Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിക്കു മർദനമേറ്റത് ബീഫ് ഫെസ്റ്റിവലിനിടെ അല്ലെന്നു റിപ്പോർട്ടുകൾ; മർദനമേറ്റ സൂരജ് സസ്യാഹാരികളായ ജൈനമാരുടെ കാന്റീനിൽ ചെന്നു പ്രകോപനം ഉണ്ടാക്കി; സൂജരിന്റെ കണ്ണിന് ഇടികിട്ടിയപ്പോൾ ആക്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മനീഷ് കൈ ഒടിഞ്ഞ് ആശുപത്രിയിൽ; വാർത്ത പുറത്തുവിട്ടത് പോസ്റ്റ്കാർഡ്.കോം

മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിക്കു മർദനമേറ്റത് ബീഫ് ഫെസ്റ്റിവലിനിടെ അല്ലെന്നു റിപ്പോർട്ടുകൾ; മർദനമേറ്റ സൂരജ് സസ്യാഹാരികളായ ജൈനമാരുടെ കാന്റീനിൽ ചെന്നു പ്രകോപനം ഉണ്ടാക്കി; സൂജരിന്റെ കണ്ണിന് ഇടികിട്ടിയപ്പോൾ ആക്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മനീഷ് കൈ ഒടിഞ്ഞ് ആശുപത്രിയിൽ; വാർത്ത പുറത്തുവിട്ടത് പോസ്റ്റ്കാർഡ്.കോം

ചെന്നൈ: മദ്രാസ് ഐഐടിയിൽ ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതിന്റെ പേരിൽ മലപ്പുറം സ്വദേശിയായ ഏറോസ്‌പേസ് പിഎച്ച്ഡി വിദ്യാർത്ഥി ആർ.സൂരജിനു മർദനമേറ്റ സംഭവത്തിൽ പുതിയ റിപ്പോർട്ടുകൾ പ്രചരിക്കുന്നു. സസ്യാഹാരം മാത്രം കഴിക്കുന്ന ജയിൻ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ കാന്റീനിൽ ചെന്നു പ്രകോപനമുണ്ടാക്കിയതാണ് സൂരജിനു മർദനമേൽക്കാൻ കാരണമെന്നാണ് പുതിയ റിപ്പോർട്ടുകൾ. മർദനമേറ്റത് ബീഫ് ഫെസ്റ്റിവലിന് ഇടയിലായിരുന്നില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

സൂരജിനെ ആക്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മനീഷ് എന്ന വിദ്യാർത്ഥിയും കൈ ഒടിഞ്ഞ് ആശുപത്രിയിലാണ്. ഇക്കാര്യങ്ങൾ മറച്ചുവച്ചാണ് മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്തത്. ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതിന്റെ പേരിൽ സംഘപരിവാറിന്റെ വിദ്യാർത്ഥി സംഘടന വിദ്യാർത്ഥിയെ തല്ലിച്ചതച്ചുവെന്നായിരുന്നു രണ്ടുദിവസം മുമ്പു നടന്ന സംഭവത്തിലെ വാർത്തകൾ. എന്നാൽ, വസ്തുതകൾ മറച്ചുവച്ചാണ് മാധ്യമങ്ങൾ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് പോസ്റ്റ്കാർഡ്.ന്യൂസ് എന്ന വാർത്താ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ബീഫ് ഫെസ്റ്റിവലിനിടെ ഒരുവിധ സംഘർഷങ്ങളും ഉണ്ടായിട്ടില്ലെന്നാണ് ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നത്. ജൈനമ്മാരുടെ കാന്റീനിലായിരുന്നു സംഘർഷവും കയ്യാങ്കളിയും. ഇതെല്ലാം വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളിൽ വിൽക്കുന്നതു നിരോധിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ വിജ്ഞാപനത്തിനെതിരേ രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു മദ്രാസ് ഐഐടിയിലെ ബീഫ് ഫെസ്റ്റിവലും. മർദനത്തിനിരയായ പിച്ച്ഡി വിദ്യാർത്ഥി സൂരജ് അംബേദ്കർ പെരിയാർ സ്റ്റുഡന്റ് സർക്കിൾ എന്ന സംഘടനയിൽ അംഗമാണ്. സൂരജും മറ്റൊരു സുഹൃത്ത് അഭിനവും ചേർന്നാണ് കോളജിൽ ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഐഐടിലേത് അല്ലാത്ത പലരും ബീഫ് ഫെസ്റ്റിവലിൽ പങ്കെടുക്കാനായി കാമ്പസിൽ എത്തിയെന്നാണ് വിദ്യാർത്ഥികൾ പറയുന്നതെന്ന് പോസ്റ്റ്കാർഡ്. ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ബീഫ് ഫെസ്റ്റിവലിനുശേഷം സൂരജ് ജയിൽ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള കാന്റീനിലെത്തി. ഇവിടെ സസ്യാഹാരം മാത്രമാണ് വിളമ്പുന്നത്. സൂരജിനെ മർദിച്ച മനീഷ് സിംഗും കാന്റീനിൽ ഉണ്ടായിരുന്നു. കാന്റീനിലെത്തിയ സൂരജ് സസ്യാഹാരികളായ വിദ്യാർത്ഥികളെ അധിക്ഷേപിക്കാൻ തുടങ്ങി. മനീഷ് ഇത് ചോദ്യം ചെയ്യുകയും സൂരജിനോട് ഉടൻ കാന്റീനു പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതു ചെവിക്കൊള്ളാതിരുന്ന സൂരജ് 'ഞാൻ ബീഫ് കഴിക്കും... നിങ്ങളെയും ബീഫ് കഴിപ്പിക്കും... നിങ്ങളെ കഷണം കഷണമായി മുറിച്ച് തിന്നും ' എന്നും പറഞ്ഞു. മനിഷ് ഇതിൽ പ്രകോപിതനാകുകയും ഇരുവരും തമ്മിൽ കയ്യാങ്കളി ഉണ്ടാവുകയുമായിരുന്നുവെന്ന് പോസ്റ്റ്കാർഡ്.കോം റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടെ സൂരജിന്റെ കണ്ണിനു താഴെ ഇടിയേറ്റു. സൂരജിന്റെ സംഘടനയിൽപ്പെട്ട പല സുഹൃത്തുക്കളും സ്ഥലത്തുണ്ടായിരുന്നു. ഇവരെല്ലാം ചേർന്നു മനീഷിനെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ കൈ ഒടിയുകയും ചെയ്തു. ഇക്കാര്യം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ സത്യമല്ല പ്രചരിപ്പിച്ചതെന്നും ന്യൂസ് പോർട്ടൽ പറയുന്നു. മനീഷ് ഒരു സംഘടനയിലും പെടാത്ത ആളായതുകൊണ്ടാണ് അദ്ദേഹത്തെ പിന്തുണച്ച് ആരും രംഗത്തുവരാതിരുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മനീഷിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി കയ്യിൽ സ്റ്റീൽറോഡ് ഇട്ടിരിക്കുകയാണ. ഇതിന്റെയെല്ലാം ചിത്രങ്ങളും ന്യൂസ് പോർട്ടൽ പുറത്തുവിട്ടിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP