിന്നാലെ; പ്രതിഷേധം ശക്തം

പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്ത് ആർജെഡി; പാർലമെന്റ് മന്ദിരത്തിന്റെയും ശവപ്പെട്ടിയുടെയും ചിത്രത്തിനൊപ്പം എന്താണിതെന്ന ചോദ്യവും; വിവാദ ട്വീറ്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചതിന് പിന്നാലെ; പ്രതിഷേധം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങ് പുരോഗമിക്കുന്നതിനിടെ വിവാദ ട്വീറ്റുമായി ആർജെഡി. പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്ത പാർട്ടി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ ട്വീറ്റാണ് വിവാദമായത്.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും ശവപ്പെട്ടിയുടെയും ചിത്രത്തിനൊപ്പം എന്താണിതെന്ന ചോദ്യവും ട്വീറ്റിലുണ്ട്. ട്വീറ്റ് വിവാദമായതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.


ആർജെഡിയുടെ നടപടിയെ വിമർശിച്ച് നിരവധി പേർ ട്വീറ്റിന് താഴെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ആർജെഡിക്കെതിരേ കേസെടുക്കണമെന്ന് ബിജെപി നേതാവ് സുശീൽ മോദിയും ആവശ്യപ്പെട്ടു.

കുഴിച്ചുമൂടപ്പെടുന്ന ജനാധിപത്യത്തിന്റെ പ്രതീകമായാണ് ശവപ്പെട്ടിയുടെ ചിത്രം ട്വീറ്റ് ചെയ്തതെന്ന് ആർജെഡി ലീഡർ ശക്തിസിങ് യാദവ് പ്രതികരിച്ചു. ജനാധിപത്യത്തെ കുഴിച്ചുമൂടാൻ രാജ്യത്തെ ജനങ്ങൾ സമ്മതിക്കില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റ് ചർച്ചകൾക്കുള്ള ഇടമാണെന്നും അദ്ദേഹം പറഞ്ഞു.

ആർജെഡി ഉൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. തന്റെ പ്രശസ്തിക്കായി പ്രധാനമന്ത്രി മോദി ഉദ്ഘാടന ചടങ്ങിനെ ഉപയോഗിക്കുകയാണെന്നും ചടങ്ങിൽ രാഷ്ട്രപതിയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.

സ്വതന്ത്ര ഇന്ത്യയിൽ പണിതീർത്ത, രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരം പൂജ ചടങ്ങുകൾക്കു ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. ഹോമത്തിനും പൂജയ്ക്കും ശേഷം പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു. തുടർന്ന് സർവമത പ്രാർത്ഥന നടന്നു. ഇതോടെ ആദ്യഘട്ട ചടങ്ങുകൾ പൂർത്തിയായി.

രാവിലെ 7.30 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് മന്ദിരത്തിൽ എത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ചടങ്ങുകളുടെ ഭാഗമായ ഹോമം, പൂജ എന്നിവ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്നു. ലോക്സഭാ സ്പീക്കർ ഓം ബിർലയും പൂജയിൽ പങ്കെടുത്തു. തുടർന്നാണ് സ്വാതന്ത്ര്യപ്രഖ്യാപനത്തിനുമുമ്പ് നടന്നതെന്ന് സർക്കാർ അവകാശപ്പെടുന്ന ചെങ്കോൽ പാർലമെന്റിനകത്ത് ലോക്‌സഭാസ്പീക്കറുടെ ഇരിപ്പിടത്തിനുസമീപം സ്ഥാപിച്ചത്.

ബ്രിട്ടീഷുകാരിൽനിന്നുള്ള അധികാരക്കൈമാറ്റമായി പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന് ചെങ്കോൽ സമർപ്പിച്ചിരുന്നെന്നാണ് കേന്ദ്രസർക്കാർ വാദം. പൂജാ ചടങ്ങുകളുടെയും മന്ത്രോച്ചാരണങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ചെങ്കോൽ സ്ഥാപിക്കൽ ചടങ്ങ് നടന്നത്. തുടർന്ന് പ്രധാനമന്ത്രി നിലവിളക്ക് തെളിയിക്കുകയും ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. പാർലമെന്റ് കെട്ടിടത്തിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. തുടർന്നാണ് സർവമത പ്രാർത്ഥന നടന്നത്.

ഉദ്ഘാടനത്തിന്റെ പ്രധാന ചടങ്ങുകൾ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ആരംഭിക്കുക. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എൻ.ഡി.എ. സഖ്യകക്ഷികളടക്കം 25 പാർട്ടികൾ ചടങ്ങിൽ പങ്കെടുക്കും. മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസുൾപ്പെടെ പ്രതിപക്ഷപാർട്ടികൾ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ചടങ്ങിൽ പങ്കെടുക്കുന്നില്ല. ഇരുവരുടെയും സന്ദേശം ചടങ്ങിൽ വായിക്കും.

2020 ലാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം തുടങ്ങിയത്. 2022ൽ പ്രധാന കെട്ടിടത്തിന്റെ നിർമ്മാൻം പൂർത്തിയായി. 899 ദിവസങ്ങളാണ് നിർമ്മാണത്തിന് എടുത്തത്. 21 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാർലമെന്റ് കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയത്. ത്രികോണാകൃതിയിലാണ് മന്ദിരത്തിന്റെ രൂപകൽപന. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളാനാകും. ലോക്‌സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങളുമാണുള്ളത്.

അതേ സമയം പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപം ഗുസ്തി താരങ്ങളും പ്രതിഷേധിക്കുമെന്ന് അറിയിച്ചിരുന്നു. ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വനിതാ ഖാപ്പ് പഞ്ചായത്ത് നടത്താനായി ഡൽഹിയിലേക്ക് മാർച്ച് നടത്തിയ പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയെ അമ്പാല അതിർത്തിയിൽ പൊലീസ് തടഞ്ഞിരുന്നു. ഗുസ്തി താരങ്ങൾക്ക് വേണ്ടി നടത്തുന്ന വനിതാ ഖാപ്പ് പഞ്ചായത്തിൽ പങ്കെടുക്കാൻ അമൃത്സറിൽ നിന്നാണ് കർഷക സംഘം യാത്ര തുടങ്ങിയത്.

ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഗുർനാം സിങ് ചരുണി ഉൾപ്പെടെ നിരവധി കർഷക നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ 4.45 ഓടെയാണ് സംഭവം. ഇവരുടെ സംഘത്തിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പ്രദേശം പൊലീസ് വളഞ്ഞതിനാൽ ഇവർ ദേശീയപാത 44 ലെ മാൻജി സാഹിബ് ഗുരുദ്വാരയിൽ രാത്രി തങ്ങുകയായിരുന്നു.

തുടർന്ന് പൊലീസ് ഗുരുദ്വാരയുടെ പ്രവേശനകവാടങ്ങളെല്ലാം അടച്ചുപൂട്ടി. സംഘത്തെ പോകാൻ അനുവദിക്കുകയോ പ്രതിഷേധം നേരിടുകയോ ചെയ്യണമെന്ന് സർക്കാറിന് കർഷക നേതാക്കൾ മുന്നറിയിപ്പ് നൽകി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങൾ സമരം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP