Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രേവതിന്റെ നിഷ്‌ക്കളങ്കതയും സഹായ മനസ്‌കതയും അറിഞ്ഞ് സഹായ ഹസ്തവുമായി കേരളാ ഹോട്ടൽ ഉടമ മനോജ് മനോഹരൻ; രേവതിന്റെ കഥയറിഞ്ഞ് അയ്യായിരം രൂപ ബാങ്ക് വഴി അയച്ചു കൊടുത്തു; കേസ് തുടരാനുള്ള എല്ലാ നിയമ സഹായവും വാഗ്ദാനം ചെയ്തു കെ.എച്ച് ഹോട്ടലിന്റെ ഫെയ്സ് ബുക്ക് കൂട്ടായ്മ; സഹായിച്ചത് പാവപ്പെട്ട ഓട്ടോഡ്രൈവറെ കബളിപ്പിച്ചു കടന്നത് തിരുവനന്തപുരകാരനായ വ്യക്തി ആയെന്ന വേദനയിലെന്ന് മനോജ്

രേവതിന്റെ നിഷ്‌ക്കളങ്കതയും സഹായ മനസ്‌കതയും അറിഞ്ഞ് സഹായ ഹസ്തവുമായി കേരളാ ഹോട്ടൽ ഉടമ മനോജ് മനോഹരൻ; രേവതിന്റെ കഥയറിഞ്ഞ് അയ്യായിരം രൂപ ബാങ്ക് വഴി അയച്ചു കൊടുത്തു; കേസ് തുടരാനുള്ള എല്ലാ നിയമ സഹായവും വാഗ്ദാനം ചെയ്തു കെ.എച്ച് ഹോട്ടലിന്റെ ഫെയ്സ് ബുക്ക് കൂട്ടായ്മ; സഹായിച്ചത് പാവപ്പെട്ട ഓട്ടോഡ്രൈവറെ കബളിപ്പിച്ചു കടന്നത് തിരുവനന്തപുരകാരനായ വ്യക്തി ആയെന്ന വേദനയിലെന്ന് മനോജ്

ആർ പീയൂഷ്

തിരുവനന്തപുരം: ഓട്ടം വിളിച്ച് യാത്രക്കാരൻ കബളിപ്പിച്ച രേവത് ബാബുവിന് സാമ്പത്തിക സഹായവുമായി കാരുണ്യ പ്രവർത്തകനും കേരളാ ഹോട്ടൽ ഉടമയുമായ മനോജ് മനോഹരൻ. രേവതിന് 5,000 രൂപയാണ് മനോജ് ഇന്ന് ബാങ്ക് വഴി അയച്ചു കൊടുത്തത്. രേവത്തിന് പറ്റിയ അബദ്ധം വാർത്തകളിലൂടെ അറിഞ്ഞതിനെ തുടർന്നാണ് പണം കൊടുത്ത് സഹായിക്കാൻ തയ്യാറായത്. കൂടാതെ എന്ത് സഹായത്തിനും താനും കെ.എച്ച് കുടുംബവും (ഫെയ്സ് ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ) ഒപ്പമുണ്ടാകുമെന്നും രേവത്തിനെ അറിയിച്ചു.

ഇന്ന് വൈകുന്നേരമാണ് പണം രേവത്തിന് ലഭിച്ചത്. തിരുവനന്തപുരത്ത് എത്തിയാൽ എന്ത് സഹായത്തിനും വിളിക്കാൻ മടിക്കരുതെന്ന് മനോജ് രേവത്തിനോട് പറഞ്ഞു. കേസ് തുടരാനുള്ള എല്ലാ നിയമ സഹായവും കെ.എച്ച് ഹോട്ടലിന്റെ ഫെയ്സ് ബുക്ക് കൂട്ടായ്മയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അംഗങ്ങളെല്ലാം കൂടി ആലോചിച്ച ശേഷം പിന്നീട് ചെറിയൊരു സഹായം കൂടി ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം കാരനായ ഒരു വ്യക്തിയാണ് ഇതിന് പിന്നിലെന്നത് ഏറെ വേദനിപ്പിച്ചു എന്നും മനോജ് പറഞ്ഞു. പ്രതിയായ നിഷാന്തിന്റെ ഫോട്ടോയും വിവരങ്ങളും മറുനാടൻ മലയാളി പുറത്ത് വിട്ടത് ശ്രദ്ധയിൽപെട്ടെന്നും നിയമ നടപടികൾക്ക് അഭിഭാഷകരായ സുഹൃത്തുക്കൾ വഴി എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 28 ന് രാത്രിയിലാണ് നെയ്യാറ്റിൻകര മരിയാപുരം കരിക്കിൻവിള ബഥേൽ ഭവനിൽ നിഷാന്ത് അമ്മ മരിച്ചു പോയി എന്ന് കള്ളം പറഞ്ഞ് രേവത് ബാബുവിനെ സമീപിച്ചത്. തന്നെ സഹായിക്കണമെന്നും നെയ്യാറ്റിൻ കര വരെ കൊണ്ടു വിടുമ്പോൾ സഹോദരിയുടെ ഭർത്താവ് പണം തരുമെന്നും ഉറപ്പ് നൽകി. അങ്ങനെ 6,500 രൂപ കൂലിയും ഉറപ്പിച്ച് നെയ്യാറ്റിൻകരക്ക് യാത്ര തിരിച്ചു. എന്നാൽ തിരുവനന്തപരത്തെത്തിയപ്പോൾ അമ്മയുടെ മരണാനന്തര കർമ്മങ്ങൾക്ക് സാധനങ്ങൾ വാങ്ങാനാണ് എന്ന് വിശ്വസിപ്പിച്ച് രേവത് ബാബുവിന്റെ പക്കൽ നിന്നും 1000 രൂപ വാങ്ങി കടന്നു കളയുകയായിരുന്നു. കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലായതോടെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

രേവത് ബാബു നിർദ്ധന കുടുംബത്തിലെ അംഗമാണ്. വരന്തരപ്പള്ളി കരിയാട്ടു പറമ്പിൽ ബാബു- ഷീബ ദമ്പതികളുടെ മകനാണ്. ഒരു വസ്സുള്ളപ്പോൾ പിതാവ് ഉപേക്ഷിച്ചു പോയി. പിന്നീട് അമ്മ ഷീബ വീട്ടുവേലയ്ക്കും മറ്റും പോയാണ് രേവത് ബാബുവിനെയും രണ്ട സഹോദരിമാരെയും പോറ്റി വളർത്തിയത്. രേവത് മൂന്നാംക്ലാസ്സിൽ എത്തിയപ്പോഴാണ് പുതുക്കാട് വച്ച് അമ്മയ്ക്ക് വാഹനാപകടം പറ്റി കിടപ്പിലായി. മൂന്ന് കുട്ടികൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന ചെറിയ തുക കൊണ്ട് മൂന്നാംക്ലാസ്സുകാരൻ ലോട്ടറി വിൽപ്പന നടത്തി വിധിയെ പൊരുതി തോൽപ്പിക്കാനായി ഇറങ്ങി.

കിട്ടുന്ന തുച്ഛമായ നരുമാനത്തിൽ അമ്മയുടെ ചികിത്സയും സഹോദരിമാരുടെ പഠനവും നടത്തി. മൂന്നാംക്ലാസ്സുകാരന്റെ മനസ്സാന്നിധ്യം ഏവരെയും അമ്പരിപ്പിക്കുന്നതായിരുന്നു. രേവതിന്റെ കഥ മാതൃഭൂമിയുടെ നഗരം പേജിൽ വലിയ വാർത്തയായി വന്നു. ഇതു ശ്രദ്ധയിൽപെട്ട നടൻ കലാഭവൻ മണി രേവതിന്റെ വീട്ടിലെ എല്ലാ ചിലവുകളും ഏറ്റെടുക്കുകയായിരുന്നു. സഹോദരിമാരെ പഠിപ്പിക്കാനും അമ്മയുടെ ചികിത്സയും എല്ലാം നടത്തിയത് മണിയായിരുന്നു.

മകനെ എന്നായിരുന്നു മണി രേവതിനെ വിളിച്ചിരുന്നത്. അച്ഛന്റെ സ്ഥാനത്ത് തന്നെയായിരുന്നു രേവത് മണിയെ കണ്ടത്. പത്താംക്ലാസ് എഴുതിയെടുത്ത രേവതിന് പിന്നീട് ഒരു ഓട്ടോറിക്ഷ അദ്ദേഹം വാങ്ങിക്കൊടുത്തു. അങ്ങനെയാണ് രേവത് ഓട്ടോക്കാരനായത്. ചില സിനിമയിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. മരണശേഷം മണിയുടെ കുടുംബം ഓട്ടോറിക്ഷയുമായി സംബന്ധിച്ച് കേസു കൊടുക്കുകയും മറ്റും ചെയ്തതിനാൽ ഇപ്പോൾ ഓടിക്കാനാവാതെ വീട്ടിൽ തന്നെയാണ്. മറ്റൊരാളുടെ ഓട്ടോ വാടകയ്‌ക്കെടുത്താണ് ഇപ്പോൾ ഉപജീവനം നടത്തുന്നത്. സഹോദരിമാരുടെ വിവാഹം കഴിഞ്ഞതോടെ കടക്കെമിയാലാണിപ്പോൾ. ബാങ്ക് വായ്പ അടക്കാൻ പെടാപ്പാട് പെടുന്നതിനിടയിലാണ് ഇങ്ങനെ ഒരു ചതി. മാതാവ് ഷീബ വീടിനടുത്ത് തന്നെ ലോട്ടറി കച്ചവടം നടത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP