Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുഴുവരിക്കുന്ന മൃതദേഹത്തോടൊപ്പം മരിച്ചയാളുടെ ഭാര്യയും സഹോദരിയും; കനത്ത മഴയിൽ തകർന്ന വീടിനുള്ളിൽ മാസങ്ങൾ പഴക്കമുള്ള മൃതദേഹം; സുരേന്ദ്രൻ ഉറക്കത്തിലാണെന്നും ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട് വരുന്നില്ലെന്നും ഇരുവരും; കൊയിലാണ്ടി അരിക്കുളത്ത് രക്ഷാപ്രവർത്തകർകണ്ട ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ

പുഴുവരിക്കുന്ന മൃതദേഹത്തോടൊപ്പം മരിച്ചയാളുടെ ഭാര്യയും സഹോദരിയും; കനത്ത മഴയിൽ തകർന്ന വീടിനുള്ളിൽ മാസങ്ങൾ പഴക്കമുള്ള മൃതദേഹം; സുരേന്ദ്രൻ ഉറക്കത്തിലാണെന്നും ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട് വരുന്നില്ലെന്നും ഇരുവരും; കൊയിലാണ്ടി അരിക്കുളത്ത് രക്ഷാപ്രവർത്തകർകണ്ട ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: കനത്ത മഴ തുടരുമ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നവർ കാണുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ്. കൊയിലാണ്ടി അരിക്കുളത്ത് രക്ഷാപ്രവർത്തനത്തിന് പോയവർ ഒരു വീട്ടിൽ കണ്ടത് അഞ്ചു ദിവസത്തിലധികം പഴക്കമുള്ള ദുർഗന്ധം വമിക്കുന്ന മൃതദേഹമായിരുന്നു. മരിച്ചയാളുടെ ഭാര്യയും അവരുടെ സഹോദരിയും ഈ മൃതദേഹത്തിന് അടുത്തിരിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു ഇത്.

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി വീട്ടിലെത്തിയവർ ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറുപതു വയസ്സോളം വരുന്ന പുരുഷന്റെ മൃതദേഹം കണ്ടത്. അരിക്കുളം വാകമോളി പുഷ്പോത്ത് സുരേന്ദ്രന്റെതാണ് മരിച്ചത്. പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു പൂമുഖത്ത് തറയിൽ മൃതദേഹം കിടന്നിരുന്നത്. അഴകിയ മൃതദേഹത്തിൽ നിന്ന് തൊലി ഊർന്നിറങ്ങിയിരുന്നു. ശരീരം നിറയെ പുഴുക്കളുമുണ്ടായിരുന്നു. മുഖവും മനസ്സിലാകാത്ത വിധം ജീർണിച്ചിരുന്നു. മരിച്ചിട്ട് അഞ്ചു ദിവസമെങ്കിലും കഴിഞ്ഞു കാണുമെന്ന് പൊലിസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ പഴക്കവും മരണകാരണവും വ്യക്തമാകുകയുള്ളു.

സുരേന്ദ്രന്റെ ഭാാര്യ മായയും അവരുടെ സഹോദരിയും വീട്ടിൽ ഉണ്ടായിരുന്നു. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണ്.സുരേന്ദ്രൻ ഉറക്കത്തിലാണെന്നും ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട് വരുന്നില്ലെന്നും വീട്ടിലെത്തിയവരോട് ഇവർ പറഞ്ഞു.മൃതദേഹത്തിനു സമീപം വെച്ച് അവർ ഭക്ഷണം കഴിക്കുന്നുമുണ്ടായിരുന്നു. എസ്‌ഐ റഊഫിന്റെ നേതൃത്വത്തിൽ പൊലിസ് എത്തുമ്പോൾ ഇരുവരും മൃതദേഹത്തിനടുത്ത് ഇരിപ്പുണ്ടായിരുന്നു. മൃതദേഹം പുറത്തെടുക്കുമ്പോൾ ഇവർ തടയാനും ശ്രമിച്ചു. സ്ഥലം ബ്രോക്കറായൊക്കെ പ്രവർത്തിച്ചിരുന്നു സുരേന്ദ്രൻ. കുറച്ചു ദിവസമായി ഇദ്ദേഹത്തെ പുറത്തൊന്നും കാണാറില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോയി. വൈറ്റ്ഗാർഡ് പ്രവർത്തകർ മൃതദേഹം പുറത്തെടുക്കാൻ സഹായിച്ചു.

സമാനമായ സംഭവമാണ് കണ്ണൂരിലും ഉണ്ടായത്. കനത്തമഴയിൽ തകർന്ന വീടിനുള്ളിൽ രക്ഷാ പ്രവർത്തനത്തിനെത്തിയവർ കണ്ടത് മാസങ്ങൾ പഴക്കമുള്ള മൃതദേഹം. കക്കാട് കോർജാൻ യു.പി.സ്‌കൂളിനു സമീപം പ്രഫുൽനിവാസിൽ താമസിക്കുന്ന രൂപ(70)യെയാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന സഹോദരി പ്രഫുല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാർ പറയുന്നു. ഇവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കണ്ണൂർ സ്പിന്നിങ് മിൽ ജീവനക്കാരിയായിരുന്നു രൂപ. ഇവരുടെ സഹോദരിയെ ഈ വീട്ടിൽ അവശനിലയിലാണ് കണ്ടെത്തിയത്. ഓടിട്ട വീട് കനത്ത കാറ്റിലും മഴയിലും തകർന്നുവീഴുകയായിരുന്നു.

വീട്ടിനുള്ളിൽ ആളുണ്ടെന്ന സംശയത്തിൽ നാട്ടുകാർ ഫയർഫോഴ്സിനെ വിളിച്ചു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാതിൽ പൊളിച്ച് ഉള്ളിൽക്കടന്നപ്പോഴാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.വലിയ നഗരങ്ങളിലും മറ്റും സമീപത്തെ വീട്ടിലെ കാര്യങ്ങൾ അറിയാത്ത സ്ഥിതിയുണ്ട്. എന്നാൽ നാട്ടിൻ പുറത്ത് ഒരു വീട്ടിൽ ഇത്തരമൊരു ദുരന്തങ്ങളുണ്ടായിട്ടും ആരും അറിഞ്ഞില്ല. പ്രളയം വന്നപ്പോൾ മാത്രമാണ് സഹായത്തിനെത്തിയവർ ഞെട്ടിപ്പിക്കുന്ന ഈ സംഭവങ്ങൾ അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP