Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രി പറയുന്നത് ആശങ്കപ്പെടാനില്ലെന്നു മാത്രം; ഫലം ശാസ്ത്രീയമായി അപഗ്രഥിച്ചു നിഗമനങ്ങളിൽ എത്തുകയാണു വേണ്ടതെന്ന് വിദ​ഗ്ധർ; പണി പാളിയതോടെ സർക്കാർ ഏറെ കൊട്ടിഘോഷിച്ച കോവിഡ് ആന്റിബോഡി പരിശോധന ഫലം ആരുമറിയാതെ മുക്കുന്നു; 14 ജില്ലകളിലെ 10,000 പേരിൽ നടത്തിയ ആദ്യഘട്ട ആന്റിബോഡി പരിശോധനയുടെ ഫലം ഉപേക്ഷിക്കുന്നത് കിറ്റുകളുടെ ​ഗുണമേന്മയിൽ സംശയം ഉയർന്നതോടെ

മുഖ്യമന്ത്രി പറയുന്നത് ആശങ്കപ്പെടാനില്ലെന്നു മാത്രം; ഫലം ശാസ്ത്രീയമായി അപഗ്രഥിച്ചു നിഗമനങ്ങളിൽ എത്തുകയാണു വേണ്ടതെന്ന് വിദ​ഗ്ധർ; പണി പാളിയതോടെ സർക്കാർ ഏറെ കൊട്ടിഘോഷിച്ച കോവിഡ് ആന്റിബോഡി പരിശോധന ഫലം ആരുമറിയാതെ മുക്കുന്നു; 14 ജില്ലകളിലെ 10,000 പേരിൽ നടത്തിയ ആദ്യഘട്ട ആന്റിബോഡി പരിശോധനയുടെ ഫലം ഉപേക്ഷിക്കുന്നത് കിറ്റുകളുടെ ​ഗുണമേന്മയിൽ സംശയം ഉയർന്നതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഏറെ കൊട്ടിഘോഷിച്ച കോവിഡ് ആന്റിബോഡി പരിശോധന ഫലം ആരുമറിയാതെ മുക്കുന്നു. ആരോ​ഗ്യ വകുപ്പിന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ച് റിസൽട്ടുകളിൽ കൂടുതലും പോസിറ്റീവാകുന്നതിനാൽ സർക്കാരും പ്രതിസന്ധിയലാണ്. ആന്റിബോഡി ടെസ്റ്റ് റിപ്പോർട്ട് പുറത്തുവിട്ടാൽ ഒന്നുകിൽ സമൂഹ വ്യാപനം ഉണ്ടെന്ന് സമ്മതിക്കേണ്ടി വരും, അല്ലെങ്കിൽ പരിശോധനാ കിറ്റുകളുടെ ​ഗുണമേന്മ സംബന്ധിച്ച് സംശയം ഉയരും. രണ്ടും ഈ സമയത്ത് സർക്കാരിന് ​ഗുണം ചെയ്യില്ല എന്ന കണക്കുകൂട്ടലിലാണ് അധിതൃതർ. ഫലം സർക്കാർ വിദഗ്ധസമിതി ആവശ്യപ്പെട്ടിരുന്നെങ്കിലും കൈമാറിയില്ല.

പരിശോധന നടത്തിയ ജൂൺ 8നു ശേഷം അവലോകന യോഗങ്ങളിൽ ആരോഗ്യവകുപ്പു സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടുകളിലും ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് ആശങ്കപ്പെടാനില്ലെന്നു മാത്രമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളിൽ കൂടുതൽ പോസിറ്റീവ് ഫലം കാണിക്കുന്നതും വ്യാപനം കൂടിയ പ്രദേശങ്ങളിൽ കുറഞ്ഞ പോസിറ്റീവ് ഫലം കാണിക്കുന്നതും ഇത്തരം പരിശോധനകളിൽ പതിവാണെന്നും ഫലം ശാസ്ത്രീയമായി അപഗ്രഥിച്ചു നിഗമനങ്ങളിൽ എത്തുകയാണു വേണ്ടതെന്നും വിദഗ്ദ്ധർ പറയുന്നു.

രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പിസിആർ പരിശോധനയ്ക്ക് പുറമേ റാപ്പിഡ് ആന്റിബോഡി പരിശോധനയും നടത്താൻ സർക്കാർ തീരുമാനിച്ചത്. കോവിഡ് സമൂഹവ്യാപനമുണ്ടോ എന്നറിയാൻ 14 ജില്ലകളിലെ 10,000 പേരിൽ നടത്തിയ ആദ്യഘട്ട ആന്റിബോഡി പരിശോധനയുടെ ഫലം ഉപേക്ഷിക്കാൻ നീക്കമെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യവകുപ്പ് കണക്കാക്കിയതിലും കൂടുതൽ പോസിറ്റീവ് കേസുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെ കിറ്റുകളുടെ ​ഗുണമേന്മയിൽ ആരോ​ഗ്യ പ്രവർത്തകരും സംശയം പ്രകടിപ്പിച്ചു. എച്ച്എൽഎല്ലിൽ നിന്നു ലഭിച്ച കിറ്റുകൾ ഉപയോഗിച്ച് ആരോഗ്യപ്രവർത്തകർ, പൊലീസ് എന്നിവരുൾപ്പെടെയുള്ളവരിലായിരുന്നു പരിശോധന.

ആദ്യഘട്ടമായി പതിനായിരം കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തത്. രോഗികളുടെ എണ്ണം കൂടുതലുള്ള പാലക്കാട്, കണ്ണൂർ, കാസർകോട്, മലപ്പുറം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിൽ ആയിരം കിറ്റുകളും മറ്റ് എട്ട് ജില്ലകളിൽ 500 കിറ്റ് വീതമാണ് ഉപയോഗിക്കുന്നതിനായി തീരുമാനിച്ചിരുന്നത്. സർക്കാർ സ്വകാര്യ ആശുപത്രി ജീവനക്കാർ, പൊലീസുകാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർ, ആശവർക്കർമാർ, മാധ്യമപ്രവർത്തകർ എന്നിവരെ പ്രധാനമായും പരിശോധിക്കുക എന്നതായിരുന്നു സർക്കാർ നിർദ്ദേശം.

ആളുകളുമായി കൂടതൽ ഇടപെഴകാൻ സാധ്യതയുള്ള മറ്റ് വിഭാഗക്കാരെയും പരിശോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. റാപ്പിഡ് പരിശോധനക്കായി ഒരു ലക്ഷം കിറ്റുകൾക്കാണ് എച്ച്എൽഎല്ലിന് മെഡിക്കൽ സർവീസസ് കോർപറേഷൻ ഓർഡർ നൽകിയത്. ആദ്യഘട്ടമായി എത്തിയ പതിനായിരം കിറ്റുകൾക്ക് പുറമേ നാൽപതിനായിരം കിറ്റുകൾ കൂടി ഉടനെ എത്തുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP