Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓൺ ലൈനിൽ അപേക്ഷിച്ചാൽ 24 മണിക്കൂർ കൊണ്ട് റേഷൻ കാർഡ്; ഒരു ദിവസം കൊണ്ട് കാർഡ് ലഭിച്ചപ്പോൾ ആക്ടീവ് ആകാൻ 45 ദിവസം വേണമെന്ന മറുപടിയും; റേഷൻ കാർഡ് തരാൻ വേണ്ടി പറഞ്ഞു.. നൽകി; അപ്പോൾ ഫുള്ള് തള്ളാണ് അല്ലേ?: സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഫോൺ സംഭാഷണം ഇങ്ങനെ; റേഷൻ കാർഡ് ആക്ടീവ് ആകാൻ എത്ര സമയം വേണം? ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ മറുനാടനോട് പറഞ്ഞത് ഇങ്ങനെ

ഓൺ ലൈനിൽ അപേക്ഷിച്ചാൽ 24 മണിക്കൂർ കൊണ്ട് റേഷൻ കാർഡ്; ഒരു ദിവസം കൊണ്ട് കാർഡ് ലഭിച്ചപ്പോൾ ആക്ടീവ് ആകാൻ 45 ദിവസം വേണമെന്ന മറുപടിയും; റേഷൻ കാർഡ് തരാൻ വേണ്ടി പറഞ്ഞു.. നൽകി; അപ്പോൾ ഫുള്ള്  തള്ളാണ് അല്ലേ?: സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഫോൺ സംഭാഷണം ഇങ്ങനെ; റേഷൻ കാർഡ് ആക്ടീവ് ആകാൻ എത്ര സമയം വേണം? ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ മറുനാടനോട് പറഞ്ഞത് ഇങ്ങനെ

എം മനോജ് കുമാർ

 തിരുവനന്തപുരം: ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് ലഭ്യമാക്കുന്ന സർക്കാർ പദ്ധതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാപക എതിർ പ്രചാരണം. 24 മണിക്കൂർക്കൊണ്ട് ലഭിക്കുന്ന റേഷൻ കാർഡ് ആക്റ്റീവ് ആക്കാൻ 45 ദിവസം വേണമെന്നാണ് പ്രചാരണങ്ങളിൽ മുഖ്യം. ഒരു ദിവസം കൊണ്ട് ലഭിക്കുന്ന റേഷൻ കാർഡ് ആക്റ്റീവ് ആക്കാൻ 45 ദിവസം വേണമെങ്കിൽ പിന്നെ എന്തിനാണ് ധൃതി പിടിച്ച് റേഷൻ കാർഡ് ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രചാരണങ്ങളിൽ മുഖ്യം. ലോക്ക് ഡൗണിൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ റേഷൻ കാർഡ് ഇല്ലാത്തതിനാൽ മിക്കവർക്കും ലഭിക്കുന്നില്ല എന്ന് മനസിലാക്കിയാണ് ഇരുപത്തിനാല് മണിക്കൂർകൊണ്ട് റേഷൻ കാർഡ് ലഭ്യമാക്കുന്ന പദ്ധതി ഭക്ഷ്യവകുപ്പ് പ്രഖ്യാപിച്ചത്. ഈ പദ്ധതി വെറുതെയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്.

24 മണിക്കൂറിനകം കാർഡുകൾ അനുവദിച്ചിട്ടും ആക്ടീവാകുന്നില്ലെന്നു പരാതികൾ ധാരാളം ഉയർന്നിരുന്നു. എന്നാൽ എതിർ പ്രചാരണങ്ങളെ ഭക്ഷ്യവകുപ്പ് തള്ളിക്കളയുകയാണ്. പദ്ധതി അട്ടിമറിക്കാൻ ലക്ഷ്യമിട്ട് ചില ശക്തികൾ നടത്തുന്ന പ്രചാരണം എന്നാണു സോഷ്യൽ മീഡിയാ പ്രചാരണങ്ങളെ ഭക്ഷ്യവകുപ്പ് കാണുന്നത്. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്ന രീതിയിലുള്ള വിമർശനമാണ് ഇതെന്നു  മറുനാടനോട് പറഞ്ഞു.

ലോക്ക് ഡൗണിൽ പ്രശ്‌നത്തിലായവരെ സഹായിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. പലർക്കും റേഷൻ കാർഡ് ഇല്ലാത്തതിനാൽ ആനുകൂല്യം കൈപ്പറ്റാൻ കഴിഞ്ഞിട്ടില്ല. അതിനാലാണ് ഒരു ദിവസം കൊണ്ട് റേഷൻ കാർഡ് ലഭ്യമാക്കുന്ന പദ്ധതി സർക്കാർ തുടങ്ങിയത്. പിന്നെ എന്തുകൊണ്ട് അത് ആക്റ്റീവാകാൻ 45 ദിവസം വേണം എന്ന പ്രചാരണം നടത്തുന്നു. സർക്കാർ പദ്ധതിയ്‌ക്കെതിരെ വെറുതെയുള്ള ചെളിവാരിയെറിയൽ ശ്രമമാണിത്. തീർത്തും ദുരുപദിഷ്ടമായ പ്രചാരണമാണ് നടക്കുന്നത്. നല്ല രീതിയിൽ നടക്കുന്ന റേഷൻ കാർഡ് വിതരണത്തെ അപഹസിക്കാനുള്ള ശ്രമമാണിത്.

24 മണിക്കൂർകൊണ്ട് ആക്ട്ടീവായ എല്ലാ റേഷൻ കാർഡുകളും പെട്ടെന്ന് തന്നെ ആക്റ്റീവ് ആകുന്നുണ്ട്. ഒരു ദിവസം കൊണ്ട് ലഭിക്കുന്ന കാർഡ് ആക്റ്റീവ് ആകാൻ 45 ദിവസം വേണമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. മെയ്‌ മാസം 15 വരെ ഇഷ്യൂ ചെയ്ത മുഴുവൻ റേഷൻ കാർഡുകൾക്കുമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. 15 വരെ റേഷൻ കാർഡ് കിട്ടിയവർക്ക് 21 മുതൽ സർക്കാർ പ്രഖ്യാപിച്ച എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. സർക്കാർ 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് ആക്ടീവാകാൻ തീരുമാനിച്ചത് ആനുകൂല്യങ്ങൾ നൽകാനാണ്. അതെങ്ങനെ 45 ദിവസം എടുക്കും. 15 തീയതിവരെ ഇഷ്യൂ ചെയ്ത എല്ലാ റേഷൻ കാർഡുകൾക്കും 21 മുതൽ എല്ലാ ആനുകൂല്യങ്ങളും നൽകിത്തുടങ്ങും. 21 നുള്ളിൽ ഇതിന്റെ ഡാറ്റകൾ ഇ പോസ് മെഷീനിൽ കയറും.-വേണുഗോപാൽ പറയുന്നു.

റേഷനിങ് അധികൃതരുമായി ഒരാൾ നടത്തുന്ന സംഭാഷണം:

? ഒരു റേഷൻ കാർഡ് എടുത്തിരുന്നു. രണ്ടു ദിവസം മുൻപ്. ഓണലൈനിൽ അപേക്ഷിച്ചാൽ 24 മണിക്കൂർ കൊണ്ട് റേഷൻ കാർഡ് എന്നാണ് പറഞ്ഞത്. ചെന്ന് നോക്കുമ്പോൾ അത് ആക്ടീവ് ആയിട്ടില്ലാ എന്ന് പറഞ്ഞു.

=ഒരു റേഷൻ കാർഡ് ആക്റ്റീവ് ആകാൻ 45 ദിവസം വേണം. താത്കാലിക റേഷൻ കാർഡ് 24 മണിക്കൂറു കൊണ്ട് കൊടുക്കാനാണ് ഗവണ്മെന്റ് പറഞ്ഞത്. കേട്ടോ..

?അപ്പോൾ 45 ദിവസം കഴിഞ്ഞാൽ മാത്രമേ സാധനങ്ങൾ വാങ്ങാൻ കഴിയൂ...

=അത്രയേ ഉണ്ടാവുകയുള്ളൂ....

?പിന്നെ ഇപ്പം ഇത്രയും അർജന്റ് ആയി എടുത്തിട്ടു എന്താണ് ഉപകാരം...

=റേഷൻ കാർഡ് ഇരുപത്തിനാല് മണിക്കൂറുകൊണ്ട് നൽകാൻ ഗവണ്മെന്റ് പറഞ്ഞിരുന്നു.

?ആനുകൂല്യങ്ങൾ എല്ലാം വാങ്ങിക്കാൻ വേണ്ടിയാണ് സർക്കാർ ഈ രീതി കൊണ്ടുവന്നത്...

=ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ടു നമുക്ക് അറിവൊന്നുമില്ല.

=റേഷൻ കാർഡ് തരാൻ വേണ്ടി പറഞ്ഞു.. നൽകി...

ഫുള്ള് തള്ളാണ് അല്ലേ?

ഈ സംഭാഷണമാണ് ഭക്ഷ്യവകുപ്പിനെക്കുറിച്ചും റേഷൻ കാർഡ് വിതരണത്തെക്കുറിച്ചുമുള്ള പ്രചാരണങ്ങളിൽ മുഖ്യം. ഈ പ്രചാരണവും സംഭാഷണവുമാണ് ഭക്ഷ്യവകുപ്പ് തള്ളിക്കളയുന്നത്. കഴിഞ്ഞ മാസം അവസാനമാണ് ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. കാർഡിന് അപേക്ഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി. അക്ഷയ കേന്ദ്രങ്ങൾവഴിയോ സിറ്റിസൺ ലോഗിൻ വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടത്. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ഓൺലൈൻ ആയി അപേക്ഷകൾ സ്വീകരിച്ച് റേഷൻ കാർഡുകളുടെ വിതരണം പൂർത്തിയാക്കണമെന്നാണ് സിവിൽ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ്. താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിലവിലെ സാഹചര്യത്തിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. റേഷൻ കാർഡിനായി തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ മാസവും റേഷൻ വിതരണത്തിൽ വൻ വർധനവാണ് വന്നത്. വിതരണം ആരംഭിച്ച് 10 ദിവസത്തിനകം 74.57 ശതമാനം റേഷൻ കാർഡ് ഉടമകൾ ഈ മാസത്തെ റേഷൻ വാങ്ങി. ആകെയുള്ള 87.28 ലക്ഷം റേഷൻ കാർഡ് ഉടമകളിൽ 65.10 ലക്ഷം പേർ റേഷൻ വാങ്ങിയതായാണു സിവിൽ സപ്ലൈസ് വകുപ്പിന്റെ കണക്ക്. എല്ലാ വിഭാഗങ്ങൾക്കും സൗജന്യ റേഷൻ വിതരണം ഉണ്ടായിരുന്ന കഴിഞ്ഞ മാസം 97 ശതമാനം പേർ റേഷൻ വാങ്ങിയതായാണു സർക്കാർ കണക്ക്. 90 ശതമാനത്തിലേറെ വിതരണം നടന്ന റേഷൻ കടകൾ പരിശോധിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്, അതേസമയം, സംസ്ഥാന സർക്കാരിന്റെ സൗജന്യ പലവ്യഞ്ജന കിറ്റ് 25 ലക്ഷം വരുന്ന മുൻഗണനേതര എൻപിഎസ് (നീല) കാർഡ് ഉടമകളിൽ 23.59 ലക്ഷം പേർ വാങ്ങി. മുൻഗണനേതര വിഭാഗത്തിലെ 26 ലക്ഷത്തോളം വരുന്ന എൻപിഎൻഎസ് (വെള്ള) കാർഡ് ഉടമകളിൽ ഇതുവരെ കിറ്റ് വാങ്ങിയത് 3.28 ലക്ഷം പേരാണ്. വെള്ള കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം 20 വരെ തുടരും. 21 മുതൽ എഎവൈ (മഞ്ഞ), സബ്സിഡി വിഭാഗം (പിങ്ക്) കാർഡ് ഉടമകൾക്കു കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ വിതരണം ആരംഭിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP