Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനധികൃത നിർമ്മാണം പഞ്ചായത്ത് നടത്തിയാലും നിയമവിരുദ്ധം; രേണു രാജിന്റെ നടപടി നൂറുശതമാനം ശരി; എംഎൽഎയുടെ അധിക്ഷേപം പാടില്ലാത്തത്; സബ് കലക്ടടറുടെ നിലപാടിനെ ശരിവെച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ; ഉദ്യോഗസ്ഥർക്ക് നിർഭയമായി പ്രവർത്തിക്കാൻ എല്ലാ സാഹചര്യവും ഒരുക്കും; മൂന്നാറിലെ അനധികൃത നിർമ്മാണം എസ്.രാജേന്ദ്രൻ എംഎൽഎയുടെ സാന്നിധ്യത്തിലെന്ന റിപ്പോർട്ട് എജിക്ക് നൽകി രേണു രാജ്; കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് പറയുന്നെങ്കിലും വ്യക്തിപരമായ അധിക്ഷേപത്തെപ്പറ്റി റിപ്പോർട്ടിലില്ല

അനധികൃത നിർമ്മാണം പഞ്ചായത്ത് നടത്തിയാലും നിയമവിരുദ്ധം; രേണു രാജിന്റെ നടപടി നൂറുശതമാനം ശരി; എംഎൽഎയുടെ അധിക്ഷേപം പാടില്ലാത്തത്; സബ് കലക്ടടറുടെ നിലപാടിനെ ശരിവെച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ; ഉദ്യോഗസ്ഥർക്ക് നിർഭയമായി പ്രവർത്തിക്കാൻ എല്ലാ സാഹചര്യവും ഒരുക്കും; മൂന്നാറിലെ അനധികൃത നിർമ്മാണം എസ്.രാജേന്ദ്രൻ എംഎൽഎയുടെ സാന്നിധ്യത്തിലെന്ന റിപ്പോർട്ട് എജിക്ക് നൽകി രേണു രാജ്; കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് പറയുന്നെങ്കിലും വ്യക്തിപരമായ അധിക്ഷേപത്തെപ്പറ്റി റിപ്പോർട്ടിലില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുന്നാർ പഞ്ചായത്തിന്റെ നിർമ്മാണം തടഞ്ഞ ദേവികുളം സബ് കലക്ടറെ പൂർണമായും പിന്തുണച്ച് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. ഉദ്യോഗസ്ഥർക്ക് നിർഭയമായി പ്രവർത്തിക്കാൻ എല്ലാ സാഹചര്യവും ഒരുക്കുമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി. മൂന്നാറിൽ എംഎൽഎ സബ് കലക്ടറെ അധിക്ഷേപിച്ചത് സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്. അനധികൃതനിർമ്മാണം പഞ്ചായത്ത് നടത്തിയാലും നിയമവിരുദ്ധമാണ്. സബ് കലക്ടർ രേണു രാജിന്റെ നടപടി നൂറുശതമാനം ശരിയെന്നും ഇ.ചന്ദ്രശേഖരൻ വ്യക്തമാക്കി.

മൂന്നാറിലെ അനധികൃത നിർമ്മാണം തടഞ്ഞ ദേവികുളം സബ് കലക്ടർ അവരുടെ ഉത്തരവാദിത്തമാണ് ചെയ്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും കാനം പറഞ്ഞു. അതിനിടെ മൂന്നാർ പഞ്ചായത്തിലെ അനധികൃത നിർമ്മാണത്തിനെതിരെ ദേവികുളം സബ് കലക്ടർ രേണു രാജ് അഡ്വക്കറ്റ് ജനറലിന് റിപ്പോർട്ട് നൽകി. സബ് കലക്ടറെ വ്യക്തിപരമായി അപമാനിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. നിയമം ലംഘിച്ചാണെന്ന് പഞ്ചായത്തിലെ നിർമ്മാണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പഞ്ചായത്തിന്റേത് അനധികൃതനിർമ്മാണമെന്ന റിപ്പോർട്ട് അഡ്വക്കേറ്റ് ജനറലിന് കൈമാറി. കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് പറയുന്നുണ്ടെങ്കിലും എംഎൽഎയുടെ വ്യക്തിപരമായ അധിക്ഷേപത്തെപ്പറ്റി റിപ്പോർട്ടിലില്ല. അതേസമയം, ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ, കോൺഗ്രസ് ഭരിക്കുന്ന മൂന്നാർ പഞ്ചായത്തിൽ അനധികൃത നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിൽ വൻ തട്ടിപ്പെന്ന് ആരോപണം. എംഎൽഎ യുടെ പുരയിടത്തോട് ചേർന്ന് അനധികൃത നിർമ്മാണം നടക്കുന്നെന്നും ആരോപണമുണ്ട്. പ്രദേശത്തെ ഭൂമി ഇടപാടുകളെ സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ വില്ലേജ് ഓഫീസർക്ക് സബ് കലക്ടർ നിർദ്ദേശം നൽകി.

യുഡിഎഫ് ഭരിക്കുന്ന മൂന്നാർ പഞ്ചായത്തിന്റെ അനധികൃത നിർമ്മാണത്തിന് പഞ്ചായത്തിനൊപ്പം നിലകൊണ്ട സിപിഐ എം എൽ എ യുടെ നടപടി ദുരൂഹമാണെന്നാണ് ആരോപണം. ദേവികുളം സബ് കലക്ടർ രേണു രാജിനെ രൂക്ഷമായി അധിക്ഷേപിക്കുകയും പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തെങ്കിലും എംഎൽഎ പരസ്യമായ നിയമ ലംഘനമാണ് നടത്തിയത്. മൂന്നാറിലെ സിപിഐ അംഗം ഔസേഫിന്റെ പരാതിയെ തുടർന്നാണ് റവന്യൂ സംഘം നിർമ്മാണം തടയാൻ എത്തിയത്. പരിസ്ഥിതി ലോല മേഖലയിലെ നിർമ്മാണം തടയുന്നതിന് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഔസേഫ്.

നിർത്തിവെക്കൽ നോട്ടീസ് നൽകിയിട്ടും മൂന്നാർ പഞ്ചായത്ത് കെട്ടിട നിർമ്മാണം തുടർന്നു. ഇതിനെതിരെ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥരെ തടഞ്ഞു. പഞ്ചായത്തിന്റെ നിർമ്മാണം നിയമലംഘനമാണ്. കോടതിയലഷ്യ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. മൂന്നാർ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് കെ.ഡി.എച്ച്.പി കമ്പനി പഞ്ചായത്തിന് വിട്ടു നൽകിയ പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോട് ചേർന്ന സ്ഥലത്താണ് വനിതാ വ്യാവസായ കേന്ദ്രം പണിയുന്നത്.

അധികൃതർ സ്റ്റോപ്പ് മെമോ കൊടുത്തിട്ടും പഞ്ചായത്ത് അനധികൃത നിർമ്മാണം തുടർന്നു. 2010ലെ കോടതി വിധിയുടെ ലംഘനമാണിതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ ഇതൊരു കോടതിയലക്ഷ്യ നടപടിയായി കാണണം. റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ 2010ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള ജില്ലാ കളക്ടറുടെ എൻ.ഒ .സി ഇല്ലാതെയാണ് നിർമ്മാണം നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു.അതേസമയം പഞ്ചായത്തിന്റെ ഭൂമിയിൽ നിർമ്മാണം നടത്തുന്നതിന് റവന്യൂ വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നായിരുന്നു എംഎ‍ൽഎയുടെ നിലപാട്.

അതേസമയം, സബ് കളക്ടറോട് മോശമായി സംസാരിച്ചെന്ന ആരോപണത്തിൽ എംഎ‍ൽഎയോട് വിശദീകരണം തേടുമെന്നും മറുപടി ലഭിച്ച ശേഷം തുടർനടപടി ആലോചിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു. ഞായറാഴ്ചയായിട്ടും സബ്കളക്ടർ ഇന്നലെ മൂന്നാറിൽ പരിശോധന നടത്തിയെന്നും അത് അമിതാവേശമാണെന്നും ഇരിക്കുന്ന പദവിയുടെ ദുർവിനിയോഗമാണെന്നും എസ്. രാജേന്ദ്രൻ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP