Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിമർശിക്കുന്നവർക്ക് വധശിക്ഷ നൽകുന്ന തന്ത്രവുമായി വിവാദ മോഡൽ രശ്മി നായർ വീണ്ടും; 'കുഞ്ഞിനെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ' എന്നുപറഞ്ഞ് മാധ്യമപ്രവർത്തകനായ അർജ്ജുൻ.സി.വനജിന്റെയും ഭാര്യയുടെയും ചിത്രം ഷെയർ ചെയ്ത് ഇടതുസഹയാത്രികയായ ഓപ്പറേഷൻ ബിഗ്ഡാഡി ഫെയിം രശ്മി ആർ നായർ; പൊലീസിൽ പരാതി നൽകി അർജ്ജുൻ; തന്റെ പേരിൽ വ്യാജ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചു എന്നാരോപിച്ച് പരാതി നൽകി രശ്മിയും

വിമർശിക്കുന്നവർക്ക് വധശിക്ഷ നൽകുന്ന തന്ത്രവുമായി വിവാദ മോഡൽ രശ്മി നായർ വീണ്ടും; 'കുഞ്ഞിനെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ' എന്നുപറഞ്ഞ് മാധ്യമപ്രവർത്തകനായ അർജ്ജുൻ.സി.വനജിന്റെയും ഭാര്യയുടെയും ചിത്രം ഷെയർ ചെയ്ത് ഇടതുസഹയാത്രികയായ ഓപ്പറേഷൻ ബിഗ്ഡാഡി ഫെയിം രശ്മി ആർ നായർ; പൊലീസിൽ പരാതി നൽകി അർജ്ജുൻ; തന്റെ പേരിൽ വ്യാജ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചു എന്നാരോപിച്ച് പരാതി നൽകി രശ്മിയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒരു ഏഴുവയസുകാരിയെ കാണാതായ വാർത്ത കേരളത്തിന്റെ മുഴുവൻ ആകാംക്ഷയായി മാറ്റിയത് സോഷ്യൽ മീഡിയയാണ്. ദേവനന്ദ എന്ന പേര് ഓരോ മലയാളിയുടെയും കണ്ണിലും കാതിലുമെത്തിച്ചതും സാമൂഹിക മാധ്യമങ്ങൾ തന്നെ. കുട്ടിയെ കണ്ടെത്തിയതെന്നതടക്കം വ്യാജപ്രചാരണങ്ങളുമായി ഒരുകൂട്ടർ നിറഞ്ഞാടിയത് മറുവശം. നന്മമരമാകാനും, വെറുപ്പിന്റെ വിഷം ചീറ്റാനും മറ്റെന്തിനേക്കാളും പോന്നതാണ് സോഷ്യൽ മീഡിയ. അതറിയാവുന്ന ചിലരാണ് ഇന്ന് 2017 ലെ ഒരുമനോരമ വാർത്ത വ്യാജവേഷത്തിൽ ഇറക്കി ഒരുമാധ്യമപ്രവർത്തകനെ അപമാനിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പ്ലേബോയ് മോഡൽ രശ്മി.ആർ. നായരാണ് ഈ വാർത്ത ഏറ്റുപിടിച്ച് ആഘോഷമാക്കിയത്. ദി മെട്രോപോളിറ്റൻ പോസ്റ്റ് എന്ന ഓൺലൈൻ മാധ്യമാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്. വാർത്തയ്‌ക്കൊപ്പം കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അർജുൻ.സി.വനജ് എന്ന മാധ്യമപ്രവർത്തകന്റെ ഫോട്ടോയും ഉണ്ടായിരുന്നു.

അർജുന്റെ ഫോട്ടോ മാത്രമല്ല, ഭാര്യയുടെയും കൈക്കുഞ്ഞിന്റെയും ഫോട്ടോ കൂടി വാർത്തയ്‌ക്കൊപ്പം ചേർത്തിരുന്നു. ഈ ചിത്രങ്ങൾ തന്റെ ഫേസ്‌ബുക്ക് പേജിൽ രശ്മി.ആർ.നായർ ഷെയർ ചെയ്തു. ഇതു ശരിയാണോ? Is it true? എന്ന ചോദ്യത്തോടെയാണ് രശ്മി ഈ പോസ്റ്റിട്ടത്. എന്നാൽ, വിവാദമായപ്പോൾ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. മെട്രോപോളിറ്റനും വൈകാതെ വാർത്തയിൽ നിന്ന് ഇമേജ് നീക്കം ചെയ്തു.

രസകരമായ കാര്യം 2017 മാർച്ച് 20 ന് മനോരമയിൽ വന്ന വാർത്തയാണ് പുതിയതെന്ന മട്ടിൽ രശ്മി നായർ ഷെയർ ചെയ്തിരിക്കുന്നത് എന്നതാണ്. 'മുൻവൈരാഗ്യത്തിന്റെ പേരിൽ ഇത്തരമൊരു ക്രൂരത ചെയ്യാമോ എന്നാണ് അർജ്ജുൻ.സി.വനജിന്റെ ചോദ്യം. 'രാഷ്ട്രീയ ആശയപരമായ ഭിന്നതകൾ ഇടതുസഹയാത്രിക എന്ന് അവകാശപ്പെടുന്ന രശ്മി നായരുമായി ഉണ്ടാകാം. അതിന്റെ പേരിൽ തന്റെ കുടുംബത്തെ താറടിച്ചുകാട്ടി കൊല്ലാക്കൊല ചെയ്യുന്നത് എന്തിന്? അർജുൻ ചോദിക്കുന്നു. രശ്മിക്കെതിരെ കേസ് നൽകിയിരിക്കുകയാണ് ഈ മാധ്യമപ്രവർത്തകൻ.

2017 ൽ മനോരമയിൽ വന്ന വാർത്ത ഇങ്ങനെ:

'മലപ്പുറം കോട്ടക്കലിൽ 13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. മകളെ പലവട്ടം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന അമ്മയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

കോട്ടക്കൽ ടൗണിലെ വാടകവീട്ടിൽ കുടുംബത്തോടൊപ്പം കഴിയുന്ന അൻപത്തിനാലുകാരനാണ് മകളെ പീഡനത്തിന് ഇരയാക്കിയത്. എട്ടാംക്ലാസുകാരിയായെ പെൺകുട്ടിയെ അച്ഛൻ മുൻപും ഉപദ്രവിച്ചിട്ടുണ്ട്. ഇനി ആവർത്തിച്ചാൽ പൊലീസിൽ പരാതി നൽകുമെന്ന് അന്ന് അമ്മ മുന്നറിയിപ്പ് നൽകിയിരുന്നു. കൂലിപ്പണിക്കാരനായ പ്രതി കഞ്ചാവിന് അടിമയാണ്. അമ്മ പുറത്തു പോയ സമയത്തായിരുന്നു പീഡനം.

തിരുവനന്തപുരം സ്വദേശിയായ പ്രതിക്ക് ആദ്യ ഭാര്യയിൽ മൂന്നു മക്കളുണ്ട്. കഴിഞ്ഞ 15 വർഷമായി രണ്ടാം ഭാര്യക്കൊപ്പം കോട്ടക്കലിലാണ് താമസം. പ്രതിയെ മലപ്പുറം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. '

ദി മെട്രോപോളിറ്റൻ പോസ്റ്റിൽ വന്ന വാർത്ത ഇങ്ങനെ:

മലപ്പുറം കോട്ടക്കലിൽ 13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. മകളെ പലവട്ടം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന അമ്മയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്

കോട്ടക്കൽ ടൗണിലെ വാടകവീട്ടിൽ കുടുംബത്തോടൊപ്പം കഴിഞ്ഞു വരികയായിരുന്നു പ്രതി പെൺകുട്ടിയെ അച്ഛൻ മുൻപും ഉപദ്രവിച്ചിട്ടുണ്ട് ഇനി ആവർത്തിച്ചാൽ പൊലീസിൽ പരാതി നൽകുമെന്ന് അമ്മ മുന്നറിയിപ്പ് നൽകിയിരുന്നു . പ്രതി കഞ്ചാവിനു അടിമയാണ് അമ്മ പുറത്തുപോയ സമയത്തായിരുന്നു പീഡനം.

അതിനിടെ, തനിക്കെതിരെ ഉയർന്ന ആരോപണം പ്രതിരോധിക്കാൻ മറ്റൊരു വിഷയം ഏറ്റുപിടിച്ച് രശ്മിയും അർജുനെതിരെ കേസ് കൊടുത്തു. ഏഴുവയസുകാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 'കുട്ടിയെ അമ്പലത്തിൽ നിന്നും കണ്ടെടുത്തു' എന്ന് തന്റെ പേരിൽ വ്യാജ ഫേസ്‌ബുക്ക് കമന്റിന്റെ സ്‌ക്രീൻ ഷോട്ട് മിർമിച്ചുവെന്നും അർജുൻ.സി.വനജ് എന്ന വ്യക്തിയും ചാണക്യ ന്യൂസ് എന്ന വെബ്‌സൈറ്റും രാവിലെ മുതൽ വാർത്ത വ്യാപകമായി സൈബർ സ്‌പെയിസിൽ പ്രചരിപ്പിച്ചുവെന്നുമാണ് രശ്മിയുടെ പരാതി. കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ പകർപ്പ് ഡിജിപിക്കും, ചാത്തന്നൂർ എസിപിക്കും, കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ എസ്എച്ചഒയ്ക്കും നൽകിയിട്ടുണ്ട്. താൻ താമസിക്കുന്ന നെടുമ്പന പഞ്ചായത്തിൽ ഇന്നലെ ദേവനന്ദ എന്ന കുട്ടിയെ കാണാതാകുകയും തുടർന്ന് കുഞ്ഞിന്റെ ശരീരം ആറിൽ നിന്നും കണ്ടെടുക്കുകയും ചെയ്ത ദുഃഖകരമായ സംഭവത്തെ വർഗീയമായി ഉപയോഗിക്കുന്നതിലേക്കായി ശ്രമിച്ചുവെന്നാണ് പരാതിയുടെ കാതൽ. രശ്മിയുടേതായി പ്രചരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് ഒറിജിനലാണോ ഫേക്കാണോ എന്ന് ഇനിയും പരിശോധിക്കേണ്ടതുണ്ട്.

രശ്മി നായരും ഓപ്പറേഷൻ ബിഗ് ഡാഡിയും

ഓൺലൈൻ പെൺവാണിഭ കേസിൽ ചുംബനസമരനേതാക്കളായ രശ്മി ആർ നായർക്കും രാഹുൽ പശുപാലനും എതിരെ കഴിഞ്ഞ ഡിസംബറിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. നാല് വർഷം മുമ്പ് ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ ഓൺലൈൻ പെൺവാണിഭങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലെടുത്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. രശ്മിയും രാഹുലും ഉൾപ്പടെ 13 പേർക്കെതിരെയാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. 2015ലാണ് ഓപ്പറേഷൻ ബിഗ് ഡാഡിയിൽ രശ്മി ആർ നായരും രാഹുൽ പശുപാലനും അറസ്റ്റിലായത്.

തിരുവനന്തപുരം പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്ത ബംഗളൂരു സ്വദേശിനികളെ പ്രതികൾ ലൈംഗികവ്യാപാരത്തിനായി കേരളത്തിലെത്തിച്ചെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്. ഓൺലൈൻ വഴി പ്രതികൾ സെക്സ് റാക്കറ്റ് നടത്തിയിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. നെടുമ്പാശ്ശേരിയിൽ വച്ചായിരുന്നു രശ്മിയേയും രാഹുലിനെയും അറസ്റ്റ് ചെയ്തത്. ഐജി എസ് ശ്രീജിത്ത് ഐപിഎസ് ആയിരുന്നു ഓപ്പറേഷൻ ബിഗ് ഡാഡിക്ക് നേതൃത്വം നൽകിയത്.

ചുംബന സമരം എന്ന മേൽവിലാസത്തിന്റെ പുറത്തായിരുന്നു രശ്മിയുടെ സോഷ്യൽ മീഡിയാ വിപ്ലവവും. കേരളത്തിലെ ആദ്യത്തെ ബിക്കിനി മോഡൽ താനാണെന്ന് അവകാശപ്പെട്ടായിരുന്നു രശ്മി രംഗത്തെത്തിയത്. ഫേസ്‌ബുക്കിൽ അനേകം ടോപ്ലസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് രശ്മി സ്വയം വിവാദം ക്ഷണിച്ചു വരുത്തി. വിവാദങ്ങളെ ആഘോഷമാക്കി സ്വയം വളരുകയും മാർക്കറ്റ് ചെയ്യുകയും ചെയ്യുന്ന തന്ത്രമായിരുന്നു രശ്മി പിന്തുടർന്നു പോന്നതും. ഇങ്ങനെ സെൽഫ് മാർക്കറ്റിംഗിന് പിന്നിലുള്ള ലക്ഷ്യം കൂടി വെളിപ്പെടുത്തുന്നതായിരുന്നു രശ്മിയും ഭർത്താവും പെൺവാണിഭത്തിന് അറസ്റ്റിലായി എന്നത്.

കൊച്ചി നഗരത്തിലെ വൻകിട ഹോട്ടലുകൾ കേന്ദ്രീകരിച്ച എസ്‌കോർട്ട് നടത്തുകയായിരുന്നു രശ്മിയെന്നാണ് പൊലീസിന്റെ വാദം. ഇതിനായി കൊച്ചു സുന്ദരി എന്ന ഫേസ്‌ബുക്ക് കമ്മ്യൂണിറ്റി പേജും ഇവർ ഉപയോഗപ്പെടുത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഫോട്ടോകളും അശ്ലീല കഥകളും കമന്റുകളുമാണ് പേജിൽ ഉണ്ടായിരുന്നത്. തുടക്കത്തിൽ ബിക്കിനി മോഡൽ എന്നാണ് രശ്മി ആർ നായർ അറിയപ്പെടുന്നത്. പ്ലേബോയുടെ മോഡലായിരുന്നു താനെന്നും രശ്മി അവകാശപ്പെടുന്നു. കൊല്ലം സ്വദേശിനിയാണ് രശ്മി. പത്തനാപുരത്ത് നിന്നും ചെന്നൈയിൽ എത്തിയപ്പോഴാണ് മോഡലിംഗിൽ സജീവമായത്.

മോഡൽസ് വ്യൂ എന്ന ഇന്റർനാഷണൽ മാഗസിനിൽ സൗത്ത് ഇന്ത്യൻ മോഡലിന്റെ ചിത്രമാണ് ആദ്യം ക്ലിക്കായത്. അത് കരിയറിൽ ഒരു ബ്രേക്കായി മാറുകയാരുന്നു. ഉയരം കുറവ് പക്ഷേ അഞ്ചടി ഉയരക്കാരിയാണ് രശ്മി. ഉയരമൊന്നും മോഡലിങിൽ പ്രശ്നമില്ല എന്നാണ് രശ്മി പറയുന്നത്. ഐ ടി ജോലി ഉപേക്ഷിച്ചത് മോഡലിങിൽ സജീവമാകാൻ വേണ്ടിയാണെന്നുമാണ് രശ്മി പറഞ്ഞിരുന്നത്. വിവാദങ്ങൾക്ക് തിരി കൊളുത്തുമ്പോഴും രശ്മിക്ക് അതിലൊന്നും അല്പം പോലും ഭയമില്ലാതെ നേരിടുന്ന പ്രകൃതക്കാരിയാണ് രശ്മി. മറ്റേതൊരു പ്രൊഫഷനേയും പോലെയാണ് മോഡലിംഗും. തൊഴിലിന്റെ ഭാഗമായുള്ള ചിത്രങ്ങൾ ഞാൻ പേജിൽ അപ് ലോഡ് ചെയ്യാറുണ്ട്. എല്ലാ ചിത്രങ്ങളും ഞാൻ ഇതിന് മുമ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഡലിങ് എന്റെ ജോലിയാണെന്നുമായിരുന്നു രശ്മി വാദിച്ചിരുന്നത്.

2015 നവംബർ 17 ന് രാത്രിയിൽ ആയിരുന്നു രശ്മി നായരേയും രാഹുൽ പശുപാലനേയും അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരിക്കടുത്ത് വച്ചായിരുന്നു അറസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP