Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഗ്‌ന മേനിയിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ കർശന നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷനും; പത്തനംതിട്ട പൊലീസ് മേധാവിക്ക് കത്തയച്ച് കമ്മീഷനംഗം യശ്വന്ത് ജെയിൻ; മുൻകൂർ ജാമ്യമെന്നത് രഹ്നാ ഫാത്തിമയ്ക്ക് മുമ്പിൽ ബാലികേറാമല ആയേക്കും; ഹർജി ഹൈക്കോടതിയിൽ തള്ളിയാൽ ഉടൻ അറസ്‌റ്റെന്ന സൂചന നൽകി പൊലീസും

നഗ്‌ന മേനിയിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ കർശന നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷനും; പത്തനംതിട്ട പൊലീസ് മേധാവിക്ക് കത്തയച്ച് കമ്മീഷനംഗം യശ്വന്ത് ജെയിൻ; മുൻകൂർ ജാമ്യമെന്നത് രഹ്നാ ഫാത്തിമയ്ക്ക് മുമ്പിൽ ബാലികേറാമല ആയേക്കും; ഹർജി ഹൈക്കോടതിയിൽ തള്ളിയാൽ ഉടൻ അറസ്‌റ്റെന്ന സൂചന നൽകി പൊലീസും

എസ് രാജീവ്‌

തിരുവല്ല : നഗ്‌ന മേനിയിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ നടപടിക്ക് പിന്നാലെ ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയ്‌ക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷനും രംഗത്ത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷനംഗം യശ്വന്ത് ജെയിൻ ആണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നൽകിയത്. സംഭവത്തിൽ ദേശീയ - സംസ്ഥാന ബാലാവകാശ കമ്മീഷനുകളുടെ ശക്തമായ ഇടപെടൽ കൂടി ഉണ്ടായതോടെ മുൻകൂർ ജാമ്യമെന്നത് രഹ്നാ ഫാത്തിമയ്ക്ക് മുമ്പിൽ ബാലികേറാമല ആയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുന്ന പക്ഷം അടുത്ത മണിക്കൂറിൽ രഹ്നയുടെ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന നൽകി പൊലീസും. പോക്‌സോ വകുപ്പിൽ ഉൾപ്പെടുന്ന സെക്ഷൻ 13, 14, 15 എന്നീ വകുപ്പുകൾ കൂടാതെ ജാമ്യമില്ലാ വകുപ്പുകളായ സെക്ഷൻ 67,75,120 (ഒ) എന്നീ വകുപ്പുകൾ ചുമത്തി എടുത്തിരിക്കുന്ന കേസുകളാണ് രഹ്ന ഫാത്തിമയെന്ന ആക്ടിവിസ്റ്റിന് മേൽ കുരുക്കായി മാറുന്നത്. 14 വയസുകാരനായ മകനെയും പത്ത് വയസുള്ള മകളെയും കൊണ്ട് സ്വന്തം നഗ്‌നമേനിയിൽ ചിത്രം വരപ്പിക്കുന്നതായ വീഡിയോ ഉൾപ്പടെയുള്ള വാർത്ത മറുനാടൻ മലയാളി ഈ മാസം 22 ന് റിപ്പോർട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് 23 ന് രാവിലെ 11 മണിക്ക് രഹ്നയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി ഒ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും തിരുവല്ല ബാറിലെ അഭിഭാഷകനുമായ അഡ്വ. എ വി അരുൺ പ്രകാശ് തിരുവല്ല പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഈ പരാതിയിന്മേൽ പോക്‌സോ വകുപ്പിൽ ഉൾപ്പെടുന്ന സെക്ഷൻ 13, 14, 15 എന്നീ വകുപ്പുകൾ കൂടാതെ ജാമ്യമില്ലാ വകുപ്പുകളായ സെക്ഷൻ 67,75,120 (ഒ) എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ രഹ്ന ഒളിവിൽ പോവുകയും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയുമായിരുന്നു. ഇതിനിടെ രഹ്ന നൽകിയ മുൻകൂർ ജാമ്യഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി നിലപാട് തേടിയതിന് പിന്നാലെ കേസിൽ തന്നെയും കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ അഡ്വക്കേറ്റ് അരുൺ കുമാർ ഇന്ന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രഹ്ന നൽകിയ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് പരാതിക്കാരനായ അഭിഭാഷകന്റെ ഈ അപ്രതീക്ഷിത നീക്കം. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ശശിത് പണിക്കർ മുഖേനെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

പരാതിക്കാരനായ തന്റെ ഭാഗം കൂടി കേട്ട ശേഷം മാതമേ രഹ്ന നൽകിയിരിക്കുന്ന ജാമ്യാപേക്ഷ പരിഗണിക്കാവൂ എന്ന ആവശ്യം കൂടി അരുൺ പ്രകാശ് ഇന്ന് സമർപ്പിക്കുന്ന ഹർജിയിൽ ഉന്നയിക്കും. അരുൺ പ്രകാശ് തിരുവല്ല പൊലീസിൽ നൽകിയ പരാതി കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ഇതേ തുടർന്ന് സൗത്ത് പൊലീസ് അറിയിച്ചതനുസരിച്ച് അരുൺ പ്രകാശ് സൗത്ത് സ്റ്റേഷനിൽ എത്തി വിശദമായ മൊഴിയും ശനിയാഴ്ച നൽകിയിരുന്നു. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി രഹ്ന നടത്തിയ നീക്കം സമൂഹത്തിന്റെ മൂല്യച്ചുതിക്ക് ഇടയാക്കുമെന്നും അതിനാലാണ് പരാതി നൽകിയതെന്നും അരുൺ പ്രകാശ് സൗത്ത് പൊലീസിൽ നൽകിയ മൊഴിയിലും ആവർത്തിച്ചിട്ടുണ്ട്.

എന്നാൽ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളും വകുപ്പുകളും നിലനിൽക്കില്ലെന്നും വ്യക്തിസ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ട കാര്യമാണ് താൻ ചെയ്തതെന്നുമുള്ള വാദമാണ് രഹ്ന ഹൈക്കോടതിയിൽ ഉയർത്തുന്നത്. ജുവനൈയിൽ ജസ്റ്റിസ് ആക്ടിനും ഐ ടി ആക്ടിനും പിന്നാലെ പോക്‌സോ കൂടി ചുമത്തിയതിന് പിന്നാലെയാണ് രഹ്ന ഫാത്തിമ ഒളിവിൽ പോയത്. ഒളിവിൽ കഴിയവേ പ്രമുഖ മലയാളം ന്യൂസ് ചാനലിന്റെ ന്യൂസ് അവറിൽ പങ്കെടുത്തതും രഹ്നയ്ക്ക് ഏറെ കുരുക്കായിരുന്നു. ന്യൂസ് ചാനലിന്റെ ലൈവിൽ പങ്കെടുത്തിട്ടും അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ രാഷ്ട്രീയ ഒത്തുകളിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അഡ്വ. അരുൺ പ്രകാശ് ഡി ജി പി പരാതി നൽകിയിരുന്നു.

പോക്‌സോ വകുപ്പിൽ ഉൾപ്പെടുന്ന സെക്ഷൻ 13, 14, 15 എന്നീ വകുപ്പുകൾ കൂടാതെ ജാമ്യമില്ലാ വകുപ്പുകളായ സെക്ഷൻ 67,75,120 (ഒ) എന്നീ വകുപ്പുകൾ കൂടി ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പൊലീസ് തേടുന്ന രഹ്ന ഫാത്തിമ പ്രമുഖ മലയാളം ചാനലിന്റെ ന്യൂസ് അവറിൽ പങ്കെടുത്ത് മണിക്കൂറുകൾ പിന്നിടുമ്പോഴും അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെന്നും വിവാദ വീഡിയോ ഷൂട്ട് ചെയ്ത വ്യക്തിയെ കൂടി പ്രതി ചേർക്കണമെന്നും വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനിടയായതിന് പിന്നിലെ ഗൂഢാലോചന വെളിച്ചത്തുകൊണ്ടു വരണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. അരുൺ പ്രകാശ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹറയ്ക്ക് പരാതി നൽകിയത്.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്യപ്പെട്ട കേസിലെ പ്രതി ദൃശ്യ മാധ്യമത്തിലൂടെ ലൈവിൽ വന്നതിന് ശേഷവും അറസ്റ്റ് ചെയ്യപ്പെടാതെ പോയ സംഭവത്തിന് പിന്നിൽ പൊലീസിന്റെ കൃത്യ വിലോപമാണ് വെളിച്ചത്ത് വരുന്നതെന്നും അരുൺ കുമാറിന്റെ പരാതിയിൽ ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച രാത്രി പ്രമുഖ മലയാളം ചാനലിലെ ന്യൂസ് അവറിൽ പങ്കെടുത്ത രഹ്നയെ ഇതുവരെയും പിടികൂടാനാകാത്തത് പൊലീസും ഉന്നതരും ചേർന്ന് നടത്തുന്ന ഒത്തുകളിയാണെന്ന ആരോപണമാണ് ഡി ജി പി ക്ക് നൽകിയ പരാതിയിൽ പ്രധാനമായും പറഞ്ഞിരുന്നത്. കൊച്ചി സൗത്ത് സി ഐ കെ ജി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രഹ്നയുടെ ഫ്‌ളാറ്റിൽ നടത്തിയ റെയ്‌സിൽ കംപ്യൂട്ടറും ചിത്രം വരയ്ക്കാൻ ഉപയോഗിച്ച ബ്രഷുകളും അടക്കം പിടിച്ചെടുത്തിരുന്നു. കോഴിക്കോട്ടുള്ള സുഹൃത്തിനെ സന്ദർശിക്കാർ രഹ്ന പോയിരിക്കുകയാണെന്നാണ് പങ്കാളി മനോജ് ശ്രീധർ റെയ്ഡിനെത്തിയ കൊച്ചി സൗത്ത് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP