Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്ന് ആഭ്യന്തരമന്ത്രി എത്തിയപ്പോൾ മീശ പിരിച്ചിരുന്ന എഡിജിപി; ഇപ്പോൾ സെക്രട്ടറിയേറ്റിലെ യോഗത്തിനെത്തിയപ്പോൾ കോട്ടയം എസ് പി എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യാത്തത് വിവാദമാക്കിയതും അതേ ഋഷിരാജ് സിങ്; എക്‌സൈസ് കമ്മീഷണറുടെ പരാതിയിൽ സേനയ്ക്കുള്ളിൽ വ്യാപക പ്രതിഷേധം; വി ഐ പി കൾ വരുമ്പോഴൊക്കെ എഴുന്നേറ്റ് നിൽക്കണമെന്ന് പ്രോട്ടോക്കോളിൽ ഇല്ലെന്ന 'സിങ്കത്തിന്റെ' ചെന്നിത്തല വിവാദത്തിലെ പഴയ വിശദീകരണം തിരിഞ്ഞു കുത്തുമ്പോൾ

അന്ന് ആഭ്യന്തരമന്ത്രി എത്തിയപ്പോൾ മീശ പിരിച്ചിരുന്ന എഡിജിപി; ഇപ്പോൾ സെക്രട്ടറിയേറ്റിലെ യോഗത്തിനെത്തിയപ്പോൾ കോട്ടയം എസ് പി എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യാത്തത് വിവാദമാക്കിയതും അതേ ഋഷിരാജ് സിങ്; എക്‌സൈസ് കമ്മീഷണറുടെ പരാതിയിൽ സേനയ്ക്കുള്ളിൽ വ്യാപക പ്രതിഷേധം; വി ഐ പി കൾ വരുമ്പോഴൊക്കെ എഴുന്നേറ്റ് നിൽക്കണമെന്ന് പ്രോട്ടോക്കോളിൽ ഇല്ലെന്ന 'സിങ്കത്തിന്റെ' ചെന്നിത്തല വിവാദത്തിലെ പഴയ വിശദീകരണം തിരിഞ്ഞു കുത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡി.ജി.പി. പദവിയിലുള്ള എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ എഴുന്നേറ്റുനിന്ന് സല്യൂട്ട് ചെയ്തില്ലെന്ന പരാതി കേരളാ പൊലീസിൽ പുതു ചർച്ചകൾക്ക് വഴിവയ്ക്കുന്നു. മുമ്പ് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയോട് ഋഷിരാജ് സിംഗിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ചർച്ചയാകുന്നത്. ചെന്നിത്തല വേദിയിലേക്ക് കടന്നു വന്നപ്പോൾ മിശപിരിച്ച് ഇരുന്ന ഋഷിരാജ് സിങ് ഏറെ വിവാദത്തിനിട നൽകിയിരുന്നു.

അന്ന് ആഭ്യന്തര മന്ത്രിയെ ബഹുമാനിക്കാത്തത് വലിയ വാർത്തയുമായി. സംഭവം വിവാദമായതോടെ എ ഡി ജി പി ഋഷിരാജ് സിംഗിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഋഷിരാജ് സിംഗിനോട് കാരണം കാണിക്കാനാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നോട്ടീസ് നൽകിയിരുന്നു. വേദിയിൽ വി ഐ പി കൾ വരുമ്പോഴൊക്കെ എഴുന്നേറ്റ് നിൽക്കണമെന്ന് പ്രോട്ടോക്കോളിൽ ഇല്ലെന്ന ഋഷിരാജ് സിംഗിന്റെ വിശദീകരണം സംഭവം വഷളാക്കിയിരുന്നു. താൻ ആഭ്യന്തരമന്ത്രിയെ അപമാനിച്ചിട്ടില്ല എന്ന് സിങ് വിശദീകരിച്ചെങ്കിലും അത് വിലപ്പോയില്ല. ജനപ്രതിനിധികളെ ബഹുമാനിക്കാത്ത സിംഗിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പാർട്ടി നേതാക്കളും രംഗത്തെത്തി.

എന്നാൽ ഇക്കാര്യത്തിൽ തുടക്കം മുതൽ ഋഷിരാജ് സിംഗിനോട് അനുഭാവപൂർണമായ സമീപമനമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വീകരിച്ചത്. ഇതോടെയാണ് വിവാദം അവസാനിച്ചത്. ഇതേ ഋഷിരാജ് സിംഗാണ് ഇപ്പോൾ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിനെതിരെ പരാതിയുമായി വന്നത്. എഴുന്നേറ്റുനിന്ന് സല്യൂട്ട് ചെയ്യാൻ ആ സാഹചര്യത്തിൽ കഴിയുമായിരുന്നില്ലെന്നും അതിനാൽ ഇരുന്നുകൊണ്ടുതന്നെ ബഹുമാനിച്ചെന്നുമാണ് (സിറ്റ് അറ്റൻഷൻ) എസ്‌പിയുടെ മറുപടി. മറ്റു മുതിർന്ന ഉദ്യോഗസ്ഥരും അങ്ങനെയാണു ചെയ്തതെന്നു മറുപടി കത്തിൽ ന്യായീകരിക്കുന്നു. ഇതായാലും ഋഷിരാജ് സിംഗിന്റെ പ്രവർത്തി സേനയേയും ഞെട്ടിച്ചിട്ടുണ്ട്. സമാന വിവാദത്തിൽ പ്രതിക്കൂട്ടി നിൽക്കുമ്പോൾ ന്യായം പറഞ്ഞ ഉദ്യോഗസ്ഥന് ഇത് എന്തു പറ്റിയെന്നാണ് പൊലീസ് സേനയിലുള്ളവർ ചോദിക്കുന്നത്.

സെക്രട്ടേറിയറ്റിൽ ഒരു യോഗത്തിൽ പങ്കെടുക്കാനെത്തിയ തന്നെ എസ്‌പി. സല്യൂട്ട് ചെയ്തില്ലെന്നാണു ഋഷിരാജ് ആഭ്യന്തരവകുപ്പിനു നൽകിയ പരാതി. എന്നാൽ, സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന യോഗത്തിൽ വൻതിരക്കായിരുന്നതിനാൽ എഴുന്നേറ്റുനിന്ന് സല്യൂട്ട് ചെയ്യാൻ കഴിയുമായിരുന്നില്ലെന്നു സർക്കാരിനു നൽകിയ വിശദീകരണത്തിൽ എസ്‌പി. വ്യക്തമാക്കി. താനുൾപ്പെടെ മൂന്ന് എസ്‌പിമാരും രണ്ട് ഐ.ജിമാരും രണ്ട് എ.ഡി.ജി.പിമാരും സ്ഥലത്തുണ്ടായിരുന്നു. തിരക്കിനിടെ ആർക്കും പരസ്പരം അഭിവാദ്യം ചെയ്യാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഡി.ജി.പി: ഋഷിരാജ് സിങ് രണ്ടുതവണ തന്നെ നോക്കിയപ്പോഴും ''സിറ്റ് അറ്റൻഷ''നായി. കൃത്യസമയത്തു യോഗം തുടങ്ങിയതിനാൽ അടുത്തുപോയി സല്യൂട്ട് ചെയ്യാൻ കഴിഞ്ഞില്ല- എസ്‌പി. വിശദീകരിച്ചു.

ഋഷിരാജ് തെറ്റിദ്ധരിക്കപ്പെട്ടതാകാമെന്നും എന്നാൽ, അദ്ദേഹത്തെ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു. ഋഷിരാജിനെ നേരിൽക്കണ്ട് ഖേദം പ്രകടിപ്പിക്കാനാണ് എസ്‌പിയുടെ തീരുമാനം. യോഗസ്ഥലത്തു തന്നെ സല്യൂട്ട് ചെയ്യാത്ത ഒരു എസ്‌പിയും ഒരു എ.ഡി.ജി.പിയും ഉണ്ടായിരുന്നെന്നാണു ഋഷിരാജ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. പിന്നീട് എ.ഡി.ജി.പി. തന്നെ വന്നു കണ്ടെങ്കിലും എസ്‌പി. അവഗണിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഈ പരാതി ആഭ്യന്തര വകുപ്പിന് കിട്ടിയതോടെയാണ് പഴയ ചെന്നിത്തല കാലത്തെ സല്യൂട്ട് വിവാദവും സേനയിൽ ചർച്ചയായത്. അന്ന് പറഞ്ഞ ന്യായങ്ങളെല്ലാം ഇപ്പോൾ ഋഷിരാജ് സിങ് മറന്നതിൽ അത്ഭുതത്തിലാണ് സേനയിലുള്ളവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP