Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

ഗാന കുടുംബത്തിൽ ജനിച്ച പാരമ്പര്യത്തിൽ സംഗീതം രക്തത്തിൽ അലിഞ്ഞു ചേർന്നയാൾ; ഒരുകാലത്ത് ഗാനമേളകളിൽ തിളങ്ങി നിന്ന ഗായകൻ; യേശുദാസിനൊപ്പം അമേരിക്കൻ പര്യടനത്തിൽ വരെ പങ്കെടുത്തിട്ടുള്ളയാൾ; അടുപ്പക്കാരോട് തുറന്നു പറഞ്ഞത് ആരും അറിയാതെ ഞാൻ ഇങ്ങനെ ജീവിച്ചു പോകട്ടെ... ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടമെന്ന്; സംഗീതം അകന്നു പോയപ്പോൾ ജീവിതത്തിലെ ദുരന്തങ്ങളെ താങ്ങാൻ ശേഷിയില്ലാതെ വന്നു; കൊച്ചി കായലിൽ ജീവനൊടുക്കിയ കെ ജെ ജസ്റ്റിന്റെ ജീവിതം വിഷാദം നിറഞ്ഞത്

ഗാന കുടുംബത്തിൽ ജനിച്ച പാരമ്പര്യത്തിൽ സംഗീതം രക്തത്തിൽ അലിഞ്ഞു ചേർന്നയാൾ; ഒരുകാലത്ത് ഗാനമേളകളിൽ തിളങ്ങി നിന്ന ഗായകൻ; യേശുദാസിനൊപ്പം അമേരിക്കൻ പര്യടനത്തിൽ വരെ പങ്കെടുത്തിട്ടുള്ളയാൾ; അടുപ്പക്കാരോട് തുറന്നു പറഞ്ഞത് ആരും അറിയാതെ ഞാൻ ഇങ്ങനെ ജീവിച്ചു പോകട്ടെ... ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടമെന്ന്; സംഗീതം അകന്നു പോയപ്പോൾ ജീവിതത്തിലെ ദുരന്തങ്ങളെ താങ്ങാൻ ശേഷിയില്ലാതെ വന്നു; കൊച്ചി കായലിൽ ജീവനൊടുക്കിയ കെ ജെ ജസ്റ്റിന്റെ ജീവിതം വിഷാദം നിറഞ്ഞത്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാളത്തിന്റെ ഗാനഗന്ധർവ്വനാണ് കെ ജെ യേശുദാസ്. അദ്ദേഹത്തിന്റെ സഹോദരൻ കായലിൽ ചാടി ആത്മഹത്യ ചെയ്തുവെന്ന വാർത്ത മലയാളക്കരയെ ശരിക്കും ഞെട്ടിച്ചിരുന്നു. അകാലത്തിൽ പൊലിഞ്ഞ കെ ജെ ജസ്റ്റിന്റേത് ഒരു വിഷാദം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. യേശുദാസിനെ പോലെ തന്നെ പാടാൻ കഴിവുള്ള വ്യക്തിയായിരുന്നു കെ ജെ ജസ്റ്റിൻ. ഒരുകാലത്ത് ഗാനമേളകളിൽ തിളങ്ങിയ ഗായകനായിരുന്നു അദ്ദേഹം. യേശുദാസിനൊപ്പം അമേരിക്കൻ പര്യടനത്തിൽ വരെ പങ്കെടുത്തട്ടുള്ളയാൾ. അങ്ങനെ യുവത്വ കാലഘട്ടത്തിൽ ജീവിച്ച വ്യക്തിയാണ് എല്ലാം നശിച്ചു ആത്മഹത്യയെ അഭയം പ്രാപിച്ചതെന്നത് പലരെയും ഞെട്ടിക്കുന്നതാണ്.

പ്രശസ്തിയുടേയും പണത്തിന്റെയുമൊക്കെ ഇടങ്ങളിൽ നിന്ന് ഏകാന്തതയുടെ തുരുത്തിലേയ്ക്ക് ഒറ്റപ്പെടുകയായിരുന്നു ജസ്റ്റിൻ. എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറിയുള്ള ജീവിതം. ഒടുവിൽ ദുരൂഹതകൾ അവശേഷിപ്പിച്ച് ഗാനഗന്ധർവന്റെ സഹോദരൻ വിടവാങ്ങി. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതായിരുന്നു ജസ്റ്റിന്റെ കുടുംബം. പക്ഷേ, ജീവിതത്തിലുണ്ടായ ദുരന്തങ്ങൾ അദ്ദേഹത്തെ വിഷാദരോഗിയാക്കി. ഇടക്കാലത്ത് സംഗീതമൊക്കെ ജസ്റ്റിൻ ഉപേക്ഷിച്ചിരുന്നു.

മൂത്തമകന്റെ അകാലത്തിലുള്ള മരണം അദ്ദേഹത്തെ പിടിച്ചുലച്ചു. പിന്നീട് അധികം ബന്ധങ്ങൾ സൂക്ഷിക്കാതെ ഏകാന്ത ജീവിതമായിരുന്നു നയിച്ചത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും നേരിട്ടിരുന്നു. വാടകവീടുകളിലായിരുന്നു താമസം. എന്നാൽ ജസ്റ്റിന്റെ ഭാര്യ ജിജിയും രോഗത്തിന് അടിമയായിതോടെ ചികിൽസയ്ക്കായി ഒട്ടേറെ പണം വേണ്ടിവന്നു. ഇതെല്ലാം ജസ്റ്റിനെ ഏറെ വിഷമത്തിലാക്കി. പ്രശസ്ത ഗാനനിരൂപകനായ രവി മേനോൻ ജസ്റ്റിനെക്കുറിച്ചുള്ള ഓർമകൾ ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിച്ചപ്പോഴാണ് ജെസ്റ്റിനിലെ പ്രതിഭയെ കുറിച്ചു മലയാളികൾ കൂടുതൽ മനസ്സിലാക്കുന്നത്.

രവി മേനോൻ ഇതേക്കുറിച്ച് ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെ: യേശുദാസിന്റെ ഇളയ സഹോദരനുള്ളിലെ പ്രതിഭാശാലിയായ ഗായകനെ മലയാളികൾക്ക് പരിചയപ്പെടുത്താനുള്ള ആഗ്രഹം പങ്കുവെച്ചപ്പോൾ തെല്ലൊരു സങ്കോചത്തോടെ ജസ്റ്റിൻ പറഞ്ഞു: എന്തിന്? അതൊക്കെ എന്റെ ജീവിതത്തിലെ അടഞ്ഞ അദ്ധ്യായം . ആ കാലമൊന്നും എന്റെ ഓർമ്മയിലില്ല...''

യേശുദാസിനെ കുറിച്ചുള്ള ''അതിശയരാഗം'' എന്ന പുസ്തകത്തിന്റെ രചനക്കിടയിൽ പത്തു വർഷം മുൻപാണ് ജസ്റ്റിനുമായി ബന്ധപ്പെട്ടത്. ജ്യേഷ്ഠനുമായി ശബ്ദസാമ്യമുണ്ടെന്ന് പലരും പറഞ്ഞുകേട്ടിട്ടുള്ള, ആദ്യകാലത്ത് ധാരാളം ഗാനമേളകളിൽ പാടിയിട്ടുള്ള ജസ്റ്റിൻ പിന്നീട് എങ്ങുപോയി മറഞ്ഞു എന്നറിയാൻ പലർക്കും താല്പര്യം ഉണ്ടാകുമെന്ന് സൂചിപ്പിച്ചപ്പോൾ ജസ്റ്റിൻ പറഞ്ഞു: 'ആരും അറിയാതെ ഞാൻ ഇങ്ങനെ ജീവിച്ചുപോകട്ടെ. ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടം....''

നല്ലൊരു ഗായകനായിരുന്നു ജസ്റ്റിൻ. കൂടപ്പിറപ്പുകളായ മണിക്കും ജയമ്മക്കും ഒപ്പം ഗാനഗന്ധർവന്റെ അമേരിക്കൻ പര്യടനത്തിൽ വരെ പങ്കെടുത്തിട്ടുള്ള ആൾ. പിന്നീടെപ്പോഴോ ജസ്റ്റിൻ സംഗീതത്തിൽ നിന്നകന്നു; സംഗീതം ജസ്റ്റിനിൽ നിന്നും. മകന്റെ അകാലമരണമായിരുന്നു ഏറ്റവും വലിയ ആഘാതം. ഏകാന്തതയുടെ തുരുത്തിൽ നിന്ന് പിന്നീടൊരിക്കലും പുറത്തുകടക്കാൻ ആഗ്രഹിച്ചില്ല അദ്ദേഹം. ഇപ്പോഴിതാ അറുപത്തിരണ്ടാം വയസ്സിൽ മരണം വന്ന് ജസ്റ്റിനെ കൂട്ടിക്കൊണ്ടുപോയിരിക്കുന്നു....
ആദരാഞ്ജലികൾ, പ്രാർത്ഥനകൾ ...
--രവിമേനോൻ

കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗായകൻ യേശുദാസിന്റെ ഇളയ സഹോദരൻ കെജെ ജസ്റ്റിൻ സാമ്പത്തിക പ്രയാസം മൂലം ജീവനൊടുക്കിയതാണെന്നാണ് പൊലീസ് പറയുന്നത്. ജസ്റ്റിൻ കടുത്ത സാമ്പത്തിക പ്രയാസത്തിൽ ആയിരുന്നെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി മുളവുകാട് പൊലീസ് വ്യക്തമാക്കി. കൂടാതെ ഗുരുതരമായ രോഗങ്ങൾ മൂലവും അവശതയിലായിരുന്നു. സഹോദരൻ കെ.ജെ യേശുദാസിന്റെ കാരുണ്യത്തിലായിരുന്നു ജീവിച്ചു വന്നിരുന്നത്. രോഗിയായ ഭാര്യക്കും തനിക്കും ചികിത്സയ്ക്കായി മാസംതോറും നല്ലൊരു തുക ചെലവാകുന്നുമുണ്ടായിരുന്നു. ഇതെല്ലാം തന്റെ ജ്യേഷ്ഠന് ബുദ്ധിമുട്ടുണ്ടാക്കും എന്ന് ചില സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. ഇക്കാരണങ്ങൾ കൂട്ടിയിണക്കിയാണ് പൊലീസ് ആത്മഹത്യയാണ് എന്ന നിഗമനത്തിൽ എത്തിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരേതരായ, സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് ജസ്റ്റിൻ. ജിജിയാണ് ഭാര്യ. മറ്റുസഹോദരങ്ങൾ: ആന്റപ്പൻ, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP