Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രക്ഷകർത്താക്കളും സഹപാഠികളും മുതൽ അദ്ധ്യാപകൻ വരെ പ്രതികൾ; സംസ്ഥാനത്തെ ഏറ്റവും അധികം പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ഇടുക്കിയിൽ; മലയോര പ്രദേശത്ത് ഈ വർഷം അതിക്രമങ്ങൾക്ക് ഇരയായത് 112 കുട്ടികൾ; 150 കേസുകളിൽ കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ല; സംസ്ഥാനത്ത് കെട്ടികിടക്കുന്നത് 8000ത്തോളം കേസുകൾ; ശിക്ഷ ഉറപ്പാക്കാൻ കഴിഞ്ഞത് 90കേസുകളിൽ മാത്രം; നിയമങ്ങളും ശിക്ഷകളും പ്രഹസനമാകുന്ന നാട്ടിൽ നീതിയില്ലാത്തത് ഇരകൾക്ക് മാത്രം

രക്ഷകർത്താക്കളും സഹപാഠികളും മുതൽ അദ്ധ്യാപകൻ വരെ പ്രതികൾ; സംസ്ഥാനത്തെ ഏറ്റവും അധികം പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ഇടുക്കിയിൽ; മലയോര പ്രദേശത്ത് ഈ വർഷം അതിക്രമങ്ങൾക്ക് ഇരയായത് 112 കുട്ടികൾ; 150 കേസുകളിൽ കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ല; സംസ്ഥാനത്ത് കെട്ടികിടക്കുന്നത് 8000ത്തോളം കേസുകൾ; ശിക്ഷ ഉറപ്പാക്കാൻ കഴിഞ്ഞത് 90കേസുകളിൽ മാത്രം; നിയമങ്ങളും ശിക്ഷകളും പ്രഹസനമാകുന്ന നാട്ടിൽ നീതിയില്ലാത്തത് ഇരകൾക്ക് മാത്രം

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ; ഒരു വാളായാറിലെ നീതി നിഷേധം മാത്രമല്ല ഈ നാട്ടിൽ നടക്കുന്നത്. വാളയാറിൽ സഹോദരിമാർ പീഡനത്തിനിരയായ സംഭവത്തിൽ പ്രതികളെ കോടതി വെറുതെവിട്ടപ്പോൾ ഈ നാട്ടിലെ നിയമ വ്യവസ്ഥയിലും നീതിപീഠത്തിലുമുള്ള വിശ്വാസ്യതയാണ് ജനങ്ങൾ നഷ്ടപ്പെട്ടത്. അന്വേഷണം വെറും പ്രഹസനമായപ്പോൾ പ്രതികൾക്ക് അതൊരു അനുഗ്രഹമാവുന്നു. ഇരകളാക്കപ്പെടുന്നവർ സാധാരണക്കാരാവുമ്പോൾ അവന് നീതിയെന്നും അകലെ തന്നെ.

പ്രായ പൂർത്തിയാവാത്ത ആ രണ്ട് കുട്ടികൾക്ക് നീതി ലഭിച്ചോ എന്ന ചർച്ചകൾ നടക്കുമ്പോൾ പ്രതിക്കൂട്ടിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഇന്ത്യയിൽ തന്നെ ഒരു പക്ഷേ ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് കേരളത്തിലായിരിക്കാം. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നും ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നുമാണ് നിയമമെങ്കിലും ഇതു കേരളത്തിൽ ഇപ്പോൾ പാലിക്കപ്പെടുന്നുണ്ടോ? അതാവാ പാലിക്കപ്പെടുന്നുണ്ടെങ്കിൽ എത്ര ഇരകൾക്ക് നീതി കിട്ടുന്നു എന്നല്ല എത്ര പ്രതികൾ ശിക്ഷിക്കപ്പെടുന്നുണ്ട്.

സംസ്ഥാനത്തിലെ തന്നെ ഏറ്റവുമധികം പോക്‌സോ കേസുകൾ രജിസ്റ്റ്രർ ചെയ്യപ്പെടുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. ഈ വർഷം ജില്ലയിൽ അതിക്രമങ്ങൾക്കു ഇരയായത് 112 കുട്ടികൾ. ജില്ലയിൽ ഈ വർഷം സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്തത് 108 പോക്‌സോ കേസുകൾ. ഇതിൽ 39 കേസ് പീഡനത്തിന് രജിസ്റ്റർ ചെയ്തപ്പോൾ 30 എണ്ണം സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിൽ. 39 കേസുകൾ കുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ പേരിലും.112 ഇരകളും 131 പ്രതികളും. അതേസമയം 2018ൽ ജില്ലയിൽ 135 പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 65 കേസ് കുട്ടികൾക്കെതിരെയുള്ള അതിക്രമം. 45 കേസ് സ്ത്രീത്വത്തിന് എതിരെയും. 136 ഇരകൾ.160 പ്രതികൾ. അന്വേഷണം എങ്ങുമെത്താതെ 65.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കഴിഞ്ഞവർഷം ഡിസംബർ 4 വരെ 6934 പോക്‌സോ കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതായും ഇതിൽ 90 കേസിൽ മാത്രമാണു പ്രതികൾക്കു ശിക്ഷ ഉറപ്പാക്കാൻ സാധിച്ചതെന്നും നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു.കെ.ജെ.മാക്‌സി എംഎൽഎയുടെ 2018 ഡിസംബർ 12ലെ ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ വരെ പാലക്കാട് ജില്ലയിൽ മാത്രം ഈ വർഷം 201 പോക്‌സോ കേസുകളാണു രജിസ്റ്റർ ചെയ്തത്. നിയമസഭാ രേഖകൾ പ്രകാരം സംസ്ഥാനത്തു പോക്‌സോ കേസുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണു പാലക്കാട്.സംസ്ഥാനത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്ന പോക്‌സോ കേസുകളുടെ എണ്ണം 7668

ഹൈറേഞ്ചിലെ ഒരു സ്‌കൂളിൽ ചൈൽഡ് ലൈൻ അധികൃതരുടെ കൗൺസലിങ്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ അധികൃതർ പ്രത്യേകം ശ്രദ്ധിച്ചു. സ്‌കൂളിൽ വരുന്നതിന് പേടിയും അദ്ധ്യാപകരെ കാണുമ്പോൾ വിറയും. പ്രത്യേകം വിളിച്ച് സംസാരിച്ചപ്പോളാണ് കുട്ടിയെ സ്‌കൂളിലെ ഒരു അദ്ധ്യാപകൻ ദുരുപയോഗം ചെയ്തിരുന്നതായി കണ്ടെത്തിയത്.

പോക്‌സോ പ്രകാരം കേസെടുത്ത് സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവം വെറുമൊരു സൂചിക മാത്രമാണ്. ജില്ലയിൽ അതിക്രമത്തിന് ഇരയാകുന്ന കുട്ടികളിൽ ഭൂരിഭാഗത്തിലും ദുരനുഭവം നേരിടേണ്ടി വരുന്നത് ബന്ധുക്കളിൽ നിന്നോ അടുത്ത ആൾക്കാരിൽ നിന്നോ ആണെന്ന് പൊലീസ് പറയുന്നു.സൗഹൃദം നടിച്ചും പെൺകുട്ടികളെ വലയിലാക്കുന്ന ആളുകൾ നമുക്കിടയിലുണ്ട്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട അദ്ധ്യാപകൻ സസ്പെൻഷനു ശേഷം സ്‌കൂളിൽ എത്തിയതോടെ പഞ്ചായത്ത് അധികൃതരും പിടിഎ ഭാരവാഹികളും ചേർന്ന് തടഞ്ഞ് തിരിച്ചയച്ച സംഭവവും ഉണ്ട്.

പോക്സോ കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നതിന് സ്പെഷൽ കോടതിയില്ലാത്തതിനാൽ ജില്ലയിൽ ഒട്ടേറെ കേസ് കെട്ടിക്കിടക്കുന്നത്. ഇപ്പോൾ സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് പോക്സോ കേസുകൾക്ക് പ്രത്യേകം കോടതി.ഇതുമൂലം വിസ്താരം പൂർത്തിയാകാൻ വൈകുന്നു. 550 ലേറെ പോക്സോ കേസുകളുണ്ട്. 150 കേസുകളിൽ കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ല. ഇടുക്കി ജില്ലയിലെ പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്നത് തൊടുപുഴ അഡിഷനൽ സെഷൻസ് കോടതി നമ്പർ 1 ൽ. ഈ വർഷം ഇതുവരെ ജില്ലയിൽ 70 കേസുകളാണ് കോടതിയിൽ എത്തിയത്. ഇപ്പോൾ 2014-15 വർഷത്തെ കേസുകളാണ് വിചാരണയിൽ. സെപ്റ്റംബർ വരെ 510 കേസുകൾ കോടതിയിൽ വിചാരണക്കായി ഉണ്ട്. ജില്ലയിൽ കൂടുതൽ പോക്‌സോ കേസുകൾ കോടതിയിലെത്തുന്നത് തോട്ടം മേഖലകളിൽ നിന്നാണെന്നു അധികൃതർ പറയുന്നു. പ്രണയമാണ് വില്ലൻ .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP