Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹ മോചനം തളർത്താത്ത ആത്മവിശ്വാസത്തിന്റെ കൂൾ... കൂൾ.... മുഖം; സ്പീഡ് ബോട്ടിലെ യാത്രയും കടൽക്കരയിലെ ചിത്രങ്ങളിലും നിറയ്ക്കുന്നത് പവിഴ ദ്വീപിലെ വിസ്മയങ്ങൾ; മാലയിലെ മുത്തുകളെ പോലെ ഗായികയ്‌ക്കൊപ്പം അമ്മയും സഹോദ പുത്രനും; ഹോളിഡേ മൂഡിൽ താരം അടിച്ചു പൊളിക്കുന്നത് മാലി ദ്വീപിൽ; റിമി ടോമിയുടെ അവധിയാഘോഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒരാഴ്ച മുമ്പത്തെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ ചർച്ചയാകുമ്പോൾ

വിവാഹ മോചനം തളർത്താത്ത ആത്മവിശ്വാസത്തിന്റെ കൂൾ... കൂൾ.... മുഖം; സ്പീഡ് ബോട്ടിലെ യാത്രയും കടൽക്കരയിലെ ചിത്രങ്ങളിലും നിറയ്ക്കുന്നത് പവിഴ ദ്വീപിലെ വിസ്മയങ്ങൾ; മാലയിലെ മുത്തുകളെ പോലെ ഗായികയ്‌ക്കൊപ്പം അമ്മയും സഹോദ പുത്രനും; ഹോളിഡേ മൂഡിൽ താരം അടിച്ചു പൊളിക്കുന്നത് മാലി ദ്വീപിൽ; റിമി ടോമിയുടെ അവധിയാഘോഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒരാഴ്ച മുമ്പത്തെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൂൾ കൂളാണ്... റിമി.. പാട്ടു പാടുമ്പോഴും അവതാരകയാകുമ്പോഴും അഭിനയിക്കുമ്പോഴും.... എല്ലായ്‌പോഴും കൂൾ. വിവാഹ മോചനമൊന്നും മലയാളിയുടെ പ്രിയ ഗായികയെ തകർക്കുന്നില്ല. ജീവിതം അടിപൊളിയായി മുന്നോട്ട് പോകുകയാണ് ഇപ്പോഴും. സോഷ്യൽ മീഡിയയിൽ തന്നെ പിന്തുടരുന്നവരെ നിരാശരാക്കാതെയാണ് റിമിയുടെ ഇടപെടലുകൾ. ഇപ്പോഴിതാ റിമിയുടെ ഹോളിഡേ യാത്രയും വൈറലാകുകയാണ്. വിവാഹ മോചനത്തിന് ശേഷമുള്ള റിമിയുടെ ആദ്യ അവധിയെടുക്കലാണിതെന്നാണ് സോഷ്യൽ മീഡിയയുടെ പൊതു പ്രതികരണം. മാലി ദ്വീപിലെ സാധ്യതകളിലേക്കാണ് റിമി ഇത്തവണ തന്റെ അവധിയാഘോഷങ്ങൾ കൊണ്ടു പോകുന്നത്.

മാലയിൽ മുത്തുകൾ കോർത്തിട്ടതുപോലെയുള്ള പവിഴദ്വീപുകളിൽ റിമി അടിച്ചു പൊളിക്കുകയാണ്. അവധിക്കാല യാത്രയിലെ മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ റിമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. റിമിയോടൊത്ത് അമ്മയും സഹോദരന്റെ മകനും ചിത്രങ്ങളിലുണ്ട്. ആരാധകർക്കായി സ്പീഡ് ബോട്ടിലെ യാത്രയുടെ വിഡിയോയും കടൽക്കരയിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മാലി ദ്വീപിലെ സൗന്ദരമെല്ലാം ഇതിലുണ്ട്. റിമി ടോമിയുടെ മാലദ്വീപ് ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും ആരെയും ആകർഷിക്കുന്ന ഇടമാണ് മാലദ്വീപ്. കുറച്ചു നാളുകൾക്ക് മുമ്പ് റിമി നേപ്പാളിൽ പോയ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതും വൈറലായിരുന്നു.

ബീച്ചും മനോഹരമായ മണൽപുറവുമൊക്കെ തന്നെയാണ് മാലദ്വീപിന്റെ സൗന്ദര്യം. അറബിക്കടലിലാണ് മാലദ്വീപിന്റെ സ്ഥാനം. രണ്ടായിരത്തോളം വരുന്ന കൊച്ചുകൊച്ചു ദ്വീപുകൾ ചേർന്നതാണ് ആ മനോഹര ദ്വീപ് രാഷ്ട്രം. പവിഴപ്പുറ്റുകൾ നിറഞ്ഞതാണ് ഇവിടുത്തെ ഭൂരിപക്ഷം ദ്വീപുകളും ആ കാഴ്ചകളും അതിമനോഹരമാണ്. സുഖകരമായ കാലാവസ്ഥയും മനോഹരമായ പ്രകൃതിയും. ഇന്ത്യാക്കാർക്ക് ഇവിടേക്ക് മുപ്പതുദിവസത്തേക്കു സൗജന്യ വിസ അനുവദിക്കുന്നുണ്ട്. ഈ സാധ്യതകൾ ഉപയോഗിക്കാൻ മലയാളി യാത്രക്കാർ തെരഞ്ഞെടുക്കുന്ന സ്ഥലമാണ് മാലി. കൊച്ചിയിൽ നിന്ന് താമസിയാതെ കപ്പൽ യാത്രയും തുടങ്ങും. റിമിയുടെ മാലിയാത്രയേയും ചർച്ചയാക്കുന്നത്.

ഒരുമിച്ചുള്ള ജീവിതം സാധ്യമല്ലെന്നു ബോധ്യപ്പെട്ടതിനെത്തുടർന്ന് ഭർത്താവ് റോയ്‌സ് കിഴക്കൂടനുമൊത്ത് പരസ്പര സമ്മതപ്രകാരം സമർപ്പിച്ച സംയുക്ത വിവാഹ മോചന ഹർജി നൽകുകയാണ് റിമി ചെയ്ത്. ഇത് എറണാകുളം കുടുംബ കോടതി അനുവദിച്ചു. ഇതിന് ശേഷവും കർമ്മ മണ്ഡലത്തിൽ ഏറെ സജീവമാണ് റിമി. ചാനൽ പരിപാടിക്കിടെ എടുത്ത അടിപൊളി സെൽഫിയും വിവാഹ മോചനത്തിന് ശേഷം വൈറലായിരുന്നു. പ്രശ്നങ്ങളൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന മുഖഭാവം. കൂടുതൽ കരുത്തോടെ താൻ മുന്നോട്ട് പോകുമെന്ന് സെൽഫിയിലൂടെ പറയാതെ പറയുകയായിരുന്നു ആ ചിത്രത്തിൽ റിമി. ഇത് തന്നെയാണ് മാലി യാത്രയിലും മറ്റും റിമി തന്റെ മുഖത്ത് കാട്ടുന്നത്. തന്റെ കുടുംബം തന്നോടൊപ്പമുണ്ടെന്ന സന്ദേശവും മാലി യാത്രയിലൂടെ നൽകുന്നു.

വിവാഹ മോചനം അനുവദിക്കുന്നത് വരെ പരമ രഹസ്യമാക്കി കുടുംബത്തിലെ വിഷയം റിമി സൂക്ഷിച്ചിരുന്നു. മറുനാടനാണ് ഈ വാർത്ത ആദ്യം പുറത്തു വിട്ടത്. അതിന് ശേഷം ഒരു ചിത്രം റിമി ഇൻസ്റ്റാഗ്രാമിൽ ഇട്ടിരുന്നു. കവിയൂർ പൊന്നമ്മയ്ക്കൊപ്പമുള്ള ചിത്രമായിരുന്നു അത്. താനിപ്പോഴും സുരക്ഷിതയാണെന്ന് വിശദീകരിക്കുന്ന തരത്തിലായിരുന്നു ഈ ഫോട്ടോ. വിവാഹ മോചനം സാധ്യമായ ശേഷവും ഫോട്ടോയിലൂടെ സംവധിക്കുകയാണ് റിമി ടോമി ചെയ്തത്. വിവാഹ മോചന വാർത്ത പുറത്തു വന്നത് മുതൽ റിമി ടോമിയുടെ പ്രതികരണം എന്ത് എന്ന ചോദ്യമാണ് ആരാധകർ ഉന്നയിച്ചതേറെയും. എന്നാൽ കോടതി വിവാഹ മോചനം അനുവദിച്ചിട്ടും ഇതേപ്പറ്റി എവിടെയും പ്രതികരിക്കാൻ റിമി തയ്യാറായിരുന്നില്ല. ഇതിനിടെയാണ് ചിത്രം ഇൻസ്റ്റാ ഗ്രാമിൽ എത്തിയതും. അതിൽ മാല ഒഴിവാക്കിയതിലൂടെ താൻ തനിച്ചായെന്ന സന്ദേശം തന്നെയാണ് റിമി നൽകുന്നതും. മുമ്പോട്ട് പോകുന്നതിന് ഇതൊന്നും പ്രശ്നമാകില്ലെന്നും ചിത്രത്തിൽ പറയാതെ പറയുകയാണ് താരം.

ഏപ്രിൽ 16നാണ് ഇരുവരും സംയുക്ത വിവാഹമോചന ഹർജി ഫയൽ ചെയ്തത്.2008 ഏപ്രിലിലായിരുന്നു റോയ്‌സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം. ദൂരദർശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി രംഗത്ത് വരുന്നത്. തുടർന്ന് ഒരു ചാനലിലെ ഡുംഡുംഡൂം പീപീപീ എന്ന പരിപാടിയുടെ അവതാരകയായി. മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന പാട്ട് പാടി സിനിമയിലെത്തി. ഈ പാട്ട് ഹിറ്റായതോടെ റിമി സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു. വിദ്യാസാഗറിന്റെ സംഗീതത്തിൽ ശങ്കർ മഹാദേവനൊപ്പമാണ് ചിങ്ങമാസം എന്ന പാട്ട് റിമി പാടിയത്. ഇതുവരെ എഴുപതോളം സിനിമകളിൽ റിമി പാടി. നൂറുകണക്കിന് സ്റ്റേജ് ഷോകളിലും നിരവധി ടെലിവിഷൻ ഷോകളിലും ഭാഗമായി. 2015ൽ പുറത്തിറങ്ങിയ തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി.

2006ൽ ബൽറാം വേഴ്‌സസ് താരാദാസ് എന്ന ചിത്രത്തിലും റിമി ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരക എന്ന നിലയിലും ഇപ്പോൾ ശ്രദ്ധേയയാണ് റിമി. ഒന്നിലധികം ടെലിവിഷൻ ചാനലുകളിൽ അവതാരകയായും ജഡ്ജസ് പാനലിലും റിമിയുണ്ട്.

      View this post on Instagram

A post shared by Rimitomy (@rimitomy) on Jun 19, 2019 at 4:45am PDT

      View this post on Instagram

A post shared by Rimitomy (@rimitomy) on Jun 16, 2019 at 6:54am PDT

      View this post on Instagram

A post shared by Rimitomy (@rimitomy) on Jun 16, 2019 at 5:33am PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP