Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വരയുടെ ആശാന്മാരുടെ പാളയത്തിൽ പട; വെടിയൊഴിഞ്ഞിട്ട് ചിരിയൊരുക്കാൻ നേരമില്ല; കേരള കാർട്ടൂൺ അക്കാദമി വിഭാഗീയതയുടെ കൂടാരം; അനുമതി ഇല്ലാതെ അക്കാദമിയുടെ പേരും ലോഗോയും ഉപയോഗിച്ച് എറണാകുളത്തെ സ്‌കൂളുകളിൽ വ്യാപക പണപ്പിരിവ്; വിവാദത്തെ തുടർന്ന് മാധവൻ നായർ ഫൗണ്ടേഷനുമായി ചേർന്ന് ഞായറാഴ്ച നടത്താനിരുന്ന കാർട്ടൂൺ കളരി റദ്ദാക്കി

വരയുടെ ആശാന്മാരുടെ പാളയത്തിൽ പട; വെടിയൊഴിഞ്ഞിട്ട് ചിരിയൊരുക്കാൻ നേരമില്ല; കേരള കാർട്ടൂൺ അക്കാദമി വിഭാഗീയതയുടെ കൂടാരം; അനുമതി ഇല്ലാതെ അക്കാദമിയുടെ പേരും ലോഗോയും ഉപയോഗിച്ച് എറണാകുളത്തെ സ്‌കൂളുകളിൽ വ്യാപക പണപ്പിരിവ്;  വിവാദത്തെ തുടർന്ന് മാധവൻ നായർ ഫൗണ്ടേഷനുമായി ചേർന്ന് ഞായറാഴ്ച നടത്താനിരുന്ന കാർട്ടൂൺ കളരി റദ്ദാക്കി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള കാർട്ടൂൺ അക്കാദമിയിൽ വിഭാഗീയതയുടെ കനലുകൾ ആളിക്കത്തുന്നു. കാൻസർ രോഗ പിരിവ് വിവാദത്തിന് പിന്നാലെ 'കാർട്ടൂൺ കളരി' തർക്കവും അക്കാദമിയെ പിടിച്ചുലയ്ക്കുന്നു.എറണാകുളത്ത് അക്കാദമിയുടെ സഹകരണത്തോടെ ഞായറാഴ്ച (നവംബർ 12) ഒരു കാർട്ടൂൺ കളരി നടക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടന്നിരുന്നു. പത്രങ്ങളിലും വാർത്ത വന്നു. 250 രൂപ വീതം കുട്ടികളിൽ നിന്ന് പിരിച്ചാണ് രാവിലെ മുതൽ ഉച്ചവരെയുള്ള ക്യാമ്പ്. അതിന്റെ പോസ്റ്ററിൽ കാർട്ടൂൺ അക്കാദമിയുടെ പേരും ലോഗോയും പ്രത്യക്ഷപ്പെട്ടു.

മാധ്വൻ നായർ ഫൗണ്ടേഷനുമായി ചേർന്ന് അക്കാദമി കളരി നടത്തുന്നതായാണ് വാർത്ത വന്നത്. എറണാകുളം ജില്ലയിലെ നാല് സ്‌കൂളുകളുടെ നോട്ടീസ് ബോർഡിൽ പോസ്റ്റർ പ്രദർശിപ്പിക്കുകയും ചെയ്തു.എന്നാൽ, തനിക്ക് ഇതെ കുറിച്ച് അറിവില്ലെന്ന് കാട്ടി അക്കാദമി സെക്രട്ടറി മാധവൻ നായർ ഫൗണ്ടേഷന് കത്തയച്ചു.ഇക്കാര്യം അക്കാദമി അംഗങ്ങളെയും കത്ത് വഴി സെക്രട്ടറി അറിയിച്ചു.

കാർട്ടൂൺ അക്കാദമി നിർവ്വാഹക സമിതി ഈ കാർട്ടൂൺ കളരിക്ക് അംഗീകാരം നൽകിയിട്ടില്ലെന്നും, അക്കാദമിയുടെ അനുമതി ഇല്ലാതെ, അക്കാദമിയുടെ ലോഗോയും പേരും ഉപയോഗിക്കുന്നത് തെറ്റാണെന്നും സെക്രട്ടറി സുധീർനാഥ് കത്തിൽ വ്യക്തമാക്കുന്നു.കാർട്ടൂൺ അക്കാദമിയുടെ ലോഗോയും, പേരും ഉപയോഗിക്കാൻ ആരാണ് അനുമതി നൽകിയതെന്ന് അറിയിക്കണമെന്നും സെക്രട്ടറി മാധവൻ നായർ ഫൗണ്ടേഷന് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.

കാർട്ടൂൺ കളരിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടിലും കേരള കാർട്ടൂൺ അക്കാദമിയുടെ പേരും ലോഗോയും ഒഴിവാക്കണം. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഇതിനോടകം കാർട്ടൂൺ അക്കാദമിയുമായി ചേർന്നുള്ള വാർത്തകൾ പരന്നതിനാൽ ഔദ്യോഗികമായി തന്നെ കേരള കാർട്ടൂൺ അക്കാദമിക്ക് കാർട്ടൂൺ കളരിയുമായി ബന്ധമില്ലെന്ന് പത്രക്കുറിപ്പിലൂടെ അറിയിപ്പ് നൽകണമെന്നും സുധീർനാഥ് കത്തിലൂടെ ആവശ്യപ്പെട്ടു.

ഇതേ തുടർന്ന,'കാർട്ടൂൺ കളരി' കാർട്ടൂൺ അക്കാദമിയും ആയി സംയോജിച്ചു നടത്തുന്നതിന്റെ അനുവാദത്തിനായിഅക്കാദമിയുടെപ്രോഗ്രാംഇമെയിലിലേക്ക്തങ്ങൽ ഇ-മെയിൽ ആയിച്ചിരുന്നുവെന്ന് മാധവൻ നായർ ഫൗണ്ടേഷൻ മറുപടി നൽകി. എന്നാൽ സെക്രട്ടറിക്കും, സംഘടനയ്ക്കും ഈപരിപാടിയെ കുറിച്ച് അറിവില്ലാത്തതിനാൽ, കളരി റദ്ദാക്കുകയാണെന്ന് ഫൗണ്ടേഷൻ മാനേജർ കത്തിലൂടെ അറിയിച്ചു.

ഇതേ തുടർന്ന് അക്കാദമി വൈസ് പ്രസിഡന്റ് ഇബ്രാഹിം ബാദുഷ സുധീർനാഥിന് രസകരമായ വിശദീകരണകത്തുമെഴുതി അതിങ്ങനെ:

സുധീർ,

മാധവൻ നായർ ഫൗണ്ടേഷനിൽ നടക്കാനിരുന്ന കാർട്ടൂൺ കളരി മാറ്റിവെച്ചു ഡിസൈൻ സംഭവിച്ച പാകപ്പിഴക്ക് കാരണം ഞാനാണ്. അതിനുള്ള വിശദീകരണം പതിനെട്ടാം തീയതി നടക്കുന്ന കമ്മിറ്റിയിൽ തരുന്നതാണ് .

ദയവ് ചെയ്ത് എംഎൻഎഫിനെ മെയിൽ ചെയ്തു ബുദ്ധിമുട്ടിക്കാതെ ഇരിക്കുക.

ഇബ്രാഹിം ബാദുഷ

വരകളിലൂടെ ചിരി തീർക്കുന്നവർക്കിടയിലെ പൊരുത്തമറിയാൻ കളരി വിവാദവും കത്ത് യുദ്ധവും മാത്രം മതി.നേരത്തെ കേരളാ കാർട്ടൂൺ അക്കാദമിയിലെ ക്യാൻസർ രോഗ പിരിവ് വിവാദത്തിലായിരുന്നു. പ്രമുഖ കാർട്ടൂണിസ്റ്റിന് ക്യാൻസർ എന്ന് പറഞ്ഞ് ചെയർമാൻ സുകുമാർ പണപ്പിരിവ് നടത്തിയെന്നാണ് ആക്ഷേപം. എന്നാൽ തനിക്ക് ഡയബറ്റിക് രോഗം മാത്രമേയുള്ളൂവെന്ന് കാട്ടി ഈ കാർട്ടൂണിസ്റ്റ് ഫെയ്സ് ബുക്ക് പോസ്റ്റിട്ടതോടെയാണ് കള്ളി പൊളിഞ്ഞത്. ഇതിനെ ചോദ്യം ചെയ്തവർക്കെതിരെ അച്ചടക്ക നടപടിയുടെ വാളോങ്ങിയിരുന്നു സുകുമാർ. ഇതിനെ പ്രതിരോധിക്കാൻ മറുപക്ഷവും കച്ചകെട്ടി ഇറങ്ങിയതോടെ വരകളുടെ ആശാന്മാർക്കിടയിൽ പോര് മുറുകുകി.

രണ്ട് ചേരിയായി തിരിഞ്ഞ് കത്തയയ്ക്കലും വാദപ്രതിവാദവും തുടരുകയാണ് കാർട്ടൂണിസ്റ്റുകൾ. വിഭാഗീയതയുടെ കൂടാരമായി കാർട്ടൂൺ അക്കാദമി മാറി എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കാർട്ടൂൺ കളരി റദ്ദാക്കൽ. സെക്രട്ടറി അറിയാതെ മാധവൻ നായർ ഫൗണ്ടേഷനുമായി ചിലർ ധാരണയിലെത്തുകയും പിന്നീട് എതിർപ്പുയർന്നപ്പോൾ റദ്ദാക്കുകയുമാണ് ചെയ്തത്. നർമ്മകൈരളി പോലെ കാർട്ടൂൺ അക്കാദമിയും സുകുമാർ കുടുംബസ്വത്ത് പോലെ കൈകാര്യം ചെയ്യുന്നുവെന്നാണ് ഒരുവിഭാഗത്തിന്റെ ആക്ഷേപം. ഏതായാലും അംഗങ്ങൾക്കിടയിൽ പോര് മുറുകിയതോടെ, വരയുടെ തമ്പുരാക്കന്മാർക്ക് പടയൊരുക്കം കഴിഞ്ഞിട്ട് ചിരിയൊരുക്കത്തിന് നേരമില്ലെന്നായിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP