Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കപ്പൽ വിട്ടയയ്ക്കാനുള്ള ബ്രിട്ടീഷ് തീരുമാനം അമേരിക്കയുടെ നിർദ്ദേശങ്ങൾ തള്ളി; ഇറാൻ കപ്പൽ വിട്ടയക്കാനുള്ള തീരുമാനം ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപറോയുടെ മോചനത്തിനു ഗുണകരം; ഗ്രേസ് വണ്ണിലുള്ള മൂന്ന് മലയാളികൾ അടക്കം 24 ഇന്ത്യാക്കാരും ഉടൻ തിരിച്ചെത്തും; നിർണ്ണായകമായത് ജിബ്രാൾട്ടർ സുപ്രീംകോടതിയുടെ തീരുമാനം

കപ്പൽ വിട്ടയയ്ക്കാനുള്ള ബ്രിട്ടീഷ് തീരുമാനം അമേരിക്കയുടെ നിർദ്ദേശങ്ങൾ തള്ളി; ഇറാൻ കപ്പൽ വിട്ടയക്കാനുള്ള തീരുമാനം ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപറോയുടെ മോചനത്തിനു ഗുണകരം; ഗ്രേസ് വണ്ണിലുള്ള മൂന്ന് മലയാളികൾ അടക്കം 24 ഇന്ത്യാക്കാരും ഉടൻ തിരിച്ചെത്തും; നിർണ്ണായകമായത് ജിബ്രാൾട്ടർ സുപ്രീംകോടതിയുടെ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബ്രിട്ടൺ പിടിച്ചെടുത്ത ഇറാൻ കപ്പലിൽ കുടുങ്ങിയ ഇന്ത്യക്കാർ ഇന്ന് നാട്ടിൽ എത്തിയേക്കും. മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാരെ ഇന്നലെയാണ് മോചിപ്പിച്ചത്. കഴിഞ്ഞ മാസം നാലിനാണ് ഇറാൻ എണ്ണക്കപ്പലായ ഗ്രേസ് വണിനെ ബ്രിട്ടീഷ് നാവിക സേന പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തിയെന്നാരോപിച്ചാണ് ജിബ്രാൾട്ടർ കടലിടുക്കിൽ വച്ച് കപ്പൽ പിടികൂടിയത്. ഇതിന് പ്രതികാരമായി ബ്രിട്ടീഷ് കപ്പൽ ഇറാനും പിടിച്ചെടുത്തു. ഇറാൻ കപ്പൽ വിട്ടുനൽകുന്നതോടെ ഇറാന്റെ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപറോറയും വിട്ടുനൽകാനുള്ള സാധ്യത തെളിയുകയാണ്. രണ്ട് മലയാളികളടക്കം 18 ഇന്ത്യാക്കാരാണ് ഈ കപ്പലിലുള്ളത്. അങ്ങനെ തീർത്തും ആശ്വാസമാകുകയാണ് ഈ തീരുമാനങ്ങൾ.

ഇറാൻ എണ്ണക്കപ്പലായ ഗ്രേസ് വൺ കസ്റ്റഡിയിലെടുത്ത് നാൽപത്തിമൂന്നാം ദിവസമാണ് കപ്പലിലുണ്ടായിരുന്നവരെയും കപ്പലിനെയും വിട്ടയക്കാനുള്ള തീരുമാനമുണ്ടായത്. മലയാളികടക്കം 24 ഇന്ത്യാക്കാരുടെ മോചനം വിദേശകാര്യമന്ത്രാലയമാണ് ആദ്യം പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് കപ്പൽ മോചിപ്പിക്കാൻ ജിബ്രാൾട്ടർ സുപ്രീംകോടതിയുടെ തീരുമാനം ഉണ്ടായത്. കപ്പൽ വിട്ടുനൽകരുതെന്ന അമേരിക്കയുടെ ആവശ്യം കോടതി തള്ളിയിരുന്നു. കാസർകോട് സ്വദേശി പ്രജിത്, വണ്ടൂർ സ്വദേശി സാദിഖ്, ഗുരുവായൂർ സ്വദേശി റെജിൻ എന്നിവരാണ് മോചിതരാകുന്ന മലയാളികൾ. ജീവനക്കാരായ ഇന്ത്യക്കാരെ വിട്ടയക്കാൻ ഇന്ത്യയും ബ്രിട്ടണും തമ്മിൽ നയതന്ത്ര ചർച്ചകളും നടന്നിരുന്നു.

ഇറാൻ കപ്പൽ വിട്ടയയ്ക്കരുതെന്നു കാണിച്ച് യുഎസ് നൽകിയ ഹർജി കോടതി തള്ളിയിരുന്നു. കപ്പൽ വിട്ടുനൽകണമെന്ന ഇറാന്റെ ആവശ്യം അംഗീകരിക്കുന്നതായും കപ്പൽ ഇനിയും പിടിച്ചുവയ്‌ക്കേണ്ട ആവശ്യമില്ലെന്നും ജിബ്രാൾട്ടർ ചീഫ് മിനിസ്റ്റർ കോടതിയെ അറിയിച്ചു. ഇത് അമേരിക്കയ്ക്ക് തിരിച്ചടിയാണ്. ബ്രിട്ടന്റെ നടപടിക്കു പിന്നാലെ ബ്രിട്ടിഷ് കപ്പലായ സ്റ്റെന ഇംപറോ ഗൾഫിലെ ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ പിടിച്ചെടുത്തിരുന്നു. ഇറാൻ കപ്പൽ വിട്ടയക്കാനുള്ള തീരുമാനം സ്റ്റെന ഇംപറോയുടെ മോചനത്തിനു ഗുണകരമാവും. മൂന്നു മലയാളികളടക്കം 24 ഇന്ത്യക്കാരാണ് ഗ്രേസ് 1ൽ ഉള്ളത്.

ഇറാൻ കപ്പൽ ഗ്രേസിലെ ജീവനക്കാരെ മോചിപ്പിക്കുമ്പോൾ ആശ്വസിക്കുന്നവരിൽ കാസർകോട്ടെ ഒരു കുടുംബവും ഉണ്ട്. ഗ്രേസ് വൺ കപ്പൽ ജീവനക്കാരനായ പ്രജിതിന്റെ കുടുംബമാണ് മോചന വാർത്തയിൽ ആശ്വസിക്കുന്നത്. കപ്പലിലുള്ള മൂന്ന് മലയാളികളിലൊരാൾ കാസർകോട് ഉദുമ സ്വദേശി പ്രജിത് ആയിരുന്നു. തങ്ങളുടെ മകനുൾപ്പടെ മൂന്ന് മലയാളികൾ ഉൾപ്പെട്ട ഇറാൻ കപ്പൽ ഗ്രേസ് വണിലെ ജീവനക്കാരെ ബ്രിട്ടൺ മോചിപ്പിച്ച വാർത്ത പുറത്ത് വന്നത് മുതൽ ഈ മാതാപിതാക്കൾ പറഞ്ഞറിയിക്കാനാകാത്ത വിധം സന്തോഷത്തിലാണ്. ജൂലൈ നാലിന് ഇറാന്റെ കപ്പൽ ബ്രിട്ടൺ പിടിച്ചെടുത്തപ്പോഴും കാസർകോട് ഉദുമയിലെ ഈ മാതാപിതാക്കൾക്കറിയില്ലായിരുന്നു തങ്ങളുടെ പൊന്നുമോൻ ആ പിടിച്ചെടുത്ത കപ്പലിലുണ്ടെന്ന്. പിന്നീട് വാർത്തകൾ പുറത്ത് വരുന്പോഴാണ് പ്രജിത് വീട്ടുകാരെ അറിയിക്കുന്നത് അതും കപ്പലിൽ കുടുങ്ങിക്കിടക്കുന്നത് പറയാനല്ല, തനിക്കൊന്നുമില്ലെന്ന് ആശ്വസിപ്പിക്കാനായി മാത്രം.

അഞ്ച് വർഷമായി കപ്പൽ ജീവനക്കാരനായ പ്രജിത് നാല്മാസം മുമ്പാണ് നാട്ടിൽ വന്നു മടങ്ങിയത്. ബ്രിട്ടൺ കസ്റ്റഡിയിൽ വെച്ചപ്പോഴും പ്രജിത് വീട്ടുകാരെ വിളിച്ചിരുന്നു. ഏറ്റവുമൊടുവിൽ നാല് ദിവസം മുമ്പാണ് വിളിച്ചത്. ചർച്ചയുണ്ടെന്നും മോചനമുണ്ടാകുമെന്നും പ്രജിത് വീട്ടുകാരെ അറിയിച്ചിരുന്നു. എന്ന് നാട്ടിലെത്തുമെന്നതിനെ സംബന്ധിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല. ഏറ്റവുമടുത്ത ദിവസം തന്നെ നാട്ടിലെത്തുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ഇറാനിയൻ കമ്പനിക്കെതിരായ കേസ് പിൻവലിക്കാൻ ബ്രിട്ടൻ തയാറായതിനെ തുടർന്നാണ് തീരുമാനം. ഗ്രേസ് വൺ എണ്ണകപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ബ്രിട്ടൺ വൈകിട്ട് അറിയിച്ചിരുന്നു.

അമേരിക്കയുടെ എതിർപ്പുള്ളതിനാൽ ജീവനക്കാരെ വിട്ടയക്കുമെങ്കിലും കപ്പൽ കസ്റ്റഡിയിൽ തുടരാനാണ് സാധ്യതയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. പിന്നീടാണ് കപ്പലും വിട്ടയയ്ക്കാൻ കോടതി ഉത്തരവിട്ടതായ വാർത്ത പുറത്തുവന്നത്. ഇറാനുമായി വ്യാപാര ബന്ധത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കപ്പൽ മോചിപ്പിക്കരുതെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ഇതാണ് ബ്രിട്ടൺ കാര്യമായി എടുക്കാത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP