Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

അഡാർ ലൗവിലെ കണ്ണിറുക്കലിൽ ത്രില്ലടിച്ച് 'എന്തുകൊണ്ട് നീ എന്റെ കാലത്ത് വന്നില്ല' എന്ന് പ്രിയാവാര്യരോട് ചോദിച്ച നടൻ; ഞാൻ ഒരു ബീഫ് തിന്നുന്ന ഇന്ത്യാക്കാരാനാനെന്ന് പരസ്യ പ്രഖ്യാപനം; പൊതുസ്ഥാപനങ്ങളിൽ ഗാന്ധി കുടുംബത്തിന്റെ പേരുവെക്കുന്നതിനെ ശക്തമായി എതിർത്തു; ആരാധകരെ തെറിവിളിച്ചതിന്റെ പേരിലും വിവാദം; ലോക്ഡൗണിൽ അൽപ്പനേരമെങ്കിലും മദ്യശാലകൾ തുറന്നുവെക്കണമെന്ന് അവസാന വിവാദ ട്വീറ്റ്; ഋഷി കപൂർ ഒരു കള്ളിയിലും പെടുത്താൻ കഴിയാത്ത സൂപ്പർ ഹീറോ

അഡാർ ലൗവിലെ കണ്ണിറുക്കലിൽ ത്രില്ലടിച്ച് 'എന്തുകൊണ്ട് നീ എന്റെ കാലത്ത് വന്നില്ല' എന്ന് പ്രിയാവാര്യരോട് ചോദിച്ച നടൻ; ഞാൻ ഒരു ബീഫ് തിന്നുന്ന ഇന്ത്യാക്കാരാനാനെന്ന് പരസ്യ പ്രഖ്യാപനം; പൊതുസ്ഥാപനങ്ങളിൽ ഗാന്ധി കുടുംബത്തിന്റെ പേരുവെക്കുന്നതിനെ ശക്തമായി എതിർത്തു; ആരാധകരെ തെറിവിളിച്ചതിന്റെ പേരിലും വിവാദം; ലോക്ഡൗണിൽ അൽപ്പനേരമെങ്കിലും മദ്യശാലകൾ തുറന്നുവെക്കണമെന്ന് അവസാന വിവാദ ട്വീറ്റ്; ഋഷി കപൂർ ഒരു കള്ളിയിലും പെടുത്താൻ കഴിയാത്ത സൂപ്പർ ഹീറോ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: വെള്ളിത്തിരയിൽ പ്രണയനായകൻ ആയിരുന്നെങ്കിലും മുന്നും പിന്നും നോക്കാതെയുള്ള വെട്ടിത്തുറന്ന അഭിപ്രായ പ്രകടനങ്ങളിലൂടെയാണ് അന്തരിച്ച ബോളിവുഡ് നടൻ ഋഷികപുർ സോഷ്യൽ മീഡിയിൽ സജീവമായിരുന്നത്. അദ്ദേഹത്തിന്റെ നിരവധി ട്വീറ്റുകളും അഭിപ്രായങ്ങളും വൻ വിവാദങ്ങളിലാണ് കലാശിച്ചത്. ഏറ്റവും ഒടുവിലായി ഈ ലോക്ഡൗൺ കാലത്തും ഋഷികപുർ വലിയ വിവാദം ഉണ്ടാക്കി. ലോകഡണിൽ കുറഞ്ഞ നേരമെങ്കിലും ബാറുകൾ തുറന്നുവെക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

്.നിലവിലെ അനിശ്ചിതാവസ്ഥയിൽ പലരും മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്നും മദ്യ ശാല തുറക്കുന്നതിലൂടെ അവർക്ക് അതിൽ നിന്ന് മോചനം നേടാനാവും എന്നാണ് ഋഷി കപൂർ പറയുന്നത്. 'ഒന്ന് ചിന്തിച്ചു നോക്കൂ. സർക്കാർ വൈകിട്ട് കുറച്ച് നേരമെങ്കിലും മദ്യശാലകൾ തുറക്കണം. ഞാൻ പറയുന്നത് തെറ്റായി വ്യാഖ്യാനിക്കരുത്. ഇപ്പോഴത്തെ ഈ അനിശ്ചിതാവസ്ഥ മൂലം മാനസിക സമ്മർദം കൊണ്ട് മനുഷ്യർ പൊറുതി മുട്ടുകയാവും. പൊലീസുകാരായാലും ഡോക്ടർമാരായാലും... ഇതിൽ നിന്ന് അവർക്കും മോചനം വേണം. കരിഞ്ചന്തകളിലും ഇതിപ്പോൾ വില്പന തുടങ്ങിയിട്ടുണ്ട്'- ഋഷി കപൂർ കുറിച്ചു. സംസ്ഥാന ഗവൺമെന്റുകൾക്ക് എക്സൈസിൽ നിന്ന് ഇപ്പോൾ പണം ആവശ്യമുണ്ടെന്നും താരം കുറിച്ചു. മാനസിക പിരിമുറുക്കവും വിഷാദവും ഒന്നിച്ചാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഋഷി കപൂർ പറയുന്നു. ഇത് തന്റെ ചിന്തയാണ് എന്ന പറഞ്ഞുകൊണ്ടാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് താഴെ ചർച്ചകൾ കൊഴുത്തിരുന്നു. ചിലർ പിന്തുണക്കമ്പോൾ വിമർശനവുമായി ഒരു വിഭാഗം എത്തുന്നുണ്ട്.

പക്ഷേ അത് എന്ത് പറഞ്ഞാലും തനിക്ക് ഒരു പ്രശ്നവുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തെറി പറയുന്നവരെ അതേ ഭാഷയിൽതന്നെയാണ് കൈകാര്യം ചെയ്യുക. ബീഫ് നിരോധനത്തെക്കുറിച്ച് വലിയ വിവാദങ്ങൾ നടക്കുമ്പോൾ 'ഞാൻ ബീഫ് ത്ിന്നുന്ന ഒരു ഇന്ത്യാക്കാരനാണ്, എന്റെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ നിങ്ങൾക്ക് അവകാശമില്ല' എന്നു പറയാൻ എത്ര സെലിബ്രിറ്റികൾക്ക് ധൈര്യം ഉണ്ടാകും. ഇതിന്റെ പേരിൽ ശിവസേനയുടെയും ബിജെബിയുടെയും മറ്റും സൈബർ ആക്രമണം ഋഷിക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഒരു രാഷ്ട്രീയ കള്ളിയിലും ഒതുക്കി നിർത്താൻ കഴിയുന്ന വ്യക്തിത്വമായിരുന്നില്ല അദ്ദേഹം. കോൺഗ്രസിനെയും ഋഷി നിശിതമായി വിമർശിച്ചിരുന്നു. എന്തിനാണ് ഗാന്ധി നെഹ്റു കുടംബത്തിന്റെ പേരുകൾ രാജ്യത്തിന്റെ പൊതുസ്ഥാപനങ്ങളിൽ വെക്കുന്നത് എന്ന അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം വലിയ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചത്. .

ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുകയും പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിനു പുറത്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സിനിമാ മേഖലയിൽനിന്നുണ്ടായി വലിയ പ്രതിഷേധം. എന്നാൽ അദ്ദേഹം അതൊന്നും ഗൗനിച്ചതേയില്ല.

തെറിക്ക് അതേ ഭാഷയിൽ മറുപടി

ദേഷ്യം പിടിക്കുന്ന കാര്യത്തിലും ആരാധകരുമായി തല്ലിടുന്നതിലും ഋഷി കപൂറിനെ കഴിഞ്ഞിട്ടേ ബോളിവുഡിൽ മറ്റൊരു താരമുള്ളൂ. സാമൂഹിക മാധ്യമങ്ങളിൽ തന്നെ ആക്രമിക്കുന്നവരോട് അതേ നാണയത്തിൽ മറുപടി കൊടുക്കാൻ അദ്ദേഹം മടിക്കാറില്ല. ഒരു ആരാധികയെ പൊതുസ്ഥലത്ത് വച്ച് കരയിപ്പിച്ചു എന്നതാണ് ഋഷി കപൂറിനെതിരെയുള്ള ആരോപണം വന്നിരുന്നു. കുടുംബത്തോടൊപ്പം ബാദ്രയിലുള്ള ഒരു ഹോട്ടലിൽ വിരുന്നിന് പോയതായിരുന്നു ഋഷി കപൂർ. ഭാര്യ നീതു കപൂർ, മകൻ റൺബീർ കപൂർ, എന്നിവർക്ക് പുറമെ മറ്റു ബന്ധുക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.താരകുടുംബത്തെ കണ്ട ആവേശത്തിൽ ഒരു ആരാധിക ഓടിയെത്തുകയും റൺബീർ, നീതു കപൂർ എന്നിവർക്കൊപ്പം സെൽഫിയെടുക്കുകയും ചെയ്തു. തുടർന്ന് ഋഷിയോട് ഒരു സെൽഫിയിൽ തന്നോടൊപ്പം കൂടെ നിൽക്കാൻ ആപേക്ഷിച്ചു. പക്ഷേ ഋഷി കൂട്ടാക്കിയില്ല എന്ന് മാത്രമല്ല ആരാധികയെ വളരെ രൂക്ഷമായി ശകാരിച്ചു.

ഈ രംഗങ്ങളെല്ലാം നിസ്സഹായനായി റൺബീർ നോക്കി നിന്നുവെന്നും അച്ഛൻ സ്ഥലത്ത് നിന്ന് പോയപ്പോൾ ആരാധികയെ ആശ്വസിപ്പിച്ചുവെന്നും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഋഷി കപൂറിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളിൽ പലരും പോരടിക്കുന്നുണ്ട്. ഋഷി അഹങ്കാരിയാണെന്നും സ്ത്രീകളോട് പെരുമാറാൻ അറിയില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു. താരങ്ങൾ കുടുംബത്തോടൊപ്പം സ്വകാര്യ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന അവസരങ്ങളിൽ അനൗചിത്യപരമായി ആരാധകർ പെരുമാറുന്നുവെന്നാണ് മറ്റൊരുപക്ഷം.

തന്നെ പരിഹസിച്ച ഒരു സ്ത്രീയെ തെറിവിളിച്ചതാണ് ഋഷിയുണ്ടാക്കിയ അടുത്ത വിവാദം.ശിവാനി ചൗഹാൻ എന്ന യൂസറിനെയാണ് ഋഷി അതിരൂക്ഷമായ ഭാഷയിൽ ചീത്ത വിളിച്ചത്. അതും ട്വിറ്ററിലെ ഡയറക്റ്റ് മെസ്സേജിലൂടെ. അതിന് പിന്നാലെ ഋഷി കപൂർ ശിവാനിയെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.ചീത്തവിളിയുടെ സ്‌ക്രീൻ ഷോട്ട് അതി വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ ഋഷിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയർന്നു.വിമർശിക്കുന്നവരെ തെറി വിളിക്കുന്നത് ഏതു സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നും.ഇന്ത്യൻ സിനിമയെ അപമാനിക്കുന്ന തരത്തിലാണ് ഋഷിയുടെ പെരുമാറ്റമെന്നു പല വിമർശനങ്ങളും ഋഷിക്ക് നേരെ ഉണ്ടായി.സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ കടുത്തതോടെ ഋഷിയും വിശദീകരണവുമായി രംഗത്തെത്തി.

ഞാൻ സന്യാസിയല്ല, നിങ്ങളുടെ അതേ ഭാഷയിൽ ഞാനും മറുപടി നൽകും. എന്ന് ഋഷി കപൂർ ട്വിറ്ററിൽ കുറിച്ചു.വിമർശിക്കുന്നവരെ തെറി വിളിക്കുന്നത് ഏതു സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നും.ഇന്ത്യൻ സിനിമയെ അപമാനിക്കുന്ന തരത്തിലാണ് ഋഷിയുടെ പെരുമാറ്റമെന്നു പല വിമർശനങ്ങളും ഋഷിക്ക് നേരെ ഉണ്ടായി.സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ കടുത്തതോടെ ഋഷിയും വിശദീകരണവുമായി രംഗത്തെത്തി. ഞാൻ സന്യാസിയല്ല, നിങ്ങളുടെ അതേ ഭാഷയിൽ ഞാനും മറുപടി നൽകും. എന്ന് ഋഷി കപൂർ ട്വിറ്ററിൽ കുറിച്ചു.

പ്രിയാവാര്യർ നാളത്തെ സൂപ്പർ താരം'

ഇങ്ങനെ കലഹ പ്രിയൻ ആണെങ്കിലും അഭിനന്ദിക്കേണ്ട ഘട്ടങ്ങൾ വന്നാൽ താതൊരു മടിയുമില്ലാതെ അഭിന്ദിക്കാനും അദ്ദേഹത്തിന് കഴിയും. അഡാർ ലൗവിലെ വൈറലായ കണ്ണിറുക്കൽ ഗാനം കണ്ട മലയാളിയായ പ്രിയാവാര്യരെ പ്രശം്സിച്ച് ഈ നടൻ രംഗത്ത് എത്തിയിരുന്നു.

'നീ നാളത്തെ സൂപ്പർതാരമാകുമെന്ന് ഞാൻ പ്രവചിക്കുന്നു എന്ന് പറഞ്ഞാണ് ട്വീറ്റ് ആരംഭിക്കുന്നത്. ആരെയും കീഴടക്കുന്ന മനോഹരവും നിഷ്‌കളങ്കവുമായ പുഞ്ചിരിയാണ് പ്രിയയുടെ പ്രത്യേകതയെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 'എന്തുകൊണ്ട് നീ എന്റെ കാലത്ത് വന്നില്ല' എന്ന് തമാശരൂപേണ അദ്ദേഹം ചോദിക്കുന്നു.എന്തായാലും ഋഷികപൂറിന്റെ ട്വീറ്റിനെ ബോളിവുഡിനൊപ്പം മലയാളക്കരയും ഏറ്റെടുത്തിരുന്നു. റീ ട്വീറ്റുകളും കമന്റുകളുമായി ഋഷിയുടെ അക്കൗണ്ടിൽ മലയാളികളും മുൻപന്തിയിലുണ്ട്.

നടി ശ്രീദേവി മരിച്ച് അൽപ്പ ദിവസങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ ഒരു ട്വീറ്റ് വൻ വിവാദമായിരുന്നു. അന്തരിച്ച നടി ശ്രീദേവിയുമായിട്ടുള്ള ഒരു ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് ഇത് ഏത് ചിത്രമാണെന്നോ കൂടെയുള്ള നടി ആരാണെന്നോ തനിക്ക് അറിയില്ലെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു. ഇത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. തലങ്ങും വിലങ്ങുമുള്ള ആക്രമണമായിരുന്നു ഋഷി കപൂറിനു നേരെ ട്വിറ്ററിൽ നടന്നത്. കൂടെയുള്ള നടിയെ ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും അറിയാമെന്നും എന്നാൽ അവർക്കൊപ്പം നിൽക്കുന്ന നടനെയാണ് അറിയാത്തതെന്നും ആരാധകർ ട്വിറ്റ് ചെയ്തു.90 കളിലെ ബോളിവുഡിലെ പ്രണയ ജോഡിയായിരുന്നു ഋഷി കപൂറും ശ്രീദേവിയും. ഇരുവരും ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ടായിരുന്നു.

ശ്രീദേവിയുടെ വിയോഗത്തിൽ നിന്ന് ഇപ്പോഴും പ്രേക്ഷകർ വിമുക്തരായിട്ടില്ല. ആ സാഹചര്യത്തിൽ ഇത്തരത്തിലുള്ള പോസ്റ്റ് പ്രേക്ഷകരെ ചൊടിപ്പിച്ചതിൽ അതിശയോക്തിയില്ല. പക്ഷേ താൻ നടത്തിയ ഒരു സർക്കാസം കൈവിട്ടു പോവുകയായിരുന്നെന്നാണ് ഋഷി കപുർ ഇതേക്കുറിച്ച് പിന്നീട് പറഞ്ഞത്.

പാപ്പരാസികളുടെ പേടി സ്വപ്നം

നടന്മാരെയും നടികളെയും വെച്ച് കഥകൾ ഉണ്ടാക്കുകയും ഫോട്ടോ പ്രചരിപ്പിക്കുകയും ചെയ്യുന്ന പാപ്പരാസികളുടെ പേടി സ്വപ്നമായിരുന്നു അദ്ദേഹം. ചിലർക്കൊക്കെ അദ്ദേഹത്തിന്റെ കൈയിൽനിന്ന് തെറിമാത്രമല്ല തല്ലും കിട്ടിതിട്ടുണ്ട്. ഋഷികപൂറിന്റെ മകൻ രൺബീർ കപൂറും കത്രീന കൈഫും അടിച്ചു പിരിഞ്ഞോയെന്ന് അന്വേഷിക്കുകയായിരുന്നു ഒരു കാലത്ത് പാപ്പരാസിയുടെ പ്രധാന ജോലി. ഇതോടെ പരസ്യമായ പ്രതികരണവുമായി രൺബീർ കപൂറിന്റെ പിതാവ് ഋഷി കപൂർ രംഗത്ത് എത്തിയിരിന്നു. മകന്റെയും ഭാവി മരുകളുടെയും വ്യക്തി ജീവിതത്തിൽ തനിക്ക് വലിയ താത്പര്യമില്ലെന്ന് ഋഷി കപൂർ തുറഞ്ഞു പറഞ്ഞു. 'കത്രീന കൈഫിനോടൊപ്പം നമസ്‌തെ ലണ്ടൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കഠിനാധ്വാനം ചെയ്യുന്ന താരമാണ് കത്രീന. എന്നാൽ കത്രീന തന്നെ പപ്പയെന്നു വിളിക്കുന്നതായി ചില മാധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു. അസംബന്ധം എന്നു മാത്രമേ ഇതിനെ പറയാൻ കഴിയൂ. എന്റെ മക്കൾക്ക് അല്ലാതെ മറ്റാർക്കും എന്നെ പപ്പയെന്നു വിളിക്കാനുള്ള അനുമതി ഞാൻ കൊടുത്തിട്ടില്ല'- ഋഷി കപൂർ പറഞ്ഞു.

സഞ്ജയ് ദത്തിനെ ചെറുപ്പം മുതൽക്കുതന്നെ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. ഇതേക്കുറ്ിച്ച് മകൻ രൺബീർ പറയുന്നത് ഇങ്ങനെ. 'സഞ്ജയ് ദത്ത് തങ്ങളുടെ കുടുംബവുമായി അടുപ്പം സൂക്ഷിച്ചിരുന്ന ആളായിരുന്നു. തന്നെ ഒരു അനുജനെപോലെയാണ് അദ്ദേഹം കരുതിയിരുന്നത്. പിറന്നാൾ ദിനങ്ങളിൽ അദ്ദേഹം ധാരാളമായി സമ്മാനങ്ങൾ വാങ്ങിത്തരുമായിരുന്നു. അങ്ങനെ ഒരു പിറന്നാളിന് അദ്ദേഹം സമ്മാനമായി നൽകിയത് ഹാർളി ഡേവിസൺ ബൈക്കായിരുന്നു. എന്നാൽ പപ്പയ്ക്ക് ബൈക്ക് ഇഷ്ടമില്ലായിരുന്നു.അതറിയാവുന്ന ഞാൻ ആ ബൈക്ക് ഒരുപാട് കാലം ഒളിപ്പിച്ചുവെച്ചു.എന്നാൽ ഒരിക്കൽ തന്റെ പപ്പ അത് കണ്ടുപിടിച്ചെന്നും അപ്പോൾ തന്നെ സഞ്ജയ് സാറിനെ വിളിച്ച് പപ്പ ദേഷ്യപ്പെട്ടു.

എന്റെ മകനെ നശിപ്പിക്കരുതെന്നും അവനെ നിന്നെപ്പോലെയാക്കി തീർക്കരുതെന്നും പപ്പ പറഞ്ഞു. പപ്പയ്ക്ക് സഞ്ജയ് സാറിന്റെ ആ പ്രവൃത്തി തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. പപ്പയെ ഭയന്ന് ഞാൻ ആ ബൈക്ക് കുറെകാലം ഓടിക്കാതിരുന്നു.'- രൺബീർ വ്യക്താമക്കി.

ആർ കെ സ്റ്റുഡിയോ വിറ്റത് മറക്കാനാവില്ല

ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമായി അദ്ദേഹം പറഞ്ഞിരുന്നത് തന്റെ പൂർവിക സ്വത്തായ ആർ കെ സ്റ്റുഡിയോ വിൽക്കേണ്ടി വന്നതിനെ കുറിച്ചാണ്. ബോളിവുഡ് സിനിമാപ്രേമികൾ എന്നും ഓർത്തിരിക്കുന്ന കാര്യമാണ് ആർ കെ സ്റ്റുഡിയോയും രാജ് കപൂറിനെയും. മുംബൈ മിററിന് നൽകിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം അക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്. 'വൈകാരികമായ അടുപ്പമുണ്ടെങ്കിലും ഇപ്പോഴത്തെ പശ്ചാത്തലത്തിൽ ഇത്തരമൊരു തീരുമാനമെടുക്കുകയേ നിർവാഹമുള്ളൂ.കുടുംബാംഗങ്ങൾ തമ്മിൽ നല്ല ബന്ധമാണ് ഇപ്പോഴുള്ളത്. എന്നാൽ മക്കളുടെയും കൊച്ചുമക്കളുടെയും കാര്യത്തിൽ എന്താണ് സംഭവിക്കുകയെന്നതിനെക്കുറിച്ച് ആശങ്കയുണ്ട്. അവരും ഈ രീതി തന്നെ തുടരുമെന്നൊന്നും ഉറപ്പില്ലെന്നും അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്താൽ അത് കോടതിയിലെത്തും.

അഭിഭാഷകരാവും പിന്നീട് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. എന്റെ അച്ഛന്റെ ജീവശ്വാസമായ സ്റ്റുഡിയോ ഇത്തരത്തിൽ കോടതിയിൽ ചർച്ചയായി മാറുന്നത് കാണാൻ താൽപര്യമില്ല. നഷ്ടങ്ങൾ സമ്മാനിക്കുന്ന വെള്ളാനായുടെ രൂപത്തിലാണ് ഇപ്പോൾ സ്റ്റുഡിയോ. വേദനാജനകമാണെങ്കിലും അത് യാഥാർഥ്യമാണ്'- ഋഷി കപൂർ തുറന്നടിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP