Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

നൂറോളം യുവാക്കളെ തീവ്രവാദികളാക്കിയ പഴയ കണക്ക് മാഷ്; കാമുകിമാർക്ക് പ്രണയ സന്ദേശം കൈമാറിയ ടെക് സാവി; സമൂഹ മാധ്യമങ്ങളിലൂടെ ഭീകരത വളർത്തിയ തന്ത്രശാലി; സ്ത്രീകളേയും കുട്ടികളേയും മറയാക്കി രക്ഷപ്പെട്ട ക്രൂര മനസ്സ്; കൊല്ലപ്പെട്ട തീവ്രവാദിയുടെ സംസ്‌കാര ചടങ്ങിൽ ആകാശത്തേക്ക് വെടിയുതിർത്ത കൊടും ഭീകരൻ; ബുർബാൻ വാനിയുടെ യഥാർത്ഥ പിൻഗാമി; സൈന്യം വകവരുത്തിയത് അമിത് ഷായുടെ ഹിറ്റ് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനെ; റിയാസ് നായികൂവിനെ തീർത്ത് കാശ്മീരിൽ സേനയുടെ വിജയഭേരി മുഴക്കുമ്പോൾ

നൂറോളം യുവാക്കളെ തീവ്രവാദികളാക്കിയ പഴയ കണക്ക് മാഷ്; കാമുകിമാർക്ക് പ്രണയ സന്ദേശം കൈമാറിയ ടെക് സാവി; സമൂഹ മാധ്യമങ്ങളിലൂടെ ഭീകരത വളർത്തിയ തന്ത്രശാലി; സ്ത്രീകളേയും കുട്ടികളേയും മറയാക്കി രക്ഷപ്പെട്ട ക്രൂര മനസ്സ്; കൊല്ലപ്പെട്ട തീവ്രവാദിയുടെ സംസ്‌കാര ചടങ്ങിൽ ആകാശത്തേക്ക് വെടിയുതിർത്ത കൊടും ഭീകരൻ; ബുർബാൻ വാനിയുടെ യഥാർത്ഥ പിൻഗാമി; സൈന്യം വകവരുത്തിയത് അമിത് ഷായുടെ ഹിറ്റ് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനെ; റിയാസ് നായികൂവിനെ തീർത്ത് കാശ്മീരിൽ സേനയുടെ വിജയഭേരി മുഴക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ഹന്ദ്വാരയിൽ ഇന്ത്യൻ സൈനികരെ വധിച്ചതിനു പിന്നാലെ സേന തുടങ്ങിയ തിരിച്ചടി ശക്തമായി തുടരും. തീവ്രവാദികളെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യം. കാശ്മീരിൽ ഇന്റർനെറ്റ് സേവനവും റദ്ദാക്കി. ഇതിനിടെയാണ് ജമ്മു കശ്മീരിലെ അവന്തിപ്പോരയിൽ ഒളിച്ചു കഴിഞ്ഞിരുന്ന ഹിസ്ബുൾ ഉൽ മുജാഹീദ്ദിന്റെ ടോപ് കമാൻഡറും കൊടുംഭീകരനുമായ റിയാസ് നായികൂവിനെ വധിച്ച് ഇന്ത്യൻ സൈന്യം തീവ്രവാദികൾക്ക് വലിയ തിരിച്ചടി നൽകിയത്. തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്ന തീവ്രവാദിയെ ആണ് ഇന്ത്യൻ സൈന്യം കൊന്നൊടുക്കിയത്. കേന്ദ്രത്തിന്റെ തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമൻ.

കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷാ ചുമതയലേറ്റ ശേഷം ആദ്യദൗത്യമായി സുരക്ഷാ സൈനികരോട് നിർദ്ദേശിച്ചത് റിയാസിനെ വകവരുത്തുകയായിരുന്നു. സുരക്ഷ ഏജൻസികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും അമിത് ഷാ നടത്തിയ ആദ്യ ഔദ്യോഗിക മീറ്റിങ്ങിൽ ചർച്ചയായതും ഈ തീവ്രവാദിയെ കുറിച്ചായിരുന്നു.കശ്മീരിനെ സാധാരണഗതിയിലാക്കാനും ജനങ്ങളെ ശാന്തമായി ജീവിക്കാനും വേണ്ടി താഴ് വരിയിൽ പ്രവർത്തിക്കുന്ന കൊടുംതീവ്രവാകളെ കണ്ടെത്താൻ ലിസ്റ്റും തയ്യാറാക്കി. ഇന്റലിജൻസ് ഡയറക്റ്റർ രാജീവ് ജെയ്ൻ, ആഭ്യന്തര സെക്രട്ടറി രാജീവ് ദൗബെ, കശ്മീർ ഗവർണര് സത്യപാൽ മാലിക് എന്നിവരുമായി ആശയവിനിമയം നടത്തി അമിത് ഷാ തയാറാക്കിയത് പത്തു കൊടുംഭീകരരുടെ പട്ടികയായിരുന്നു. ഏതുസാഹചര്യത്തിലും ഇവരെ പിടികൂടുകയോ വധിക്കുകയോ ചെയ്യണമെന്നു കർശന നിർദ്ദേശം ഇന്ത്യൻ സുരക്ഷാസേനയ്ക്ക് അമിത് ഷാ നൽകി.

അമിത് ഷാ തയാറാക്കിയ പട്ടികയിലെ ഒന്നാമനായിരുന്നു ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ റിയാസ് നായികൂ. ബന്ദിപോര ആസ്ഥനമായി പ്രവർത്തിക്കുന്ന റിയാസിന് അമിത് ഷാ നൽകിയ ഗ്രേഡ് എ പ്ലസ് പ്ലസ് ആയിരുന്നു. ഏറ്റവും അപകടകാരിയായ തീവ്രവാദിയായി അമിത് ഷാ വിലയിരുത്തിയ തീവ്രവാദിയാണ് ഇന്ന് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചയാണ് അവന്തിപ്പോരയിൽ നടത്തിയ ഓപ്പറേഷനിൽ തീവ്രവാദിയെ ആണ് ഇന്ത്യൻ സൈന്യം കൊന്നൊടുക്കിയത്.

അമിത് ഷാ തയാറാക്കിയ പട്ടിക ഇപ്രകാരം ആയിരുന്നു. 1. ഹിസ്ബുൾ മുജാഹിദ്ദീൻ ചീഫ് റിയാസ് നായികൂ. 2. ലഷ്‌കർ ഭീകരൻ വാസിം അഹമ്മദ് എന്ന ഒസാമ. 3. ഹിസ്ബുൾ ഭീകരൻ മുഹമ്മദ് അഷ്റഫ് ഖാൻ എന്ന അഷ്റഫ് മൗലവി.4. ഹിസ്ബുൾ ഭീകരൻ മെഹ്റാസുദ്ദീൻ. 5. ഹിസ്ബുൾ ഭീകരൻ ഡോ. സെയ്ഫുള്ള എന്ന സെയ്ഫുള്ള മീർ. 6.ഹിസ്ബുൾ ഭീകരൻ അർഷിദ് ഉൽ ഹഖ്.7. ജെയ്ഷ് ഇ മുഹമ്മദ് കമാൻഡർ ഹസീഫ് ഉമർ 8. ജെയ്ഷ് ഭീകരൻ ഷാഹിദ് ഷെയ്ഖ്.9 അൽ-ബാദർ കമാൻഡർ ജാവേദ് മട്ടൂ.10.ഹിസ്ബുൾ ഭീകരൻ ഇയാസ് അഹമ്മദ് മാലിക്.

കശ്മീർ താഴ് വരയിൽ പാക്കിസ്ഥാൻ സഹായത്തോടെ കശ്മീരി യുവാക്കളെ വലിയ തോതിൽ തീവ്രവാദത്തിന് എത്തിച്ചിരുന്നത് റിയാസ് നിയാകൂ ആയിരുന്നു. പ്രാദേശിക തീവ്രവാദി ഗ്രൂപ്പുകളെ ഒന്നിപ്പിച്ച് ഇന്ത്യക്കെതിരേ വലിയ തോതിൽ സായുധ ആക്രമണം റിയാസ് നടത്തിയിരുന്നു. വിഘടനവാദികളിൽ നിന്ന് റിയാസിന് പിന്തുണ ലഭിച്ചിരുന്നു. മിക്കപ്പോഴും സ്ത്രീകളേയും കുട്ടികളേയും അടക്കം മറയായി സൂക്ഷിച്ചായിരുന്നു ഇയാളുടെ തീവ്രവാദ പ്രവർത്തനം.പലതവണ ഇയാളെ പറ്റി രഹസ്യവിവരം ലഭിച്ചിരുന്നെങ്കിലും സാധാരണക്കാർ തങ്ങുന്ന മേഖലയിൽ ഒളിച്ചുകഴിയുന്നതിനാൽ ഒരു സൈനിക നീക്കം പ്രാവർത്തികമായിരുന്നില്ല.

ഹന്ദ്വാരയിൽ ഇന്ത്യൻ സൈനികരെ വധിച്ചതിനു പിന്നാലെ സേന രണ്ടും കൽപ്പിച്ച് പോരിന് എത്തി. അവന്തിപ്പോരയിലെ ഷർഷാലി ക്രൂ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുണ്ടെന്ന് റിപ്പോർട്ടുകളെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈനിക സംഘത്തെ കണ്ട് തീവ്രവാദികൾ വെടിവയ്ച്ചെങ്കിലും അതിശക്തമായി സേന തിരിച്ചടിക്കുകയായിരുന്നു. റിയാസ് നായികൂവിനെ കൂടാതെ മറ്റു ചില ഭീകരരും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും സേന അതു സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് പൊലീസും സൈന്യവും സംയുക്തമായാണ് ഭീകർക്കായി തെരച്ചിൽ നടത്തിയത്.

നാടിനെ സ്‌നേഹിക്കുന്നവരാണ് മല്ലു സൈബർ സോൾജ്യേഴ്‌സ് എന്ന സൈബർ കൂട്ടായ്മ ാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരുടെ ഒരു നീണ്ട പട്ടിക 2017ലെ റിപ്പബ്ലിക് ദിനത്തിൽ പുറത്ത് വിട്ടിരുന്നു. 50 തീവ്രവാദികളുടെ വിവരങ്ങളാണ് റിപ്പബ്ലിക് ദിനത്തിൽ സൈബർ കൂട്ടായ്മ പുറത്തു വിട്ടത്. മല്ലു സൈബർ സോൾജിയേഴ്‌സ് കഴിഞ്ഞ നാലുവർഷങ്ങൾക്കിടയിൽ സമയത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് തീവ്രവാദത്തിന്റെ വേരുകൾ തേടിയായിരുന്നു. ഇന്ത്യയിൽ ജീവിച്ച്കൊണ്ട് , ബാഹ്യമായി ചൈനയുടെയും നേരിട്ട് പാക്കിസ്ഥാന്റെയും സാമ്ബത്തിക, സാങ്കേതിക സഹായങ്ങൾ കൈപ്പറ്റി ഇന്ത്യയിൽ വിഘടനവാദവും തീവ്രവാദവും നടത്തുന്ന നിരവധി പേരുടെ വ്യക്തിവിവരങ്ങൾ തെളിവുകൾ സഹിതം പുറത്ത് വിട്ടിരുന്നു. അതിലും ഇപ്പോൾ കൊല്ലപ്പെട്ട റിയാസ് നായികൂ ഉൾപ്പെട്ടിരുന്നു. അങ്ങനെ ഏവരും കൊടും തീവ്രവാദിയായ കണ്ട ഭീകരനാണ് കൊല്ലപ്പെടുന്നത്.

താഴ്‌വരയ്ക്കു പുറത്ത് കശ്മീരികൾക്കെതിരേ പ്രതികൂല നടപടികളുണ്ടായാൽ കശ്മീരിലെ തദ്ദേശീയരല്ലാത്ത തൊഴിലാളികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പു നൽകിയ തീവ്രവാദിയാണ് ഇയാൾ. 49 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ആക്രമണത്തിനു പിന്നാലെ ആയിരുന്നു റിയാസ് നായ്കൂവിന്റെ മുന്നറിയിപ്പ്. അടിച്ചമർത്തൽ അവസാനിപ്പിക്കുക. പുറത്തുള്ള ഏതെങ്കിലും കശ്മീരികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒർക്കുക താഴ്‌വരയിൽ തദ്ദേശീയരല്ലാത്ത തൊഴിലാളികളെ കൊന്നു തള്ളുമെന്ന് മുന്നറിയിപ്പ് നൽകുന്ന ശബ്ദ സന്ദേശം റിയാസ് നായ്കൂവിന്റേതെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

അവർ മൃതദേഹങ്ങളായേ തിരിച്ചുവരൂവെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.കൊല്ലപ്പെട്ട സൈനികരെ ഓർത്ത് നിങ്ങൾ വിലപിക്കുന്നു. അവർ എന്തിനാണ് കശ്മീരിൽ വന്നത്. അവർ ഇവിടെ വന്നത് ക്രിക്കറ്റ് മാച്ച് കളിക്കാനല്ല. ചില സമയങ്ങളിൽ അവർ തങ്ങളെ കൊല്ലുന്നു. മറ്റു ചിലപ്പോൾ തങ്ങൾ അവരെ കൊല്ലുന്നു. കശ്മീർ പ്രശ്നം പരിഹരിക്കപ്പെടുംവരെ രക്തച്ചൊരിച്ചിൽ തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നുു. ഇന്ത്യയിൽ ഒരു മുട്ട പൊട്ടുകയാണെങ്കിൽ പോലും പാക്കിസ്ഥാനേയും ഐഎസ്ഐയേയും കുറ്റപ്പെടുത്തുന്നത് ഇന്ത്യയുടെ പതിവാണെന്നും റിയാസ് നായ്കു ഈ വീഡിയോയിൽ കുറ്റപ്പെടുത്തിയിരുന്നു.

കാശ്മീർ ഭീകരതയുടെ തദ്ദേശിയ മുഖമായാണ് റിയാസിനെ വിലയിരുത്തിയിരുന്നത്. മുപ്പത്തിയഞ്ചുകാരനായ റിയാസ് കാശ്മീരുകാരനായ ഹിസ്ബുൾ മുജാഹിദിന്റെ ഏറ്റവും മുതിർന്ന അംഗമായിരുന്നു. 2016ൽ സൈന്യം കൊന്ന ബുർഹാൻ വാനിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. വാനിയുടെ മരണത്തിന് ശേഷമാണ് ഹിസ്ബുളിലെ പ്രധാനിയായി ഇയാൾ മാറിയത്. ടെക്‌നോളജിയെ കുറിച്ച് അടുത്ത് അറിയാമായിരുന്ന നായികൂ സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെയാണ് ആശയ വിനിമയങ്ങൾ നടത്തിയത്.

2016ൽ കൊല്ലപ്പെട്ട ഷരീഖ് അഹമ്മദ് ഭട്ടിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തതോടെ റിയാസിനെ കുറിച്ച് ചർച്ച തുടങ്ങുന്നത്. വിലാപ യാത്രയിൽ കൽഷിനികോവ് റൈഫിളുമായെത്തിയ റിയാസ് ആകാശത്തേക്ക് വെടിയുതിർത്തിയത് വലിയ വിവാദമായിരുന്നു. പലപ്പോഴും സേനയുടെ പിടിയിൽ നിന്ന് അതിസമർത്ഥമായി റിയാസ് രക്ഷപ്പെട്ടു. 2012ലാണ് ഇയാൾ ഭീകര പ്രസ്ഥാനത്തിൽ ചേരുന്നത്. അതിന് മുമ്പ് ഒരു സ്‌കൂളിൽ കണക്ക് മാഷായിരുന്നു ഇയാൾ. പല യുവതികളുമായി പ്രണയം ഉണ്ടായിരുന്നതും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP