Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛൻ ചോര നീരാക്കി പണിത ചാലക്കുടി പുഴയോരത്തെ പുരയിടങ്ങൾ ചേർത്തുള്ള മണിയുടെ പാഡി സാക്ഷിയായത് അപൂർവനിമിഷങ്ങൾക്ക്; ഇന്നും നടന്റെ ജീവിക്കുന്ന ഓർമകളുമായി എത്തുന്നവരെ കാത്തിരിക്കുന്നത് പ്രളയം തകർത്ത പാഡി മാത്രം; നിറമിഴികളോടെ വിങ്ങിക്കരഞ്ഞും നാടൻ പാട്ടുകൾ പാടിയുടെ ഇഷ്ടകലാകാരന് ശ്രദ്ധാഞ്ജലി അർപ്പിച്ച് ആരാധകർ; തേച്ചാലും മാച്ചാലും മനസിൽ നിന്നുപോകാതെ കലാഭവൻ മണി ഇന്നും

അച്ഛൻ ചോര നീരാക്കി പണിത ചാലക്കുടി പുഴയോരത്തെ പുരയിടങ്ങൾ ചേർത്തുള്ള മണിയുടെ പാഡി സാക്ഷിയായത് അപൂർവനിമിഷങ്ങൾക്ക്; ഇന്നും നടന്റെ ജീവിക്കുന്ന ഓർമകളുമായി എത്തുന്നവരെ കാത്തിരിക്കുന്നത് പ്രളയം തകർത്ത പാഡി മാത്രം; നിറമിഴികളോടെ വിങ്ങിക്കരഞ്ഞും നാടൻ പാട്ടുകൾ പാടിയുടെ ഇഷ്ടകലാകാരന് ശ്രദ്ധാഞ്ജലി അർപ്പിച്ച് ആരാധകർ; തേച്ചാലും മാച്ചാലും മനസിൽ നിന്നുപോകാതെ കലാഭവൻ മണി ഇന്നും

പ്രകാശ് ചന്ദ്രശേഖർ

ചാലക്കുടി: നാടൻപാട്ടുകളുടെ രാജകുമാരൻ ,അഭിനയത്തികവിന്റെ ആൾ രൂപം,പാവപ്പെട്ടവരുടെ രക്ഷകൻ,അറിഞ്ഞാൽ ഏതാപത്തിലും ഓടിയെത്തി സഹായിക്കുന്നവൻ .. അടുത്തറിയുന്നവർ കലാഭവൻ മണിയെക്കുറിച്ച് പറയുന്ന പ്രധാന വിശേഷണങ്ങൾ ഇതൊക്കെയാണ്.ജീവിതത്തിൽ നിന്നും വിടപറഞ്ഞിട്ട് മൂന്നുവർഷം പിന്നിട്ടെങ്കിലും ഈ അതുല്യ പ്രഭയുടെ സ്മരണകൾ ഇന്നും ആരാധക മനസ്സുകളിൽ ജ്വലിച്ചു നിൽക്കുന്നു. പ്രളയം തകർത്തെറിഞ്ഞ മണിയുടെ ചാലക്കുടി പുഴയോരത്തെ പാഡിയിലെ സന്ദർശകരുടെ തിരക്ക് ഇക്കാര്യം അടിവരയിട്ട് വ്യക്തമാക്കുന്നു.

മിക്ക ദിവസങ്ങളിലും രാവിലെ മുതൽ ഇവിടേയ്ക്ക് സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള മണിയുടെ ആരാധകരെത്തുന്നുണ്ട്.പാഡിയിലെ വൈക്കോൽ മേഞ്ഞ ഷെഡും തൊട്ടടുത്തുണ്ടായിരുന്ന താമസ കേന്ദ്രവുമെല്ലാം പ്രളയത്തിൽ നശിച്ചു.പാഡിയിലെ വിശ്രമം കേന്ദ്രമിരുന്ന പുഴയോരത്ത് ഇപ്പോൾ ഉയർന്ന് നിൽക്കുന്നത് ഏതാനും കോൺക്രീറ്റ് കാലുകൾ മാത്രമാണ്. വൈക്കോൽ കെട്ടിടം സ്ഥിതിചെയ്തിരുന്ന സ്ഥാനത്ത് ഇന്നുള്ളത് ഒരു ഓല ഷെഡ് മാത്രമാണ്. വശങ്ങളിൽ മണിയുടെ അഭിനയ മുഹൂർത്തങ്ങളുടെ ചിത്രങ്ങൾ ഉൾക്കാള്ളുന്ന ഫ്ളെക്സുകൾ വലിച്ച് കെട്ടിയിട്ടുള്ളതാണ്് ആകെയുള്ള അലങ്കാരം. ഷെഡിനുള്ളിൽ കലാഭവൻ മണിയുടെ ഒരു ചിത്രവും നിലവിളക്കും ഉണ്ട്. ആരാധകർ ഈ വിളക്ക് കൊളുത്തി ചിത്രത്തിന് മുന്നിൽ പൂക്കൾ അർപ്പിച്ച് ,അനുസ്മരിച്ചാണ് ഇവിടെ നിന്നും മടങ്ങുന്നത്.

നിറമിഴികളോടെയും വിങ്ങിക്കരഞ്ഞും നാടൻ പാട്ടുകൾ ആലപിച്ചും മറ്റുമാണ് ആരാധകർ ഇവിടെ മണിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നത്.പാഡി ഇന്ന് കലാഭവൻ മണിയുടെ ആരാധകർക്ക് ഒരു തീർത്ഥാടന കേന്ദ്രമാണ്. കുടുംബത്തോടെയും അല്ലാതെയും ഇവിടെ എത്തി ബാഷ്പാഞ്ജലി അർപ്പിച്ച് മടങ്ങുന്നവരാണ് ഇക്കൂട്ടരിലേറെയും. സ്വന്തം വീടായ മണിക്കൂടാരത്തേക്കാൾ മണി നെഞ്ചിലേറ്റിയത്, ഇഷ്ടപ്പെട്ടിരുന്നത് ചാലക്കുടി പുഴയോരത്തെ പാഡി എന്നുപേരിട്ടിട്ടുള്ള താമസസ്ഥലത്തെയായിരുന്നു.

മണിയുടെ ജീവിതത്തിലെ നിരവധി അപൂർവ്വ നിമിഷങ്ങൾക്ക് വേദിയായത് പാഡിയാണ്. ജീവിതത്തിന്റെ അവസാനമണിക്കൂറുകൾക്കുമുമ്പും മണികഴിഞ്ഞിരുന്നത് ഇവിടെയാണ്. മണിക്കൂടാരമെന്ന സ്വന്തം വീട്ടിൽ നിന്നും മാറി ചാലക്കുടി പുഴയോരത്താണ് പാഡി സ്ഥിതി ചെയ്യുന്നത്.ഒന്നര ഏക്കറോളം വരുന്ന ഈ പുരയിടത്തിലെ പണിക്കാരനായിരുന്നു മണിയുടെ അച്ചൻ രാമൻ. നിറയെ ജാതി, തെങ്ങ് മറ്റു ഫല വൃക്ഷങ്ങൾ കൊണ്ട് തിങ്ങി നിറഞ്ഞു നിൽക്കുന്ന ഇവിടെ വൈക്കോൽ മേഞ്ഞ ഒരു ഷെഡും ചെറിയരു വീടുമാണ് മണി നിർമ്മിച്ചിരുന്നത്.

അച്ഛൻ ചോര നീരാക്കി പണിത പുരയിടങ്ങൾ വാങ്ങി സ്വന്തമാക്കണമെന്ന്ആ ഗ്രഹിച്ചിരുന്നെന്നും അങ്ങിനെയാണ് പാഡി വാങ്ങിയതെന്നും മണി നിരവധി അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. സിനിമ രംഗത്തെ സുഹൃത്തുക്കളും മറ്റും വരുമ്പോൾ ഒത്ത് കൂടി ഉല്ലസിച്ചിരുന്നത് ഇവിടെയായിരുന്നു. ആടിയും പാടിയും ഉല്ലസിച്ചിരുന്ന ഇവിടമാണ് മണി നേതൃത്വം നൽകിയ ക്രിസ്മസ്സ്,ഓണം,വിഷു,പുതുവത്സരാഘോഷങ്ങൾക്കും വേദിയായിരുന്നത്. പാഡിയിലും താഴെയുള്ള പുഴയോരത്തുമായിരുന്നു വേദികൾ.

മണിയുടെതായി പുറത്തുവന്ന നിരവധി ഹിറ്റുഗാനങ്ങളും പിറവിയെടുത്തത് പാഡിയിലാണ്. പുഴയുടെ സൗന്ദര്യം ആസ്വദിച്ച്, ഈറൻ കാറ്റേറ്റിരുന്നാണ് മണിപാട്ടുകൾ ചിട്ടപ്പെടുത്തിയിരുന്നത്. അസുഖത്തെ തുടർന്ന് മദ്യം കുടിക്കരുതെന്ന് ഡോക്ടർമാരുടെ നിർദ്ദേശമുണ്ടായെങ്കിലും വീട്ടിൽ പോകാതെ സുഹൃത്തുക്കുളുമായി മണി ഇവിടെ ഒത്തുകൂടിയിരുന്നതായും സിനിമ രംഗത്തെ സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നതായും മണിയുടെ മരണശേഷം വാർത്തകൾ പുറത്തുവന്നിരുന്നു. പാഡിയിലേയ്ക്ക് പോകുന്ന വഴിയിലാണ് മതാപിതാക്കളുടെ സ്്മരണയ്ക്കായി മണി നിർമ്മിച്ച് കലാഗൃഹം സ്ഥിതിചെയ്യുന്നത്.ഇവിടെ സ്ഥാപിച്ചിട്ടുള്ള മണിയുടെ പൂർണ്ണകായ പ്രതിമയ്ക്ക് മുന്നിൽ തിരികൊളുത്തിയും കർപ്പൂരം കത്തിച്ചും സ്മരണ പുതുക്കുന്ന ആരാധകരും നിരവധിയാണ്. മണികൂടാരത്തിനടുത്തുള്ള കലാഭവൻ മണി സ്മൃതി മണ്ഡപം കണ്ട് വണങ്ങുന്നതിനും ആരാധകരെത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP