Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

കുടത്തിലുള്ളത് 20 കിലോ തൂക്കമുള്ള 2600ൽ പരം ചെമ്പ് നാണയങ്ങൾ; പഴക്കം നിർണ്ണയിക്കാൻ ക്ലാവ് പിടിച്ചതിനാൽ ലാബിലെ പരിശോധന അനിവാര്യം; ഈ പണം കൊണ്ട് രാജഭരണകാലത്താണെങ്കിൽ 1000 ഏക്കർ എങ്കിലും വാങ്ങാനാകുമെന്ന് വിലയിരുത്തൽ; കിട്ടിയ 'നിധി'യുടെ മൂല്യം നിശ്ചയിച്ചാൽ പണം നൽകി മുതൽ പുരാവസ്തു ശേഖരത്തിലേക്ക് മാറ്റും; അശരണരുടെ പടത്തലവനെ തേടി വീണ്ടും ഭാഗ്യമെത്തും; കിട്ടുന്നത് പാവങ്ങൾക്ക് വീതിച്ചു നൽകാൻ രത്‌നാകരൻ പിള്ളയും; കിളിമാനൂരിൽ നിധി കുംഭം ചർച്ചയാകുമ്പോൾ

കുടത്തിലുള്ളത് 20 കിലോ തൂക്കമുള്ള 2600ൽ പരം ചെമ്പ് നാണയങ്ങൾ; പഴക്കം നിർണ്ണയിക്കാൻ ക്ലാവ് പിടിച്ചതിനാൽ ലാബിലെ പരിശോധന അനിവാര്യം; ഈ പണം കൊണ്ട് രാജഭരണകാലത്താണെങ്കിൽ 1000 ഏക്കർ എങ്കിലും വാങ്ങാനാകുമെന്ന് വിലയിരുത്തൽ; കിട്ടിയ 'നിധി'യുടെ മൂല്യം നിശ്ചയിച്ചാൽ പണം നൽകി മുതൽ പുരാവസ്തു ശേഖരത്തിലേക്ക് മാറ്റും; അശരണരുടെ പടത്തലവനെ തേടി വീണ്ടും ഭാഗ്യമെത്തും; കിട്ടുന്നത് പാവങ്ങൾക്ക് വീതിച്ചു നൽകാൻ രത്‌നാകരൻ പിള്ളയും; കിളിമാനൂരിൽ നിധി കുംഭം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കിളിമാനൂർ: കീഴ്‌പേരൂർ തിരുപാൽക്കടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു കിഴക്കു ഭാഗത്തെ പുരയിടത്തിൽ നിന്ന് രാജഭരണ കാലത്തെ നാണയങ്ങളുടെ വൻശേഖരം കണ്ടെത്തിയതോടെ വീണ്ടും ബി രത്‌നാകരൻ പിള്ള താരമാവുകയാണ്. മൺകുടത്തിൽ അടച്ചു കുഴിച്ചിട്ട നിലയിലാണ് ഇവ കണ്ടെടുത്തത്. നാണയശേഖരം കിട്ടിയത് 2018ലെ ക്രിസ്മസ് ബംപർ ലോട്ടറി, 6 കോടി രൂപ ലഭിച്ചയാളുടെ പുരയിടത്തിൽ നിന്നായിരുന്നു.

ഒന്നര വർഷം മുൻപ് രത്‌നാകരൻപിള്ള വിലയ്ക്കു വാങ്ങിയ 27 സെന്റ് വസ്തുവിൽ കൃഷി ചെയ്യുന്നതിനായി 2 പേർ കിളച്ചു കൊണ്ടിരിക്കെയാണ് കുടം കണ്ടെത്തിയത്. നാണയം കണ്ട ഉടൻ രത്‌നാകരൻപിള്ള പടമെടുത്ത് വാട്‌സാപ്പിൽ ഇട്ടു. പുറകെ കിളിമാനൂർ പൊലീസിലും അറിയിച്ചു. തുടർന്ന് പുരാവസ്തു വകുപ്പും സ്ഥലത്ത് എത്തുകയും കൂടുതൽ പരിശോധനയ്ക്കായി നാണയം കൊണ്ടു പോവുകയും ചെയ്തു. ക്ലാവ് പിടിച്ചതിനാൽ ലാബിൽ പരിശോധന നടത്തിയാൽ മാത്രമേ നാണയത്തിന്റെ പഴക്കം അറിയുവാൻ കഴിയൂ. അതിന് ശേഷം നാണയങ്ങളുടെ മൂല്യം കണക്കാക്കും. മൂല്യം നിശ്ചയിച്ചാൽ ആ തുക രത്‌നാകരൻ പിള്ളയ്ക്ക് നൽകി നാണയങ്ങൾ പുരാവസ്തു വകുപ്പ് ഏറ്റെടുക്കും. പണം കിട്ടിയാലും ഇല്ലെങ്കിലും രത്‌നാകരൻ പിള്ള ഹാപ്പിയാണ്. പണം തനിക്ക് കിട്ടിയാൽ ഇനിയും ജീവകാരുണ്യ പ്രവർത്തനത്തിന് ചെലവാക്കുമെന്ന് രത്‌നാകരൻ പിള്ള നാട്ടുകാരെ അറിയിച്ചിട്ടുണ്ട്.

വെള്ളല്ലൂർ കീഴ്‌പേരൂർ രാജേഷ്ഭവനിൽ മുൻ പഞ്ചായത്ത് അംഗം ബി.രത്‌നാകരൻ പിള്ളയുടെ പുരയിടത്തിൽ നിന്നാണു 'നിധി' കണ്ടെടുത്തത്. 20 കിലോ തൂക്കമുള്ള 2600ൽപരം ചെമ്പ് നാണയങ്ങളാണ് കുടത്തിൽ നിന്നു ലഭിച്ചത്. നാണയത്തിൽ രാജാവിന്റെ പടവും ബാലരാമവർമ മഹാരാജ ഓഫ് ട്രാവൻകൂർ എന്ന് ഇംഗ്ലിഷിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ക്ഷേത്രവും സ്ഥലവും കൂടുതൽ പരിശോധിക്കാൻ വീണ്ടും എത്തുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുപാൽക്കടൽ ശ്രീകൃഷ്ണക്ഷേത്രവും കവടിയാർ കൊട്ടാരവുമായി ബന്ധമുണ്ടെന്ന് നാട്ടുകാർ പറയുന്നു. രാവിലെ പത്ത് മണിയോടെ പുരയിടം കിളക്കുന്നതിനിടയ്ക്കാണ് ഒരു കുടം ശ്രദ്ധയിൽപ്പെടുകയും സംശയംതോന്നി പരിശോധിച്ചപ്പോഴാണ് പഴയകാലത്തെ നാണയങ്ങളാണെന്ന് മനസിലാകുകയും ചെയ്തത്. രാജ ഭരണ കാലത്തെ ശംഖു ചക്രങ്ങളാണ് കിട്ടിയിട്ടുള്ളത്. വിവരം ഉടൻ പൊലീസിൽ അറിയിക്കുകയും കിളിമാനൂർ പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയും തുടർന്ന് പുരാവസ്തു അധികൃതരെ വിവരമറിയിക്കുകയും ചെയ്തു.

20 കിലോ തൂക്കമുള്ള 2600ഓളം നാണയങ്ങളുള്ള കുടമാണ് കണ്ടെത്തിയത്. ഇരുപത് കിലോഗ്രാം തൂക്കമുള്ള രണ്ടായിരത്തി അറന്നൂറ് നാണയങ്ങളാണ് കണ്ടെടുത്തത്. അക്കാലത്തെ മൂല്യം അനുസരിച്ച് ആയിരം ഏക്കർ ഭൂമി വാങ്ങാൻ കഴിയുമെന്നാണ് പുരാവസ്തു അധികൃതർ പറയുന്നത്. നാട്ടിൽ സാമൂഹികസേവന രംഗത്ത് പണ്ട് മുതൽ സജീവമായിരുന്നു രത്നാകരൻപിള്ള. നഗരൂർ ഗ്രാമപഞ്ചായത്തിലെ കീഴ്പേരൂർ വാർഡിൽ തുടർച്ചയായി രണ്ട് വട്ടം കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ചിരുന്നു. കഴിഞ്ഞവട്ടം വനിതാ വാർഡായതിനാൽ മത്സരിച്ചില്ല. ഇതിനിടയിലാണ് 2018ലെ ക്രിസമസ് ബമ്പർ സമ്മാനമായ ആറ് കോടി രൂപ രത്നാകരനെ തേടിയെത്തിയത്. സമ്മാനത്തുക ബാങ്കിലിട്ട് സ്വന്തം കാര്യം നോക്കാതെ അതിലൊരു വിഹിതം വിനിയോഗിച്ച് ഭൂരഹിതരായ നിരവധി പേർക്ക് വസ്തുവും വീടും വച്ച് നൽകി.

രണ്ട് വർഷം മുമ്പുണ്ടായ കൊടും വരൾച്ചയിൽ സ്വന്തമായി കുളം കുഴിച്ച് നാട്ടുകാർക്ക് വെള്ളം കൊടുത്തയാളാണ് രത്നാകരൻ പിള്ള. ഇതിന് ശേഷം ലക്ഷങ്ങളുടെ കടബാധ്യതയുള്ള രത്നാകരന് ആശ്വാസമായിരുന്നു ക്രിസ്മസ് ബംബർ സമ്മാനം. ആറുകോടിയായിരുന്നു സമ്മാനത്തുക. നികുതി ഒടുക്കിയതിന് ശേഷമുള്ള 4 കോടിയിൽ ഏതാണ്ട് പകുതിയും നാട്ടുകാർക്ക് വേണ്ടിയാണ് രത്നാകരൻ വിനിയോഗിച്ചത്. പാവപ്പെട്ടവരെ സഹായിക്കാൻ ഇനിയും തയ്യാറായ രത്നാകരൻ പിള്ളയ്ക്ക് ലഭിച്ച മറ്റൊരു സമ്മാനമാണ് ഈ നിധിയെന്നാണ് നാട്ടുകാർ പറയുന്നത്. ഇപ്പോൾ നിധികുംഭം ലഭിച്ച വസ്തു ഒന്നരവർഷം മുൻപാണ് രത്നാകരൻപിള്ള വിലയ്ക്കുവാങ്ങിയത്. രാജകുടുംബവുമായി ബന്ധമുള്ള ഒരു വൈദ്യ കുടുംബമാണ് പണ്ട് ഇവിടെ താമസിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു.

കിളിമാനൂർ കൊട്ടാരത്തിൽ നിന്ന് നാല് കിലോമീറ്റർ അകലെയാണ് പുരയിടം. 23 വർഷമായി തടിമില്ല് നടത്തിവരികയാണ് പിള്ള.ഭാര്യ ബേബിയും മക്കളായ ഷിബു, രാജേഷ്, രാജീവ്, രജി, രജീഷ് എന്നിവരുമടങ്ങിയതാണു കുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP