Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാല ഒഴിവാക്കിയത് താൻ ഒറ്റയ്ക്കായെന്ന സന്ദേശം നൽകാൻ; വിവാഹ മോചനവും റിമിയെ കൂടുതൽ കരുത്തുള്ളവളാക്കുമോ? റോയ്സുമായുള്ള ബന്ധം വേർപിരിഞ്ഞതിൽ പ്രതികരണം പ്രതീക്ഷിച്ചവർക്ക് ചാനലുകളിലെ സൂപ്പർതാരം നൽകുന്നത് ഒറ്റയ്ക്കെടുത്ത കണ്ണെഴുതി മൂക്കുത്തിയിട്ട വെള്ള ഗൗഡിലെ താലി ഒഴിവാക്കിയുള്ള അടിപൊളി ചിത്രം; ഇൻസ്റ്റാഗ്രാം ചിത്രത്തിന് ലൈക്കടിച്ച് ആരാധകരും; റിമി ടോമി സോഷ്യൽ മീഡിയയിലെ താരമാകുമ്പോൾ

മാല ഒഴിവാക്കിയത് താൻ ഒറ്റയ്ക്കായെന്ന സന്ദേശം നൽകാൻ; വിവാഹ മോചനവും റിമിയെ കൂടുതൽ കരുത്തുള്ളവളാക്കുമോ? റോയ്സുമായുള്ള ബന്ധം വേർപിരിഞ്ഞതിൽ പ്രതികരണം പ്രതീക്ഷിച്ചവർക്ക് ചാനലുകളിലെ സൂപ്പർതാരം നൽകുന്നത് ഒറ്റയ്ക്കെടുത്ത കണ്ണെഴുതി മൂക്കുത്തിയിട്ട വെള്ള ഗൗഡിലെ താലി ഒഴിവാക്കിയുള്ള അടിപൊളി ചിത്രം; ഇൻസ്റ്റാഗ്രാം ചിത്രത്തിന് ലൈക്കടിച്ച് ആരാധകരും; റിമി ടോമി സോഷ്യൽ മീഡിയയിലെ താരമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഗായികയും അവതാരികയുമായ റിമി ടോമി വിവാഹമോചിതയായത് രണ്ട് ദിവസം മുമ്പാണ്. ഒരുമിച്ചുള്ള ജീവിതം സാധ്യമല്ലെന്നു ബോധ്യപ്പെട്ടതിനെത്തുടർന്ന് ഭർത്താവ് റോയ്സ് കിഴക്കൂടനുമൊത്ത് പരസ്പര സമ്മതപ്രകാരം സമർപ്പിച്ച സംയുക്ത വിവാഹ മോചന ഹർജിയാണ് എറണാകുളം കുടുംബ കോടതി അനുവദിച്ചത്. ഇതിന് ശേഷം റിമിയുടെ പ്രതികരണങ്ങൾക്ക് വേണ്ടി തിരിക്കിയെങ്കിലും മൗനമായിരുന്നു ഉത്തരം. അതുകൊണ്ട് തന്നെ റിമിയുടെ മനസ്സ് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുമെന്ന പ്രതീക്ഷകളും സജീവമായി. എന്നാൽ വാക്കുകൾ കൊണ്ട് റിമി ഒന്നും പറഞ്ഞില്ല. എന്നാൽ വിവാഹ മോചനത്തിന് ശേഷം ഒറ്റയ്ക്കുള്ള സെൽഫി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുയാണ് റിമി.കഴുത്തിൽ മാലയൊഴിവാക്കി വിവാഹ മോചനം പറയാതെ പറയുകയാണ് റിമി ടോമി

ചാനൽ പരിപാടിക്കിടെ എടുത്ത അടിപൊളി സെൽഫി. പ്രശ്‌നങ്ങളൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന മുഖഭാവം. കൂടുതൽ കരുത്തോടെ താൻ മുന്നോട്ട് പോകുമെന്ന് സെൽഫിയിലൂടെ പറയാതെ പറയുകയാണ് റിമി. വലിയ ലൈക്കുകളാണ് ഈ ചിത്രത്തിന് കിട്ടുന്നതും. വിവാഹ മോചനം അനുവദിക്കുന്നത് വരെ പരമ രഹസ്യമാക്കി കുടുംബത്തിലെ വിഷയം റിമി സൂക്ഷിച്ചിരുന്നു. ഒരാഴ്ച മുമ്പ് മറുനാടനാണ് ഈ വാർത്ത ആദ്യം പുറത്തു വിട്ടത്. അതിന് ശേഷം ഒരു ചിത്രം റിമി ഇൻസ്റ്റാഗ്രാമിൽ ഇട്ടിരുന്നു. കവിയൂർ പൊന്നമ്മയ്‌ക്കൊപ്പമുള്ള ചിത്രമായിരുന്നു അത്. താനിപ്പോഴും സുരക്ഷിതയാണെന്ന് വിശദീകരിക്കുന്ന തരത്തിലായിരുന്നു ഈ ഫോട്ടോ. വിവാഹ മോചനം സാധ്യമായ ശേഷവും ഫോട്ടോയിലൂടെ സംവധിക്കുകയാണ് റിമി ടോമി.

വിവാഹ മോചന വാർത്ത പുറത്തു വന്നത് മുതൽ റിമി ടോമിയുടെ പ്രതികരണം എന്ത് എന്ന ചോദ്യമാണ് ആരാധകർ ഉന്നയിച്ചതേറെയും. എന്നാൽ കോടതി വിവാഹ മോചനം അനുവദിച്ചിട്ടും ഇതേപ്പറ്റി എവിടെയും പ്രതികരിക്കാൻ റിമി തയ്യാറായിരുന്നില്ല. ഇതിനിടെയാണ് ചിത്രം ഇൻസ്റ്റാ ഗ്രാമിൽ എത്തിയതും. അതിൽ മാല ഒഴിവാക്കിയതിലൂടെ താൻ തനിച്ചായെന്ന സന്ദേശം തന്നെയാണ് റിമി നൽകുന്നതും. മുമ്പോട്ട് പോകുന്നതിന് ഇതൊന്നും പ്രശ്‌നമാകില്ലെന്നും ചിത്രത്തിൽ പറയാതെ പറയുകയാണ് താരം.

ഏപ്രിൽ 16നാണ് ഇരുവരും സംയുക്ത വിവാഹമോചന ഹർജി ഫയൽ ചെയ്തത്.2008 ഏപ്രിലിലായിരുന്നു റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം. ദൂരദർശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി രംഗത്ത് വരുന്നത്. തുടർന്ന് ഒരു ചാനലിലെ ഡുംഡുംഡൂം പീപീപീ എന്ന പരിപാടിയുടെ അവതാരകയായി. മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന പാട്ട് പാടി സിനിമയിലെത്തി. ഈ പാട്ട് ഹിറ്റായതോടെ റിമി സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു. വിദ്യാസാഗറിന്റെ സംഗീതത്തിൽ ശങ്കർ മഹാദേവനൊപ്പമാണ് ചിങ്ങമാസം എന്ന പാട്ട് റിമി പാടിയത്. ഇതുവരെ എഴുപതോളം സിനിമകളിൽ റിമി പാടി. നൂറുകണക്കിന് സ്റ്റേജ് ഷോകളിലും നിരവധി ടെലിവിഷൻ ഷോകളിലും ഭാഗമായി. 2015ൽ പുറത്തിറങ്ങിയ തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി.

2006ൽ ബൽറാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലും റിമി ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരക എന്ന നിലയിലും ഇപ്പോൾ ശ്രദ്ധേയയാണ് റിമി. ഒന്നിലധികം ടെലിവിഷൻ ചാനലുകളിൽ അവതാരകയായും ജഡ്ജസ് പാനലിലും റിമിയുണ്ട്.

      View this post on Instagram

A post shared by Rimitomy (@rimitomy) on May 9, 2019 at 4:14am PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP