Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്ത്, എങ്ങനെ, എപ്പോൾ, എവിടെ.... ഇതൊന്നും പരിശുദ്ധമായ വിവരാവകാശ നിയമത്തിന് ചേർന്ന ചോദ്യങ്ങളല്ല! സത്യസന്ധമായ ഇടപെടലുകൾക്കുള്ള ശക്തിയേറിയ ആയുധം ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ളതുമല്ല; 'യോഗാ വിത്ത് ഇറാ ത്രിപാഠി'യെന്ന പരിപാടിയുടെ വിശദാംശങ്ങൾ ചോദിച്ച് നൽകിയ അപേക്ഷയ്ക്ക് നൽകിയത് വിചിത്രമായ ഒറ്റ ഉത്തരം; വിവരാവകാശ നിയമത്തെ കൊല്ലാക്കൊല ചെയ്തുവെന്ന പ്രതിപക്ഷ ആരോപണം ശരിവച്ച് ദൂരദർശന്റെ മറുപടി; പ്രതിഷേധവുമായി സോഷ്യൽ മീഡിയ

എന്ത്, എങ്ങനെ, എപ്പോൾ, എവിടെ.... ഇതൊന്നും പരിശുദ്ധമായ വിവരാവകാശ നിയമത്തിന് ചേർന്ന ചോദ്യങ്ങളല്ല! സത്യസന്ധമായ ഇടപെടലുകൾക്കുള്ള ശക്തിയേറിയ ആയുധം ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ളതുമല്ല; 'യോഗാ വിത്ത് ഇറാ ത്രിപാഠി'യെന്ന പരിപാടിയുടെ വിശദാംശങ്ങൾ ചോദിച്ച് നൽകിയ അപേക്ഷയ്ക്ക് നൽകിയത് വിചിത്രമായ ഒറ്റ ഉത്തരം; വിവരാവകാശ നിയമത്തെ കൊല്ലാക്കൊല ചെയ്തുവെന്ന പ്രതിപക്ഷ ആരോപണം ശരിവച്ച് ദൂരദർശന്റെ മറുപടി; പ്രതിഷേധവുമായി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബഹുമാനപ്പെട്ട ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെ ചരിത്രപരമായ തീരുമാന പ്രകാരം ദി ആർടിഎ ആക്ട് എന്നത് പരിശുദ്ധമായ നിയമമാണ്. പൊതു ജനങ്ങൾക്ക് സത്യസന്ധമായ ഉദ്ദേശമുള്ള കാരണങ്ങൾക്ക് ഇതൊരു ശക്തിയേറിയ ആയുധമാണ്. എന്നാൽ എന്ത്, എവിടെ, എപ്പോൾ, എങ്ങനെ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഉപകരണമല്ല-ഇതാണ് ഡൽഹിയിലെ ദൂരദർശൻ കേന്ദ്രത്തിൽ നിന്ന് വിവരാവകാശ പ്രകാരം മൂന്ന് ചോദ്യങ്ങൾക്ക് ലഭിച്ച മറുപടി.

ഇറാത്രിവേദിയെ യോഗാ വിത്ത് ഇറാ തൃപാഠിയെന്ന പരിപാടിയിൽ ദൂരദർശൻ പങ്കെടുപ്പിച്ചിരുന്നു. ഏറെ വിവാദങ്ങളിലൂടെ ശ്രദ്ധേയമായ ഇറാ തൃപാഠിയെ എന്തു കൊണ്ട് ദുരദർശനിൽ എടുത്തുവെന്ന വിവാരാവകാശ ചോദ്യങ്ങൾക്കാണ് ദൂരദർശൻ വിചിത്ര മറുപടി നൽകിയത്. മൂന്ന് ചോദ്യങ്ങൾക്ക് ഒരേ ഉത്തരം. എന്തു കൊണ്ട് അത് എങ്ങനെ സംഭവിച്ചുവെന്നാണ് ദൂരദർശനോട് ചോദിച്ച ചോദ്യം. മുമ്പ് ഇത്തരം ചോദ്യങ്ങളിലൂടെ നിരവധി അഴിമതികൾ സമൂഹത്തിൽ ചർച്ചയായി. ഈ സാഹചര്യത്തിലാണ് വിവരാവകാശ നിയമത്തിൽ കേന്ദ്രം പൊളിച്ചെഴുത്ത് നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് ദൂരദർശന്റെ മറുപടി.

ഇറാ തൃപാഠിയുമായി യോഗാ വിത്ത് ഇറാ തൃപാഠി എന്ന പരിപാടിക്കായി ഏത് ചട്ടപ്രകാരമാണ് ദൂരദർശൻ നാഷണൽ കരാർ ഉണ്ടാക്കിയത്? എന്തെങ്കിലും കരാർ ഇതിന്റെ ഭാഗമായുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ? ഇറാ തൃപാഠിയെ ദൂരദർശനിൽ നിയമിച്ചതിന്റെ മാനദണ്ഡം എന്താണ്? ഇരാ തൃപാഠിക്ക് ഈ ജോലിക്ക് നൽകുന്ന പ്രതിഫലം എത്രയാണ്? ഇവ ഉൾപ്പെട്ട മൂന്ന് ചോദ്യങ്ങളാണ് ഇറാ തൃപാഠി വിഷയത്തിൽ ദൂരദർശന് കിട്ടിയത്. എല്ലാം ഒറ്റ ഉത്തരത്തിൽ മറുപടിയാക്കി. എന്നാൽ അത് കളിയാക്കലും. മേൽപ്പറഞ്ഞ ചോദ്യങ്ങളെല്ലാം ഏറെ പ്രധാനപ്പെട്ടതും പൊതു സമൂഹം ചർച്ച ചെയ്യേണ്ടതുമാണ്. ഇതിനെ പോലും കളിയാക്കുകയാണ് ദൂരദർശൻ ചെയ്യുന്നത്.

വിവരങ്ങൾ അറിയുന്നതിനുള്ള അവകാശം രാജ്യത്തെ പൗരന്മാരെ സംബന്ധിച്ചിടത്തോളം മൗലിക അവകാശങ്ങൾക്ക് സമാനമായ ഒന്നാണ്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് 2005 ഒക്റ്റോബർ 12 നാണ് ഈ നിയമം നിലവിൽ വന്നത്. ഭരണഘടന പ്രകാരമോ, ലോക്സഭയുടേയോ നിയമസഭകളുടേയോ നിയമം വഴിയോ, സർക്കാർ വിജ്ഞാപനം വഴിയോ നിലവിൽ വന്ന എല്ലാ സ്ഥാപനങ്ങളും സർക്കാരിൽ നിന്ന് ഏതെങ്കിലും തരത്തിൽ സഹായധനം ലഭിക്കുന്ന സർക്കാരിതര സംഘടനകളും ഈ നിയമത്തിന്റെ പരിധിയിൽ വരും. ലോകത്തിൽ തന്നെ ഈ വിവരാവകാശ നിയമം ഒരു മാതൃകയായിരുന്നു. വിശ്വാസ്യതയും ഉത്തരവാദിത്വവുമായിരുന്നു ഇതിന്റെ മുഖമുദ്ര.

വിവരാവകാശ നിയമത്തിന്റെ സുതാര്യതയും കാര്യക്ഷമതയും ഇല്ലാതാക്കുന്ന വിവരാവകാശ നിയമ ഭേദഗതി ബിൽ പാസ്സാക്കിയിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പിനിടെയാണ് ഈ ബിൽ പാസ്സായത്. വിവരാവകാശ കമ്മീഷണർമാരുടെ ഔദ്യോഗിക കാലയളവ്, സേവനവേതന വ്യവസ്ഥകൾ, പദവി എന്നിവ നിശ്ചയിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതാണ് ഈ ഭേദഗതി. 2005 ൽ അംഗീകരിച്ച വിവരാവകാശ നിയമത്തിന്റെ 13, 16, 27 വകുപ്പുകളിലാണ് ഭേദഗതി വരുന്നത്. നിലവിലുള്ള നിയമത്തിൽ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ, വിവരാവകാശ കമ്മീഷണർമാർ എന്നിവരുടെ വേതനവും ആനുകൂല്യങ്ങളും, സേവനം സംബന്ധിച്ച നിബന്ധനകളും മറ്റും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാർ എന്നിവരുടേതിന് സമാനമായിരിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

കമ്മീഷനുകളുടെ കാലാവധി കേന്ദ്ര സർക്കാരിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് മാറ്റാനും പുതിയ ഭേദഗതിയിലൂടെ കഴിയും. ചുമതല ഏറ്റെടുക്കുന്നതു മുതൽ അഞ്ച് വർഷത്തേക്കെന്നാണ് നിലവിലെ കാലപരിധിയെങ്കിൽ കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന കാലപരിധി ആയിരിക്കും മേലിൽ ഉണ്ടാകുക. ഇഷ്ടംപോലെ വിവരാവകാശ കമ്മീഷനുകളെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള അധികാരം പുതിയ ഭേദഗതിയിലൂടെ സർക്കാരിന് ലഭ്യമാകും. വിവരാവകാശത്തെ ഇല്ലാതാക്കുന്നതാണ് ഈ ബിൽ. വിവരാവകാശ കമ്മീഷന്റെ സേവന-വേതന വ്യവസ്ഥകളെല്ലാം കേന്ദ്ര സർക്കാർ തീരുമാനിക്കുതോടെ ഇതിലെ എല്ലാ ഉദ്യോഗസ്ഥന്മാരുടെയും നിയന്ത്രണം സർക്കാരിനാകുമെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് ദൂരദർശന്റെ വിവാദ മറുപടി.

വളരെ ഫലപ്രദമായ ചർച്ചയാണ് ഈ നിയമ ഭേദഗതിയെ സംബന്ധിച്ച് ലോക്സഭയിൽ നടന്നത്. ഭേദഗതികളോടെ വിവരാവകാശ കമ്മീഷന്റെ സ്വാതന്ത്ര്യം ഇല്ലാതാകുമെന്നും വിവരാവകാശ നിയമത്തിന്റെ അന്തസത്ത തന്നെ ചോർന്ന് പോകുമെന്നും കോൺഗ്രസ് എംപി ശശി തരൂർ ആരോപിച്ചിരുന്നു. പല നിർണ്ണായക രേഖകളും വെളിപ്പെടുത്താൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതിൽ പ്രകോപിതരായിട്ടാണോ വിവരാവകാശ നിയമത്തിൽ തിടുക്കപ്പെട്ട് ഭേദഗതി വരുത്തിയതൊയിരുന്നു തരൂരിന്റെ ചോദ്യം. ഇത്തരം സംശയങ്ങൾക്ക് പുതിയ തലം നൽകുന്നതാണ് ഇറാ ത്രിപാഠി വിഷയത്തിലെ മറുപടിയും.

ചേതൻ ഭഗത്തിനെതിരെ മീ ടീ ആരോപണം ഉന്നയിച്ച് വാർത്തകളിൽ നിറഞ്ഞ യോഗ പരിശീലക ഇറ ത്രിപാഠി. ഒരിക്കൽ ചായകുടിക്കാൻ ഇന്ത്യൻ ഇന്റർനാഷണൽ സെന്ററിലേക്ക് ചേതൻ തന്നെ ക്ഷണിച്ചു. അവിടെയെത്തിയ എന്നോട് റൂമിലേക്ക് വരാനാണ് ആവശ്യപ്പെട്ടത്. അത് നിരസിച്ചു. ടീ റൂമിൽ വച്ച് ചായ കുടിച്ചു ഇതിന്ടെ അദ്ദേഹത്തിന്റെ ബുക്കിന്റെ ഒപ്പിട്ട കോപ്പി നൽകാമെന്ന് വാഗ്ദാനം ചെയ്ത് റൂമിലേക്ക് വീണ്ടും ക്ഷണിച്ചു. റൂമിൽ പ്രവേശിച്ചയുടനെ ചേതതൻ ബലമായി ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. കുതറിമാറി എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് ചോദിച്ചപ്പോൾ ''തന്റെ പുസ്തകത്തിന്റെ 100 കോപ്പികൾ വാങ്ങി പൂണെയിലുള്ള ഒരു ലൈബ്രറിക്ക് നൽകിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറയുടെ ഈ ആരോപണം ഏറെ ചർച്ചയായിരുന്നു.

മീ ടൂ വിന്റെ ഭാഗമായി തനിക്കെതിരെ ഉയർന്ന ആരോപണത്തെ പ്രതിരോധിച്ച് ചേതൻ ഭഗതും പിന്നീട് രംഗത്ത് വന്നു. ഇറ തൃപാഠി എന്ന യുവതി അഞ്ചുവർഷം മുൻപ് ചേതൻ ഭഗതിനയച്ച ഇ-മെയിൽ സന്ദേശവും തെളിവായി അദ്ദേഹം പുറത്തുവിട്ടു. നിങ്ങൾ എപ്പോഴണ് വരുന്നത്, കാത്തിരിക്കുന്നു എന്ന് ആരംഭിക്കുന്ന ഇ മെയിൽ സന്ദേശം മിസ് യു, കിസ് യു എന്ന പറഞ്ഞാണ് അവസാനിക്കുന്നത്. ഇത്തരം ഒരു സാഹചര്യം നിലനിൽക്കകെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് മീടൂ പോലുള്ള മുന്നേറ്റത്തെ തകർക്കരുതെന്നും -ചേതൻ ഭഗത് ട്വീറ്റിൽ ആവശ്യപ്പെടുന്നു. എന്നാൽ ചേതൻ ഭഗത്തിന്റെ ആരോപണം സാഹചര്യത്തിന് ചേർന്നതല്ലെന്ന് ആരോപിച്ച് ഇറ തൃപാഠി രംഗത്തെത്തി. ട്വിറ്റിൽ തന്നെയായിരുന്നു അവരുടെ പ്രതികരണവും.

ഇതിന് പിറകെയായിരുന്നു എഴുത്തുകാരിയായ ഇറ തൃപാഠി ഔട്ട്‌ലുക് മാഗസിനിൽ എഴുതിയ കോളത്തിൽ താൻ നേരിട്ട മോശം അനുഭവം പങ്കുവെച്ചത്. അന്നത്തെ ഒരു സാഹിത്യ സദസ്സിൽ വച്ച് ചേതന്റ ചോദ്യത്തിന് മറുപടിയായി താൻ എഴുതിയ പുസ്തകങ്ങളുടെ നൂറ് കോപ്പി വാങ്ങുന്നയാൾക്ക് ചുംബനം നൽകുമെന്ന് പറഞ്ഞിരുന്നു. തമാശയായി പറഞ്ഞ കാര്യത്തിന് ആഴ്ചകൾ കഴിഞ്ഞ് ചേതന്റെ ഭാഗത്ത് നിന്നും ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായെന്നും ഇറ ആരോപിച്ചിരുന്നു. ഇത്തരത്തിൽ പൊതു സമൂഹത്തിൽ നിറഞ്ഞ വ്യക്തിയുടെ പരിപാടിയുമായി ബന്ധപ്പെട്ടാണ് വിവരാവകാശത്തിൽ ദൂരദർശൻ കള്ളക്കളി നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP