Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പശ്ചിമഘട്ടത്തിനു ഭീഷണിയായി തീവ്രമഴ; ചെങ്കുത്തായ ഭൂഘടന പ്രളയ ജലത്തിന്റെ ആക്കം കൂട്ടും; മനുഷ്യ ഇടപെടലുകൾ കുറക്കണമെന്നും മുന്നറിയിപ്പ്; പ്രകൃതി ദുരന്തം തടയാൻ രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് നടപ്പാക്കിയില്ല; ദുരന്തങ്ങൾ ആവർത്തിക്കുന്നു

പശ്ചിമഘട്ടത്തിനു ഭീഷണിയായി തീവ്രമഴ; ചെങ്കുത്തായ ഭൂഘടന പ്രളയ ജലത്തിന്റെ ആക്കം കൂട്ടും; മനുഷ്യ ഇടപെടലുകൾ കുറക്കണമെന്നും മുന്നറിയിപ്പ്; പ്രകൃതി ദുരന്തം തടയാൻ രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് നടപ്പാക്കിയില്ല; ദുരന്തങ്ങൾ ആവർത്തിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയവും ഉരുൾപൊട്ടലും തടയുന്നതിനുള്ള പഠനത്തിനും വിലയിരുത്തലിനുമായി രൂപീകരിച്ച വിദഗ്ധസമിതിയുടെ ശുപാർശകൾ രണ്ടു വർഷമായി ഫയലിൽ തുടരുന്നു. ദുരന്തങ്ങൾ നേരിടാനുള്ള നടപടികൾ നിർദേശിക്കുക എന്നിവ ലക്ഷ്യം വച്ചാണ് സമിതി രൂപീകരിച്ചത്. കൃത്യം ആറ് മാസത്തിനകം വിപുലമായ റിപ്പോർട്ട് സംസ്ഥാന ആസൂത്രണ ബോർഡ് വഴി സർക്കാരിന് സമർപ്പിച്ചെങ്കിലും ഒരു നിർദ്ദേശം പോലും ഇതുവരെ നടപ്പാക്കിയില്ല.

പരിസ്ഥിതി ലോല പ്രദേശങ്ങളിൽ മനുഷ്യ ഇടപെടലുകൾ കുറക്കണം, ചെരിഞ്ഞ സ്ഥലങ്ങളിൽ സസ്യജാലങ്ങൾ വെച്ച് പിടിപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളൊന്നും ഇതുവരെ നടപ്പായില്ല. മഹാപ്രളയത്തിന് ശേഷം 2019 ലായിരുന്നു സമിതി റിപ്പോർട്ട് നൽകിയത്.

തുടർച്ചായി ഉണ്ടാകുന്ന അതിതീവ്ര മഴ, പ്രളയം, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവ തടയാൻ വേണ്ടി പഠിക്കാനാണ് സമിതി രൂപീകരിച്ചത്. കേരളത്തിൽ നടക്കുന്ന കാലാവസ്ഥാ വ്യത്യാനം എങ്ങനെ നേരിടാം എന്ന ചർച്ചയിൽ നിന്നാണ് 2018 ലെ ആദ്യ പ്രളയത്തിന് ശേഷം സർക്കാർ ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകുന്നത്. കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ വൈസ് പ്രസിഡന്റ് കെപി സുധീറിന്റെ നേതൃത്വത്തിലായിരുന്നു പത്തംഗ സമിതി. അതിശക്തമായ മഴയ്ക്കുള്ള കാരണം പരിശോധിക്കുക, ഇത്തരം സമയങ്ങളിൽ ഉണ്ടാകാനിടയുള്ള ആപത്തുകളെക്കുറിച്ച് മുൻകൂട്ടിയറിഞ്ഞ് ആവശ്യമായ മുൻകരുതൽ സ്വീകരിക്കുക,

പക്ഷേ, നാളിത് വരെ ഇതിന്മേൽ ഒരു നടപടിയും ഉണ്ടായില്ല. പരിസ്ഥിതി ലോല മേഖലയിലെ മനുഷ്യ ഇടപെലുകൾ കുറയ്ക്കണം, വികസനം പ്രകൃതിയെ സംരക്ഷിച്ച് കൊണ്ടാകണം, ചരിഞ്ഞ പ്രദേശങ്ങളിൽ പ്രകൃതിദത്ത സസ്യങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കണം, മണ്ണിടിച്ചിലിനും മണ്ണിടിച്ചിലിനും ഇടയാക്കുന്ന ടാപ്റൂട്ട് സംവിധാനം നിർത്തുക ഇവയൊക്കെയായിരുന്നു റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ. കൃഷിക്കായി അശാസ്ത്രീയമായ രീതിയിൽ കുഴി ഉണ്ടാക്കുന്നത് കൂടിതൽ വെള്ളം നിന്ന് മണ്ണിന്റെ ഉറപ്പിനെ ബാധിക്കുമെന്ന് സമിതിയുടെ പഠനത്തിൽ കണ്ടെത്തി.

ലോല മേഖലകളിൽ വീട് വയ്ക്കാൻ കുഴിക്കുന്നതും മണ്ണിടിച്ച് നിരപ്പാക്കുന്നതും ഒഴിവാക്കണം.ഉയർന്ന ഭാഗങ്ങളിൽ അരുവികളുടെ ഒഴുക്ക് തടസപ്പെടുത്തരുത്. കവളപ്പാറയിലെ ദുരന്തമുണ്ടായത് ഉദാഹരണമായി ചൂണ്ടിക്കാട്ടി സമിതി റിപ്പോർട്ട് നൽകി. പക്ഷെ കുന്നുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒരു തടസ്സവുമില്ല. വീടുകൾ മാത്രമല്ല ക്വാറികൾക്ക് വരെ യഥേഷ്ടം സർക്കാർ അനുമതി നൽകുകയാണ്.

2019 ലേതു പോലുള്ള തീവ്രമഴകൾ ആവർത്തിച്ചാൽ അത് പശ്ചിമഘട്ടത്തിലെ അതിലോല പരിസ്ഥിതിക്ക് ഉണ്ടാക്കിയേക്കാവുന്ന പരുക്ക് ആശങ്കപ്പെടുത്തുന്നതാണ്. പൊടുന്നനെ പെയ്യുന്ന തീവ്ര മഴയ്ക്കും, തുടർച്ചയായി പെയ്ത് കുതിർന്നു കിടക്കുന്ന അവസ്ഥയിൽ പെയ്യുന്ന താരതമ്യേന ശക്തി കൂടിയ മഴയ്ക്കും ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, സോയിൽ പൈപ്പിങ്ങ്, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവ സൃഷ്ടിക്കാൻ കഴിയും.

ചെങ്കുത്തായ കേരളത്തിന്റെ ഭൂഘടന പ്രളയ ജലത്തിന്റെ ആക്കം കൂട്ടുകയും ചെയ്യും. പൊതുവിൽ നദീജല നിരപ്പ് ഉയർന്നു നില്ക്കുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നദീതടങ്ങളിലെ വെള്ളപ്പൊക്കത്തിനും തീവ്രമഴ വഴി വെയ്ക്കും. ദീഘനാൾ പെയ്ത് നിറയുന്ന 2018 ലേതു പോലുള്ള മഴയായാലും പെട്ടെന്നു പെയ്യുന്ന 2019 ലേതു പോലുള്ള മേഘവിസ്‌ഫോടനമായാലും കേരളത്തിന്റെ ഭൂഘടനയ്ക്ക് അത് ഭീഷണിയാണ്.

പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും വിദഗ്ധ സമിതികൾ നൽകുന്ന നിർദ്ദേശങ്ങൾ നടപ്പാക്കാൻ ഭരണകൂടം ഇച്ഛാശക്തി കാണിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. രണ്ട് പ്രളയങ്ങളുണ്ടായിട്ടും നമ്മളൊന്നും പഠിക്കാത്തതാണ് മഴ ശക്തിപ്രാപിക്കുമ്പോൾ ജനങ്ങളുടെ മനസിൽ ഭീതി വർദ്ധിക്കാൻ ഇടയാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP