Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അച്ചന്മാരുടെ പെണ്ണുപിടി മറച്ച് പിടിച്ചില്ലെങ്കിൽ നരകത്തിൽ പോവുമോ പിതാവേ?; റോബിനും ഫ്രാങ്കോയും പുണ്യവാന്മാരാണ്..അവർക്കുള്ളതാണ് സ്വർഗ്ഗമെങ്കിൽ.. അവർ പീഡകരാണ് എന്ന് വിളിച്ചുപറഞ്ഞ മറുനാടനെ പോലെയുള്ള മാധ്യമങ്ങൾക്കാണ് നരകമെങ്കിൽ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയാണ് പിതാവേ! 'കൂലിക്ക് പണം മേടിച്ചാണ് സീറോ-മലബാർ സഭയ്‌ക്കെതിരെ വാർത്ത എഴുതുന്നതെന്ന മാർ ജോസഫ് പാംപ്ലാനിയുടെ പ്രസംഗത്തിന് മറുപടി-ഒന്നാം ഭാഗം

അച്ചന്മാരുടെ പെണ്ണുപിടി മറച്ച് പിടിച്ചില്ലെങ്കിൽ നരകത്തിൽ പോവുമോ പിതാവേ?; റോബിനും ഫ്രാങ്കോയും പുണ്യവാന്മാരാണ്..അവർക്കുള്ളതാണ് സ്വർഗ്ഗമെങ്കിൽ.. അവർ പീഡകരാണ് എന്ന് വിളിച്ചുപറഞ്ഞ മറുനാടനെ പോലെയുള്ള മാധ്യമങ്ങൾക്കാണ് നരകമെങ്കിൽ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയാണ് പിതാവേ! 'കൂലിക്ക് പണം മേടിച്ചാണ് സീറോ-മലബാർ സഭയ്‌ക്കെതിരെ വാർത്ത എഴുതുന്നതെന്ന മാർ ജോസഫ് പാംപ്ലാനിയുടെ പ്രസംഗത്തിന് മറുപടി-ഒന്നാം ഭാഗം

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: ജലന്ധറിലെ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ പരാതിക്കാരിയെ ഇകഴ്‌ത്തിയും മാധ്യമങ്ങളെ താറടിച്ചും സിറോ മലബാർ സഭ മീഡിയ കമ്മീഷൻ ചെയർമാനും തലശേരി അതിരൂപത സഹായ മെത്രാനുമായ മാർ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. കാഞ്ഞിരപ്പള്ളിയിൽ ഞായറാഴ്ച നടന്ന യുവജനങ്ങളുടെ പരിപാടിയിൽ ആണ് ബിഷപിന്റെ വിമർശനം.മാധ്യമങ്ങൾ സഭയ്‌ക്കെതിരെയാണ് പ്രവർത്തിക്കുന്നതെന്നും അതിന് മാധ്യമങ്ങൾക്ക് തീവ്രവാദ ശക്തികൾ പോലെയുള്ള സംഘടിത ശക്തികളിൽ നിന്ന് പണം കിട്ടുന്നുണ്ടെന്നും മാലിന്യം മാത്രം വിളമ്പുന്ന ഓൺലൈൻ മാധ്യമങ്ങളെ പൂട്ടിക്കണമെന്നും ബിഷപ് പറയുന്നു. നേരോടെ നിർഭയം, അല്ലെങ്കിൽ കച്ചവടം നടത്തുന്നവർ എന്നൊക്കെയാണ് ആഞ്ഞടിച്ചിരിക്കുന്നത്. മറുനാടൻ മലയാളിയുടെ പേര് എടുത്തുപറയുന്നില്ലെങ്കിലും, അദ്ദേഹം ചില ഒളിയമ്പുകൾ എയ്യുന്നുണ്ട്. പൂട്ടിക്കണം എന്നാണ് ആഹ്വാനം. ഇതിനു മുമ്പും മറുനാടൻ സോഷ്യൽ മീഡിയയിൽ നടത്തുന്ന ഇടപെടലിനെതിരെ ഒൡഞ്ഞും, തെളിഞ്ഞും, പ്രഭാഷണം നടത്തിയിട്ടുള്ള വ്യക്തിയാണ് മാർ പാംപ്ലാനി. അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾക്കുള്ള മറുപടി നാലുഭാഗങ്ങളായി പറയുന്നു.

'മാർ പാംപ്ലാനി പറയുന്നത് ഇപ്പോൾ ഓൺലൈൻ മീഡിയ സഭയെ തകർക്കുന്നതിന് ക്വട്ടേഷൻ എടുത്തിരിക്കുന്നുവെന്നാണ്. തീവ്രവാദ സംഘടനകളിൽ നിന്ന് പണം കൈപ്പറ്റിയിരിക്കുന്നു. അതിന് കാരണമായി അദ്ദേഹം രണ്ടു സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ വാർത്തകൾ 42 തവണ ഒരുചാനൽ ചർച്ച നടത്തി, ഒരുഓൺലൈൻ പത്രം ഒരുവർഷത്തോളം അതേ കുറിച്ച് വാർത്ത എഴുതി. ഒപ്പം അദ്ദേഹം ചൂണ്ടിക്കാട്ടുന്ന മറ്റൊരുകേസ് ബാലപീഡകനായ ഫാ.റോബിൻ വടക്കുംചേരിയുടേതാണ്. ഈ രണ്ടുകേസുകളും എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹം മറ്റുവിഷയങ്ങളിലേക്ക് കടക്കാതെ സോഷ്യൽ മീഡിയയെയും, ഓൺലൈൻ മാധ്യമങ്ങളെയും ചാനലുകളെയും ആക്രമിക്കുകയാണ്.

മാർ പാംപ്ലാനി പറയുന്നത് ചാനലുകൾ ഒക്കെ അവസാനിപ്പിക്കാൻ വിശ്വാസികൾ ഒന്നിച്ചുനിന്നാൽ വിജയിക്കും എന്നാണ്. അദ്ദേഹം ഈ രണ്ടുവിഷയങ്ങളും എടുത്തുപറഞ്ഞതുകൊണ്ട് തന്നെ മറുപടിയും അവിടെ തന്നെ തുടങ്ങാം. പിതാവേ അങ്ങുപറയുന്നത് പീഡകന്മാരെ കുറിച്ച് വാർത്ത എഴുതിയാൽ നരകത്തിൽ പോകുമെന്നാണോ? അങ്ങനെയെങ്കിൽ, പിതാവേ അഭിമാനത്തോടെ പറയട്ടെ, ചെയ്യുന്ന പണി ആത്മാർഥമായി ചെയ്യുന്നതിന്റെ പേരിൽ, മരണം വരിച്ചാൽ ഭയക്കാത്തവരാണ് ഞങ്ങൾ, മാധ്യമപ്രവർത്തകർ. അതിന്റെ പേരിൽ സ്വർഗം നിഷേിധിക്കപ്പെട്ടാൽ, നരകത്തിൽ പോകേണ്ടി വന്നാൽ, അത് അംഗീകരിക്കാനും അതൊരു ആദരവാണ് എന്നുകരുതാനുമാണ് ഇഷ്ടം. സത്യം വിളിച്ചുപറയുന്നവരാണ് നരകത്തിൽ പോകുന്നതെങ്കിൽ, ആ നരകമാണ് ഞങ്ങൾക്കിഷ്ടം. സത്യം മറച്ചുവയ്ക്കുന്നവരാണ് സ്വർഗത്തിൽ പോകുന്നതെങ്കിൽ, ആ സ്വർഗം വേണ്ട.

ഫ്രാങ്കോ മുളയക്ക്ൽ ഒരുപീഡകനാണ്, റോബിൻ വടക്കുംചേരി ബാലപീഡകനും. രണ്ടുപേരും ചെയ്തിരിക്കുന്നത്, ചെയ്തുവെന്ന് വിശ്വസിക്കാൻ പറ്റുന്നത്, നിയമത്തിന്റെ മുന്നിൽ മാത്രമല്ല, ധാർമികതയുടെ പേരിലും ഫാ. മാർ പാംപ്ലാനി പ്രഘോഷണം നടത്തുന്ന ദൈവത്തിന് മുന്നിൽ നരകാഗ്നിക്ക് തുല്യമായ കുറ്റമാണ്. വ്യഭിചാരം ചെയ്യരുത് എന്നത് മാർ പാംപ്ലാനി പഠിപ്പിക്കുന്ന സഭാനിയമങ്ങളിലെ പത്തുകൽപനകളിൽ ഒന്നാണ്. ആ പത്തുകല്പനകൾ മാരകപാപങ്ങളായി കരുതപ്പെടുന്നു. എന്നാൽ, ഒരുമെത്രാൻ, ബ്രഹ്മചര്യം വിധിക്കപ്പെട്ട ഒരാൾ, കർത്താവിന്റെ മണവാട്ടി എന്ന് സ്വയം പ്രഖ്യാപിച്ച കന്യാസ്ത്രീയെ ബലാൽസംഗം ചെയ്താൽ, പീഡിപ്പിച്ചാൽ, അദ്ദേഹത്തിനുള്ളതാണ് നരകം. ആ നരകം, സത്യം വിളിച്ചുപറയുന്നവർക്കുള്ളതാണ് എന്നാണെങ്കിൽ, അതിനർഥം ഫ്രാങ്കോയ്ക്ക് അങ്ങ് കൽപിക്കുന്നത് സ്വർഗമാണ് എന്നാണ്. ആ സ്വർഗം വേണ്ട..ഈ നരകം മാത്രം മതി.

മാർ പാംപ്ലാനി ചോദിക്കും, ആരു പറഞ്ഞു ഫ്രാങ്കോ കുറ്റക്കാരനാണ് എന്ന്. സഭയുടെ ഒരുമെത്രാനാണ്. സഭയുടെ മെത്രാന്റെ സ്‌റ്റേറ്റ്‌മെന്റുകൾ ഒക്കെ പരിശോധിക്കുക, ബലാൽസംഗം ചെയ്തിട്ടില്ല എന്നുമാത്രമേ ഫ്രാങ്കോ പറഞ്ഞിട്ടുള്ളു. അതായത് ഇഷ്ടപ്രകാരം, സമ്മതപ്രകാരം ചെയ്തുവെന്നാണ് ഫ്രാങ്കോ അർഥമാക്കിയത്. ബ്രഹ്മചര്യം കൽപിച്ചിരിക്കുന്ന ഒരുകന്യാസ്ത്രീയെ ബ്രഹ്മചര്യം കൽപിച്ചിരിക്കുന്ന ഒരുമെത്രാൻ, സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും, അത് നരകാഗ്നിക്ക് തുല്യമായ പാപമാണ് എന്നാണ് പാംപ്ലാനിയെ പോലുള്ള സഭാതലവന്മാർ പഠിപ്പിച്ചിട്ടുള്ളത്. കന്യാസ്ത്രീ സമ്മതമല്ല എന്നുപറയുന്നിടത്തോളം കാലം അതുനിയമപരമായി പീഡനമാണ്. ധാർമികമായി സമ്മതമുണ്ടെങ്കിൽ തന്നെ അതുതെറ്റാണ്. ഫ്രാങ്കോ മുളയ്ക്കൽ സ്‌റ്റേജിൽ വച്ച് ചെയ്യാത്തതുകൊണ്ട് പ്രതിയാണ് എന്ന് പാംപ്ലാനി വിശ്വസിക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന് സാരമായ എന്തോ കുഴപ്പമുണ്ട്. മാധ്യമപ്രവർത്തകർക്കല്ല കുഴപ്പം. പാംപ്ലാനിയുടെ ബോധ്യം മറിച്ചായത് അദ്ദേഹത്തിന് സത്യത്തെ കുറിച്ചുള്ള തിരിച്ചറിവ് ഇല്ലാത്തതുകൊണ്ടാണ്. നിയമത്തെ കുറിച്ചും ധർമത്തെ കുറിച്ചും ക്യത്യമായ ധാരണയില്ലാത്തതുകൊണ്ടാണ്. സമാനമാണ് റോബിൻ വടക്കുംചേരിയുടെ കേസും.

റോബിൻ കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. റോബിന്റെ കുഞ്ഞാണ് 16 പോലും തികയാത്ത പെൺകുട്ടിക്ക് പിറന്നതെന്ന് വിശ്വസിച്ചിരിക്കുന്നു. അത് വിളിച്ചുപറയുന്നത് പാപമാണ് മാരക പാപമാണ് എന്നാണ് പാംപ്ലാനി പറയുന്നതെങ്കിൽ അത് പറയുന്ന വാക്കാണ് പാപം. റോബിൻ, ഒരുദയയും അർഹിക്കാത്ത മനുഷ്യനാണ്. റോബിനെ പോലെയുള്ള ഒരാൾ വൈദികനായി ഇത്രയും നാൾ തുടർന്നുവെന്നത് വിശ്വാസികൾക്ക് അപമാനമാണ്. അത് വിശ്വാസിയുടെ പരാജയം കൂടിയാണ്. ആ പരാജയം ഇപ്പോഴും മാർ പാംപ്ലാനി അംഗീകരിക്കുന്നില്ല. റോബിന്റെ പേരിൽ സഭയെ അപമാനിക്കുന്നുവെന്നാണ് പാംപ്ലാനി പറയുന്നത്. ആരുസഭയെ അപമാനിച്ചുവെന്നാണ് ആരോപിക്കുന്നത്? റോബിൻ കുപ്പായം അണിഞ്ഞതുകൊണ്ട് അത് സഭയ്ക്ക് അപമാനമായി മാറി. അതിന് പാംപ്ലാനി എന്തിന് വിഷമിക്കണം? റോബിനെ രക്ഷിക്കാൻ ശ്രമിച്ച മാനന്തവാടി മെത്രാൻ കുറ്റക്കാരനാവണം എന്നുപറഞ്ഞു. റോബിനെ സംരക്ഷിക്കാൻ സഭ ശ്രമിച്ചു. റോബിന്റെ ആദ്യത്തെ പീഡനമായിരുന്നില്ല അതെന്നും വ്യക്തമാണ്. അത്രയം പീഡകനായ റോബിൻ എങ്ങനെയാണ് ദീപികയുടെയും, ഇൻഫാമിന്റെയും ഒക്കെ തലപ്പത്ത് എത്തിയത്? കൊട്ടിയൂർ പോലെ ഒരുവലിയ ഇടവകയുടെ വികാരിയായി മാറിയത് എങ്ങനെ? അക്കാരണം കൊണ്ടുതന്നെ അതിനുത്തരവാദിയായവരും കുറ്റക്കാരാണ്. റോബിനും ഫ്രാങ്കോയും പുണ്യവാന്മാരാണ്..അവർക്കുള്ളതാണ് സ്വർഗ്ഗമെങ്കിൽ, അവർ പീഡകരാണ് എന്ന് വിളിച്ചുപറഞ്ഞ മറുനാടനെ പോലെയുള്ള മാധ്യമങ്ങൾക്കാണ് നരകമെങ്കിൽ, ആ നരകം രണ്ടുകൈയും നീട്ടി സ്വീകരിക്കുകയാണ് പിതാവേ!'

മാർ ജോസഫ് പാംപ്ലാനിയുടെ പ്രസംഗം ഇങ്ങനെ:

ജലന്ധർ വിഷയത്തിൽ സത്യം എന്താണെന്ന് ദൈവത്തിനും അവർക്കു രണ്ടുപേർക്കും മാത്രമേ അറിയൂ. അവർ രണ്ടുപേരും ആരാണെന്ന് ഞാൻ പറയുന്നില്ല, നിങ്ങൾക്ക് തന്നെ അറിയാം. നിയമ വ്യവസ്ഥയിലൂടെ സത്യം പുറത്തുവരട്ടെ എന്നാണ് സഭാപിതാക്കന്മാരുടെ നിലപാട്. സത്യം നിങ്ങൾക്കറിയില്ലേ എന്ന് ചില യുവജനങ്ങൾ ചോദിക്കുന്നു. സത്യം എന്താണെന്ന് സഭയ്ക്കറിയില്ല. അവർ രണ്ടു പേരും വ്യത്യസ്തമായ അഭിപ്രായം പറഞ്ഞു. അത് ഞങ്ങൾ കേട്ടു. സത്യം എന്താണെന്ന് നീതിന്യായ വ്യവസ്ഥ തെളിയിക്കട്ടെ. സത്യം നാട്ടിൽ എല്ലാവർക്കും അറിയാൻ അത് സ്റ്റേജി വച്ച് നടന്ന കലാപരിപാടിയൊന്നുമല്ലല്ലോ. ഇവിടെ സത്യത്തെ കുറിച്ച് ചില പുകമറകൾ സൃഷ്ടിക്കപ്പെടുന്നു എന്നാണ് ബിഷപിന്റെ ഭാഷ്യം.

ഈ കാര്യത്തിൽ എന്നല്ല ഏതു കാര്യത്തിലായാലും സത്യത്തിന്റെ ഭാഗത്തുനിൽക്കണമെന്നു തന്നെതാണ് സഭ പഠിപ്പിക്കുന്നത്. നാട്ടിലെ ചാനലുകൾക്കും മാധ്യമങ്ങൾക്കും തിരുസഭയുടെ സത്യത്തിലെ ധാർമ്മികതയുടെ കരുത്തിനെ തകർക്കാനുള്ള ബോധപൂർവ്വമായ ആഗ്രഹം ഉണ്ടാകാം. ആ ആഗ്രഹത്തിന് എല്ലാം അവര് വയ്ക്കുന്ന കല്ലിലെല്ലാം തേങ്ങാ എറിയാൻ സഭയെ കിട്ടില്ല എന്നതുകൊണ്ട് സഭയുടെ തിന്മായുടെ പക്ഷത്താനെന്ന തെറ്റിദ്ധരിക്കരുത്. ഈ സഭയിൽ ആരും തെറ്റു ശചെയ്താലും അവരെല്ലാം നിയമത്തിന്റെ ഭാഗത്ത് ശിക്ഷിക്കപ്പെടണം. ഒരു തെറ്റിന് പോലും മറപിടിക്കാൻ സഭ കൂട്ടുനിൽക്കില്ല. സഭ ഇന്നുവരേ ഒരു സത്യത്തേയും മറച്ചുപിടിക്കാൻ ശ്രമിച്ചിട്ടില്ല.

എന്നാൽ ഇതിനു എല്ലാം പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന സാമ്പത്തിക പിന്തുണയെ കുറിച്ച് അറിയുമ്പോഴാണ് നാം മനസ്സിലാക്കുക ഇതിന്റെയെല്ലാം പിന്നിൽ സുചിന്തിതവും സുസംഘടിതമായ തീവ്രവാദ ബന്ധമുള്ള വ്യക്തികളുശടയും സംഘടനകളുടെയും ബന്ധമുണ്ട്. അതുകൊണ്ട് നാം ഈ അടുത്ത കാലത്ത് സഭയ്‌ക്കെയതിരെ ഉയർന്ന ചില ആരോപണങ്ങൾക്ക് കിട്ടിയ അത്ഭുതാവഹമായ മൈലേജിനെ കുറിച്ച്, ഒരു വിഷയത്തെ കുറിച്ച് ചില ചാനലുകൾ തുടർച്ചയായി 47 ചർച്ചകൾ വരെ നടത്തിയിട്ടുണ്ട്.

ഇപ്രകാരം ഓൺലൈനിൽ വാർത്ത പ്രചരിപ്പിക്കുന്ന നുണയന്മാരുടെ വാർത്തയിൽ നിങ്ങൾ ക്ലിക്ക് ചെയ്യരുത്. ഒരു തവണ നിങ്ങൾ ക്ലിക്ക് ചെയാൽ അവന് 52 പൈസ കിട്ടും. ആയിരം പേരുടെ ഗ്രൂപ്പിൽ ഷെയർ ചെയ്താൻ അവന്റെ അക്കൗണ്ടിൽ 520 രൂപായാണ് ചെല്ലുന്നത്. മാലിന്യം മാത്രം മാത്രം വിളമ്പുന്ന ഓൺലൈൻ പത്രങ്ങളെ മാധ്യമങ്ങളെ അവഗണിക്കാന്, അവയെ ബ്ലോക്ക് ചെയ്യാൻ, അവയെ സംഘടിതമായി പൂട്ടിക്കാൻ ശ്രമിച്ചാൽ വിജയിക്കുമെന്ന് നമ്മൾ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.

കുമ്പസാരത്തിനെതിരെ നാട്ടിലെ വിഖ്യാതമായ ഒരു ചാനൽ പ്രചാരണം നൽകിയപ്പോൾ നമ്മുടെ ചില രൂപതകൾ അത് ഏറ്റെടുക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ചാനലിനെതിരെ ഫേസ്‌ബുക്കിന്റെ ഓഫീസിൽ ഒരു മണിക്കൂർ കൊണ്ട് അമ്പതിനായിരം കമന്റ് എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഒരു മണിക്കൂർ കൊണ്ട് എഴുപത്തിരണ്ടായിരം കമന്റാണ്. അതിനർത്ഥം യുവജനങ്ങൾ സത്യം തിരിച്ചറിയാൻ തുടങ്ങി എന്നതാണ്-ബിഷപ് ആവശ്യപ്പെടുന്നു.

(രണ്ടാം ഭാഗം നാളെ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP