Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ആളുകളെ സഹായിക്കാൻ എപ്പോഴും ആദ്യം ഓടി എത്തിയിരുന്നു അവൻ; പഠിപ്പിച്ച അദ്ധ്യാപകർക്ക് ഇപ്പോഴും പ്രിയങ്കരൻ: ദുരന്ത വാർത്ത താങ്ങാനാവാതെ കണ്ണീരൊഴുക്കി അമ്മ നീലം സാഥെ പറയുന്ന വാക്കുകൾ ശരി വയ്ക്കും ക്യാപ്റ്റൻ ദീപകിന്റെ സഹപ്രവർത്തകരും കൂട്ടുകാരും; ട്രക്കിങ്ങിൽ കമ്പക്കാരൻ; സഞ്ചാരകഥകൾ പറയുന്ന രസികൻ; മംഗലാപുരം കാലത്ത് ഉപ്പുമാവിനോടുള്ള പ്രിയം കാരണം കളിപ്പേര് കിട്ടിയത് ക്യാപ്റ്റൻ ഉപ്പുമാവ്; പുഞ്ചിരി മായാത്ത ആ നല്ല മനുഷ്യൻ ഇത്രവേഗം പോയല്ലോ എന്ന് സങ്കടപ്പെട്ട് കൂട്ടുകാരും

ആളുകളെ സഹായിക്കാൻ എപ്പോഴും ആദ്യം ഓടി എത്തിയിരുന്നു അവൻ; പഠിപ്പിച്ച അദ്ധ്യാപകർക്ക് ഇപ്പോഴും പ്രിയങ്കരൻ: ദുരന്ത വാർത്ത താങ്ങാനാവാതെ കണ്ണീരൊഴുക്കി അമ്മ നീലം സാഥെ പറയുന്ന വാക്കുകൾ ശരി വയ്ക്കും ക്യാപ്റ്റൻ ദീപകിന്റെ സഹപ്രവർത്തകരും കൂട്ടുകാരും; ട്രക്കിങ്ങിൽ  കമ്പക്കാരൻ; സഞ്ചാരകഥകൾ പറയുന്ന രസികൻ; മംഗലാപുരം കാലത്ത് ഉപ്പുമാവിനോടുള്ള പ്രിയം കാരണം കളിപ്പേര് കിട്ടിയത് ക്യാപ്റ്റൻ ഉപ്പുമാവ്; പുഞ്ചിരി മായാത്ത ആ നല്ല മനുഷ്യൻ ഇത്രവേഗം പോയല്ലോ എന്ന് സങ്കടപ്പെട്ട് കൂട്ടുകാരും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രണ്ടായി പിളർന്നത് ഈ മുതിർന്ന പൗരന്മാരുടെ ഹൃദയം കൂടിയാണ്. റൺവേയുടെ താഴ്ചയിലേക്ക് നിലംപൊത്തി എയർ ഇന്ത്യ എക്പ്രസ് രണ്ടായി പിളർന്നപ്പോൾ വാർദ്ധക്യത്തിൽ അപ്രതീക്ഷിതമായി കേൾക്കേണ്ടി വന്ന ദുരന്ത വാർത്തയിൽ തങ്ങളുടെ മിടുക്കനായ മകനും. പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഥെയെ കുറിച്ച് കണ്ണീരോടെയല്ലാതെ എങ്ങനെ ഓർക്കാൻ ഈ മാതാപിതാക്കൾ. കരിപ്പൂർ ദുരന്തത്തിൽ മകൻ മരണമടഞ്ഞതറിഞ്ഞ് എത്തിയവരോട് എന്തുപറയാൻ. ചെറിയ വാക്കുകളിൽ അവർ പറഞ്ഞതെല്ലാം ദീപകിന്റെ ഭൂതകാലത്തേക്കുള്ള കുറുക്കുവഴിയാണ്. 'അവൻ നല്ലൊരുമകനായിരുന്നു..സ്‌നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുന്ന കുട്ടി. ആളുകളെ എപ്പോഴും സഹായിക്കാൻ ആദ്യം ഓടിയെത്തിയിരുന്ന ആൾ. അവന്റെ അദ്ധ്യാപകർക്ക് ഇപ്പോഴും പ്രിയപ്പെട്ടവൻ'- അമ്മ നീലം സാഥെ പറഞ്ഞു.

എയർ ഇന്ത്യയിൽ ചേരും മുമ്പ് വ്യോമസേനയിൽ 22 വർഷത്തെ സേവന പരിചയം. നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ വിദ്യാർത്ഥി. സർവീസിൽ കമ്മീഷണൻഡ് ഓഫീസറായത് 1981 ൽ. 2003 ൽ വ്യോമസേനയിൽ നിന്ന് സ്‌ക്വാഡ്രൻ ലീഡറായി വിരമിച്ച ശേഷം കൊമേഴ്ഷ്യൽ വിമാനങ്ങൾ പറപ്പിക്കുന്നതിലേക്കും.

Stories you may Like

ദേശീയ പ്രതിരോധ അക്കാദമിയിൽ 58 ാം റാങ്കുകാരൻ. ഹൈദരാബാദിലെ എയർ ഫോഴ്‌സ് അക്കാദമിയിൽ സ്വോഡ്് ഓഫ് ഓണർ പുരസ്‌കാരം. പോർവിമാനങ്ങൾ പറത്താൻ വിദഗ്ധൻ. ബോയിങ് 737 വാണിജ്യ വിമാനങ്ങൾ പറപ്പിക്കാനും മിടുമിടുക്കൻ. യഥാർത്ഥ കാരണം ഇതുവരെ അറിയാത്ത അപകടത്തിൽ മകൻ നഷ്ടപ്പെട്ടപ്പോൾ സാഥേ ദമ്പതികൾ കണ്ണീർ വാർക്കുകയാണ്..ആ നല്ല ഓർമകൾ വീണ്ടെടുത്തുകൊണ്ട്.

ദീപക് വസന്ത് സാഥേയെ കുറിച്ചുള്ള നല്ല ഓർമകൾ പങ്കുവയ്ക്കുന്നത് മാതാപിതാക്കൾ മാത്രമല്ല, സഹപ്രവർത്തകർക്കും നല്ലതേ പറയാനുള്ളു. മറ്റുള്ളവരെ മാനിക്കുന്ന പ്രകൃതം, നല്ല പെരുമാറ്റം, സ്‌നേഹസമ്പന്നൻ, കാരുണ്യവാൻ, ഏതുസാഹചര്യത്തിലും കാര്യങ്ങൾ വിവേചനബുദ്ധിയോടെ തീർപ്പ് കല്പിക്കുന്ന പ്രൊഫഷണൽ, അതേ, എല്ലാവരും തലകുലുക്കി സമ്മതിക്കുന്നു ക്യാപ്റ്റൻ ദീപക് അങ്ങനെയായിരുന്നുവെന്ന്.

ഒരുവർഷത്തോളം മംഗലാപുരത്തുണ്ടായിരുന്നു ദീപകും ഭാര്യ സുഷമയും. അയൽക്കാരും സുഹൃത്തുകളും ഓർത്തെടുക്കുന്നു ആ നാളുകൾ. മംഗലാപുരത്ത് എയർ ഇന്ത്യ എക്‌സപ്ര്‌സിന്റെ ക്രൂ ഇൻ ചാർജായിരുന്നു ഒരുവർഷത്തോളം ക്യാപ്റ്റൻ ദീപക്. തിരക്കേറിയ ഉദ്യോഗസ്ഥൻ ആയിരുന്നെങ്കിലും, എയർപോർട്ടിന് അടുത്തുള്ള കദ്രിയിലെ നാഗി ടവേഴ്‌സ് വസതിയോട് ചേർന്നുള്ള പാർക്കിൽ രാവിലെയോ വൈകിട്ടോ നടത്തം പതിവായിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെയുള്ള ക്യാപ്റ്റന് സുഹൃത്തുക്കളും ഏറെയായിരുന്നു. മംഗലാപുരത്തെയും കോഴിക്കോട്ടെയും ടേബിൾ ടോപ്പ് റൺവേകളിൽ വിമാനമിറക്കാൻ എയർ ഇന്ത്യ എക്സ്‌പ്രസിന് ദീപക്കിന്റെ അനുഭവപരിചയം മുതൽക്കൂട്ടായിരുന്നു, സുഹൃത്തും റിയൽ എസ്റ്റേറ്റ് സംരംഭകനുമായ ലാൻസ്ലട്ട് സൽദാൻഹ പറയുന്നു.

ട്രെക്കിങ്ങിൽ വലിയ കമ്പക്കാരനായിരുന്നു. ദക്ഷിണാഫ്രിക്കയിൽ വരെ പോയി കൊടുമുടികൾ കീഴടക്കി. ഐഐടി, ഐഐഎം ഡബിൾ ബിരുദക്കാരായ മക്കളെ കുറിച്ച് വലിയ അഭിമാനമായിരുന്നു. ഇരുവരും യുഎസിൽ. മൂത്ത മകന്റെ വിവാഹം ഈ വർഷം ആദ്യമായിരുന്നു. കരിപ്പൂരിൽ വിമാനത്തിന് തീപിടിക്കാതിരിക്കാനും അതുവഴി ധാരാളം ജീവനുകൾ രക്ഷിക്കാനും ക്യാപ്റ്റൻ ദീപക് വസന്ത് സാഥേ കാട്ടിയ മനസ്സാന്നിധ്യത്തിന് സ്തുതി പറയുന്നു ലാൻസ്ലട്ട് സൽദാൻഹ.

കച്ചിലെ രക്ഷകൻ

എയർ ഇന്ത്യയിൽ ചേരുന്നതിന് മുമ്പ് ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്കൽ ലിമിറ്റഡിൽ എക്സിപെരിമെന്റൽ ടെസ്റ്റ് പൈലറ്റായിരുന്നു. എയർ ഇന്ത്യയിൽ എയർബസ് 310 പറത്തിയതിന് ശേഷമാണ് എയർ ഇന്ത്യ എക്സ്‌പ്രസിൽ ബോയിങ് 737-ന്റെ പൈലറ്റായത്. ബഹുമിടുക്കനായ വൈമാനികനായാണ് സാഥെ അറിയപ്പെട്ടിരുന്നത്. ഗുജറാത്ത് ഭൂകമ്പ കാലത്ത് കച്ചിലെ സ്റ്റേഷൻ കമാൻഡറായിരുന്നു. അന്ന് രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിനെയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും ദുരന്തസ്ഥലങ്ങളിലേക്ക് കൂട്ടിയത് ക്യാപറ്റൻ ദീപക് വസന്ത് സാഥെയാണ്. ഒപ്പം ധാരാളം മനുഷ്യരുടെ ജീവനും രക്ഷകനായി.

അവസാന ഫോൺ സംഭാഷണം

ക്യാപ്റ്റൻ സാഥേയുമായുള്ള അവസാന ഫോൺ സംഭാഷണം ബന്ധുവായ നിലേഷ് സാഥെ ഓർത്തെടുത്തു- 'ഒരാഴ്ച മുമ്പ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. എല്ലാ തവണയുമെന്ന പോലെ രസകരമായിരുന്നു ആ സംഭാഷണവും. വന്ദേ ഭാരത് മിഷനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അറബ് രാജ്യങ്ങളിൽ നിന്നുള്ള നമ്മുടെ നാട്ടുകാരെ തിരികെ കൊണ്ടുവരുന്നതിൽ അഭിമാനമുണ്ടെന്നാണ് ദീപക് സാഥെ പറഞ്ഞത്. അങ്ങോട്ട് പോകുമ്പോൾ വിമാനം ശൂന്യമായിരിക്കില്ലേ എന്ന് ചോദിച്ചപ്പോൾ പഴങ്ങൾ, പച്ചക്കറികൾ, മരുന്നുകൾ തുടങ്ങിയവ ഈ രാജ്യങ്ങളിലേക്ക് കൊണ്ടുപോകും, ഒരിക്കലും ഈ രാജ്യങ്ങളിലേക്ക് വിമാനം വെറുതെ പറക്കില്ല' എന്നായിരുന്നു മറുപടിയെന്ന് നിലേഷ് സാഥേ ഓർമിക്കുന്നു.

ഓർമകളിലെ ആ ബ്രേക്ക്ഫാസ്റ്റ്

മംഗളൂരുവിലെ കദ്രിയിൽ പ്രഭാത നടത്തത്തിനും, ഭക്ഷണത്തിനും ദീപക് വസന്ത് സാഠേയുടെ ഒപ്പം കൂടിയിരുന്ന കൂട്ടുകാരനായിരുന്നു ശ്രീനിവാസ് പൈ. ഒരിക്കലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല, അദ്ദേഹത്തെ, ശ്രീനിവാസ് പൈ പറഞ്ഞു. രാഷ്ട്രീയമടക്കം എന്തും സംസാരിക്കും. മുഖത്ത് മായാത്ത ചിരിയും. എങ്ങനെ മറക്കാൻ ആ നല്ല മനുഷ്യനെ. കദ്രിയിലെ ശിവബാഗ് കഫേയിലോ, ഫ്‌ളാറ്റിന് അടുത്തുള്ള വൃന്ദാവൻ ഹോട്ടലിലോ പോകും. നുറുക്ക് ഗോതമ്പ് ഉപ്പുമാവ് ആയിരുന്നു അദ്ദേഹത്തിന് പ്രിയം. ഞങ്ങൾ കളിയായി വിളിച്ചിരുന്നത് ക്യാപറ്റൻ ഉപ്പുമാവ് എന്നായിരുന്നു, ശ്രീനിവാസ പൈ സ സങ്കടത്തോടെ ഓർക്കുന്നു.

മരണവാർത്ത അറിഞ്ഞ് നാഗി ടവേഴ്‌സിലെ ഒരു പഴയ വനിതാ ജീവനക്കാരിയോട് വിവരം പറഞ്ഞപ്പോൾ അവർ കരഞ്ഞുപോയി. ബാരി വോലേ ജാന-വളരെ നല്ല മനുഷ്യൻ ഇത്ര വേഗം പോയല്ലോ. ശ്രീനിവാസ പൈക്കും കരച്ചിൽ അടക്കാനായില്ല.

എയർ ഇന്ത്യയിൽ ചേരുന്നതിന് മുമ്പ് ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്കൽ ലിമിറ്റഡിൽ എക്സിപെരിമെന്റൽ ടെസ്റ്റ് പൈലറ്റായിരുന്നു. എയർ ഇന്ത്യയിൽ എയർബസ് 310 പറത്തിയതിന് ശേഷമാണ് എയർ ഇന്ത്യ എക്സ്‌പ്രസിൽ ബോയിങ് 737-ന്റെ പൈലറ്റായത്. ബഹുമിടുക്കനായ വൈമാനികനായാണ് സാഥെ അറിയപ്പെട്ടിരുന്നത്. ഗുജറാത്ത് ഭൂകമ്പ കാലത്ത് കച്ചിലെ സ്റ്റേഷൻ കമാൻഡറായിരുന്നു. അന്ന് രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിനെയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും ദുരന്തസ്ഥലങ്ങളിലേക്ക് കൂട്ടിയത് ക്യാപറ്റൻ ദീപക് വസന്ത് സാഥെയാണ്. ഒപ്പം ധാരാളം മനുഷ്യരുടെ ജീവനും രക്ഷകനായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP