Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

ഹീര ബാബുവിന് ഭൂമിത്തട്ടിപ്പിന് ഒത്താശ ചെയ്ത സബ് രജിസ്ട്രാർക്ക് സ്ഥാനകയറ്റവും നിർണായക ചുമതലയും; ദളിതനായ ഐ ജി വിരമിച്ചപ്പോൾ ഓഫീസ് കസേരയും ഒദ്യോഗിക വാഹനവും ചാണകം തളിച്ച് ശുദ്ധിയാക്കിയ ഉദ്യോഗസ്ഥർക്കും പ്രധാന ഓഫീസുകളിൽ നിയമനം; ഐ ജി ഓഫീസിലെ ഉദ്യോഗസ്ഥരെ സൽകരിക്കാത്ത ഉദ്യോഗസ്ഥനെ ജില്ലാ അതിർത്തിയിലേക്ക് തട്ടി; രജിസ്ട്രേഷൻ വകുപ്പിലെ സ്ഥലം മാറ്റവും വിവാദത്തിൽ; അഴിമതിക്കെതിരായ പോരാട്ടം വാക്കുകളിൽ മാത്രമാകുമ്പോൾ

ഹീര ബാബുവിന് ഭൂമിത്തട്ടിപ്പിന് ഒത്താശ ചെയ്ത സബ് രജിസ്ട്രാർക്ക് സ്ഥാനകയറ്റവും നിർണായക ചുമതലയും; ദളിതനായ ഐ ജി വിരമിച്ചപ്പോൾ ഓഫീസ് കസേരയും ഒദ്യോഗിക വാഹനവും ചാണകം തളിച്ച് ശുദ്ധിയാക്കിയ ഉദ്യോഗസ്ഥർക്കും പ്രധാന ഓഫീസുകളിൽ നിയമനം; ഐ ജി ഓഫീസിലെ ഉദ്യോഗസ്ഥരെ സൽകരിക്കാത്ത ഉദ്യോഗസ്ഥനെ ജില്ലാ അതിർത്തിയിലേക്ക് തട്ടി; രജിസ്ട്രേഷൻ വകുപ്പിലെ സ്ഥലം മാറ്റവും വിവാദത്തിൽ; അഴിമതിക്കെതിരായ പോരാട്ടം വാക്കുകളിൽ മാത്രമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം. സംസ്ഥാനത്തെ സബ് രജിസ്റ്റാർമാരുടെ സ്ഥലം മാറ്റ പട്ടികയ്ക്കെതിരെ വ്യാപകമായ ആക്ഷേപം. ആരോപണങ്ങളുടെയും പരാതികളുടെയും പേരിൽ വർഷങ്ങളായി തടഞ്ഞുവെച്ചിരുന്ന സ്ഥലം മാറ്റ പ്പട്ടികയാണ് സർക്കാർ ഇപ്പോൾ പുതുക്കി പുറത്തിറക്കിയിരിക്കുന്നത്. മന്ത്രി ഓഫീസിലെ ഉന്നതനും തലസ്ഥാനത്തെ ചില ലോബികളും ചേർന്ന് തയ്യാറാക്കി പുറത്തിറക്കിയ പട്ടികയാണ വിവാദത്തിന് ഇടവെച്ചിരിക്കുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുന്ന വകുപ്പു മന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ഉത്തരവ പുറത്തിറക്കാൻ അനുമതി വാങ്ങിയതെന്ന് അറിയുന്നു.

ഹീര ബാബുവിന് ഭൂമിത്തട്ടിപ്പിന് ഒത്താശ ചെയ്തു കൊടുത്ത് 11 കോടിയുടെ സ്റ്റാമ്പ് വെട്ടിപ്പ് നടത്തിയതിൽ പ്രതികൂട്ടിലായ സബരജിസ്റ്റാർ ഇൻ ചാർജ്ജിന് പ്രമോഷനും നഗരത്തിലെ പ്രധാന സബ്രജിസ്ട്രാർ ഓഫീസിൽ നിയമനവും പുതിയ ഉത്തരവ് വഴി ലഭിച്ചു. ഹീര ബാബുവിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ ഭൂമി വിഴിഞ്ഞം തുറമുഖ വികസനവുമായി ബന്ധപ്പെട്ട്് സർക്കാർ ഏറ്റെടുക്കുമെന്ന് മനസിലാക്കി അദ്ദേഹത്തിന്റെ മക്കളുടെ പേരിൽ ഇഷ്ടദാനം നല്കാൻ ചട്ടവിരുദ്ധമായി കൂട്ടു നില്ക്കുകയും 11 കോടി സർക്കാരിന് നഷ്ടം വരുത്തുകയും ചെയ്ത ഉദ്യോഗസ്ഥയെയാണ് തിരുവനന്തപുരം നഗരത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള സബ് രജിസ്റ്റാർ ഓഫീസിൽ നിയമിച്ചിരിക്കുന്നത്.

Stories you may Like

തട്ടിപ്പിന് കൂട്ടു നിന്നതിന്റെ പേരിൽ മാസങ്ങളോളം സർവ്വീസിന് പുറത്തു നിന്ന ശേഷമാണ് ഈ ഉദ്യോഗസ്ഥ സർവ്വീസിൽ തിരിച്ചെത്തിയത്. സർവ്വീസിൽ നിന്നും വിരമിക്കാൻ മാസങ്ങൾ ശേഷിക്കുന്ന ഉദ്യോഗസ്ഥനോടു രജിസ്ട്രഷൻ ഐ ജി ഓഫീസിലുള്ളവർക്കുള്ള നീരസം കാരണം ജില്ലയിലെ വടക്കേ അതിർത്തിയിലേക്കാണ് സ്ഥലം മാറ്റിയത്. പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന ദിവസം രജിസ്ട്രേഷൻ ഐ,ജി ഓഫീസിൽ നിന്നെത്തിയ മേൽ ഉദ്യോഗസ്ഥരെ സൽക്കരിക്കാത്തതു കാരണമാണ് നെയ്യാറ്റിൻകര സ്വദേശിയായ സബ് രജിസ്റ്റാർക്ക് 60 കിലോമീറ്റർ അപ്പുറം ഉള്ള ഓഫീസിൽ നിയമനം നല്കിയത്.

കടുത്ത വി എസ് പക്ഷക്കാരനും ജില്ലയിലെ യൂണിയൻ നേതാവുമായ സബ് രജിസ്ട്രാർ കണ്ടു വെച്ചിരുന്നത് നഗരത്തിലെ പ്രമുഖ സബ് രജിസ്ററാർ ഓഫീസ്. ശമ്പളവും കിമ്പളവും കണ്ട് മോഹിച്ചു തന്നെയാണ് ചരടുവലി നടത്തിയത്. എന്നാൽ ഉത്തരവ് വന്നപ്പോൾ സ്വന്തം നാട്ടിൽ നിയമനം. നേതാവിനെ സംബന്ധിച്ച് കയ്ച്ചിട്ടി ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ്. നാട്ടിൽ നിയമനം വേണ്ടന്ന് പറഞ്ഞാൽ അഴിമതിക്കാരനായി മുദ്ര കുത്തപ്പെടും കൂടാതെ സംഘടനാ തലത്തിലും ചീത്തപ്പേരാകും. നേരത്തെ ചാല സബ് രജിസ്ററാർ ഓഫീസിൽ സൂപ്രണ്ട് ആയി ഇരുന്നപ്പോൾ ആക്ഷേപങ്ങൾ കേട്ട നേതാവിനെതിരെ ഒരു ഡസനോളം പരാതികൾ രജിസ്റ്ററേഷൻ ഐ ജി ക്ക് കിട്ടിയിരുന്നു. യൂണിയൻ നേതാവായതു കൊണ്ടു തന്നെ തടിതപ്പാനായി എന്നാണ് ഇദ്ദേഹത്തിന്റെ സഹപ്രവർത്തകർ പറയുന്നത്.

ആറു വർഷത്തിനുമുൻപ് ദലിതനായ രജിസ്ട്രേഷൻ ഐ.ജി വിരമിച്ചപ്പോൾ അദ്ദേഹം ഉപയോഗിച്ചിരുന്ന ഓഫീസ് കസേരയും , ഔദ്യോഗിക വാഹനവും ചാണകവെള്ളം തളിച്ചതിനെ തുടർന്ന് ഏറെക്കാല സസ്പെൻഷനിൽ നിന്ന സബ് രജിസ്ട്രാർമ്മാർക്കും പ്രധാന ഓഫീസുകളിൽ തന്നെയാണ് നിയമനം നല്കിയിരിക്കുന്നത്. അന്ന് ഈ ഉദ്യോഗസ്ഥരുടെ നടപടി ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.തിരുവനന്തപുരം , കോഴിക്കോട് ,തൃശൂർ,എറണാകുളം ജില്ലകളിലെ പ്രധാനപ്പെട്ട സബ് രജിസ്ട്രാരാഫീസുകളിലേയ്ക്ക് സ്ഥലം മാറ്റത്തിന് മാസങ്ങളായി ലേലം വിളികൾ നടന്നിരുന്നുവെന്നാണ് അറിയുന്നത്.

വകുപ്പിൽ ടൈപ്പിസ്റ്റായിരുന്ന ശേഷം പ്രത്യേക നിയമനം വഴി സബ് രജിസ്ട്രാരായവർക്കും തലസ്ഥാന ജില്ലയിൽ മെച്ചപ്പെട്ട സ്റ്റേഷുകളിൽ നിയമനം നൽകി..രജിസ്ട്രേഷൻ നിയമങ്ങളെ കുറിച്ച് പ്രാഥമിക വിവരം പോലും ഇല്ലാത്ത ഇത്തരത്തിലുള്ള സബ് രജിസ്ട്രാർമ്മാരെ കുറിച്ച് നിരന്തര പരാതികൾ ഉയർന്നെങ്കിലും വകുപ്പ് ആസ്ഥാനത്തെ വേണ്ടപ്പെട്ടവരുടെ പ്രയിപ്പെട്ടവരായതിനാലും മന്ത്രി ഓഫീസിലെ ഉന്നതന് താല്പര്യം ഉള്ളതിനാലും കിമ്പളം കൂടുതലുള്ള ഓഫീസുകളിൽ തന്നെ ഇവർക്ക് നിയമനം ലഭിച്ചു.

സബ് രജിസ്ട്രാറായി സ്ഥാനകയറ്റം നൽകുന്നവർക്ക് ബിരുദം നിർബന്ധമാക്കണമെന്നും , ജുഡീഷ്യൽ ടെസ്റ്റ് നടത്തണമെന്നും നിർദ്ദേശം ഉണ്ടായെങ്കിലും അതു നടന്നില്ല. സബ് രജിസ്റ്റാർമാരുടെ സ്ഥലം മാറ്റപ്പട്ടികയിൽ കയറിപ്പറ്റാൻ പല ഉദ്യോഗസ്ഥരും ലക്ഷങ്ങൾ മുടക്കിയെന്നാണ് ആക്ഷേപം. അതു കൊണ്ട തന്നെ ചില ഉദ്യോഗസ്ഥർക്ക് മുഖ്യ മന്ത്രിക്ക് പരാതി നല്കിയേക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP