Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹർത്താൽ ദിനത്തിലെ അക്രമത്തിൽ പൊലീസിന്റെ വീഴ്ചയും; സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; കോഴിക്കോട് തിരുവനന്തപുരം കമ്മീഷണർമാരെ മാറ്റി; തീരുമാനം സേനയ്ക്കുള്ളിലും ഡിജിപിക്കും അതൃപ്തി രൂപപ്പെട്ടതിനാൽ; തലസ്ഥാനത്ത് പി പ്രകാശിനെ ബെറ്റാലിയൻ ഡിഐജിയായി നിയമിച്ചത് സേനയെ ശക്തിപ്പെടുത്താൻ; എസ് സുരേന്ദ്രൻ പുതിയ സിറ്റി പൊലീസ് കമ്മീഷണർ

ഹർത്താൽ ദിനത്തിലെ അക്രമത്തിൽ പൊലീസിന്റെ വീഴ്ചയും; സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; കോഴിക്കോട് തിരുവനന്തപുരം കമ്മീഷണർമാരെ മാറ്റി; തീരുമാനം സേനയ്ക്കുള്ളിലും ഡിജിപിക്കും അതൃപ്തി രൂപപ്പെട്ടതിനാൽ; തലസ്ഥാനത്ത് പി പ്രകാശിനെ ബെറ്റാലിയൻ ഡിഐജിയായി നിയമിച്ചത് സേനയെ ശക്തിപ്പെടുത്താൻ; എസ് സുരേന്ദ്രൻ പുതിയ സിറ്റി പൊലീസ് കമ്മീഷണർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത അഴിച്ച് പണി ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്ത് നടന്ന അക്രമത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന ആരോപണം സജീവമായതിനെ തുടർന്നാണ് ഇപ്പോൾ ഐപിഎസ് തലത്തിൽ അഴിച്ചുപണി.തിരുവനന്തപുരം, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർമാരെ മാറ്റി. കോഴിക്കോടുനിന്ന് കാളിരാജ് മഹേഷ് കുമാറിനെ മാറ്റി സഞ്ജയ് കുമാർ ഗുരുദീനെ തൽസ്ഥാനത്ത് നിയമിച്ചു.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി എസ്. സുരേന്ദ്രനെ നിയമിച്ചു. തലസ്ഥാന ജില്ലയിൽ പൊലീസ് കമ്മീഷണറായിരുന്ന പി പ്രകാശിനെ ബറ്റാലിയൻ ഡി.ഐ.ജിയായാണ് നിയോഗിച്ചിട്ടുള്ളത്. പൊലീസ് ആസ്ഥാനത്താണ് കാളിരാജ് മഹേഷ് കുമാറിന് പുതിയ ചുമതല നൽകിയിട്ടുള്ളത്.ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങൾ തടയുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നിരുന്നു. കോഴിക്കോട് മിഠായിത്തെരുവിലും തലസ്ഥാന നഗരത്തിലും പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന വിമർശമാണ് പ്രധാനമായും ഉയർന്നത്. ഇതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ ചുമതലകളിൽ പുനഃക്രമീകരണം വരുത്തിയിട്ടുള്ളത്. എന്നാൽ, സാധാരണ നിലയിലുള്ള സ്ഥലംമാറ്റം മാത്രമാണിതെന്നാണ് ഔദ്യോഗിക വിശദീകരണം.

അതേ സമയം യുവതി പ്രവേശന വിഷയത്തിലടക്കം കോഴിക്കോട്ടും കണ്ണൂരും പാലക്കാട്ടുമെല്ലാം രാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ കേരള പൊലീസിന്റെ ഉത്തരമേഖലയിൽ എഡിജിപി ഇല്ലാതായിട്ട് പത്ത് മാസം. എഡിജിപിയുടെ ചുമതലയുണ്ടായിരുന്ന രാജേഷ് ദിവാൻ വിരമിച്ച ശേഷം ഇതുവരെ പുതിയ എഡിജിപിയായി ആർക്കും നിയമനം നൽകിയിട്ടില്ല. ദക്ഷിണമേഖലയുടെ ചുമതലയുള്ള അനിൽകാന്ത് ഐ.പി.എസിനാണ് നിലവിൽ ഉത്തരമേഖലയുടേയും താൽക്കാലിക ചുമതലയെങ്കിലും അദ്ദേഹത്തിനും ഇവിടേയുള്ള വിഷയങ്ങളിൽ പൂർണമായും ഇടപെടാൻ കഴിയാത്ത അവസ്ഥായാണ്. ഇതോടെ കേരള പൊലീസിന്റെ ഉത്തരമേഖലാ നാഥനില്ലാത്ത അവസ്ഥ തുടരുകയാണ്.

ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ജനുവരി രണ്ടാംതീയതി പ്രഖ്യാപിച്ച ഹർത്താലിൽ കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ അടക്കം ആസുത്രിത കലാപമെന്ന തരത്തിലായിരുന്നു അക്രമം നടന്നത്. പലയിടത്തും ജില്ലാ പൊലീസ് മേധാവികൾക്ക് കാര്യങ്ങൾ കൈവിട്ട് പോയതോടെ പൊലീസുകാരടക്കം നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് മാത്രം 16 പൊലീസുകാർക്കാണ് പരിക്കേറ്റത്. നിരവധി കടകൾ തകർക്കപ്പെടുകയും അക്രമികൾ നഗരത്തിൽ അഴിഞ്ഞാടുകയും ചെയ്തു.

ഇത് ആസൂത്രണത്തിലെ പാളിച്ചയാണ് എന്ന് ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിക്കെതിരെ പൊലീസ് സേനയിൽ നിന്നടക്കം രൂക്ഷ വിമർശനമാണ് ഉയർന്ന് വരുന്നത്. സംഭവങ്ങൾ ഇത്രയുമെത്താൻ കാരണം എഡിജിപിയുടെ നിയമനം ഉണ്ടാവാത്തതുകൊണ്ടാണ് എന്നാണ് മുതിർന്ന സേനാംഗങ്ങൾ അടക്കം ചൂണ്ടിക്കാട്ടുന്നത്. ഇതോടെ പുതിയ എഡിജിപിയെ ഉടൻ നിയമിക്കണമെന്ന ശക്തമായ ആവശ്യവും ഉയർന്ന് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP