Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സീനിയോറിട്ടിയിൽ കിട്ടേണ്ടത് വിജിലൻസ്; എക്സൈസിൽ ഒതുങ്ങി കൂടിയത് ഏറ്റുമുട്ടൽ വേണ്ടെന്ന തീരുമാനത്തിൽ; എന്നിട്ടും ജയിലിന്റെ ചുമതല നൽകി തരംതാഴ്‌ത്തൽ; ഒതുക്കൽ പദവിയിലെ ഗർജ്ജനം കേട്ട് ഞെട്ടിയത് സാക്ഷാൽ പിണറായിയും; ജയിൽ സൂപ്രണ്ടുമാരുടെ സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിച്ച് സർക്കാരിന്റെ പിൻവലിയൽ; ജയിൽ മേധാവിക്ക് മുമ്പിൽ സർക്കാർ മുട്ടുമടക്കിയത് കടുത്ത തീരുമാനം ഉണ്ടാകുമെന്ന് അറിയിച്ചപ്പോൾ; പിണറായിയെ വീഴ്‌ത്തിയ ഋഷിരാജ് ഇടപെടൽ ഇങ്ങനെ

സീനിയോറിട്ടിയിൽ കിട്ടേണ്ടത് വിജിലൻസ്; എക്സൈസിൽ ഒതുങ്ങി കൂടിയത് ഏറ്റുമുട്ടൽ വേണ്ടെന്ന തീരുമാനത്തിൽ; എന്നിട്ടും ജയിലിന്റെ ചുമതല നൽകി തരംതാഴ്‌ത്തൽ; ഒതുക്കൽ പദവിയിലെ ഗർജ്ജനം കേട്ട് ഞെട്ടിയത് സാക്ഷാൽ പിണറായിയും; ജയിൽ സൂപ്രണ്ടുമാരുടെ സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിച്ച് സർക്കാരിന്റെ പിൻവലിയൽ; ജയിൽ മേധാവിക്ക് മുമ്പിൽ സർക്കാർ മുട്ടുമടക്കിയത് കടുത്ത തീരുമാനം ഉണ്ടാകുമെന്ന് അറിയിച്ചപ്പോൾ; പിണറായിയെ വീഴ്‌ത്തിയ ഋഷിരാജ് ഇടപെടൽ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വീണ്ടും സാക്ഷാൽ പിണറായി വിജയന് സിങ്കത്തിന് മുന്നിൽ അടിപതറി. ഉറച്ച നിലപാടുമായി സിങ്കം നിന്നതോടെ കൂടുതൽ പുലിവാല് പിടിക്കാതിരിക്കാൻ മുട്ടു മടക്കുകയായിരുന്നു ആഭ്യന്തര വകുപ്പ്. സ്വപ്‌നാ സുരേഷ് ഉയർത്തുന്ന വിവാദങ്ങളിൽ ഉലയുന്ന സർക്കാർ ഒടുവിൽ കരതുലോടെ തീരുമാനം എടുത്തു. അങ്ങനെ ജയിൽ മേധാവി ഡിജിപി ഋഷിരാജ് സിങ്ങിനു മുൻപിൽ എല്ലാ കീഴ്‌വഴക്കവും മാറ്റി വച്ച് ആഭ്യന്തര വകുപ്പ് തോൽവി സമ്മതിച്ചു. ജയിൽ സൂപ്രണ്ടുമാരെ സ്ഥലം മാറ്റിയ ഉത്തരവ് അംഗീകരിക്കില്ലെന്ന ഋഷിരാജ് സിങ്ങിന്റെ നിലപാട് പിണറായി സർക്കാരും അംഗീകരിച്ചു. തന്റെ നിലപാട് അംഗീകരിച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് രാജിവയ്ക്കുമെന്ന സൂചനകൾ സർക്കാരിന് ഋഷിരാജ് സിങ് നൽകിയതായാണ് സൂചന. ഇതോടെയാണ് പതിയെ പിന്മാറുന്നത്.

സ്ഥലംമാറ്റ പട്ടികയിലെ ചില പേരുകളിൽ എതിർപ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രിയെ സമീപിച്ച ഋഷിരാജ് സിങ്, ഉത്തരവ് നടപ്പാക്കാതെയായിരുന്നു നിലപാട് ശക്തമാക്കിയത്. കഴിഞ്ഞ 18 ന് ഇറക്കിയ ആദ്യ ഉത്തരവിൽ ഒരിടത്ത് 3 വർഷം പിന്നിട്ട സെൻട്രൽ ജയിൽ സൂപ്രണ്ടുമാർ ഉൾപ്പെടെ 23 പേരെയാണ് ആഭ്യന്തര വകുപ്പ് സ്ഥലം മാറ്റിയത്. എന്നാൽ തന്റെ ശുപാർശയ്ക്കു വിരുദ്ധമായി ചില പേരുകൾ ഉൾപ്പെട്ടതിൽ ജയിൽ ഡിജിപി എതിർപ്പ് അറിയിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. കോട്ടയം, ആലപ്പുഴ ജില്ലാ ജയിൽ സൂപ്രണ്ടുമാരുടെ സ്ഥലം മാറ്റത്തിൽ ഭേദഗതി വരുത്തി 23 ന് പുതിയ ഉത്തരവിറക്കി. ഇതിലും ഋഷിരാജ് സിങ് തൃപ്തനായില്ല. തന്റെ വകുപ്പിൽ താനറിയാതെയുള്ള സ്ഥലം മാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന നിലപാട് ഋഷിരാജ് സിങ് എടുത്തു. പ്രവർത്തന സ്വാതന്ത്ര്യമില്ലെങ്കിൽ ജയിൽ വകുപ്പിൽ തുടരാനില്ലെന്ന സന്ദേശവും നൽകി.

ഇത് സർക്കാരിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കി. ഋഷിരാജ് സിങിന്റെ രാജിയും രാഷ്ട്രീയ കൊടുങ്കാറ്റുണ്ടാക്കുമെന്ന് ഭയന്നു. ഇതോടെ വിവാദ ഉത്തരവിൽ നിന്നും ആഭ്യന്തര വകുപ്പ പിന്മാറി. ജയിൽ ഡിജിപിക്ക് ആഭ്യന്തര വകുപ്പ് വഴങ്ങിയതോടെ, ഒരേ കസേരയിൽ 3 വർഷത്തിലധികം ഒരേ ഉദ്യോഗസ്ഥൻ തുടരരുത് എന്ന നിർദ്ദേശവും ലംഘിക്കപ്പെട്ടു. എന്നാൽ ജയിലുകളുടെ സുതാര്യ ഭരണത്തിന് ആളുകളെ മാറ്റുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഋഷിരാജ് സിങിനുള്ളത്.

എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് ജയിൽ മേധാവിയായി ഋഷിരാജ് സിംഗിനെ മാറ്റിയത് പണി കൊടുക്കാനാണ്. ജയിൽ ഡിജിപിയായി മുമ്പ് ജോലി നോക്കിയിരുന്ന ഋഷിരാജ് സിങ് തീർത്തും അസംതൃപ്തനായിരുന്നു അന്ന്. പൊലീസിലെ സീനിയോറിട്ടി അനുസിരിച്ച് ഡിജിപിമാരിൽ രണ്ടാമനാണ് ഋഷിരാജ് സിങ്. അതുകൊണ്ട് പൊലീസ് മേധാവി അല്ലെങ്കിൽ വിജിലൻസ് ഡിജിപി സ്ഥാനത്തിന് ഋഷിരാജിന് അർഹതയുണ്ട്. ഇത് നൽകാതെയാണ് എക്സൈസിലും ജയിൽ വകുപ്പിലും നിയോഗിച്ചത്. എക്സൈസ് വകുപ്പിലെ ചില നീക്കങ്ങൾക്ക് സിങ്കത്തെ കൂടെ കിട്ടില്ലെന്ന് മനസ്സിലാക്കിയായിരുന്നു ഇത്. ഇതു കൊണ്ടാണ് ജയിൽ ഡിജിപിയാക്കിയത്. ഇതോടെ അധികാരം പ്രയോഗിക്കുകയാണ് സിങ്കം.

ഈ പദവിയിൽ എത്തിയത് മുതൽ സിപിഎമ്മിനെ തീർത്തും വെട്ടിലാക്കി സിങ്കം പണി തുടങ്ങി. ജയിലുകളിൽ മിന്നൽ പരിശോധന നടത്തി. ടിപി കേസ് പ്രതികളുടെ രാജാധികാരം മനസ്സിലാക്കിയായിരുന്നു സിങ്കത്തിന്റെ ഇടപെടൽ. താനറിയാതെ ആർക്കും പരോൾ നൽകരുതെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ രാഷ്ട്രീയ തടവുകാർക്ക് പരോളിൽ പുറത്തിങ്ങി വിലസാൻ പറ്റാത്ത സാഹചര്യവും ഉണ്ടായി. കൊടും ക്രിമിനലുകൾക്ക് പരോൾ അനുവദിക്കില്ല. ഇതും സിപിഎമ്മിനെ വെട്ടിലാക്കിം. ജയിലുകളിൽ നിരന്തരം റെയ്ഡ് നടത്തി. വിയ്യൂർ കണ്ണൂർ സെൻട്രൽ ജയിലുകളിലെ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തത് സ്മാർട്ട്‌ഫോണുകളും കഞ്ചാവും റേഡിയോയും ഉൾപ്പെടെയുള്ള വസ്തുക്കളായിരുന്നു. ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂർ സെൻട്രൽ ജയിലിലെ പരിശോധന.

വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് എത്തുന്നവരെ കൂട്ടിക്കലർത്തി സെല്ലുകളിൽ പാർപ്പിക്കുന്ന രീതി മാറ്റി. കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് തടവുകാരെ തരംതിരിച്ച് പ്രത്യേകം പാർപ്പിച്ചു. ഉദാഹരണത്തിന് മോഷണക്കേസുകളിൽ റിമാൻഡ് ചെയ്തോ ശിക്ഷിക്കപ്പെട്ടോ എത്തുന്നവരെ അതേ വിഭാഗത്തിൽപെട്ടവരെ പാർപ്പിക്കുന്ന സെല്ലിലാണ് താമസിപ്പിച്ചത്. അവരെ കൊലക്കേസുകളിലോ പീഡനക്കേസിലോ മറ്റോ ശിക്ഷിക്കപ്പെട്ട് എത്തുന്നവരുടെ കൂട്ടത്തിൽ പാർപ്പിച്ചില്ല. മറ്റ് കേസുകളിലും ഈ രീതി അവലംബിച്ചു. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് എത്തുന്നവരേയും ക്വട്ടേഷൻ സംഘത്തെയും മയക്കുമരുന്ന് കേസിലെ പ്രതികളെയുമൊന്നും സെല്ലുകളിൽ കൂട്ടായി പാർപ്പിക്കാത്തതും ചില കേന്ദ്രങ്ങൾ ബുദ്ധിമുട്ടാക്കി.

ചെറിയ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് എത്തുന്നവർ ജയിൽ ജീവിതത്തിനൊടുവിൽ കൊടുംകുറ്റവാളികളായി മാറുന്ന സാഹചര്യവും ജയിലിലെ കൂട്ടുകെട്ടിലൂടെ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതും ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. .ജയിലുകളുടെ പ്രവർത്തനം അഴിമതി വിമുക്തവും കുറ്റമറ്റതുമാക്കാനുള്ള നടപടികളുടെ ഭാഗമാണ് ഇതെല്ലാം. ജയിലുകളിൽ കഞ്ചാവും മയക്കുമരുന്നും കടത്തികൊണ്ടുവരുന്നത് തടയാൻ പരിശോധനകൾ കർശനമാക്കാനും നിർദ്ദേശിച്ചു. പരോൾ അപേക്ഷകളിൽ കാലവിളംബം കൂടാതെ തീരുമാനമെടുക്കണം. ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല. ഇത് തന്റെ അനുമതിയോടെ മാത്രമേ നൽകാവൂവെന്നും ഋഷിരാജ് സിങ് പറഞ്ഞിരുന്നു. ഇതെല്ലാം സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു.

സീനിയോറിട്ടിയിൽ രണ്ടാമനെങ്കിലും കേരളത്തിലെ ഐപിഎസുകാരിൽ ഒന്നാമനാണ് സിങ്കം. ഡയറക്ടർ ജനറൽ തസ്തികയിലേക്കുള്ള നിയമനത്തിന് കേന്ദ്രസർക്കാർ അംഗീകരിച്ച ഐപിഎസ് പട്ടികയിൽ കേരളത്തിൽ നിന്നുള്ളത് ഋഷിരാജ് സിങ് മാത്രമാണ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ തള്ളിയാണ് ഋഷിരാജ് സിംഗിന്റെ നേട്ടം. ഇതോടെ സിആർപിഎഫ്, ബിഎസ്എഫ്, ഇന്റലിജൻസ് ബ്യൂറോ, റോ, ദേശീയ അന്വേഷണ ഏജൻസി, സിബിഐ തുടങ്ങിയവ സുപ്രധാന പദവികളിൽ ഡയറക്ടർ ജനറലായി ഋഷിരാജ് സിങ് എത്താനുള്ള സാധ്യത തെളിഞ്ഞിരുന്നു.

നിയമപോരാട്ടം നടത്തിയാൽ ഋഷിരാജ് സിംഗിന് വിജിലൻസ് മേധാവിയാകാം. എന്നാൽ പ്രശ്‌നക്കാരനെന്ന ഇമേജുണ്ടാക്കാൻ സിങ്കത്തിന് താൽപ്പര്യമില്ല. കേഡർ തസ്തികകളിൽ ഡിജിപി റാങ്കിലുള്ളവരെത്തന്നെ നിയമിക്കണമെന്നാണു കേന്ദ്ര നിർദ്ദേശം. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരാണ് ലോക്‌നാഥ് ബെഹ്‌റയും ഋഷിരാജ് സിങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP