Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202123Friday

വിവരാവകാശത്തിൽ ചോദിച്ചത് മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും യാത്ര ചെലവുകൾ; വെളിപ്പെടുത്താൻ കഴിയില്ലെന്ന് ഓഡിഇപിസി; വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ട് ശേഖരിക്കാമെന്നും മറുപടി; വിവരാവകാശ പ്രവർത്തകന്റെ അപേക്ഷ തൊഴിൽ വകുപ്പിന് കീഴിലുള്ള സ്ഥാപനം നിരസിച്ചത് വിവരങ്ങൾ വെളിപ്പെടുത്തുന്നത് നയത്തിന് വിരുദ്ധമെന്ന പേരിൽ

വിവരാവകാശത്തിൽ ചോദിച്ചത് മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും യാത്ര ചെലവുകൾ; വെളിപ്പെടുത്താൻ കഴിയില്ലെന്ന് ഓഡിഇപിസി; വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ട് ശേഖരിക്കാമെന്നും മറുപടി; വിവരാവകാശ പ്രവർത്തകന്റെ അപേക്ഷ തൊഴിൽ വകുപ്പിന് കീഴിലുള്ള സ്ഥാപനം നിരസിച്ചത് വിവരങ്ങൾ വെളിപ്പെടുത്തുന്നത് നയത്തിന് വിരുദ്ധമെന്ന പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ആഭ്യന്തര, വിദേശ യാത്രകളുടെ ചെലവുകൾ സംബന്ധിച്ച വിശദാംശങ്ങൾ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷ നിരസിച്ച് സംസ്ഥാന സർക്കാരിന്റെ ടിക്കറ്റിങ് ഏജൻസി ആയ ഓവർസീസ് ഡെവലപ്പ്‌മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾറ്റന്റ്‌സ്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി സമർപ്പിച്ച അപേക്ഷയാണ് സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ ഓഡിഇപിസി നിരസിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ 2016 മെയ് മുതൽ 2020 ഡിസംബർ 5 വരെ നടത്തിയ ആഭ്യന്തര, വിദേശ യാത്രാ ചെലവുകളുടെ വിശദാംശങ്ങളാണ് വിവരാവകാശ പ്രകാരം തേടിയത്. യാത്ര ചെയ്ത സ്ഥലം, യാത്രാ തീയതി, എത്ര തവണ യാത്ര ചെയ്തു, ഓരോ യാത്രയ്ക്കും വേണ്ടിയുള്ള ചെലവ് എന്നിവ വ്യക്തമാക്കുക. ലഭ്യമാണെങ്കിൽ ഉദ്ദേശ്യവും പരാമർശിക്കുക എന്നായിരുന്നു ചോദ്യങ്ങൾ.

'ഞങ്ങളുടെ ക്ലയന്റുകളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നത് ഞങ്ങളുടെ നയത്തിന് വിരുദ്ധമായതിനാൽ ഈ വിവരങ്ങൾ ഈ ഓഫീസിൽ നിന്ന് നൽകാൻ കഴിയില്ല. ഈ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ട് ശേഖരിക്കാം' എന്നാണ് ഓഡിഇപിസിയുടെ അപ്പീൽ അധികാരിയും മാനേജിങ് ഡയറക്ടറുമായ അനൂപ് കെ. എ. നൽകിയ മറുപടി

മന്ത്രിമാരും സ്പീക്കറും 2016 മെയ് മുതൽ 2020 ഡിസംബർ 5 വരെ നടത്തിയ വിദേശ യാത്രകളുടെ ചോദ്യത്തിനും സമാനമായ ഉത്തരമാണ് സ്ഥാപനം വിവരാവകാശ മറുപടിക്ക് നൽകിയത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ നടത്തിയ യാത്രകളുടെയും വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് നിലപാടാണ് സ്ഥാപനം സ്വീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ സന്ദർശങ്ങളെപ്പറ്റിയും ചെലവിനെപ്പറ്റിയും നിയമസഭയിൽ അടക്കം ചോദ്യങ്ങൾ ഉയരുമ്പോഴും നിഷേധാത്മക നിലപാടാണ് ഉണ്ടാകാറുള്ളത്.

വിദേശയാത്ര ചെലവിനെ സംബന്ധിച്ച് വിവരവകാശ നിയമപ്രകരം ചോദിച്ചാലും മറുപടി ലഭിക്കാറില്ല. എണ്ണവും കണക്കും തന്നില്ലങ്കിലും സാമ്പത്തിക പ്രതിസന്ധിയിൽ ആയിട്ടും മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും കുടുംബസമേതമുള്ള വിദേശയാത്രക്ക് യാതൊരു കുറവില്ലായിരുന്നു. 20 മന്ത്രിമാരും കൂടി 150 ലേറെ തവണ വിദേശയാത്ര നടത്തി എന്നതാണ് അനൗദ്യോഗിക കണക്ക്..

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഏറ്റവുമധികം വിദേശയാത്ര നടത്തിയത്. അതിനു ശേഷം പ്രളയത്തിന്റെ പേരിൽ മന്ത്രിമാരുടെ വിദേശയാത്രയുടെ കുത്തൊഴുക്കായിരുന്നു. പ്രവാസികൾ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച പണം വാങ്ങാനെന്ന പേരിൽ എല്ലാ മന്ത്രിമാരേയും വിദേശത്തേയ്ക്ക അയയ്ക്കാൻ മന്ത്രി സഭ തീരുമാനിക്കുക വരെ ചെയ്തു. യു.എ.ഇ, ബഹറൈൻ, ഒമാൻ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, സിംഗപ്പൂർ, മലേഷ്യ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, യു.കെ, ജർമനി, അമേരിക്ക, കാനഡ എന്നിവിടങ്ങൾ സന്ദർശിച്ച് ധനസമാഹരണം നടത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.പരസ്യമായും രഹസ്യമായും ഔദ്യോഗികമായും അനൗദ്യോഗികമായും ഒക്കെ ആയി 150 ലധികം തവണ നാലര വർഷത്തിനിടെ വിദേശയാത്രകൾ നടത്തിയെന്നാണ് സൂചന.

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) പല ചട്ടങ്ങളും കാറ്റിയിൽ പറത്തിയാണ് യാത്രകൾ പലതും. സ്വകാര്യ ഏജൻസികളിൽ നിന്ന് ടിക്കറ്റ് എടുത്തതും വിദേശത്ത് ചെലവഴിച്ച വിദേശ പണം ലഭിച്ചതും വഴിവിട്ടാണ്. യാത്രാ ചെലവിന്റെ വിശദാംശങ്ങൾ പുറത്തു പറയാത്തതും അതിനാലാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP