Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202125Saturday

ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം

ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാരിജാതം എന്ന സീരിയലിൽ അരുണ, സീമ എന്നീ ഇരട്ടകഥാപാത്രമായി തിളങ്ങിയ നടിയാണ് രസ്‌ന. ആറാം ക്ലാസ് മുതൽ അഭിനയ രംഗത്തെത്തിയ രസ്‌ന നിരവധി കഥാപാത്രങ്ങളെയാണ് മിനി സ്‌ക്രീനിൽ അവതരിപ്പിച്ചത്. ഒരേ സമയം വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളുമായി മലയാളികളെ വിസ്മയിപ്പിച്ച രസ്‌നയെ വളരെ പെട്ടെന്നാണ് അഭിനയരംഗത്ത് നിന്നും കാണാതായത്. വർഷങ്ങളായി രസ്‌നയുടെ ഒരു വിവരവും മലയാളികൾ അറിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം രസ്‌ന ഒരു പ്രമുഖ മാധ്യമത്തിന് തന്റെ പുതിയ വിശേഷങ്ങൾ പങ്കുവച്ച് ഒരു അഭിമുഖം നൽയിരുന്നു. രസ്‌ന എന്നല്ല തന്റെ പുതിയ പേരെന്നും സാക്ഷിയെന്നാണെന്നും നടി ഇതിൽ വെളിപ്പെടുത്തി.

ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയാണ് രസ്‌ന. എൽ കെ ജി കാരിയുടെയും, ഏഴുമാസക്കാരന്റെയും. അവരുടെ കൂടെയാണ് ഇപ്പോൾ രസ്‌ന എന്ന സാക്ഷി മുഴുവൻ സമയവും ചെലവഴിക്കുന്നത്. ഇപ്പോൾ അഭിനയത്തിനെപ്പറ്റി ചിന്തിക്കാൻ പോലും സമയം ഇല്ല. കുട്ടികൾക്കും ഭർത്താവിനുമൊപ്പം അത്രയും തിരക്കാണ് എന്ന് രസ്‌ന പറഞ്ഞിരുന്നു. പ്രശസ്ത സംവിധായകൻ ബൈജു ദേവരാജാണ് തന്റെ ജീവിത നായകനെന്നും നടി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് സത്യമല്ലെന്നതാണ് യാഥാർഥ്യം. ബൈജു രസ്‌നയുടെ ഭർത്താവല്ല. ഈ വാർത്ത വന്നതിന് പിന്നാലെ നിരവധി പേരാണ് നടിക്ക് നേരെ വിമർശനം ഉന്നയിച്ചത്.

ബൈജു ദേവരാജുമൊത്ത് വിവാഹം കഴിക്കാതെയാണ് നടി താമസിക്കുന്നത് എന്നതാണ് സത്യം. യഥാർത്ഥ ഭാര്യയുമായി നിയമപരമായി വിവാഹബന്ധം വേർപെടുത്തിയിട്ടില്ലാത്ത ആളാണ് ഇയാൾ. അഭിമുഖത്തിലാകട്ടെ സ്വന്തം ഭർത്താവ് എന്ന പോലെ ഏട്ടൻ ജോലി തിരക്കുകളിൽ ആണ്, അപ്പോൾ അദ്ദേഹത്തിനും ഒരു പിന്തുണയുടെ ആവശ്യം ഉണ്ട്, മാത്രമല്ല അദ്ദേഹത്തിന്റെയും രണ്ടുമക്കളുടെയും കാര്യം ഞാൻ തന്നെ നോക്കണം എന്ന നിർബന്ധം എനിക്കുണ്ട് എന്നാണ് രസ്‌ന പറഞ്ഞത്. രസ്‌നയും ബൈജുവുമായി വർഷങ്ങളായി ഒന്നിച്ച് താമസിക്കുന്നു എന്നേ ഉള്ളു. ഇത് വിവാഹം കഴിക്കാതെ ലിവിങ് ടുഗെദറിലാണ്. മറ്റൊരു യുവതിയുടെ ഭർത്താവിനെ തട്ടിയെടുത്ത് ഒപ്പം താമസിക്കുന്ന രസ്‌നയ്ക്ക് ഇത്രയും കൂളായി തന്റെ ഭർത്താവ്, ഏട്ടൻ എന്നൊക്കെ പൊതുസമൂഹത്തോട് പറയാൻ നാണമില്ലെ എന്നാണ് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്.

മാനസപുത്രി, പാരിജാതം, പുനർജന്മം, സരയു, ഫൽവേഴ്‌സിലെ മൂന്നുമണി, രാത്രിമഴ, അരുദ്ധതി തുടങ്ങിയ സീരിയലുകളെല്ലാം ബൈജു ദേവരാജിന്റെയാണ്. ഇപ്പോൾ ഭദ്ര എന്ന സീരിയലും ബൈജുവിന്റെതായി മിനി സ്‌ക്രീനിലുണ്ട്. 23വർഷം മുമ്പാണ് കൊല്ലം സ്വദേശിനിയായ യുവതിയുമായി ബൈജുവിന്റെ വിവാഹം കഴിഞ്ഞത്. രണ്ടു മക്കളാണ് ബൈജുവിന് ഉള്ളത്. സ്ത്രീധനമായി കിട്ടിയ സ്വർണ്ണവും വസ്തുവകകളും വിറ്റു കിട്ടിയ മൂലധനം ഉപയോഗിച്ചാണ് ബൈജു സീരിയൽ നിർമ്മാണ രംഗത്തെത്തിയതെന്ന് ഭാര്യയുടെ കുടുംബം ആരോപിക്കുന്നു. എന്നാൽ പണവും പ്രശസ്തിയും എത്തിയതോടെ ബൈജു കുടുംബത്തെ ഉപേക്ഷിച്ച മട്ടായി. ഭാര്യയെ മാനസികമായും ശാരീരികമായും ബൈജു പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. ഇതിന്റെ പേരിലുള്ള ക്രിമിനൽ കേസ് ഇപ്പോഴും കൊല്ലം മജിസ്‌ട്രേറ്റ് കോടതിയിൽ നടന്നു വരികയാണെന്നും അവർ പറയുന്നു.

ബൈജുവിന്റെ പാരിജാതത്തിൽ നായികയായിരുന്ന രസ്‌നയെ കഴക്കൂട്ടത്തുള്ള ഒരു ഫ്ളാറ്റ് എടുത്ത് ബൈജു താമസിപ്പിച്ചത് ഭാര്യയും തിരിച്ചറിഞ്ഞിരുന്നു. രസ്‌നയുമായുള്ള ബന്ധം സീരിയൽ രംഗത്തെ പരസ്യമായ രഹസ്യമായിരുന്നു. ബൈജുവിന്റെ മൂത്ത മകളെക്കാൾ ഒരു വയസു മാത്രമാണ് രസ്‌നയുടെ പ്രായം എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു യാഥാർഥ്യം. രസ്‌നയുമായുള്ള ബന്ധം ഭാര്യ ചോദ്യം ചെയ്തിരുന്നു. ദിവസവും മദ്യപിച്ചെത്തുന്ന ഇയാളുടെ കൊടിയ ശാരീരിക പീഡനം സഹിക്കാവുന്നതിനപ്പുറത്തേക്കു ആയതോടെയാണ് ബൈജുവിന്റെ ഭാര്യ കോടതിയെ സമീപിച്ചത്. സോഷ്യൽ മീഡിയയിലും ഈ വിവാദം കത്തി പടർന്നിരുന്നു.

പെൺമക്കളുടെ വിവാഹ ആവശ്യത്തിനായി ഇരുവരുടേയും പേരിൽ 50 ലക്ഷം രൂപ വീതം 1 മാസത്തിനകം ദേശസാൽകൃത ബാങ്കിൽ നിക്ഷേപിക്കാനും മക്കളുടെ വിദ്യാഭാസ ചെലവിലേക്കായി ഒരു തുകയും കോടതി ഉത്തരവായെങ്കിലും അത് സമ്മതമല്ലാതെ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് ബൈജു. ഇത്രയും പണം കൈയിയില്ലെന്നതാണ് ബൈജു പറയുന്ന ന്യായം. പക്ഷേ ഇതും അസത്യമാണ്. 30 കോടിക്ക് മുകളിൽ ആസ്തി ബൈജുവിന് ഉണ്ടെന്നാണ് റിപ്പോർട്ട് എത്തുന്നത്. രസ്‌നയ്ക്ക് മാസങ്ങൾക്ക് മുമ്പ് ആഡംബരകാറും വാങ്ങി നൽകിയിരുന്നു. ഇതിനിടെയാണ് രസ്നയുടെ വെളിപ്പെടുത്തൽ എത്തുന്നത്.

രസ്‌നയിലുണ്ടായ രണ്ടു മക്കളെ പൊന്നുപോലെയാണ് ബൈജു നോക്കുന്നത്. അതേസമയം യഥാർഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും നൽകാൻ തയ്യാറല്ലെന്നും ഇതുമൂലം ഭാര്യയും പെൺമക്കളും കടുത്ത ദുഃഖത്തിലും ആണെന്ന് കുടുംബത്തോടടുത്ത വൃത്തങ്ങൾ മറുനാടൻ മലയാളിയോട് സൂചിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP