Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരുനൂറോളം കുടുംബങ്ങൾ പത്തുലക്ഷം രൂപ വീതം വാങ്ങി മാറിപ്പോകാൻ തയ്യാർ; ദുരന്തസാധ്യതയുള്ള സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം ഇവരിൽ തന്നെ നിലനിർത്തും; വിലക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാത്രം; ഇഷ്ടമുള്ള സ്ഥലത്ത് വീടു വയ്ക്കാൻ നൽകുക പത്ത് ലക്ഷം രൂപ; ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ സ്ഥിരമായി ഒഴുപ്പിക്കാൻ ഇനി ബോധവൽക്കരണം; പ്രളയം പാഠമാക്കി റീ ബിൽഡ് കേരളയിൽ പുനരധിവാസത്തിനും മുൻഗണന

ഇരുനൂറോളം കുടുംബങ്ങൾ പത്തുലക്ഷം രൂപ വീതം വാങ്ങി മാറിപ്പോകാൻ തയ്യാർ; ദുരന്തസാധ്യതയുള്ള സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം ഇവരിൽ തന്നെ നിലനിർത്തും; വിലക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാത്രം; ഇഷ്ടമുള്ള സ്ഥലത്ത് വീടു വയ്ക്കാൻ നൽകുക പത്ത് ലക്ഷം രൂപ; ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ സ്ഥിരമായി ഒഴുപ്പിക്കാൻ ഇനി ബോധവൽക്കരണം; പ്രളയം പാഠമാക്കി റീ ബിൽഡ് കേരളയിൽ പുനരധിവാസത്തിനും മുൻഗണന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ ഇനി നിർമ്മാണപ്രവർത്തനങ്ങൾ അനുവദിക്കില്ല. പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തസാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്താനും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ വിവരം ശേഖരിക്കാനും മൈനിങ് ആൻഡ് ജിയോളജി, ഭൂഗർഭജലം, മണ്ണുസംരക്ഷണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽനിന്ന് രണ്ടുപേർ വീതമുള്ള 50 സംഘങ്ങളെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചത് പരിസ്ഥിതി ലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. അതീവ ദുർബ്ബല പ്രദേശത്ത് നിന്ന് ആളുകളെ മുഴുവൻ മാറ്റും. റീ ബിൽഡ് കേരളയുടെ കീഴിലാകും ഇതെല്ലാം നടത്തുക.

പളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തസാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്താനും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ വിവരം ശേഖരിക്കാനുമുള്ള സംഘങ്ങൾക്കുള്ള പരിശീലനം തുടങ്ങിയിട്ടുണ്ട്. ഈ സംഘങ്ങൾ വരുംദിവസങ്ങളിൽ സ്ഥലങ്ങൾ സന്ദർശിച്ച് പഠനം നടത്തും. ഇതിന് ശേഷമാകും ഇവരെ ഒഴിപ്പിക്കുക. കേരളം പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായാകും ഇത്. വരു വർഷങ്ങളിലും കേരളത്തെ മുക്കാൻ പ്രളയമെത്തുമെന്ന ഭീതിയെ തുടർന്നാണ് തീരുമാനങ്ങൾ. ഒരു വർഷം മുമ്പത്തെ പ്രളയത്തിൽ ഉരുൾപൊട്ടിയ സ്ഥലങ്ങളിൽനിന്ന് വീടുപേക്ഷിച്ച് സ്ഥിരമായി മാറിത്താമസിക്കാൻ തയ്യാറായി ഇരുനൂറോളം കുടുംബങ്ങൾ തയ്യാറായി കഴിഞ്ഞു. അന്ന് ആയിരത്തി എണ്ണൂറോളം സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും ചെറുതും വലുതുമായ ഉരുൾപൊട്ടലുകളുമുണ്ടായത്.

സർക്കാർ നൽകുന്ന 10 ലക്ഷം രൂപയുടെ പുനരധിവാസ പാക്കേജ് പ്രയോജനപ്പെടുത്തി പുതിയ വീടും സ്ഥലവും കണ്ടെത്തുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ് ഈ കുടുംബങ്ങൾ. ഇത്തവണയും വാസയോഗ്യമല്ലെന്ന് കണ്ടെത്തുന്ന സ്ഥലങ്ങളിൽനിന്ന് ആളുകളെ ഇത്തരത്തിൽ മാറ്റിപ്പാർപ്പിക്കും. 2018 ഓഗസ്റ്റിലെ പ്രളയകാലത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഭൂമിയിൽ വിള്ളലുമുണ്ടായ പ്രദേശങ്ങളിൽ 701 കുടുംബങ്ങൾ തീരെ വാസയോഗ്യമല്ലാത്ത ഇടങ്ങളിൽ താമസിക്കുന്നുണ്ടെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്‌ഐ.) സംസ്ഥാനസർക്കാരിന് റിപ്പോർട്ട് നൽകിയത്. ജി.എസ്‌ഐ.യുടെ 12 സംഘങ്ങളാണ് സ്ഥലങ്ങൾ പരിശോധിച്ചത്. ഇവിടെയുള്ളവരാണ് വീട് വിട്ടു മാറാൻ സന്നദ്ധമായത്. ഇവരെ മാറ്റിപ്പാർപ്പിക്കാൻ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി തയ്യാറാക്കിയ പാക്കേജ് സർക്കാർ അംഗീകരിച്ചു.

ഈ വീടുകളുടെ വിവരങ്ങൾ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി. ആരെയും നിർബന്ധിച്ച് മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ നിരന്തര ബോധവത്കരണം നടത്തും. പ്രളയസാധ്യത കണക്കിലെടുക്കുമ്പോൾ വാസയോഗ്യമല്ലെന്ന് വ്യക്തമാകുന്ന സ്ഥലങ്ങളിൽനിന്ന് ഇത്തരത്തിൽ പുനരധിവാസം അനുവദിക്കും. ആരേയും ബലം പ്രയോഗിച്ച് തത്കാലം ഒഴിപ്പിക്കില്ല. മലപ്പുറത്തും വയനാടും ഉണ്ടായ ഉരുൾപൊട്ടൽ ഭീതി ജനകമായിരുന്നു. അതുകൊണ്ട് തന്നെ നിരവധി പേർ സർക്കാരുമായി സഹകരിക്കാൻ സ്വയം മുന്നോട്ട് വരുന്നുണ്ട്. ഇവരെ സഹായിക്കാൻ തന്നെയാണ് സർക്കാർ തീരുമാനം.

ഇരുനൂറോളം കുടുംബങ്ങൾ പത്തുലക്ഷം രൂപവീതം വാങ്ങി മാറിപ്പോകാൻ തയ്യാറായതായി റീ ബിൽഡ് കേരള സിഇഒ. ഡോ. വി. വേണു പറഞ്ഞു. ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം ഇവരിൽത്തന്നെ നിലനിർത്തും. അവർക്കവിടെ നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ മാത്രമേ വിലക്കുള്ളൂ. പുതുതായി മാറുന്ന സ്ഥലത്ത് ഏറ്റവും കുറഞ്ഞത് മൂന്നുസെന്റ് സ്ഥലം വേണം. ഇഷ്ടമുള്ള വലുപ്പത്തിൽ വീട് വെയ്ക്കുകയോ വാങ്ങുകയോ ചെയ്യാം-വേണു പറഞ്ഞു.

കഴിഞ്ഞവർഷം കുട്ടനാട്ടിലെ ആർ ബ്ലോക്കിൽ 37 കുടുംബങ്ങൾ വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ വസിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇവരേയും പുനരധിവസിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. ഏറ്റുമുട്ടലുകൾ ഇല്ലാതെയാകും ഇത് നടപ്പാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP