Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്ന സുരേഷ്‌ഗോപിയുടേയും കെ.പി.ശശികലയുടേയും ശോഭാസുരേന്ദ്രന്റെയും ആഹ്വാനം തള്ളി ഭക്തർ; ഗുരുവായൂർ ക്ഷേത്രത്തിൽ നടവരവിൽ 44 ലക്ഷത്തിന്റെ വർദ്ധനവ്; കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാര വരവ് മാത്രം 4.26 കോടി; ശബരിമലയിൽ ഭക്തർ കുറഞ്ഞത് നിരന്തര പ്രതിഷേധവും പൊലീസ് കാർക്കശ്യവും അയപ്പസന്നിധി സംഘർഷഭൂമി ആയാക്കിയപ്പോൾ തന്നെ

ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്ന സുരേഷ്‌ഗോപിയുടേയും കെ.പി.ശശികലയുടേയും ശോഭാസുരേന്ദ്രന്റെയും ആഹ്വാനം തള്ളി ഭക്തർ; ഗുരുവായൂർ ക്ഷേത്രത്തിൽ നടവരവിൽ 44 ലക്ഷത്തിന്റെ വർദ്ധനവ്; കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാര വരവ് മാത്രം 4.26 കോടി; ശബരിമലയിൽ ഭക്തർ കുറഞ്ഞത് നിരന്തര പ്രതിഷേധവും പൊലീസ് കാർക്കശ്യവും അയപ്പസന്നിധി സംഘർഷഭൂമി ആയാക്കിയപ്പോൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്ന സംഘപരിവാർ നേതാക്കളുടെ ആഹ്വാനം ഭക്തർ തള്ളിക്കളഞ്ഞെന്നു വ്യക്തമാക്കി ഗുരുവായൂരിൽ റെക്കോഡ് നടവരവ്. മുൻവർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ മാസം മാത്രം 44 ലക്ഷം രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ആകെ 4.26 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്.

ഇതോടെ നടനും എംപിയുമായ സുരേഷ് ഗോപിയും കെപി ശശികലയും ശോഭാസുരേന്ദ്രനുമെല്ലാം നടത്തിയ കാണിക്ക നിഷേധിക്കൽ ആഹ്വാനം ഭക്തർ തള്ളിയെന്ന് വ്യക്തമാകുകയാണ്. അതേസമയം, ശബരിമലയിൽ ഭക്തരുടെ കുറവുണ്ടായിരുന്നു ഇക്കഴിഞ്ഞ മകരവിളക്ക്-മണ്ഡല സീലണിൽ. കാണിക്കയിലും കുറവുണ്ടായി. ഇതെല്ലാം പൊലീസിന്റെ കർ്ക്കശ നിലപാടും നിയന്ത്രണങ്ങളും അതോടൊപ്പം സമരങ്ങളും അരങ്ങേറിയതോടെയാണ് സംഭവിച്ചതെന്നും വ്യക്തമാക്കുന്നതാണ് ഗുരുവായൂരിലെ ഉയർന്ന നടവരവ്.

ഗുരുവായൂരിൽ കഴിഞ്ഞ ഒരുമാസത്തെ ഭണ്ഡാരവരവ് 4,26,10,032 രൂപയാണ്. ഇത് കഴിഞ്ഞവർഷം ഇതേമാസം ലഭിച്ച വരവിനേക്കാൾ 44 ലക്ഷത്തിലേറെ രൂപ കൂടുതലാണ്. രണ്ട് കിലോ 432 ഗ്രാം സ്വർണവും, 12 കിലോ 205 ഗ്രാം വെള്ളിസാധനങ്ങളും ഇത്തവണ ലഭിച്ചു. അസാധുവാക്കിയ നോട്ടുകൾ 1,36,000 രൂപയുടേതുണ്ടായിരുന്നു. ഇത്തവണ എസ്.ബി.ഐ.യ്ക്കായിരുന്നു ഭണ്ഡാരത്തിലെ പണമെണ്ണുന്നതിന്റെ ചുമതല. ഹൈന്ദവ വിശ്വാസങ്ങൾക്കെതിരെ നിലകൊള്ളുന്ന ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും ഹിന്ദുവിന്റെ പണം നൽകേണ്ടതില്ലെന്ന സംഘപരിവാർ പ്രചാരണം കഴിഞ്ഞ കുറച്ചുമാസങ്ങളായി വ്യാപകമായിരുന്നു.

പണത്തിനു പകരം നാമങ്ങളെഴുതിയ കടലാസുകൾ നിക്ഷേപിക്കാനും ഹിന്ദു ഐക്യവേദി അടക്കമുള്ള ഹൈന്ദവ സംഘടനകൾ നിർദ്ദേശിച്ചിരുന്നു. ഈ ആഹ്വാനത്തിനു ശേഷമാണ് ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് സർക്കാറും സംഘപരിവാർ സംഘടനകളും വീണ്ടും എതിർപ്പ് ശക്തമായത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവ് കഴിഞ്ഞവർഷം ഇതേമാസം ലഭിച്ച വരവിനേക്കാൾ കൂടിയതെന്നുള്ളതാണ് പ്രസക്തം.

അതേസമയം കുറച്ചുമാസങ്ങളായി ഭണ്ഡാരവരവിൽ ഗണ്യമായ കുറവ് അനുഭവപ്പെടാറുണ്ടായിരുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ മൂന്നേകാൽ കോടിയും, സെപ്റ്റംബറിൽ മൂന്നരക്കോടി രൂപയുമായിരുന്നു ക്ഷേത്ര വരുമാനം. എന്നാൽ, അത് ഇത്തരം പ്രചാരണം മൂലമാണെന്ന് വിശ്വസിക്കുന്നില്ലെന്നും പ്രളയമാണ് ഗുരുവായൂരിലെ വരുമാനം കുറയാൻ കാരണമെന്നുമാണ് ദേവസ്വം ബോർഡ് ചെയർമാൻ കെ ബി മോഹൻദാസ് വ്യക്തമാക്കിയിരുന്നത്.

ഭക്തജനങ്ങൾ ഒരു രൂപ പോലും ക്ഷേത്ര ഭണ്ഡാരങ്ങളിൽ നിക്ഷേപിക്കരുതെന്ന് എംപിയും നടനുമായ സുരേഷ് ഗോപി പറഞ്ഞതോടെയാണ് വിഷയം ചർച്ചയായത്. ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ ചുട്ടെരിക്കണമെന്നും എന്നാൽ മാത്രമേ അമ്പലങ്ങളെ സർക്കാരിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്നും സുരേഷ് ഗോപി കാഞ്ഞങ്ങാട് പ്രസംഗത്തിൽ പറയുകയായിരുന്നു.

എന്നാൽ പിന്നീട് ശബരിമല ദർശനത്തിന് പോകുന്നവർ കാണിക്ക ഇടരുതെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. സുരേഷ് ഗോപി എംപി അങ്ങനെ പറഞ്ഞെങ്കിൽ അത് വ്യക്തിപരമായ അഭിപ്രായമാണ്, ശബരിമല വിഷയത്തിൽ പലരും അങ്ങനെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു. ശോഭാ സുരേന്ദ്രനും കെ.പി ശശികലയും സമാനമായ ആഹ്വാനങ്ങൾ നടത്തിയിരുന്നു. ദേവസ്വംബോർഡിന്റെ ക്ഷേത്രങ്ങളിൽ കാണിക്ക നൽകരുതെന്നായിരുന്നു ആഹ്വാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP