Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയകാരണം ഡാമുകൾ തുറന്നുവിട്ടതാണെന്ന് നാസ കണ്ടെത്തിയെന്ന വാർത്ത വ്യാജം; നാസ കേരളത്തെ സംബന്ധിച്ച് യാതൊരു പഠനവും നടത്തിയിട്ടില്ല; 'നാസ റിപ്പോർട്ട്' എന്നും പറഞ്ഞ് മനോരമയും ഏഷ്യാനെറ്റും റഫർ ചെയ്യുന്നത് നാസയുടെ എർത്ത് ഒബ്സർവേറ്ററി ബ്ലോഗ്; ഇത് നാസയുടെ പഠനമല്ലെന്നും മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനമാക്കി തയാറാക്കുന്ന പൊതുവിവരങ്ങളാണെന്നും ശാസ്ത്ര പ്രചാരകർ; ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്ര സ്ഥാപനത്തെ കാണിപ്പയ്യൂർ ആക്കരുതെന്ന് സോഷ്യൽ മീഡിയ

പ്രളയകാരണം ഡാമുകൾ തുറന്നുവിട്ടതാണെന്ന് നാസ കണ്ടെത്തിയെന്ന വാർത്ത വ്യാജം; നാസ കേരളത്തെ സംബന്ധിച്ച് യാതൊരു പഠനവും നടത്തിയിട്ടില്ല; 'നാസ റിപ്പോർട്ട്' എന്നും പറഞ്ഞ് മനോരമയും ഏഷ്യാനെറ്റും റഫർ ചെയ്യുന്നത് നാസയുടെ എർത്ത് ഒബ്സർവേറ്ററി ബ്ലോഗ്; ഇത് നാസയുടെ പഠനമല്ലെന്നും മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനമാക്കി തയാറാക്കുന്ന പൊതുവിവരങ്ങളാണെന്നും ശാസ്ത്ര പ്രചാരകർ; ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്ര സ്ഥാപനത്തെ കാണിപ്പയ്യൂർ ആക്കരുതെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയദുരന്തം ഡാമുകൾ കൂട്ടത്തോടെ തുറന്നുവിട്ടതുകൊണ്ടാണെന്ന് അമേരിക്കൻ ബഹിരാകാശ -കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ നാസ ( നാഷണൽ എയ്റനോട്ടിക്സ് ആൻഡ് സ്പേസ് അഡ്‌മിനിസ്ട്രേഷൻ) കണ്ടെത്തിയ എന്ന വാർത്ത വ്യാജം.നാസ അങ്ങനെയ യാതൊരു പഠനവും കേരളത്തെ സംബന്ധിച്ച് നടത്തിയിട്ടില്ല.പ്രളയമടക്കമുള്ള ദുരന്തങ്ങളുടെ കാരണം കണ്ടെത്തലും നാസയുടെ ജോലിയുടെ ഭാഗമല്ലെന്നും നാസയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മനോരമ ഓൺലൈനിലും ഏഷ്യാനെറ്റ് ഓൺലൈനിലുമായി വന്ന രണ്ട് വാർത്തകളാണ് നാസയുടെ പഠനമെന്നപേരിൽ പ്രചരിക്കുന്നത്.എന്നാൽ നാസയുടെ എർത്ത് ഒബ്സർവേറ്ററി ബ്ലോഗിൽനിന്ന് അൽപ്പം വളച്ചൊടിച്ച വിവരങ്ങളാണിത്.ഈ ബ്ലോഗിൽ ഇടുന്നത് നാസയുടെ പഠനങ്ങളല്ല മറിച്ച് മാധ്യമ റിപ്പോർട്ടുകാളാണ്.കേരളത്തിന്റെ പ്രളയക്കാലത്തെ സാറ്റലൈറ്റ് ചിത്രങ്ങൾ അടക്കം കൊടുത്തശേഷം മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 'കേരളത്തിലെ ഡാമുകൾ തുറന്നത് വെള്ളപ്പൊക്കം കൂടുതൽ മോശമാക്കി' എന്നാണ് ബ്ലോഗ് പറയുന്നത്.ഈ ബ്ലോഗ് അപ്്േഡറ്റ് ചെയ്യുന്നത് ശാസ്ത്രജ്ഞരല്ല.മാധ്യമ പ്രവർത്തകരാണ്.

നാസ കാലവാസ്ഥാ നിരീക്ഷണം നടത്തുന്നതല്ലാതെ ദുരന്തം അനാലിസ് ചെയ്യുന്ന പതിവില്ലെന്ന് നാസയുമായി സഹകരിച്ച് ഗവേഷണം നടത്തുന്ന ഡോ.സുധാകർ റാം വ്യക്തമാക്കി.ഡാമുകൾ തുറന്നു വിട്ടതുകൊണ്ടാണ് കേരളത്തിലെ ദുരന്തം ഉണ്ടായതെന്ന് നാസപോലെ ഒരു ഏജൻസി പറയാൻ ഒരു സാധ്യതയും ഇല്ല.കാരണം ഒരു ദുരന്തത്തിന് ബഹുമുഖ കാരണങ്ങളാണ്.അത് അനലൈസ് ചെയ്യുക നാസയുടെ ചുമതലയല്ലെന്നാണ് പ്രാഥമിക അറിവ്.നാസ ഒരു അന്വേഷണ ഏജൻസിയല്ല.അതിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ എന്തെങ്കിലും പറഞ്ഞാൽ അത് നാസയുടെ അഭിപ്രായവുമല്ല.ലോകത്തിലെ എന്തെങ്കിലും പ്രകൃതി ദുരന്തത്തിന്റെ കാരണം നാസ അറിയിച്ചതായി അറിവില്ല.സൂനാമിയും ഇന്തോനേഷ്യ വെള്ളപ്പൊക്കവും ഉദാഹരണം. ങ്ങനെയാണെങ്കിൽ ഇതാ കേരളത്തിൽ വലിയ മഴവരുന്നുവെന്ന് നാസക്ക് മുന്നറിയിപ്പ് നൽകമായിരുന്നല്ലോ.-മറുനാടൻ മലയാളിയോട് പ്രതികരിക്കവേ അദ്ദേഹം വ്യക്തമാക്കി.

നാസക്ക് ദുരന്തനിവാരണ പഠന വിഭാഗം ഇല്ലെന്നാണ് തന്റെ അറിവെന്ന് ഐക്യരാഷ്ട്ര ദുരന്തനിവാരണ വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രശസ്ത എഴുത്തകാരൻ കൂടിയായ മുരളി തുമ്മാരുകുടിയും പ്രതികരിച്ചു. തേസമയം നാസയുടെ അപ്ഡേറ്റ്സ് മാധ്യമങ്ങൾ വളച്ചൊടിക്കയായിരുന്നെന്ന് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.കനത്ത മഴയാണ ദുരന്തത്തിന്റെ കാരണം എന്ന് ആദ്യവരിയിൽ തന്നെ ബ്ലോഗിൽ പറയുന്നുണ്ടെന്ന് പ്രശസ്ത ശാസ്ത്രകാരനും പ്രഭാഷകനുമായ വൈശാഖൻ തമ്പി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അമേരിക്ക എന്ന രാജ്യം നാസ എന്നൊരു സ്ഥാപനം നടത്തുന്നത് ഇങ്ങ് കേരളത്തിലെ ഒരു ദുരന്തം നടന്ന് അഞ്ച് ദിവസത്തിനകം 'വീഴ്ച റിപ്പോർട്ട്' ഉണ്ടാക്കാനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെ ഇല്ലാത്തകാര്യങ്ങൾ നാസയുടെ വായിൽ തിരുകി നാസയെ മറ്റൊരു കാണിപ്പയ്യൂർ ആക്കരുതെന്നും സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.നേരത്തെ കോൺഗ്രസ് -സംഘപരിവാർ ഗ്രൂപ്പുകളിലൂടെ കേരളത്തിലെ പ്രളയകാരണം ഡാമുകൾ തുറന്നുവിട്ടതാണെന്ന് നാസ കണ്ടെത്തിയെന്ന് വ്യാപകമായി പ്രചാരണം ഉണ്ടായിരുന്നു.

പ്രശസ്ത ശാസ്ത്രലേഖകനായ വൈശാഖൻ തമ്പിയുടെ പോസ്റ്റ് ഇങ്ങനെയാണ്:

പ്രളയകാരണം ഡാമുകൾ തുറന്നതാണെന്ന് നാസയുടെ റിപ്പോർട്ടിൽ സ്ഥിരീകരിച്ചു എന്ന മനോരമാ ഓൺലൈൻ വാർത്ത വായിച്ചപ്പോൾ നാസയ്ക്ക് പറയാനുള്ളത് വായിക്കാൻ കൗതുകമായി. മറ്റ് താത്പര്യങ്ങൾ ഇല്ലാത്ത ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനത്തിന്റെ റിപ്പോർട്ട് വായിക്കാനുള്ള അക്കാഡമിക് ജിജ്ഞാസ സ്വാഭാവികമാണല്ലോ.

പക്ഷേ ദേ കിടക്കുന്നു! 'നാസ റിപ്പോർട്ട്' എന്നും പറഞ്ഞ് മനോരമ റഫർ ചെയ്യുന്നത് നാസയുടെ Earth Observatory ബ്ലോഗിൽ വന്ന ഒരു ലേഖനമാണ്. അതിൽ പറയുന്നതോ 'അസാധാരണമാം വിധം ശക്തമായ മൺസൂൺ മഴ' (Abnormally heavy monsoon rains) കാരണം വെള്ളപ്പൊക്കമുണ്ടായി എന്നും! ഇതേ മഴ മ്യാന്മറിൽ മുപ്പത് വർഷത്തിനിടെയുള്ള ഏറ്റവും മോശം വെള്ളപ്പൊക്കം ഉണ്ടാക്കി എന്നും ലേഖനത്തിൽ ഉണ്ട്. ഡാമുകളെ പറ്റി ലേഖനത്തിലെ പരാമർശം 'ന്യൂസ് റിപ്പോർട്ടുകൾ അനുസരിച്ച് ഡാമുകൾ തുറന്നത് വെള്ളപ്പൊക്കം കൂടുതൽ മോശമാക്കി' എന്നത് മാത്രമാണ്. ചുരുക്കത്തിൽ നാസ ഇക്കാര്യം പഠിച്ചിട്ടുമില്ല റിപ്പോർട്ടും തയ്യാറാക്കിയിട്ടില്ല. അവരുടെ ശ്രദ്ധ അസാധാരണമായ മഴയിലാണ്. അതാണ് സ്വാഭാവികവും. അല്ലാതെ അമേരിക്ക എന്ന രാജ്യം നാസ എന്നൊരു സ്ഥാപനം നടത്തുന്നത് ഇങ്ങ് കേരളത്തിലെ ഒരു ദുരന്തം നടന്ന് അഞ്ച് ദിവസത്തിനകം 'വീഴ്ച റിപ്പോർട്ട്' ഉണ്ടാക്കാനല്ലല്ലോ!

ഇനി മനോരമയ്ക്ക് ഇക്കാര്യത്തിൽ സ്പെഷ്യൽ ഇന്ററസ്റ്റ് വല്ലതും...? അയ്യേ ഛേ! ലേഖകന് ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് പറ്റിയതായിരിക്കും, അല്ലേ?

കൂട്ടിച്ചേർത്തത്:
(ഞാൻ 'നാസ റിപ്പോർട്ടി'ലെ 'തന്ത്രപ്രധാനഭാഗം' മനഃപൂർവം ഒഴിവാക്കി എന്ന മട്ടിൽ പ്രതികരിക്കുന്നവരുടെ സന്തോഷത്തിലേക്കായി)

''The dam releases came way too late, and it cided with the heavy rain that was occurring,' said Sujay Kumar, research scientist at NASA's Goddard Space Flight Center. എന്നൊരു ഭാഗം നാസ ലേഖനത്തിലുണ്ട്. ഇന്ത്യൻ പേരുള്ള ഒരു നാസ സ്റ്റാഫിന്റെ ഒരു മീഡിയാ ബൈറ്റ് എന്നതിനപ്പുറം മറ്റൊന്നും അതിൽ കാണാനില്ല. ഈ കൊച്ചുകേരളത്തിലെ പ്രളയത്തെ പറ്റി നാസ ഒരു ആധികാരിക പഠനവും നടത്തിയിട്ടില്ല എന്നത് വ്യക്തമാണ്. ന്യൂസ് റിപ്പോർട്ട് ആധാരമാക്കിയുള്ള അഭിപ്രായത്തിനെ 'പഠന റിപ്പോർട്ട്' എന്ന ലേബലിൽ എഴുന്നള്ളിക്കുന്ന മനോരമയുടെ ഏർപ്പാട് ഈ ഒരു വാചകം കൊണ്ട് സാധുവാകും എങ്കിൽ, ഞാൻ തോറ്റ് തുന്നമ്പാടി! ഇവിടെ വിഷയം 'മനോരമയുടെ ഉദ്ദേശ്യം' ആണെന്നത് ഓർമ്മിപ്പിക്കുന്നു.

Important Edit: നാസ ലേഖനത്തിൽ നിന്ന് സുജയ് കുമാർ നടത്തിയതായി പറയപ്പെട്ടിരുന്ന ഡാം പരാമർശങ്ങൾ അവർ നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോളവർ മഴയെ കുറിച്ച് മാത്രമേ പറയുന്നുള്ളൂ. സെൻസിറ്റീവായ കാര്യത്തിൽ വന്ന വേണ്ടത്ര ശ്രദ്ധയോടെയല്ലാതെ വന്ന അഭിപ്രായം എന്നവർ തിരിച്ചറിഞ്ഞു എന്നാണ് മനസിലാക്കുന്നത്. ഈ പശ്ചാത്തലത്തിൽ മനോരമഓൺലൈൻ വാർത്ത ഏതാണ്ട് മൊത്തമായി അസാധുവാകുന്നു.

മറ്റൊരു ശാസ്ത്രലേഖകനായ രജീഷ് പാലവിള എഴുതുന്നത് ഇങ്ങനെ:

നാസയിൽ നിന്നും ഏതെങ്കിലും ശാസ്ത്രകാരന്മാർ കേരളത്തിൽ വന്നതായി ആർക്കെങ്കിലും അറിയാമോ?ഏത് ജില്ലയിലാണ് അവർ ഉമാ പഠനം നടത്തിയത് ?അങ്ങനെ കാണാതെയും പഠിക്കാതെയും ഗണിച്ച് പറയാൻ നാസയെന്താ കാണിപ്പയ്യൂരാണോ?

കേരളത്തിലെ പ്രളയത്തിന്റെ കാരണം ഡാമുകൾ തുറന്നതാണെന്ന് 'നാസ' പറഞ്ഞതായി ചില പത്രങ്ങളും ചാനലുകളും പറയുന്നു.നാസയും മുട്ടുമടക്കി എന്ന് മതശാസ്ത്രവാദികൾ പറയുന്ന ആവേശത്തിലാണ് മനോരമയൊക്കെ എടുത്ത് അലക്കുന്നത് .സംഭവം പരിശോധിക്കുന്ന ആർക്കും ബോധ്യപ്പെടുന്ന ഒരുകാര്യം നാസയുടെ സാറ്റലൈറ്റ് ചിത്രങ്ങളൊക്കെവച്ച് കാലാവസ്ഥയെക്കുറിച്ചൊക്കെ എഴുതുന്ന 'earthobservatory. എന്ന ഒരു ബ്ലോഗിൽ വന്ന ഒരു ലേഖനമാണ് 'നാസപറഞ്ഞതായി പലരും തട്ടിവിടുന്നത് .ഈ ലേഖനം തുടങ്ങുന്നത് തന്നെ അസാധാരണമായ മഴ 1924നുശേഷം കേരളത്തിൽ പ്രളയമുണ്ടാക്കി എന്നുംപറഞ്ഞുകൊണ്ടാണ് .നൂറ്റാണ്ടിലെ പ്രളയത്തിന് കാരണമായ 'ഓഗസ്റ്റ് മഴയെ'ക്കുറിച്ച് പലയിടത്തും എടുത്ത് പറയുകയും ചെയ്യുന്നു.ഡാമുകൾ മഴയില്ലാത്ത സമയത്ത് തുറന്നുവിടാതിരുന്നിട്ട് മഴക്കാലത്ത് ഒന്നിച്ചു തുറന്നു വിട്ടു എന്നൊരു പരാമർശമുണ്ട് .

NASA's Goddard Space Flight Centerse റിസേർച്ച് അസിസ്റ്റന്റ് ആയിട്ടുള്ള സുജയ് കുമാർ എന്ന ആളിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് ഡാമുകൾ തുറന്നതാണ് പ്രളയകാരണം എന്ന് പറയുന്നതും .ഇപ്പറയുന്ന സുജയ് കുമാർ നാസയുടെ ശാസ്ത്രകാരനല്ല ,കേരളത്തിൽ വന്ന് പഠനം നടത്തിയിട്ടുമില്ല.മഴ ഇല്ലാഞ്ഞപ്പോൾ ഡാമിലെ വെള്ളം തുറന്നുവിട്ടിരുന്നേ മഴക്കാലത്ത് വെള്ളം തുറന്നു വിടണമായിരുന്നോ എന്ന് ചോദിക്കാൻ നാസയിലെ ശാസ്ത്രകാരൻ ആവണ്ട,ഒന്നാംക്ലാസ്സ് വിദ്യാർത്ഥിക്ക്പോലും അത് ചിന്തിക്കാം.മഴയില്ലാത്തപ്പോൾ ഈ വെള്ളമെല്ലാം ഡാമിൽ നിന്നും തുറന്നുവിട്ടിരുന്നേ കറന്റ്റ് പോകുമ്പോൾ നിലവിളിക്കുന്നവർ എന്താകും പറയുക ?വൈദ്യുതിക്ക് പുറമേ വേനൽക്കാലത്ത് കൃഷി,കുടിവെള്ളം ഇതിനൊക്കെ ഡാമുകളെ ആശ്രയിക്കുന്ന ആളുകളാണ് നമ്മൾ .

ഏതായാലും നാസയുടെ പേരിൽ തള്ളുമ്പോൾ കുറച്ചു മയത്തിൽ തള്ളണമെന്ന് സുജയ് കുമാറിനോടും കണ്ടപാടെ യുറീക്കാ എന്നുംപറഞ്ഞ് ചീറിപ്പാഞ്ഞ് വന്ന മനോരമയോടും ഈ അവസരത്തിൽ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. 

വാലറ്റം : മൂന്നുപതിറ്റാണ്ടിനിടെ മ്യാന്മറിലെ വെള്ളപ്പൊക്കം ഏത് ഡാം തുറന്നിട്ടാണ് എന്ന് നാസയ്ക്ക് വേണ്ടി സുജയ് കുമാറും മനോരമയും പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP