Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ആയിരം വീടുകൾ' എന്ന നാടകത്തിനു ശേഷം കെ പി സി സി അവതരിപ്പിക്കുന്ന പുതിയ നാടകം 'പെങ്ങളൂട്ടിക്കൊരു വണ്ടി'! കോടിയേരിയുടെ മകനെതിരെ കേസു കൊടുക്കാൻ ആലത്തൂരിലെ യൂത്ത് കോൺഗ്രസ്; പെങ്ങളൂട്ടിക്ക് കാർ വാങ്ങാൻ പിരിച്ച പണം തന്നവർക്ക് തന്നെ തിരികെ നൽകും; കാർ വാങ്ങാത്ത സാഹചര്യത്തിൽ 6.11 ലക്ഷം രൂപ മടക്കി നൽകി രസീതുകൾ തിരികെ വാങ്ങി സുതാര്യത ഉറപ്പാക്കും; ചുവപ്പു കോട്ടയിൽ രമ്യാ ഹരിദാസിന്റെ വിജയത്തിന് അടിത്തറയിട്ടവർ വീണ്ടും മാതൃകയാകുമ്പോൾ

'ആയിരം വീടുകൾ' എന്ന നാടകത്തിനു ശേഷം കെ പി സി സി അവതരിപ്പിക്കുന്ന പുതിയ നാടകം 'പെങ്ങളൂട്ടിക്കൊരു വണ്ടി'! കോടിയേരിയുടെ മകനെതിരെ കേസു കൊടുക്കാൻ ആലത്തൂരിലെ യൂത്ത് കോൺഗ്രസ്; പെങ്ങളൂട്ടിക്ക് കാർ വാങ്ങാൻ പിരിച്ച പണം തന്നവർക്ക് തന്നെ തിരികെ നൽകും; കാർ വാങ്ങാത്ത സാഹചര്യത്തിൽ 6.11 ലക്ഷം രൂപ മടക്കി നൽകി രസീതുകൾ തിരികെ വാങ്ങി സുതാര്യത ഉറപ്പാക്കും; ചുവപ്പു കോട്ടയിൽ രമ്യാ ഹരിദാസിന്റെ വിജയത്തിന് അടിത്തറയിട്ടവർ വീണ്ടും മാതൃകയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലത്തൂർ: ലോക്സഭാംഗം രമ്യ ഹരിദാസിന് കാറ് വാങ്ങാൻ പിരിച്ച പണം തിരകെ നൽകാൻ യൂത്ത് കോൺഗ്രസ്. ഇതുവരെ 6.13 ലക്ഷം രൂപ പിരിച്ചുവെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. കാർ വേണ്ടന്ന് എംപി അറിയിച്ച സാഹചര്യത്തിൽ കാർ വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു. പിരിച്ച പണം തിരികെ നൽകുമെന്നും യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മറ്റി അറിയിച്ചു. അപവാദ പ്രചരണം നടത്തിയെന്നാരോപിച്ച് ബിനീഷ് കോടിയേരിക്കെതിരെ മാനനഷ്ടക്കേസ് നൽകാനും യൂത്ത് കോൺഗ്രസ് തീരുമാനിച്ചു.

'ആയിരം വീടുകൾ' എന്ന നാടകത്തിനു ശേഷം കെ പി സി സി അവതരിപ്പിക്കുന്ന പുതിയ നാടകം 'പെങ്ങളൂട്ടിക്കൊരു വണ്ടി'??-ഇത്തരത്തിൽ ബിനീഷ് കോടിയേരി പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പണ പിരിവിന്റെ സാഹചര്യവും മറ്റും വിശദീകരിച്ച് പിന്നീടാണ് യൂത്ത് കോൺഗ്രസ് രംഗത്ത് എത്തിയത്. ഇതിനിടെ വിവാദം ആളിക്കത്തി. ഇതോടെ കെപിസിസി ഇടപെടലും വന്നു. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് തീരുമാനം മാറ്റിയത്.
പണം മടക്കി നൽകുമ്പോൾ രസീതുകൾ തിരികെ വാങ്ങി അടുത്ത മാസം 11നു ചേരുന്ന കമ്മിറ്റിയിൽ എത്തിക്കണമെന്ന് എല്ലാ നിയോജക മണ്ഡലം കമ്മിറ്റികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ കാർ വാങ്ങാത്ത പക്ഷം ഈ തുക സാമൂഹിക സന്നദ്ധ പ്രവർത്തനത്തിന് വിനിയോഗിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കാറിന് വേണ്ടി പരിച്ച പണം മറ്റാവശ്യത്തിന് ചെലവാക്കേണ്ടതില്ലെന്ന നിലപാടിൽ യൂത്ത് കോൺഗ്രസ് എത്തുകയായിരുന്നു.

പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് വിവാദത്തിന് തിരികൊളുത്തും. ഇത് മനസ്സിലാക്കിയാണ് യൂത്ത് കോൺഗ്രസ് വളരെ പ്രായോഗികമായ തീരുമാനം എടുക്കുന്നത്. പണം തിരിച്ചു നൽകുന്നതിനൊപ്പം വിവാദത്തിലെ സാഹചര്യവും വിശദീകരിക്കും. അതേസമയം, രമ്യയെ പിന്തുണച്ചു പി.ടി. തോമസ് എംഎൽഎ രംഗത്തെത്തി. രമ്യയ്ക്കു സഹപ്രവർത്തകർ കാർ വാങ്ങി നൽകുന്നതു മഹാ അപരാധമാണെന്ന പ്രചാരണം ശരിയല്ല. സിപിഎം നേതാക്കൾ ഈയിടെ വരെ കാർ വാങ്ങിയിരുന്നതു ജനങ്ങളിൽ നിന്നു പിരിവെടുത്താണ്. അതേസമയം, കെപിസിസി പ്രസിഡന്റിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായാണ് രമ്യയ്ക്ക് പിന്തുണയുമായി ഒരു കോൺഗ്രസ് നേതാവ് രംഗത്ത് വന്നത്.

കോൺഗ്രസിലെ ഗ്രൂപ്പ് വിഷയങ്ങളാണ് ഇതിന് കാരണം. രമ്യാ ഹരിദാസും മറ്റും ഗ്രൂപ്പുകൾക്ക് അതീതമായി പ്രവർത്തിക്കുന്നവരാണ്. വിടി ബൽറാം, അനിൽ അക്കരെ തുടങ്ങിയവരുടെ നിരയിലേക്ക് പുതിയ ആളുകൾ എത്തുന്നതിനെ എ-ഐ ഗ്രൂപ്പുകൾ പിന്തുണയ്ക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കാർ വാങ്ങലിനെ ആരും പിന്തുണയ്ക്കാത്തത്. പെങ്ങളൂട്ടിക്ക് ഈ വിവാദവും പിന്തുണ കൂട്ടുകയാണ്. കാർ ലോൺ എടുക്കാൻ കഴിയാത്തതു കൊണ്ടാണ് പിരിവിലൂടെ കാർ ലോൺ എടുക്കാൻ ശ്രമിച്ചത്. വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം ചില ലോണുകളുടെ അടവ് രമ്യയ്ക്ക് മുടങ്ങിയിരുന്നു. അതുകൊണ്ടാണ് കാർ ലോൺ കിട്ടാത്ത സാഹചര്യമുള്ളത്. ഇതെല്ലാം മനസ്സിലാക്കിയായിരുന്നു യൂത്ത് കോൺഗ്രസ് കാർ സമ്മാനിക്കാൻ തീരുമാനിച്ചത്.

ഭീമമായ ശമ്പളവും മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്ന എംപിക്ക് കാർ വാങ്ങാൻ പിരിവെടുപ്പ് നടത്തുന്നത് വിമർശനത്തിനിടയായിരുന്നു. പാർലമെന്റ് അംഗത്തിന് കാർ വാങ്ങാൻ ലോൺ ലഭിക്കുമെന്നിരിക്കെ യൂത്ത് കോൺഗ്രസ് പിരിവെടുക്കുന്നതിന് വിമർശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ രംഗത്ത് വന്നിരുന്നു. ഇതോടെയാണ് കാർ വാങ്ങാനുള്ള തീരുമാനം യൂത്ത് കോൺഗ്രസ് ഉപേക്ഷിച്ചത്. കാർ വാങ്ങാനുള്ള വ്യാപക പണപ്പിരിവ് വിവാദമായതോടെ തനിക്ക് കാർ വേണ്ടന്ന് വ്യക്തമാക്കി എംപി രംഗത്ത് വന്നിരുന്നു. കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ അംഗീകരിക്കുകയാണെന്നും പൊതുജീവിതം സുതാര്യമാകണമെന്നും രമ്യ ഹരിദാസ് പ്രതികരിച്ചിരുന്നു.

കാർ വാങ്ങാനുള്ള തീരുമാനത്തിൽ നിന്നു കെപിസിസി ഉപദേശം മാനിച്ചു പിൻവാങ്ങിയ രമ്യയെ അഭിനന്ദിക്കുന്നുവെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ഫേസ്‌ബുക് പോസ്റ്റിൽ കുറിച്ചു. ലോക്‌സഭാംഗമല്ലെങ്കിൽ സഹപ്രവർത്തകരുടെ സ്‌നേഹസഹായം സ്വീകരിക്കുന്നതിൽ തെറ്റില്ല. ആരുടെ പക്കൽ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എംപിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. ഇതു മുൻനിർത്തി ജ്യേഷ്ഠസഹോദരൻ എന്ന നിലയിലാണു വിയോജിപ്പു വ്യക്തമാക്കിയതെന്നു മുല്ലപ്പള്ളി പറഞ്ഞു.

കെപിസിസി പ്രസിഡന്റ് തന്നെ പരസ്യമായി വിമർശിച്ചതോടെ ആലത്തൂർ എം പി രമ്യാ ഹരിദാസിന് വാഹനം വാങ്ങാൻ നടത്തിയ പണപ്പിരിവ് ഉപേക്ഷിക്കാൻ യൂത്ത് കോൺഗ്രസ് നിർബന്ധിതരാവുകയായിരുന്നു. 14 ലക്ഷം രൂപ പിരിക്കാനായിരുന്നു തീരുമാനം. യോഗത്തിൽ അനിൽ അക്കര എം എൽ എയും പങ്കെടുത്തു. പണപ്പിരിവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ അഭിപ്രായം തേടാതെ വിമർശനമുന്നയിച്ച കെപിസിസി പ്രസിഡന്റിന്റെ നിലപാട് ശരിയായില്ലെന്ന വിമർശനവും യോഗത്തിലുയർന്നു.

എന്നാൽ കെപിസിസി അധ്യക്ഷനെ മറികടന്ന് പണപ്പിരിവുമായി പോകേണ്ടെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായം അനുസരിക്കുന്നതായി രമ്യാ ഹരിദാസ് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP