Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

1200 കോടി രൂപയുടെ വായ്പയ്ക്ക് പലിശ 1.25 ശതമാനം; ബാക്കി വരുന്ന തുകയ്ക്ക് 5 ശതമാനവും; പ്രളയാനന്തര കേരള നിർമ്മിതിക്ക് കേരളത്തിന് ലോകബാങ്കിൽ നിന്ന് ആദ്യം കിട്ടുന്നത് 1750 കോടി രൂപ; രണ്ടാം ഘട്ടത്തിലും 1750 കോടി രൂപ കൂടി ലഭിക്കും; തകർന്ന റോഡുകളും വീടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആദ്യഘട്ടത്തിൽ പുനരുദ്ധരിക്കും; അടുത്ത ഘട്ടത്തിൽ ദുരന്ത പ്രതിരോധവും; റീബിൽഡ് കേരളയ്ക്ക് ഇനി വേഗം കൂടും

1200 കോടി രൂപയുടെ വായ്പയ്ക്ക് പലിശ 1.25 ശതമാനം; ബാക്കി വരുന്ന തുകയ്ക്ക് 5 ശതമാനവും; പ്രളയാനന്തര കേരള നിർമ്മിതിക്ക് കേരളത്തിന് ലോകബാങ്കിൽ നിന്ന് ആദ്യം കിട്ടുന്നത് 1750 കോടി രൂപ; രണ്ടാം ഘട്ടത്തിലും 1750 കോടി രൂപ കൂടി ലഭിക്കും; തകർന്ന റോഡുകളും വീടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആദ്യഘട്ടത്തിൽ പുനരുദ്ധരിക്കും; അടുത്ത ഘട്ടത്തിൽ ദുരന്ത പ്രതിരോധവും; റീബിൽഡ് കേരളയ്ക്ക് ഇനി വേഗം കൂടും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിനു പ്രളയാനന്തര പുനർനിർമ്മാണത്തിന് ഇനി പുതവേഗം. ലോകബാങ്ക് സഹായം കിട്ടിയതോടെ പദ്ധതികളുമായി മുമ്പോട്ട് പോകാനാണ് കേരള സർക്കാരിന്റെ തീരുമാനം. തകർന്ന റോഡുകളും വീടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആദ്യഘട്ടത്തിൽ പുനരുദ്ധരിക്കും. രണ്ടാം ഘട്ടത്തിൽ ഇനിയൊരു ദുരന്തമുണ്ടായാൽ നേരിടാൻ സംസ്ഥാനത്തെ പര്യാപ്തമാക്കുന്ന സമഗ്രമാറ്റമാണ് ലക്ഷ്യമിടുന്നത്. ഇതിനാണ് ലോക ബാങ്ക് ധനസഹായം. റീബിൽഡ് കേരള ഇനിഷ്യേറ്റിവിന്റെ മേൽനോട്ടത്തിലായിരിക്കും പുനരുദ്ധാരണ പ്രവർത്തനങ്ങൾ.

ആദ്യഗഡു വായ്പ 1750 കോടി രൂപ (25 കോടി ഡോളർ) ലോകബാങ്ക് അനുവദിച്ചു കഴിഞ്ഞു. വാഷിങ്ടണിൽ ചേർന്ന ലോകബാങ്ക് ബോർഡ് യോഗം ഇതിന് അംഗീകാരം നൽകി. തുടർന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളും ലോകബാങ്കിലെ ഇന്ത്യൻ പ്രതിനിധിയും കരാറിൽ ഒപ്പുവച്ചു. ഇതിന്റെ വിനിയോഗത്തിൽ കൃത്യമായ നടപടികൾ ഉണ്ടായാൽ രണ്ടാം ഘട്ടമായി 1750 കോടി രൂപ കൂടി ലഭിക്കും. ആദ്യഗഡു 1750 കോടി ബജറ്റ് സഹായമായിരിക്കും. ഇതിൽ 1117 കോടി രൂപ ഇന്റർനാഷനൽ ഡവലപ്‌മെന്റ് അസോസിയേഷനിൽ നിന്ന് കുറഞ്ഞ പലിശനിരക്കിൽ (1.25%) ആദ്യം ലഭിക്കും. 25 വർഷം തിരിച്ചടവ് കാലാവധി. ആദ്യ 5 വർഷം ഗ്രേസ് പിരീയഡ് ആയിരിക്കും. ബാക്കി 633 കോടി രൂപ രാജ്യാന്തര പലിശനിരക്ക് പ്രകാരം പത്തൊൻപതര വർഷം തിരിച്ചടവ് കാലാവധിയിലായിരിക്കും. കേന്ദ്രധന അഡീഷനൽ സെക്രട്ടറി സമീർ കുമാർ ഖേരെ, കേരള അഡീഷനൽ ചീഫ് സെക്രട്ടറി മനോജ് ജോഷി, ലോകബാങ്ക് ഇന്ത്യ ഡയറക്ടർ ജുനൈദ് അഹമ്മദ് എന്നിവരാണ് കരാറിൽ ഒപ്പിട്ടത്.

സംസ്ഥാന സർക്കാർ രൂപം നൽകിയ റീബിൽഡ് കേരളയ്ക്കായി ലോകബാങ്കിന്റെ ക്ലൈമറ്റ് റിസിലിയൻസ് പരിപാടിയിലുൾപ്പെടുത്തിയാണ് സഹായം. സംസ്ഥാന പങ്കാളിത്തത്തോടെയുള്ള ലോകബാങ്കിന്റെ ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണിത്. കഴിഞ്ഞമാസം വാഷിങ്ടണിൽ ചേർന്ന ലോകബാങ്ക് ബോർഡ് യോഗം കേരളത്തിന് സഹായം നൽകാൻ തീരുമാനമെടുത്തിരുന്നു. ജലവിതരണം, ജലസേചനം, അഴുക്കുചാൽ പദ്ധതികൾ, കൃഷി തുടങ്ങിയ മേഖലകളിലായാണ് സാമ്പത്തിക സഹായം ലഭിക്കുക. നദീതടസംരക്ഷണം, സുസ്ഥിര കൃഷിരീതി, റോഡ് ശൃംഖല ശക്തിപ്പെടുത്തുക എന്നിവയ്ക്കും ധനസഹായം ലഭിക്കും. പങ്കാളിത്തരീതിയിൽ നടപ്പാക്കുന്ന പദ്ധതികൾക്കു സംസ്ഥാന സർക്കാരും പണം മുടക്കുന്ന തരത്തിലാണു ലോകബാങ്കുമായുള്ള കരാർ.

ലോക ബാങ്ക് പ്രതിനിധികൾ സംസ്ഥാനത്തു നടത്തിയ പഠനം, റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രതിനിധികളുമായി നടത്തിയ ചർച്ചകൾ എന്നിവയുടെ അടിസ്ഥാനത്തിലാണു മേഖലകൾ തീരുമാനിച്ചു തുക നിശ്ചയിച്ചത്. രണ്ടുഘട്ടമായാണു തുക നൽകുക. 15.96 കോടി ഡോളർ ഇന്റർനാഷനൽ ഡവലപ്മെന്റ് അസോസിയേഷനിൽനിന്ന് 1.25 % വാർഷിക പലിശ നിരക്കിൽ ആദ്യം ലഭിക്കും. 25 വർഷമാണു തിരിച്ചടവു കാലാവധി. ആദ്യഅഞ്ചുവർഷം ഗ്രേസ് പീരിയഡ് ആണ്. 9.04 കോടി ഡോളർ രണ്ടാംഘട്ട സഹായത്തിന്റെ പലിശ നിരക്ക് അടിസ്ഥാനപരമായ രാജ്യാന്തര നിരക്ക് (ലൈബോർ റേറ്റ്) അനുസരിച്ചായിരിക്കും. 19.5 വർഷമാണു തിരിച്ചടവു കാലാവധി.

2018ൽ ഉണ്ടായ പ്രളയത്തിൽ സംസ്ഥാനത്തിന് നേരിടേണ്ടി വന്ന നഷ്ടങ്ങൾ നികത്തുന്നതിന് വേണ്ടിയുള്ള സാമ്പത്തിക സഹായമായാണ് ലോകബാങ്ക് വായ്പയായി നൽകുന്നത്. സംസ്ഥാനത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകബാങ്ക് വായ്പ അനുവദിച്ചത്. വിവിധ പദ്ധതികളിലായി ലോകബാങ്ക് സഹായം കേരളത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ ഇതിൽ നിന്ന് വ്യത്യാസമായി വലിയൊരു തുകയാണ് കേരളത്തിന് ഇത്തവണ ലഭിക്കുക. റീബിൽഡ് കേരള പദ്ധതിയെ സഹായിക്കുന്നതിന് വേണ്ടിയാണ് ലോകബാങ്കിന്റെ സാമ്പത്തിക സഹായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP