Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുൽജിയുടെ പ്രസംഗപരിഭാഷ സൂപ്പറായീട്ടോ...ജ്യോതി വിജയകുമാറിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരമായി റാഷിദ് ഗസ്സാലിയും; സുൽത്താൻ ബത്തേരിയിൽ പരിഭാഷ കേട്ടവരെല്ലാം തലകുലുക്കി സമ്മതിക്കുന്നു: നല്ല സറ്റൈലൻ ട്രാൻസ്ലേഷൻ; ഗാന്ധിജിയുടെ പ്രസംഗം പരിഭാഷ ചെയ്ത് ചരിത്രത്തിൽ ഇടം പിടിച്ച സീതി സാഹിബിന്റെ പിൻഗാമിയെന്നും വാഴ്‌ത്തലുകൾ; ഏറെ അഭിമാനം തോന്നിയനിമിഷമെന്ന് മുനവറലി ശിഹാബ് തങ്ങളും

രാഹുൽജിയുടെ പ്രസംഗപരിഭാഷ സൂപ്പറായീട്ടോ...ജ്യോതി വിജയകുമാറിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരമായി റാഷിദ് ഗസ്സാലിയും; സുൽത്താൻ ബത്തേരിയിൽ പരിഭാഷ കേട്ടവരെല്ലാം തലകുലുക്കി സമ്മതിക്കുന്നു: നല്ല സറ്റൈലൻ ട്രാൻസ്ലേഷൻ; ഗാന്ധിജിയുടെ പ്രസംഗം പരിഭാഷ ചെയ്ത് ചരിത്രത്തിൽ ഇടം പിടിച്ച സീതി സാഹിബിന്റെ പിൻഗാമിയെന്നും വാഴ്‌ത്തലുകൾ; ഏറെ അഭിമാനം തോന്നിയനിമിഷമെന്ന് മുനവറലി ശിഹാബ് തങ്ങളും

മറുനാടൻ ഡെസ്‌ക്‌

വയനാട്: വൻജനാവലിയുടെ മുമ്പിൽ നിന്ന് വിവിഐപിയുടെ പ്രസംഗം ലളിതമായി തത്സമയം തർജ്ജമ ചെയ്ത് വിശജീകരിക്കുക എളുപ്പമുള്ള പണിയല്ല. പാളിയാൽ പാളിയതാണ്. കെ.സുരേന്ദ്രൻ മോദിയുടെ പ്രസംഗം തർജ്ജമ ചെയ്ത് നാണംകെട്ടിട്ടുണ്ട്. പിന്നീട് ആ ജോലി ഏറ്റെടുത്ത് വി.മുരളീധരൻ റോൾ ഗംഭീരമായി ചെയ്യുന്നുമുണ്ട്. പി.ജെ.കുര്യന് കഴിഞ്ഞ ദിവസം പത്തനാപുരത്ത് കണ്ഠമിടറി. രാഹുൽ പറയുന്നത് ബഹളത്തിനിടെ കൃത്യമായി കേൾക്കാൻ കഴിയാതെ വന്നതോടെ സംഗതി ആകെ കുളമായി. എന്നാൽ, രാഹുലിന്റെ പരിഭാഷകയായി വന്ന ജ്യോതി വിജയകുമാറാകട്ടെ ഇപ്പോൾ താരമായി മാറിക്കഴിഞ്ഞു. അതുപോലൊരു താരോദയമാണ് റാഷിദ് ഗസ്സാലി. സുൽത്താൻ ബത്തേരിയിലെ രാഹുലിന്റെ പരിഭാഷകൻ.

പരിഭാഷ കേട്ടവരെല്ലാം തല കുലുക്കി സമ്മതിച്ചു: ഗംഭീരം. ആശയം ചോരാതെയുള്ള സ്‌റ്റൈലൻ അവതരണം. രാഹുലിനും പരിഭാഷകനെ പെരുത്തിഷ്ടമായി. പ്രസംഗത്തിനിടെ ആവർത്തിക്കാൻ ആവശ്യപ്പെട്ടില്ല. പരിഭാഷകൻ ശ്രദ്ധയോടെ കേട്ട് കേൾവിക്കാർക്ക് മനസ്സിലാകും വിധം സരളമായി കാര്യങ്ങൾ ആവേശം ചോരാതെ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ജ്യോതിയെ പോലെ തന്നെ താരമായി കഴിഞ്ഞു റാഷിദ് ഗസ്സാലിയും.

തന്റെ പതിമൂന്നാം വയസിൽ വേദികളിൽ പ്രഭാഷണം ആരംഭിച്ച്, ഇന്ന് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും അറിയപ്പെടുന്ന പ്രഭാഷകനും ട്രെയിനറും മാനേജ്മെന്റ് കണ്‌സൽട്ടന്റും ആയി പ്രവർത്തിക്കുന്ന റാഷിദ് വയനാട് ആസ്ഥാനമായുള്ള സൈൻ പരിശീലന കേന്ദ്രത്തിന്റെ കാര്യദർശിയാണ്. ഗാന്ധിജിയുടെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ സീതി സാഹിബ് തുടക്കമിട്ട പാരമ്പര്യത്തിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ് റാഷിദ് ഗസ്സാലി. ഗാന്ധിജി തന്റെ കേരള സന്ദർശനവേളയിലെ ഒരു പ്രസംഗത്തിൽ കോൾറിഡ്ജിന്റെ 'ദ് റൈം ഓഫ് ദ് എൻഷ്യന്റ് മാരിനർ' കവിതയിലെ 'Water, water, every where, Nor any drop to drink' എന്ന വരികൾ ചൊല്ലിയപ്പോൾ പ്രസംഗ പരിഭാഷകനായ സീതി സാഹിബ് 'വെള്ളം വെള്ളം സർവത്ര തുള്ളികുടിപ്പാനില്ലത്രെ' എന്നാണ് തർജ്ജമ ചെയ്തത്. രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പ്രഭാഷണം പരിഭാഷപ്പെടുത്തിയ അബ്ദുൽ സമദ് സമദാനിയും ഇ ടി മുഹമ്മദ് ബഷീറും പുതിയ തലമുറയിലെ എൻ, ഷംസുദ്ദീനും,ഇസ്മയിലും ഫൈസൽ ബാബുവും ഒക്കെ തങ്ങളുടെ പാർട്ടിയിലെ അംഗങ്ങളാണെന്നതിൽ ലീഗിന് അഭിമാനിക്കാം.

റാഷിദ് ഗസ്സാലിയുടെ പ്രസംഗ പരിഭാഷയുടെ വിജയത്തിൽ അഭിമാനം കൊള്ളുകയാണ് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ:

തങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത റാഷിദ് ഗസ്സാലി സഹോദരതുല്യനായ സഹപ്രവർത്തകനാണ്. വ്യക്തിപരമായി ഏറെ അഭിമാനം തോന്നിയ നിമിഷം.

മലേഷ്യയിൽ പഠനം കഴിഞ്ഞു തിരച്ചെത്തിയ ശേഷം ആദ്യമായി നടത്തിയ ഒരു സാമൂഹിക ഇടപെടലായിരുന്നു കോഴിക്കോട് വെച്ചു നടത്തിയ വിഷൻ 2005 എന്ന ടാലന്റ് ഹണ്ട്. അന്ന് പ്ലസ്സ് വൺ വിദ്യാർത്ഥിയായിരുന്നു റാഷിദ്. ആ ഒരു സമയം തൊട്ട് റാഷിദിന്റെ നേട്ടങ്ങളോരോന്നും നേരിൽ കണ്ടിട്ടുണ്ട്.

റാഷിദിന്റെ കഠിനാദ്ധ്വാനവും ആത്മസമർപ്പണവും ജീവിതത്തിന്റെ ഈ ചെറിയ കാലയളവിൽ തന്നെ നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അവനെ പ്രാപ്തനാക്കി. ഞങ്ങൾ തുടങ്ങിയ സൈൻ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിന് വളർന്ന് പന്തലിച്ച് ഒട്ടേറെ തലങ്ങളിൽ സാമൂഹിക മുന്നേറ്റം യാഥാർത്ഥ്യമാക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ചാരിതാർത്ഥ്യത്തോടെ ഓർത്ത് പോകുന്നു.

എല്ലാത്തിനുമപ്പുറം ഇന്ന്, രാജ്യത്തിന്റെ പ്രതീക്ഷയായ നായകൻ രാഹുൽ ഗാന്ധിയുടെ പ്രസംഗം വയനാട്ടിൽ വെച്ച് മനോഹരമായി ഭാഷാന്തരം ചെയ്യാൻ റാഷിദിന് ലഭിച്ച അവസരം നമുക്കൊക്കെയും ലഭിച്ച അംഗീകാരമാണ്. മുമ്പ് മഹാത്മാ ഗാന്ധിയുടെ പ്രസംഗം ബാരിസ്റ്റർ വിദ്യാർത്ഥിയായ സീതി സാഹിബ് പരിഭാഷ ചെയ്തത് ,ചരിത്രത്തിന്റെ സുവർണ്ണ താളുകളിൽ എഴുതപ്പെട്ട ഒന്നാണ്. ഇത്തരത്തിൽ യുവാവായ റാഷിദിന്റെ പ്രതിഭാ ധന്യമായ, കാവ്യാത്മകമായ പരിഭാഷ, ഉചിതമായ വാക്കുകളുടെ അകമ്പടിയോടെ കാതിലേക്കൊഴുകുകയാണ്. അഭിനന്ദങ്ങൾ റാഷിദ്, അഭിമാനിക്കുന്നു പ്രിയ സുഹൃത്തിനെയോർത്ത്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP