Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീതി നിർവ്വഹണത്തിന്റെ പേരിൽ പൊതുജന മധ്യത്തിൽ അപമാനിച്ച എസ് രാജേന്ദ്രൻ എംഎൽഎയെ വെറുതേ വിടാൻ ഉദ്ദേശ്യമില്ലെന്ന് ദേവികുളം സബ് കലക്ടർ; എംഎൽഎക്കെതിരെ റവന്യു പ്രൻസിപ്പിൾ സെക്രട്ടറിക്ക് പരാതി നൽകും; മറ്റു നടപടികൾ പിന്നാലെ; നിർമ്മാണം നിർത്തിവെക്കാൻ നോട്ടീസ് നൽകിയിട്ടും പണിതുടർന്ന മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കെതിരെയും രേണു രാജിന്റെ നടപടി; കോടതിയലഷ്യ ഹർജി ഫയൽ ചെയ്യുമെന്നും ദേവികുളം സബ് കളക്ടർ

നീതി നിർവ്വഹണത്തിന്റെ പേരിൽ പൊതുജന മധ്യത്തിൽ അപമാനിച്ച എസ് രാജേന്ദ്രൻ എംഎൽഎയെ വെറുതേ വിടാൻ ഉദ്ദേശ്യമില്ലെന്ന് ദേവികുളം സബ് കലക്ടർ; എംഎൽഎക്കെതിരെ റവന്യു പ്രൻസിപ്പിൾ സെക്രട്ടറിക്ക് പരാതി നൽകും; മറ്റു നടപടികൾ പിന്നാലെ; നിർമ്മാണം നിർത്തിവെക്കാൻ നോട്ടീസ് നൽകിയിട്ടും പണിതുടർന്ന മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കെതിരെയും രേണു രാജിന്റെ നടപടി; കോടതിയലഷ്യ ഹർജി ഫയൽ ചെയ്യുമെന്നും ദേവികുളം സബ് കളക്ടർ

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്കുകാരിയായി ഐഎഎസ് നേടിയ വ്യക്തിയണ് ഡോ. രേണു രാജ്. സബ് കലക്ടർമാർ വാഴാത്ത മുന്നാറിലേക്ക് അവരെ നിയോഗിച്ച മിടുക്കിയായ ഉദ്യോഗസ്ഥ. നിയമം നോക്കി നീതി നടപ്പിലാക്കാൻ ഇറങ്ങിയതിന്റെ പേരിൽ ഇവർ പലരുടെും നോട്ടപ്പുള്ളി ആയിക്കഴിഞ്ഞു. എന്നാൽ, ഭീഷണി കൊണ്ടൊന്നും തന്നെ കൃത്യ നിർവ്വഹണത്തിൽ നിന്നും തടയാൻ സാധിക്കില്ലെന്നാണ് രേണു രാജ് നൽകുന്ന സൂചന. കഴിഞ്ഞ ദിവസം വനിതയെന്ന പരിഗണന പോലും നൽകാതെ പൊതുജനസമക്ഷത്തിൽ അവഹേളിച്ച സിപിഎം എംഎൽഎ എസ് രാജേന്ദ്രനോടും വിട്ടുവീഴ്‌ച്ച വേണ്ടെന്ന നിലപാടിലാണ് മിടുക്കിയായ വനിതാ ഉദ്യോഗസ്ഥ.

സ്‌റ്റോപ്പ് മെമോ നൽകിയിട്ടും പണി തുടർന്ന മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയിൽ ദേവികുളം സബ് കളക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട് അവർ. കോടതി അലഷ്യ ഹർജി ഫയൽ ചെയ്യുമെന്നും ദേവികുളം സബ് കളക്ടർ രേണു രാജ് അറിയിച്ചിട്ടുണ്ട്. എംഎൽഎ എസ് രാജേന്ദ്രനെതിരെ റവന്യു പ്രൻസിപ്പിൾ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയതുശേഷം തുടർനടപടിയെന്നും അവർ അറിയിച്ചു. മൂന്നാർ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് കെഡിഎച്ച്പി കമ്പനി പഞ്ചായത്തിന് വിട്ടു നൽകിയ പഴയമൂന്നാറിലെ മുതിരപ്പുഴയാറിനോട് ചേർന്ന സ്ഥലത്താണ് വനിതാ വ്യാവസായ കേന്ദ്രം പണിയുന്നത്. ഈ നിർമ്മാണം ചട്ടങ്ങൾ പാലിക്കാതെയാണെന്ന് ബോധ്യമായതോടെയാണ് സബ് കലക്ടർ ഇടപെട്ടത്.

നിർമ്മാണത്തിനെതിരേ പരിസ്ഥിതി പ്രവർത്തകരടക്കം പരാതിയും നൽകിയിരുന്നു. ഇതേ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയും 2010ൽ ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ കളക്ടറുടെ എൻഒസി ഇല്ലാതെയാണ് നിർമ്മാണം നടത്തുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ദേവികുളം സബ് കളക്ടർ രേണു രാജ് കെട്ടിടത്തിന് സ്റ്റോപ് മെമോ നൽകി. എന്നാൽ സ്റ്റോപ് മെമോ ലഭിച്ചിട്ടും നിർമ്മാണം തുടരുകയാമെന്ന് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസ്സം പൊലീസിന്റെ സഹായത്തോടെ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെതിയത്. എന്നാൽ ഇവിടെയെത്തിയ ഉദ്യോഗസ്ഥരെ എംഎൽഎ എസ് .രാജേന്ദ്രന്റെ നേതൃത്വത്തിലുള്ളവർ തടയുകയും ദേവികുളം സബ് കളക്ടറെ അടക്കം രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു.

''ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിട്ടും. അവള് വന്നവൾക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ്, ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ 'എസ് രാജേന്ദ്രൻ എംഎൽഎ, കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചു. പഞ്ചായത്തിന്റെ ഭൂമിയിൽ നിർമ്മാണം നടത്തുന്നതിന് റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ പറഞ്ഞു. പഞ്ചായത്തിന്റെ നിർമ്മാണത്തിന് സ്റ്റോപ്പ് മെമോ നൽകിയ സബ് കളക്ടറെ പൊതുജനമധ്യത്തിൽ വച്ചാണ് എംഎൽഎ അപമാനിച്ചത്.

പഴയ മൂന്നാറിൽ മുതിരപ്പുഴയാറിന് സമീപത്ത് നിർമ്മിക്കുന്ന കെട്ടിടത്തിനാണ് എൻഒസി ഇല്ലെന്ന കാരണത്താൽ റവന്യൂ വകുപ്പ് സ്റ്റോപ് മെമോ നൽകിയത്. കെഡിഎച്ച് കമ്പനി പഞ്ചായത്തിന് വിട്ടു നൽകിയ സ്ഥലത്താണ് ഒരു കോടിയോളം രൂപ മുതൽ മുടക്കി പഞ്ചായത്ത് വനിതാ വ്യാവസായ കേന്ദ്രം പണി കഴിപ്പിക്കുന്നത്. സ്റ്റോപ് മെമോ നൽകിയിട്ടും നിർമ്മാണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിർമ്മാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ അടക്കമുള്ള ജനപ്രതിനിധികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

തുടർന്ന് നടപടി സ്വീകരിക്കുവാൻ കഴിയാതെ സംഘംമടങ്ങുകയുമായിരുന്നു. രണ്ടായിരത്തി പത്തിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമപരമായ നടപടി സ്വീകരിക്കുന്നതിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിൽ സബ് കളക്ടർ തിങ്കളാഴ്ച കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതി അലഷ്യ ഹർജി ഫയൽ ചെയ്യും. പൊതുജനമധ്യത്തിൽ സബ് കളക്ടറെ അപമാനിക്കുന്നതരത്തിൽ സംസാരിച്ച എംഎ‍ൽഎ. എസ്.രാജേന്ദ്രനെതിരെ റവന്യു പ്രിൻസിപ്പിൾ സെക്രട്ടിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് രേണു രാജ് വ്യക്തമാക്കി. അനധികൃത നിർമ്മാണങ്ങൾക്കും കൈയേറ്റത്തിനുമെതിരെ നടപടി സ്വീകരിക്കുന്നവരെ ആൺ പെൺ വ്യത്യാസമില്ലാത്തെ അപമാനിക്കുന്ന എംഎ‍ൽഎക്കെതിരെ വനിത സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയേക്കും. ഇവിടെ എത്തിയ ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷത്തെയും അപമാനിച്ചും ഭീഷണിപ്പെടുത്തിയും സ്ഥലം മാറ്റിയതിന് പിന്നിൽ പ്രധാനമായും എസ് രാജേന്ദ്രന്റെ ഇടപെടൽ തന്നെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP