Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ദിനംപ്രതി എത്തുന്ന ഭക്ഷണ സാധനങ്ങളും തുണിത്തരങ്ങളും എത്രയെന്നതിന് കണക്കില്ല; തുടക്കത്തിൽ ജനങ്ങൾക്കിടയിൽ കണ്ട ഐക്യവും കാണാനില്ല; ക്യാമ്പുകൾ ഭരണകക്ഷിയുടെ സ്വാധീനത്തിലെന്ന് പ്രതിപക്ഷ പാർട്ടികൾ; മതംമാറ്റ ലോബിക്കും ഇത് ചാകരവേള; തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ ആദിവാസി ഊരുകളിൽ വ്യാപകമായി എത്തിക്കുന്നത് അമേരിക്കൻ ബ്രാൻഡ് സാധനങ്ങൾ; വയനാട്ടിൽ പ്രളയ ദുരിതാശ്വാസം ഗതിമാറി ഒഴുകുന്നു

ദിനംപ്രതി എത്തുന്ന ഭക്ഷണ സാധനങ്ങളും തുണിത്തരങ്ങളും എത്രയെന്നതിന് കണക്കില്ല; തുടക്കത്തിൽ ജനങ്ങൾക്കിടയിൽ കണ്ട ഐക്യവും കാണാനില്ല; ക്യാമ്പുകൾ ഭരണകക്ഷിയുടെ സ്വാധീനത്തിലെന്ന് പ്രതിപക്ഷ പാർട്ടികൾ; മതംമാറ്റ ലോബിക്കും ഇത് ചാകരവേള; തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ ആദിവാസി ഊരുകളിൽ വ്യാപകമായി എത്തിക്കുന്നത് അമേരിക്കൻ ബ്രാൻഡ് സാധനങ്ങൾ; വയനാട്ടിൽ പ്രളയ ദുരിതാശ്വാസം ഗതിമാറി ഒഴുകുന്നു

മഹേഷ് ചീക്കല്ലൂർ

കൽപ്പറ്റ: പ്രളയദുരന്തം കനത്ത നാശനഷ്ടം സൃഷ്ടിച്ച വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഏകോപനമില്ലത്തതും വ്യക്തമായ ആസൂത്രണം ഇല്ലാത്തതും പ്രശ്നാവുന്നു. ഇപ്പോഴും വയനാട്ടിലേക്കുള്ള ദുരിതാശ്വസ വാഹനങ്ങൾ ചുരം കേറിയും അതിർത്തി സംസ്ഥാനങ്ങൾ വഴിയും വന്നു കൊണ്ടിരിക്കുന്നു. എത്ര വന്നു എവിടെ നിന്നു വന്നു എന്ന കാര്യത്തിൽ ജില്ലാ ഭരണകൂടത്തിനും കൃത്യമായ കണക്കുമില്ല. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ എത്തിക്കുന്ന സാധനങ്ങൾ ക്യാമ്പുകൾ വഴി വിതരണം ചെയ്യുന്നുണ്ട്. ഇത് ഏറെക്കുറെ പ്രശ്നമില്ലാതെ നടക്കുന്നുണ്ട്. പക്ഷെ ഗവൺമെന്റ് വഴിയല്ലാതെ വരുന്ന ലോഡുകൾ ജില്ലയിൽ തലങ്ങും വിലങ്ങും ഓടുന്നുണ്ട്. പുറമേനിന്ന് വരുന്ന സന്നദ്ധ സംഘടനകൾക്ക് എവിടെയാണ് വിതരണം ചെയ്യേണ്ടത് എന്നതിൽ വ്യക്തതയില്ലാതെയാണ് വരുന്നത്. ഇതിനായുള്ള കൃത്യമായ നിർദേശങ്ങൾ നൽകാനും അധികൃതർക്ക് ആവുന്നില്ല.

ഇത് ചൂഷണം ചെയ്യാൻ കുറേയേറെ ആളുകൾ ഇറങ്ങിയിട്ടുണ്ട്. മിക്കവാറും പത്ര, ചാനൽ വാർത്തകളിൽ കണ്ട സ്ഥലങ്ങൾ കുറിച്ചെടുത്തു കൊണ്ടാണ് വാഹനങ്ങൾ വരുന്നത്.പനമരം, പൊഴുതന, കോട്ടത്തറ, ചൂട്ടക്കടവ്, സുഗന്ധഗിരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ലോഡ് കണക്കിന് സാധനങ്ങളാണ് എത്തിയിരിക്കുന്നത്. ദുരിതാശ്വാസ വാഹനങ്ങൾ കാത്ത് പ്രധാന സ്ഥലങ്ങളിലെല്ലാം ആളുകളെ രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും നിർത്തിയിട്ടുണ്ട്. വരുന്ന വാഹനങ്ങളെ ഗതി മാറ്റി തങ്ങൾക്ക് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കുകയാണിവർ ചെയ്യുന്നത് . കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാവാത്ത കമ്പളക്കാടും, ചുണ്ടക്കരയിലും ദുരിതാശ്വാസ കിറ്റുകൾ കൊടുക്കുന്നത് മറുനാടൻ മലയാളിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ചില വീടുകളിൽ ക്വിന്റൽ കണക്കിന് അരിയും വിട്ടു സാധനങ്ങളും, രണ്ടു ഡസനിലേറെ കമ്പളി പുതപ്പുകളും എത്തിയതായും പറയുന്നുണ്ട്.

Stories you may Like

എന്നാൽ കാര്യമായ സഹായങ്ങൾ എത്താത്ത നൂറുകണക്കിന് വീടുകൾ ഇപ്പോഴും വയനാട്ടിലുണ്ട്. റോഡ് സൗകര്യമുള്ളയിടത്തു മാത്രമാണ് കാര്യമായ സഹായങ്ങൾ എത്തുന്നത്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടുറപ്പിക്കാൻ ചില രാഷ്ട്രീയ പാർട്ടികൾ ദുരിതാശ്വാസത്തിനെ മാറ്റിയിട്ടുണ്ട്. അതുപോലെ മതം മാറ്റലോബിക്കും ഇതൊരു ചാകരയാണ്.തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന ചില ഗ്രൂപ്പുകൾ അമേരിക്കൻ ബ്രാന്റ് സാധനങ്ങൾ ആദിവാസി ഊരുകളിൽ വ്യാപകമായി എത്തിക്കുന്നുണ്ട്.

ആർട്ട് ഓഫ് ലിവിഗ് ഫൗണ്ടേഷൻ ബാംഗ്ളൂരിൽ നിന്നും കൊണ്ടുവന്ന ദുരിതാശ്വാസ സാധനങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർ പിടിച്ചെടുത്ത് വിതരണം ചെയ്യുകയുമുണ്ടായി. ബക്കറ്റ് പിരിവും, മറ്റു പിരിവുകളുമായി പലരും ഇറങ്ങിയിട്ടുണ്ട് ഇതിനൊന്നും ഒരു കണക്കും ഇല്ല. പരിശോധന ഇല്ലാത്തതിനാൽ മയക്ക് മരുന്ന്, കഞ്ചാവ് ,ഹവാല, കുഴൽപ്പണ മാഫിയയും സജീവമാണെന്ന് രഹസ്യാന്യോഷണ ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പനമരത്ത് വില്ലേജ് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർ ക്യാമ്പിലെ സാധനങ്ങൾ കടത്തികൊണ്ടു പോകാൻ ശ്രമിച്ചതിന് അറസ്റ്റിലായിട്ടുണ്ട്.ദുരിതാശ്വാസ ക്യാമ്പുകൾ ഭരണകക്ഷിയുടെ സ്വാധീനത്തിലാണെന്നാണ് പ്രതിപക്ഷം പറയുന്നത്.തുടക്കത്തിൽ ജനങ്ങളിൽ കണ്ട ഐക്യം നഷ്ടമായതും പ്രശ്നമാണ്.ഇത് തിരച്ചുപിടിക്കാനുള്ള അടിയന്തിര നടപടികൾ വേണമെന്നാണ് നിഷ്പക്ഷമതികളായ ആളുകൾ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP