Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202223Monday

ഇനി പ്രധാനം മകന്റെ സുരക്ഷ തന്നെ; വിശ്വസ്തനായ സ്വന്തം ബോഡിഗാർഡിനെ മകന് നൽകി ഷാരൂഖ് ഖാൻ; ഷൂട്ടിങ്ങ് തിരക്കിലേക്ക് ഷാറൂഖ് മടങ്ങുന്നത് മകന്റെ സുരക്ഷ ഉറപ്പാക്കി; ഇനി മുതൽ ആര്യനെ കാക്കുക ഷാറൂഖിന്റെ വിശ്വസ്തനായ രവി സിങ്ങ്

ഇനി പ്രധാനം മകന്റെ സുരക്ഷ തന്നെ;  വിശ്വസ്തനായ സ്വന്തം ബോഡിഗാർഡിനെ മകന് നൽകി ഷാരൂഖ് ഖാൻ; ഷൂട്ടിങ്ങ് തിരക്കിലേക്ക് ഷാറൂഖ് മടങ്ങുന്നത് മകന്റെ സുരക്ഷ ഉറപ്പാക്കി; ഇനി മുതൽ ആര്യനെ കാക്കുക ഷാറൂഖിന്റെ വിശ്വസ്തനായ രവി സിങ്ങ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: അപ്രതീക്ഷിത സംഭവങ്ങൾ ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് മുക്തനായി ഷാറൂഖ് ഖാൻ സിനിമയുടെ തിരക്കിലേക്ക്.നിരവധി പ്രൊജക്ടുകളാണ് ഷാരൂഖ് ഖാന്റെ അഭാവം മൂലം താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് സിനിമാ ഷൂട്ടിങ് പുനരാരംഭിക്കുന്നതിനായി ഷാറുഖ് തയ്യാറാകുന്നത്.എന്നാൽ അതിന് മുമ്പ് ആര്യൻ ഖാന്റെ സുരക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങൾ ഒരുക്കുകയാണ് താരം.

ആര്യൻ ഖാൻ ജയിൽ മോചിതനായി പുറത്തു വന്നെങ്കിലും കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആഴ്‌ച്ചയിലൊരിക്കൽ എൻസിബി ഓഫീസിലെത്തി ഒപ്പിടണം എന്നതടക്കമുള്ളതാണ് വ്യവസ്ഥകൾ. ഈ സാഹചര്യത്തിൽ പുറത്തിറങ്ങിയ ആര്യൻ ഖാന്റെ സുരക്ഷ കൂടുതൽ ഉറപ്പാക്കാനുള്ള ഒരുക്കത്തിലാണ് ഷാരൂഖ് ഖാൻ.ആര്യൻ ഖാന് വേണ്ടി മാത്രം സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിനുവേണ്ടി വിശ്വസിക്കാവുന്ന ബോഡിഗാഡിനായുള്ള അന്വേഷണവും താരം ആരംഭിച്ചിരുന്നു.

എന്നാൽ പെട്ടെന്ന് വിശ്വസ്തനായ ഒരാളെ കിട്ടാത്തതും പുതിയ ആളുകളുമായി പെട്ടെന്ന് ആര്യൻ അടുക്കാത്തും കൊണ്ട് വർഷങ്ങളായി തന്റെ നിഴലായ ബോഡിഗാഡിനെ തന്നെ മകനുവേണ്ടി നിയോഗിക്കുകയായിരുന്നു ഷാറുഖ്.വർഷങ്ങളായി ഷാരൂഖ് ഖാന്റെ ബോഡിഗാർഡായി ജോലി ചെയ്യുന്ന രവി സിംഗിനെയാണ് ഷാരൂഖ് ഈ ചുമതല ഏൽപ്പിക്കുന്നത്.

രവി സിംഗിനെ വർഷങ്ങളായി ആര്യൻ ഖാന് അടുത്തറിയാവുന്നതാണ്. മാത്രമല്ല, അദ്ദേഹവുമായി മികച്ച ബന്ധവുമുണ്ട്. എല്ലാ വെള്ളിയാഴ്‌ച്ചയും കേസുമായി ബന്ധപ്പെട്ട് എൻസിബി ഓഫീസിൽ പോകേണ്ടതുണ്ട്, കേസിന്റെ മറ്റ് പല കാര്യങ്ങൾക്കും ആര്യൻ ഖാനൊപ്പം ഏറ്റവും വിശ്വസ്തനായ ആളെ തന്നെ ഒപ്പം നിർത്താനാണ് ഷാരൂഖിന്റെ തീരുമാനം. കിങ് ഖാന്റെ കുടുംബവുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ സുചിപ്പിക്കുന്നു.

ചലച്ചിത്രമേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അംഗരക്ഷകരിൽ ഒരാളാണ് രവി സിങ്. പ്രതിവർഷം 2.7 കോടി രൂപ രവിക്ക് ശമ്പളമായി ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആര്യൻ ഖാന് സുരക്ഷയൊരുക്കാനുള്ള ചുമതല രവി സിംഗിനെ ഏൽപ്പിച്ചാൽ തനിക്ക് ധൈര്യമായി വിദേശത്ത് ഷൂട്ടിങ്ങിന് പോകാമെന്ന ആശ്വാസത്തിലാണ് ഷാരൂഖ്.തനിക്ക് വേണ്ടി പുതിയൊരു ബോഡിഗാർഡിനെ കണ്ടെത്താനും ഷാരൂഖ് തീരുമാനിച്ചു കഴിഞ്ഞതായും സൂചനകളുണ്ട്.

മൂത്തമകൻ ആര്യൻ ഖാൻ ലഹരിമരുന്ന് കേസിൽ ഒരു മാസത്തോളമാണ് ജയിലിൽ കഴിയേണ്ടി വന്നത്.മകനെ നാർകോടിക്‌സ് ബ്യൂറോ പിടികൂടിയെന്ന വാർത്ത അറിഞ്ഞ ഉടൻ തന്നെ വിദേശത്തു നിന്ന് ഷൂട്ടിങ് നിർത്തി ഷാരൂഖ് മുംബൈയിൽ എത്തിയിരുന്നു.ദീപിക പദുകോൺ നായികയാകുന്ന പഠാൻ, തമിഴ് സംവിധായകൻ ആറ്റ്‌ലിയുമൊത്തുള്ള ചിത്രം, സൽമാൻ ഖാൻ ചിത്രം ടൈഗർ 3 യിലെ അതിഥി വേഷം തുടങ്ങി നിരവധി പ്രൊജക്ടുകൾ ഷാരൂഖിന്റെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP