Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെറ്റിയിൽ കുറിയും ഭസ്മവും അണിഞ്ഞ് വേഷം മാറി അവരെത്തുമെന്ന് മുന്നറിയിപ്പ്; ലഷ്‌കർ ഭീകരർ ലക്ഷ്യമിടുന്നത് ഗുരുവായൂരും ശബരിമലയും അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങൾ; ലങ്കയിലെ 'കറുത്ത ഈസ്റ്റർ മോഡൽ' നടപ്പാക്കാനുള്ള ആറംഗ തീവ്രവാദികളിൽ മലയാളിയും; ലങ്കയിൽ നിന്ന് കടൽ മാർഗ്ഗമെത്താൻ വഴികാട്ടി കൊടുങ്ങല്ലൂർ മാടവന സ്വദേശി; ബഹറിനിലെ കച്ചവടം പൊളിഞ്ഞതോടെ ജിഹാദിനായി തോക്കെടുത്തത് മലയാളിയായ അബ്ദുൾ ഖാദർ റഹീം; കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരരെ നേരിടാൻ റെഡ് അലർട്ട്

നെറ്റിയിൽ കുറിയും ഭസ്മവും അണിഞ്ഞ് വേഷം മാറി അവരെത്തുമെന്ന് മുന്നറിയിപ്പ്; ലഷ്‌കർ ഭീകരർ ലക്ഷ്യമിടുന്നത് ഗുരുവായൂരും ശബരിമലയും അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങൾ; ലങ്കയിലെ 'കറുത്ത ഈസ്റ്റർ മോഡൽ' നടപ്പാക്കാനുള്ള ആറംഗ തീവ്രവാദികളിൽ മലയാളിയും; ലങ്കയിൽ നിന്ന് കടൽ മാർഗ്ഗമെത്താൻ വഴികാട്ടി കൊടുങ്ങല്ലൂർ മാടവന സ്വദേശി; ബഹറിനിലെ കച്ചവടം പൊളിഞ്ഞതോടെ ജിഹാദിനായി തോക്കെടുത്തത് മലയാളിയായ അബ്ദുൾ ഖാദർ റഹീം; കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരരെ നേരിടാൻ റെഡ് അലർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മലയാളി ഉൾപ്പടെ ആറ് ലഷ്‌കർ ഭീകരർ കടൽ മാർഗം തമിഴ്‌നാട്ടിൽ എത്തിയതായി ഇന്റലിജൻസ് മുന്നറിയിപ്പ്. ഇതേതുടർന്ന് തമിഴ്‌നാട്ടിൽ പൊലീസിന് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ശ്രീലങ്കയിൽ നിന്നാണ് കടൽമാർഗം ഇവർ തമിഴ്‌നാട്ടിലെത്തിയതെന്നാണ് മുന്നറിയിപ്പ്. ഈസ്റ്ററിന് ലങ്കയിൽ നടന്നതിന് സമാനമായ ചാവേർ ആക്രമണമാണ് ഇവർ ലക്ഷ്യമിടുന്നത്. ലങ്കയിലെ ഐസിസ് വിഭാഗത്തിന് കേരളത്തിലും വേരുകളുള്ളതായി കണ്ടെത്തിയിരുന്നു. ലങ്കയിൽ സ്‌ഫോടനം നടത്താൻ മലയാളിയും സജീവമായി ഇടപെട്ടതായും സൂചനകളുണ്ടായിരുന്നു. ഇതിനിടെയാണ് തീവ്രവാദികൾ തമിഴ്‌നാട്ടിൽ എത്തിയെന്ന് പൊലീസിന് സൂചന ലഭിക്കുന്നത്.

കാശ്മീരിലെ സ്വയം ഭരണാവകാശം നീക്കയിതിൽ പ്രതിഷേധിക്കാനാണ് ഇവരുടെ നീക്കം. ഇല്യാസ് അൻവർ എന്ന പാക്കിസ്ഥാൻ സ്വദേശി, തൃശ്ശൂർ സ്വദേശി, നാല് ശ്രീലങ്കൻ തമിഴരും ഉൾപ്പെടുന്ന സംഘമാണ് തമിഴ്‌നാട്ടിലെത്തിയതെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. തൃശൂർ മാടവന സ്വദേശി അബ്ദുൾ ഖാദർ ആണ് സംഘത്തിലുള്ള മലയാളിയെന്നാണ് തമിഴ്‌നാട് പൊലീസ് പറയുന്നത്. ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് വലിയ സുരക്ഷാ പരിശോധനകൾ തമിഴ്‌നാട്ടിൽ തുടരുകയാണ്. കോയമ്പത്തൂരിലാണ് ഇവർ എത്തിയതെന്നാണ് ഇന്റലിജൻസിന് ലഭിച്ച വിവരം. ഇതേതുടർന്ന് തലസ്ഥാന നഗരമായ ചെന്നൈയിലടക്കം ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.

ഹിന്ദുക്കളേപ്പോലെ വേഷവിധാനങ്ങളും മത ചിഹ്നങ്ങളും അണിഞ്ഞാണ് ഇവർ തമിഴ്‌നാട്ടിൽ എത്തിയതെന്നാണ് വിവരം. ഇതേതുടർന്ന് എല്ലാ ആരാധനാലയങ്ങളിലും പരിശോധന തുടരുകയാണ്. ക്ഷേത്രങ്ങളിലും മറ്റും സ്‌ഫോടന നടത്താനാണ് നീക്കമെന്നാണ് സൂചന. ഇതേ തുടർന്ന് കേരളത്തിലും അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവികൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി. ഗുരുവായൂർ, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങൾ തീവ്രവാദികൾ ലക്ഷ്യമിടുന്നതായി നേരത്തെ സൂചന ലഭിച്ചിരുന്നു.

ബസ്സ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും ജനങ്ങൾ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലർത്താൻ നിർദ്ദേശമുണ്ട്. ആരാധനാലയങ്ങൾക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കർശനമാക്കും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലോ (0471 2722500) അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അഫ്ഗാൻ ഭീകരരെ കശ്മീരിൽ വിന്യസിക്കുന്നതിനായി പാക്കിസ്ഥാൻ ശ്രമിക്കുന്നതായി നേരത്തെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ഈ ഭീകരർ പാക് അധീന കശ്മീരിലൂടെ ജമ്മു കശ്മീരിലേക്ക് കടക്കാൻ ശ്രമിക്കുന്നതായും ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ കാശ്മീരിൽ അതിശക്തമായ സുരക്ഷയാണുള്ളത്. അതുകൊണ്ടാണ് ശ്രീലങ്കയിലൂടെ തീവ്രവാദികൾ ഇന്ത്യയിലെത്തുന്നത്. ഇവരുടെ പ്രധാന ലക്ഷ്യം തീവ്രവാദ ആക്രമണമാണെന്നാണ് പൊലീസും തിരിച്ചറിയുന്നു. തൃശൂർ കൊടുങ്ങല്ലൂർ മാടവന സ്വദേശി അബ്ദുൾ ഖാദർ റഹീമിന്റെ സഹായത്തോടെയാണു ഭീകരർ ശ്രീലങ്കയിൽനിന്ന് തമിഴ്‌നാട് തീരത്തെത്തിയത്. ബഹ്‌റൈനിൽ കച്ചവടക്കാരനായിരുന്ന ഇദ്ദേഹം അടുത്ത കാലത്തായി ബിസിനസ് തകർന്ന അവസ്ഥയിലായിരുന്നുവെന്നാണു വിവരം. നെറ്റിയിൽ കുറിയും ഭസ്മവും അണിഞ്ഞ് വേഷം മാറിയായിരിക്കും ഇവരെത്തുകയെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ നുഴഞ്ഞുകയറ്റം ഒഴിവാക്കുന്നതിനായി തീരദേശ ഗ്രാമങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ വാഹനപരിശോധനയടക്കമുള്ള കാര്യങ്ങൾ കൂടുതൽ ശക്തമാക്കി. 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തരത്തിൽ നിയോഗിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലെ തന്ത്രപ്രധാന മേഖലകളാണ് ഇവരുടെ ലക്ഷ്യം. ഇതുസംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി കോയമ്പത്തൂർ, ചെന്നൈ പൊലീസ് കമ്മീഷണർമാർ സ്ഥിരീകരിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പട്രോളിംഗും സുരക്ഷാ പരിശോധനകളും ശക്തമാക്കിയതായി പൊലീസ് വ്യക്തമാക്കി. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് മധ്യപ്രദേശിലെ എട്ടു ജില്ലകളിൽ അതീവജാഗ്രതാ നിർദ്ദേശം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽനിന്നുള്ള ഒരു ഭീകരന്റെ രൂപരേഖ പൊലീസ് തയാറാക്കിയിരുന്നു.

അഫ്ഗാൻ സ്വദേശികളായ നാല് ഭീകരരാണ് സംസ്ഥാനത്ത് കടന്നതായി കരുതുന്നത്. ഇവർക്കായി പരിശോധന കർശനമാക്കി. നേരത്തെ ഇവർ ഗുജറാത്തിലും രാജസ്ഥാനിലുമാണ് ഉണ്ടായിരുന്നതെന്നാണ് കരുതുന്നത്.ഭീകരർ രാജ്യത്ത് കടന്നത് ഏതുവഴിയാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന ഝാബുവ, അലിരാജ്പൂർ, ധാർ, ബർവാനി ജില്ലകളിലും രാജസ്ഥാനുമായി അതിർത്തി പങ്കിടുന്ന രത്ലം, മൻസോർ, നീമുച്ച്, അഗർമാൾവ എന്നീ ജില്ലകളിലുമാണ് തെരച്ചിൽ ശക്തമാക്കിയത്. ഭീകരർ രാജ്യത്ത് കടന്നത് ഏതുവഴിയാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്തെ വിവിധയിടങ്ങളിൽ സുരക്ഷാ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരർ തമിഴ്‌നാട്ടിലെത്തിയെന്ന വിവരവും എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP