Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മക്കൾ വേറിട്ട് ചിന്തിച്ചതോടെ 98 കാരിക്കും ഉത്സാഹം; അപൂർവ ശസ്ത്രക്രിയയിലൂടെ ചലന ശേഷി തിരിച്ചുകിട്ടി; കോതമംഗലത്തെ ആശുപത്രിയിൽ അമ്മ എഴുന്നേറ്റ് നടന്നുകണ്ടപ്പോൾ സന്തോഷ കണ്ണീരൊഴുക്കി മക്കൾ

മക്കൾ വേറിട്ട് ചിന്തിച്ചതോടെ 98 കാരിക്കും ഉത്സാഹം; അപൂർവ ശസ്ത്രക്രിയയിലൂടെ ചലന ശേഷി തിരിച്ചുകിട്ടി; കോതമംഗലത്തെ ആശുപത്രിയിൽ അമ്മ എഴുന്നേറ്റ് നടന്നുകണ്ടപ്പോൾ സന്തോഷ കണ്ണീരൊഴുക്കി മക്കൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അപൂർവ്വ ശസ്ത്രക്രിയയിലൂടെ വയോധികയ്ക്ക് ചലനശേഷി തിരിച്ചുകിട്ടി. കോതമംഗലം ധർമ്മഗിരി ആശുപത്രിക്ക് അഭിമാനനേട്ടം. തട്ടേക്കാട് കുമ്പളക്കുടി കുഞ്ഞിരാമന്റെ ഭാര്യ കാർത്ത്യായനി(98)യ്ക്കാണ് ചലനശേഷി വീണ്ടുകിട്ടിയത്. ജീവിതാന്ത്യംവരെ കിടന്നകിടപ്പിൽ കഴിയേണ്ട ദുരവസ്ഥയിൽ നിന്നും അതിസങ്കീർണ്ണമായ താക്കോൽദ്വാര ശസ്ത്രക്രിയ വഴിയാണ് കാർത്ത്യായനി സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയിട്ടുള്ളത്. ഓർത്തോ സർജ്ജൻ ഡോ: ജോർജ്ജ് മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രീയ.

സമീപപ്രദേശങ്ങളിലെ വിവിധ ആശുപത്രികളിൽ അതിസങ്കീർണമായ നിരവധി ശസ്ത്രത്രിയകൾ ഡോ. ജോർജ്ജ് മാത്യു നടത്തിയിട്ടുണ്ട്.പ്രായംകൂടിയവരിൽ ഇത്തരം ശസ്ത്രക്രീയകൾക്ക് വിജയസാധ്യത കുറവാണെന്നാണ് മെഡിക്കൽ വിദഗ്ധരുടെ പൊതുവെയുള്ള വിലയിരുൽ. ഇക്കാര്യം ഡോക്ടർമാർ രോഗികളുമായി പങ്കിടാറുമുണ്ട്. ഈ സാഹചര്യത്തിൽ രോഗിയുടെ ഉറ്റവരിൽ ഭൂരിഭാഗവും ശസ്ത്രക്രിയ നീക്കത്തിൽ നിന്നും പിൻവലിയും.

കാർത്ത്യായനിയുടെ കാര്യത്തിൽ മക്കൾ വേറിട്ട നിലപാട് സ്വീകരിച്ചതാണ് രക്ഷയായത്. ശസ്ത്രക്രിയ നടത്തിയാൽ ചലനശേഷി തിരിച്ചുകിട്ടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ അറിയിച്ചപ്പോൾ മക്കൾ ഒരെ സ്വരത്തിൽ ഇതിനെ അനുകൂലിക്കുകയായിരുന്നു. ശസ്ത്രക്രിയക്കുശേഷം ഉപകരണസഹായത്തോടെയാണെങ്കിലും മാതാവ് എഴുന്നേറ്റ് നടന്നുകണ്ടപ്പോൾ സന്തോഷം കൊണ്ട് ഇവരുടെ മിഴികളും ഈറനണിഞ്ഞു.

72 പിന്നിട്ട മൂത്തമകൾ അമ്മിണി സെക്രട്ടറിയേറ്റിൽ ഫിനാൻസ് അണ്ടർ സെക്രട്ടറിയായി വിരമിച്ചയാളാണ്.രണ്ടാമത്തെ മകൻ ചന്ദ്രൻ(62) തട്ടേക്കാട് ഫോറസ്റ്റ് വാച്ചറും ഇളയമകൻ ജയചന്ദ്രൻ(52) കൊച്ചി ബോൾഗാട്ടിയിൽ കെ.ടി.ഡി.സി അസിസ്റ്റന്റ് മാനേജരുമാണ്.
30 വർഷം മുൻപാണ് കാർത്ത്യായനിയുടെ ഭർത്താവ് മരണപ്പെട്ടത്. ഭർത്താവിനൊപ്പവും തുടർന്നും ചായക്കടയും കൃഷിയും മറ്റും നടത്തിയിരുന്ന കാർത്ത്യായനി വർഷങ്ങൾക്ക് മുമ്പ് വീഴ്ചയെത്തുടർന്നാണ്് കിടപ്പിലായത്.

ശസ്ത്രക്രിയ നടത്തിയാൽ ചലനശേഷി തിരിച്ചുകിട്ടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ അറിയിച്ചപ്പോൾ മക്കൾ ഒരെ സ്വരത്തിൽ ഇതിനെ അനുകൂലിക്കുകയായിരുന്നു. ശസ്ത്രക്രിയക്കുശേഷം ഉപകരണസഹായത്തോടെയാണെങ്കിലും മാതാവ് എഴുന്നേറ്റ് നടന്നുകണ്ടപ്പോൾ സന്തോഷം കൊണ്ട് ഇവരുടെ മിഴികളും ഈറനണിഞ്ഞു.

ചികത്സയ്ക്കുശേഷം നടന്നുതുടങ്ങിയ കാർത്ത്യയനിക്ക് ധർമ്മഗിരി ആശുപത്രി അഡ്‌മിനിസ്ട്രേറ്റർ സിസ്റ്റർ അഭയ, ആശുപത്രി സെക്രട്ടറി അഡ്വ. മാത്യു ജോസഫ്, ഡോ: ബേബി മാത്യു അറമ്പൻകുടി, ഡോ:ജോർജ് മാത്യു, പരിചരിച്ച സിസ്റ്റേഴ്സ് നഴ്സുമാർ എന്നിവരുടെ നേതൃത്വത്തിൽ യാത്രയപ്പും നൽകിയാണ് വീട്ടിലേയ്ക്കയച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP