Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

കുട്ടികൾക്ക് മുൻപിൽ നഗ്നത പ്രദർശിപ്പിച്ച് ചിത്രം വരച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയിലേക്ക്; തനിക്കെതിരായ കുറ്റങ്ങൾ നിലനിൽക്കുന്നില്ലെന്ന് രഹനയുടെ വാദം; കുട്ടികളിൽ ബോധവൽക്കരണം നടത്താനാണ് ശ്രമിച്ചതെന്ന് രഹ്നയുടെ വാദം; ബാലവാകാശ കമ്മീഷൻ കേസ് നിലനിൽക്കെ രഹ്ന വീട്ടിൽ നിന്ന് മാറി നിന്നതും അറസ്റ്റ് ഭയന്ന്; പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുൻപിൽ നഗ്നത പ്രദർശിപ്പിച്ച സംഭവത്തിൽ ഇനി രഹ്നയ്ക്ക് പ്രതീക്ഷ ഹൈക്കോടതി  

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നഗ്‌നശരീരത്തിൽ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ. തനിക്കെതിരായ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് രഹ്ന ഫാത്തിമ ഹൈക്കോടതിയെ അറിയിച്ചു. സമൂഹമാധ്യമം വഴി വീഡിയോ പങ്കുവച്ചതിന് പിന്നാലെ ബാലവാകാശ കമ്മീഷനും ഇടപെട്ടിരുന്നു. ബാലാവകാശ കമ്മീഷനാണ് രഹ്നയ്‌ക്കെതിരേ കേസെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ വീട്ടിൽ പൊലീസ് വ്യാഴാഴ്ച റെയ്ഡ് നടത്തിയിരുന്നു.

ലാപ്‌ടോപ്, പെയിന്റ് ചെയ്യാൻ ഉപയോഗിച്ച ബ്രഷ്, ചായങ്ങൾ എന്നിവ പിടിച്ചെടുത്തു. പൊലീസ് എത്തിയപ്പോൾ രഹ്ന കോഴിക്കോടിനു പോയിരിക്കുകയാണെന്നാണു ഭർത്താവ് അറിയിച്ചത്. അറസ്റ്റിനൊരുങ്ങിയാണു പൊലീസ് എത്തിയത്.അർദ്ധ നഗ്‌നയായി മത്തിക്കറിയുണ്ടാക്കി സമൂഹ മാധ്യമങ്ങളിൽ ചർച്ചയായാതിന് പിന്നാലെ രഹ്ന ഫാത്തിമ തന്റെ നഗ്‌നശരീരം മക്കൾക്ക് ചിത്രം വരക്കാൻ വിട്ടുനൽകിയ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു.

ബോഡി ആർട്ട് ആൻഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടോടെയാണ് രഹ്ന തന്റെ നഗ്‌ന ശരീരത്തിൽ മക്കൾ ചിത്രം വരക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീശരീരത്തെ കേവലം കെട്ടുകാഴ്‌ച്ചകളായി മാത്രം കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ, അവർ ഒളിച്ചിരുന്നു മാത്രം കാണാൻ ആഗ്രഹിക്കുന്ന കാഴ്‌ച്ചകൾ തുറന്നുകാട്ടുന്നതും രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. നഗ്നതയെ കുറിച്ചോ ലൈംഗികതയെ കുറിച്ചോ പറയാൻ പോലും പറ്റാത്തവിധം സ്ത്രീകളുടെ നാവുകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ കാലഘട്ടം ആവശ്യപ്പെടുന്നത് ധീരമായ രാഷ്ട്രീയ പ്രവർത്തനമാണ് എന്നും രഹ്ന കുറിക്കുന്നു.

രഹ്നയെ പിന്തുണച്ച് ശ്രീലക്ഷ്മി അറയ്ക്കൽ ഉൾപ്പെടെയുള്ളവർ രംഗത്ത് വരികയും ചെയ്തു. അർദ്ധ നഗ്നത പ്രദർശിപ്പിച്ചതിന്റെ പേരിൽ കേസെടുത്തതിൽ ഭയപ്പെടുന്നില്ലെന്ന് രഹ്ന ഫാത്തിമ കഴിഞ്ഞ ദിവസങ്ങളിൽ പ്രതികരണം നടത്തിയത്. മുൻകൂർ ജാമ്യത്തിനോ ഒളിച്ച് പോകാനോ ഉദ്ദേശിക്കുന്നില്ലെന്നും. നഗ്നത പ്രദർശിപ്പിച്ച് വരുമാനമുണ്ടാക്കുകയായിരുന്നില്ല ലക്ഷ്യമെന്നും രഹ്ന പ്രതികരിച്ചത്. നിയമങ്ങൾ പാലിച്ച് തന്നെയാണ് ദൃശ്യങ്ങൾ യൂ ടൂബിലിട്ടതെന്നും രഹ്ന പറയുന്നു. യഥാർത്ഥ ലൈംഗിക വിദ്യാഭ്യാസം വീട്ടിൽ നിന്ന് തന്നെ തുടങ്ങണം എന്ന ആശയം പ്രചരിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നും താരം പറയുന്നത്.

പ്രായപൂർത്തിയാവാത്ത കുട്ടിയെ കൊണ്ട് തന്റെ അർദ്ധനഗ്‌ന ശരീരത്തിൽ ചിത്രം വരപ്പിച്ച സംഭവത്തിലാണ് രഹ്നക്കെതിരെ പൊലീസ് കേസെടുത്തത്. പോക്‌സോ നിയമപ്രകാരവും ഐ ടി ആക്ട് പ്രകാരവുമാണ് കേസ്. ബാലാവകാശകമ്മീഷനും വിഷയത്തിൽ കേസ്സെടുത്തിട്ടുണ്ട്. ഇതിനിടെ രഹ്നയെ അന്വേഷിച്ച് പൊലീസ് പനമ്പള്ളി നഗറിലെ ഫ്ളാറ്റിൽ എത്തിയെങ്കിലും കോഴിക്കോട് പോയെന്നാണ് ഭർത്താവ് അറിയിച്ചത്.

മക്കൾക്ക് ചിത്രം വരയ്ക്കാനായി സ്വന്തം നഗ്‌നശരീരം നൽകിയ രഹനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധനമാണ് സൃഷ്ടിച്ചിരുന്നത്. സ്ത്രീശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുമുള്ള മിഥ്യാധാരണകൾക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹന ഫാത്തിമ വീഡിയോ പുറത്തുവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP